മലയാള സാഹിത്യം ലോകസാഹിത്യമല്ലേ?
ലോകത്തെവിടെ ഏതു ഭാഷയിൽ സാഹിത്യമുണ്ടെങ്കിലും അത് ലോകസാഹിത്യമാകുമല്ലോ. ചോദ്യം തന്നെ തെറ്റാണ്.
മലയാളത്തിൽ ലോകോത്തര സാഹിത്യം എന്ന് പറയാവുന്ന ഒന്നുമില്ലേ?
ലോകോത്തര സാഹിത്യകൃതികളിൽ കാണുന്ന യൂണിവേഴ്‌സാലിറ്റി, ഗഹനമായ ആശയങ്ങൾ, എക്സ്‌പെരിമെന്റസ് തുടങ്ങിയുള്ള സംഗതികൾ മലയാളസാഹിത്യത്തിൽ സാധാരണ കാണാറില്ല. പിന്നെ ഒന്ന്, scale ചെയ്യുന്ന നോവലുകളുടെ അഭാവമാണ്. “കയർ” പോലെ ഒന്നോ രണ്ടെണ്ണം കണ്ടാലായി. എന്നാൽ ബംഗാളിയിൽ അത്തരം അനവധി നോവലുകൾ ഉണ്ട്, അവ മലയാളത്തിൽ പോപ്പുലറുമാണ്. മലയാളത്തിലെ മികച്ച നോവലുകൾ പലതും വ്യക്തി കേന്ദ്രീകൃതമാണ് – എന്നാൽ സമാന വിഷയങ്ങൾ കൈകാര്യം ചെയ്ത പ്രൂസ്ത്, ജോയ്‌സ്, സെബാൾഡ്, ക്‌നോസ്ഗാർഡ് തുടങ്ങി പല കാലങ്ങളിൽ, നാടുകളിൽ ഇരുന്നു എഴുതിയ എഴുത്തുകാരുടെ ഉൾക്കാഴ്ച ഈ നോവലുകളിൽ ഇല്ല. പുറം നാട്ടുകാർക്ക് വേണ്ടി എഴുതിയതല്ലെങ്കിലും ഈ പറഞ്ഞ എഴുത്തുകാരുടെയൊക്കെ നോവലുകളിലെ ആശയങ്ങളും അനുഭവങ്ങളും കേരളത്തിലിരുന്നും വായിയ്ക്കുകയും അനുഭവിയ്ക്കുകയുമാവാം. വിജയനെ, ബഷീറിനെ എത്ര നന്നായി പരിഭാഷപ്പെടുത്തിയാലും അത്തരമൊരു സംഗതി പോസിബിൾ അല്ല – അത് നമ്മുടെ എഴുത്തിന്റെ കുറവാണ്, target language-ന്റെ അല്ല. “മീശ” ഇംഗ്ലീഷിൽ വായിയ്ക്കുമ്പോൾ അതൊരു പ്രത്യേക സ്ഥലത്തിന്റെ, introverted ആയുള്ള, കഥയായി തന്നെയാണ് എനിയ്ക്കനുഭവപ്പെട്ടത്. സ്വാഭാവികമായ banter ഉള്ള ഭാഷയാണ് Turkish. ആ ഒരു ഗുണം പരിഭാഷയിൽ നഷ്‍ടമാകും എന്നാണ് പറയുക, എന്നിട്ടും പാമുക്കിനെ എങ്ങനെ ലോകമെങ്ങും ആളുകൾ വായിച്ചാസ്വദിയ്ക്കുന്നു? പാമുക്ക് എഴുതുമ്പോൾ സ്വാഭാവികമായി വരുന്ന ഒരു യൂണിവേഴ്‌സാറ്റിലിറ്റി ഉണ്ടെന്നു തന്നെ കരുതണം. അത് അയാൾ ആര്ജിച്ചെടുക്കുന്നതാണ്, നമ്മുടെ എഴുത്തുകാർ അങ്ങനെ വായിയ്ക്കുയോ യാത്രചെയ്യുകയോ ആ അനുഭവങ്ങളുടെ പുറത്ത് അധ്വാനിയ്ക്കുകയോ ചെയ്യാത്ത ആളുകളാണ് എന്ന് കരുതണം.
