For the love of Classics Book Tag

✻ QUESTIONS ✻

  • Why do you read classics and how often do you read them?

ഓരോ ഭാഷയ്ക്കും അതിന്റെ പരിണാമത്തിൽ ഓരോ മൈൽസ്റ്റോൺസ് ഉണ്ടാകും. അവയാണ് ക്ലാസ്സിക് പുസ്തകങ്ങൾ എന്ന് ഞാൻ കരുതുന്നു. തകഴിയുടെ “ഏണിപ്പടികൾ” വായിയ്ക്കുമ്പോൾ അതിലെ രാഷ്ട്രീയ/ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ സ്വഭാവത്തിന് ഒരു ടൈംലെസ്സ് ഫീൽ ഉണ്ടെന്നു നമുക്ക് കാണാൻ കഴിയും. 60-കളിലെ അതേ മാനസികാവസ്ഥയാണ് ഇപ്പോഴും ഇന്ത്യക്കാരെ ഭരിയ്ക്കുന്ന മേൽപ്പറഞ്ഞ രണ്ടു കൂട്ടർക്കുമുള്ളത്, വിശിഷ്യാ രണ്ടാമത്തവർക്ക്(ഏതു ഗവണ്മെന്റ് വന്നാലും). അങ്ങനെ ഒരേസമയം രണ്ടു കാലങ്ങളിൽ വായനക്കാരനെ ഉറപ്പിച്ചു നിർത്തുന്ന തരം വായനയാണ് ക്‌ളാസിക്കുകൾ തരുന്നത് (നോവലിനെപ്പറ്റി കൂടുതൽ പിന്നീട്). പുനർവായനയ്ക്ക് ഉതകുന്നതുകൂടിയാണ് ക്‌ളാസിക്കുകൾ (” അവ തരുന്ന ഭാഷാപരമായ ഊർജ്ജം” എന്ന് അജയ് മാങ്ങാട്ട്). എല്ലാ വർഷവും വായനാലിസ്റ്റിൽ ഏതെങ്കിലും ക്‌ളാസിക്കുകൾ ഉൾപ്പെടുത്താറുണ്ട്.

  • What is a period/country/culture that you haven’t read many classics from and would like too?

ആഫ്രിക്കൻ ക്‌ളാസിക്സ്. കൂറ്റ്സി, അഡിച്ചേ, ടുട്ടുവോള ഒഴികെ ഞാൻ അധികം വായിച്ചിട്ടില്ല. Ngugi-യുടെ ഒന്ന് രണ്ടു പുസ്‌തകങ്ങൾ തുടങ്ങിയത് എവിടെയുമെത്താതെ നിൽക്കുന്നു, അതൊരു സങ്കടമാണ്.

  • Which modern book do you think will be a classic in 100 years time?

മലയാളത്തിൽ ചാവുനിലം, കുറവുകളുണ്ടെങ്കിലും മീശ, ആനന്ദിന്റെ ഒന്നിലധികം നോവലുകൾ (ആൾക്കൂട്ടം, അഭയാർത്ഥികൾ, മരുഭൂമികൾ), നന്ദകുമാറിന്റെ നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റം. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട്, അപൂർണ്ണമെങ്കിലും പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി (മീശയ്ക്കും ഇതേ കാരണമാണ്, അതിലെ അനാവശ്യ diversions ആണ് overall impact-ന് വിനയായത്). എൻപി മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണിന്റെ ഉള്ളടക്കം മൊത്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ല, അതും. സ്മാരകശിലകൾ, പാണ്ഢവപുരം എന്നിവ ആൾറെഡി ആ ലിസ്റ്റിലുണ്ടെന്നു ഞാൻ കരുതുന്നു.

ക്‌നോസ്ഗാർഡിന്റെ ഡെത്ത് ഇൻ ദ ഫാമിലി, മാൻ ഇൻ ലവ്, സെബാൾഡിന്റെ എമിഗ്രന്റ്‌സ്, ഓസ്റ്റർലിറ്റ്സ്, ബൊലാഞ്ഞോയുടെ സാവേജ് ഡിറ്റക്റ്റീവ്സ്, 2666, പാമുക്കിന്റെ സ്നോ, മ്യൂസിയം ഓഫ് ഇന്നസെൻസ്, കരേറെയുടെ ദ കിങ്ഡം, മുരീദ് ബർഹൂതിയുടെ ഐ സോ റമല്ല, ഒണ്ടാജെയുടെ ഇൻ ദി സ്കിൻ ഓഫ് എ ലയൺ.