മലയാളി പലനാടുകളിൽ പോവുകയും താമസിയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ?
എന്നിട്ടു യാത്രാവിവരണങ്ങൾ എഴുതും, അല്ലേ? “The first time that Jean-Claude Pelletier read Benno von Archimboldi was Christmas 1980, in Paris, when he was nineteen years old and studying German literature”ഇങ്ങനെ ഒരു sweeping സെന്റെൻസിൽ ഒരു മലയാള നോവൽ ആരംഭിയ്ക്കാൻ ഇനിയെത്ര കാലം വേണം? അത്തരത്തിലുള്ള ലോകാനുഭവങ്ങളെ തന്റെ സാഹിത്യത്തിലേയ്ക്ക് വിളക്കിച്ചേർക്കുന്നതിൽ മലയാളി എഴുത്തുകാർ പരാജയമാണ്. ഓർക്കുക, അരുന്ധതി റോയിയുടെ ആദ്യനോവൽ ഭാഷ മാത്രമേ ഇംഗ്ലീഷ് ഉള്ളൂ. ദീപക് ഉണ്ണികൃഷ്ണന്റെ ആദ്യ നോവൽ മലയാളി പ്രവാസജീവിതത്തിന്റെ പുതുമയുള്ള കാഴ്ചയാണ്, അതിലും ഭാഷാമാത്രമേ മലയാളമല്ലാതെയുള്ളൂ. ഗഹനമായ വായനയും ചിന്തയും ഒന്നും മലയാളിയ്ക്ക് അന്യമല്ല. അത്തരത്തിലുള്ളവർ ഫിക്ഷൻ എഴുതുന്നില്ല എന്നതാണ് വിഷയം. മധ്യവർഗ്ഗ ജീവിതം നയിയ്ക്കുന്ന ആളുകളാണ് ഇവിടത്തെ എഴുത്തുകാരിൽ അധികവും – അവർക്ക് മലയാളി വായനക്കാർക്കു, അഥവാ, തങ്ങളുടെ അതേ ജീവിത സാഹചര്യങ്ങളിൽ ഉള്ളവർക്ക്, വേണ്ടി എഴുതാനേ താൽപ്പര്യമുള്ളൂ. അതുകൊണ്ടാണ് മലയാളത്തിൽ എക്സ്‌പെരിമെന്റൽ നോവലുകൾ കുറവാകുന്നതും, അപൂർവ്വമായി മാത്രം അവ വിജയിയ്ക്കുന്നതും – ഫോർമുലകൾ ആണ് എന്നും മലയാള സാഹിത്യത്തെ നയിയ്ക്കുന്നത് (രാഷ്ട്രീയ നോവലുകൾ കാണുക). ബൃഹദ് നോവലുകൾ എന്ന് പറഞ്ഞാൽ ഉടനെ മലയാളി എഴുത്തുകാരൻ പുരാണങ്ങൾ അടിസ്ഥാനമാക്കി നോവലുകളെപ്പറ്റി ആലോചിയ്ക്കും. ആശയപരമായി എളുപ്പത്തിൽ അഡോപ്റ്റ് ചെയ്യാവുന്ന ഒരു സംഗതിയാണത്.
മധ്യവർഗ്ഗം മാത്രമല്ലല്ലോ മലയാളി സാഹിത്യം?
അല്ലല്ലോ. എന്നാൽ അടുത്തകാലത്താണ് സാധാരണ comfort സോണുകൾക്ക് പുറത്തുള്ള കഥകളും നോവലുകളും മുഖ്യധാരാ മലയാളത്തിൽ വരാൻ തുടങ്ങിയത്. എന്നാൽ അതും പെട്ടെന്ന് ഫോർമുലയായി മാറി. അതാണ് കുഴപ്പം. ആരെയും ഉദാഹരിയ്ക്കുന്നില്ല. ഈ ട്രെൻഡ് mature ആയാൽ മലയാളത്തിന് ഗുണമായി വരും എന്ന് ഞാൻ കരുതുന്നു. മറ്റൊരു നല്ലൊരു കാര്യമുള്ളത് ധർമ്മപുരാണം വന്നപ്പോഴുണ്ടായ ബഹളമൊന്നും പുറ്റ് വന്നപ്പോഴുണ്ടായില്ല എന്നതാണ്. എന്നാൽ മീശയ്ക്കെതിരെ organized അറ്റാക്ക് ഉണ്ടായി. അതിനെ മീശ അതിജീവിച്ചു എന്നതുമുണ്ട്.
ലോകസാഹിത്യത്തിൽ അപ്പോൾ മോശം വർക്കുകൾ ഉണ്ടാകുന്നില്ലേ?
ഉണ്ടല്ലോ. അനവധിയുണ്ട്. അടുത്ത് വന്ന ഗ്രീൻ ഗേജ് ട്രീ, ഓൾഗയുടെ ഡ്രൈവ് ദ പ്ലോ എന്ന വർക്ക്, സാലി റൂണിയുടെ നോർമൽ പീപ്പിൾ, പാമുക്കിന്റെ റെഡ് ഹെയെഡ് വുമൺ – ഇതെല്ലാം ചവറാണ്. ക്നോസ്ഗാഡിന്റെ സീസൺ സീരീസ് ഏറിയ പങ്കും ചവറാണ്. യാൻ ഫൊസെയുടെ സീൻസ് ഫ്രം ചൈൽഡ്‌ഹുഡ് എനിയ്ക്ക് സഹിയ്ക്കാനേ കഴിഞ്ഞില്ല. മലയാളത്തിൽ സാഹിത്യകാരന്മാരുടെ ചെരുപ്പ് നക്കി ശീലമായ നിരൂപകർ എന്ത് കിട്ടിയാലും (അത് വിദേശിയായാലും) വെറുതെ കണ്ണുമടച്ചു പ്രശംസിയ്ക്കും. അതിന് നമുക്കെന്തു ചെയ്യാനാകും? ഏതെങ്കിലും ഒരു പുത്തൻ നിരൂപകൻ മലയാളത്തിലെയോ ഇംഗ്ളീഷിലെയോ ഏതെങ്കിലും പുസ്‌തകത്തിന്റെ എന്തെങ്കിലും ഒരു കുറവ് ചൂണ്ടിക്കാണിച്ചത് കാണിയ്ക്കൂ, അങ്ങനെ ഉണ്ടാകാറില്ല. രൂപി കൗർ എഴുതുന്ന പീറക്കവിതകളെ വിമർശിയ്ക്കുന്ന ഒരു എഴുത്ത് മലയാളത്തിൽ എനിയ്ക്ക് കാണിച്ചു തരൂ, ഞാൻ കണ്ടതെല്ലാം പ്രശംസയാണ്. വിമർശനം എന്നാൽ വ്യക്തിഹത്യ ആണെന്ന് തെറ്റിദ്ധരിച്ചരിയ്ക്കുന്ന/ധരിപ്പിയ്ക്കുന്ന വികാരജീവികളാണ് മലയാളസാഹിത്യലോകത്തു മുഴുവൻ. സത്യസന്ധത അവരിൽ നിന്ന് പ്രതീക്ഷിയ്ക്കരുത്. ഇത്തരം ക്ലിക്കുകളും മറ്റുനാടുകളിൽ ഉണ്ട്. American Dirt എന്ന നോവലിനെപ്പറ്റി ഉണ്ടായ വിവാദം ഗൂഗിളിൽ നോക്കുക. എന്നാൽ അതിന്റെ മറുപുറം അവിടെയുള്ള എഴുത്തുകാർ ഹാൻഡ്‌കെ, ജെകെ റൗളിങ് തുടങ്ങിയവരുടെ നിലപാടുകൾക്കെതിരെ നിൽക്കുന്നതാണ്. ഇന്നുകൂടി ഒരെഴുത്തുകാരൻ മാതൃഭൂമിയുടെ രാഷ്ട്രീയത്തെ ന്യായീകരിയ്ക്കുകയും കമൽ റാം സജീവിനെ വിമർശിയ്ക്കുകയും ചെയ്യുന്ന ഒരു അഭിമുഖം വായിച്ചു – നമ്മുടെ എഴുത്തുകാർക്ക് രാഷ്ട്രീയമില്ലെന്നത് പോകട്ടെ, അതിനെപ്പറ്റി മിനിമം അവബോധം പോലുമില്ല. കഴിഞ്ഞ ദിവസം ഒരു സീനിയർ കവി കേരളത്തിലെ മുന്നണിസംവിധാനത്തെ വിമർശിയ്ക്കുന്ന കമന്റ് എഫ്ബിയിൽ വായിച്ചു. മൂന്നാം മുന്നണി ഇവിടെയില്ലാത്ത സ്ഥിതിയ്ക്ക് അയാളുടെ രാഷ്ട്രീയം വ്യക്തമാണല്ലോ – അല്ലെങ്കിൽ സമകാലിക ഇന്ത്യയിൽ രാഷ്ട്രീയമില്ല എന്ന് പറയുന്നവൻ എന്ത് തരം ജീവിയായിരിയ്ക്കും?
(തുടരും)
എ.ജെ മുഹമ്മദ് ഷഫീറിൻ്റെ കീമിയ ഒരു വ്യത്യസ്ത പരീക്ഷണമാണ്. മലയാളത്തിൽ അടുത്ത് ഞാൻ വായിച്ചതിൽ ഏറ്റവും വ്യത്യസ്തമെന്ന് തോന്നിയ നോവലാണത്.
Will try. മിയ്ക്കവാറും പരീക്ഷണങ്ങൾ എന്നെ പരീക്ഷിയ്ക്കാറാണ് പതിവ്.

This was a very enlightening one. Really helpful in improving literary taste. Thank you .
Many thanks Krishna Priya.
നല്ല വിശദീകരണമാണ്.
അനുഭവങ്ങൾ കുറവായത് കൊണ്ടാണോ? വലിയ ദുഖങ്ങളും ദുരിതങ്ങളും അനുഭവിക്കാത്തത് കൊണ്ടാണോ? ഒരു ബുക്ക് എഴുതി അത് വിജയിച്ചു കഴിയുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന തലക്കനം reasearch ചെയ്ത് മുന്നോട്ട് പോകാനുള്ള താത്പര്യം കുറയും. എഴുത്തുകാർ എന്നാൽ സ്പെഷ്യൽ ജീവിവർഗ്ഗമാണ് എന്ന ധാരണ കൊണ്ടൊക്കെയാവാം.
എന്റെ മണ്ടൻ thinking ആവാം
You always bring new ideas, it is helping.
Thanks❤
മണ്ടൻ തിങ്കിങ് ഒന്നുമല്ല. മലയാളത്തിലെ പല എഴുത്തുകാരുടെയും aura ഒക്കെ അവർ തന്നെ സങ്കല്പിച്ചുണ്ടാക്കുന്നതാണ്. ഇൻഫർമേഷൻ യുഗത്തിൽ ജീവിയ്ക്കുമ്പോൾ എഴുത്തുകാരന് മാത്രം അക്സസ്സ് ഉള്ള ഒരു സംഗതിയുമില്ല എന്ന് വരും. അത്തരം വായനക്കാരെ നേരിടാൻ എഴുത്തുകാരനാണ് തയ്യാറാവേണ്ടത്. പത്രാധിപർക്കു പിന്നിൽ ഒളിയ്ക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി. Thanks for the comment.

Yes true..
എഴുത്തു നാട്ടിൽ ഒരു പ്രൊഫഷൻ ആക്കാൻ സാധിക്കില്ലല്ലോ..
പരിമിതികൾ ഇല്ലേ ?
ഇതേപറ്റി അഭിലാഷ് ഏഴുതിയിട്ടുണ്ടോ?
ഇല്ലേൽ ഒരിക്കൽ എഴുതാമോ ?
എഴുതാം.
👍