  • What was the last classic you read?

തകഴിയുടെ ഏണിപ്പടികൾ. അതിനു മുന്നേ ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങൾ. ഇംഗ്ളീഷിൽ ടൂവ് ഡിറ്റ്ലെവ്‌സന്റെ ഡിപെൻഡൻസി.

  • What was the first classic you ever read?

ഗോർക്കിയുടെ റഷ്യൻ പ്രൊപ്പഗാണ്ട നോവൽ “അമ്മ” – ത്സാർ ഭരണത്തിനെതിരെയായിരുന്നു എന്നതാണ് ഗോർക്കിയുടെ ഏറ്റവും മോശം നോവലായി കരുതപ്പെടുന്ന ഈ നോവലിന്റെ ഏകഗുണം. ഒരു പുരുഷനോട് മറ്റൊരു പുരുഷനെ ചുംബിയ്ക്കാൻ നോവലിലെ അമ്മ കഥാപാത്രം പറയുന്ന ഒരു സംഗതി കുട്ടിക്കാലത്തെ വായനയിൽ കൗതുകമായി തോന്നിയതോർക്കുന്നു. വീട്ടിൽ ഉടൻ കയ്യിൽ കിട്ടുന്ന പുസ്തകമായിരുന്നു അത്. ഇന്ത്യൻ പുസ്തകങ്ങളിൽ പഥേർ പാഞ്ചാലി (ഇന്നും അതിനോടുള്ള ഇഷ്ടത്തിന് കുറവില്ല, വ്യക്തിപരമായ കാരണങ്ങൾ കൂടിയുണ്ട്). മലയാളത്തിൽ എംടിയുടെ കാലം ആയിരിയ്ക്കും എന്ന് തോന്നുന്നു.

  • Favourite classic book ever?

മോബിഡിക്ക്. ബാക്കിയെല്ലാം അതിനു താഴെ. പിന്നാലെ അന്നാ കരേനിന. ലാക്സ്നെസ്സിന്റെ ഇൻഡിപെൻഡന്റ് പീപ്പിൾ. ഗുഡ് സോൾജ്യർ സ്വേക്ക്. ന്യൂട് ഹാംസന്റെ ഹംഗർ.

ഖസാക്കിന്റെ ഇതിഹാസം. മതിലുകൾ. അനുരാഗത്തിന്റെ ദിനങ്ങൾ. അനരാഴികനേരം. സുന്ദരികളും സുന്ദരന്മാരും. പഥേർ പാഞ്ചാലി, ആശാപൂർണ്ണാ ദേവിയുടെ പ്രഥമ പ്രതിശ്രുതി/സത്യവതി/ബകൂളിന്റെ കഥ ട്രിലജി. നെല്ലിന്റെ ഗീതം. പദ്മ മേഘ്ന. ലീല. ഘോഷയാത്ര (കുഞ്ചൻ). സഞ്ജയൻ.

  • Classic authors you wish had written more books?

റോബർട്ട് വാൽസർ, വലിയൊരു കാലം സ്വയമേ ഒരു അസൈലത്തിൽ കഴിയുകയായിരുന്നു എഴുത്തുകാരൻ (അതിന്റെ ഉജ്ജ്വലമായ വിവരണമാണ് Walks with Walser). പിന്നെ മോബിഡിക്ക് എഴുതിയ Melville, അയാളുടെ കവിതാസമാഹാരങ്ങൾ വായിയ്ക്കാതെയാണ് പറയുന്നത്. സെബാൾഡ് – പ്രതിഭയുടെ ഉത്തുംഗത്തിൽ നിൽക്കുമ്പോൾ അപകടത്തിൽ മരിച്ചില്ലായിരുന്നെകിൽ ഇന്ന് ലോകത്തിനു ഏറ്റവും ആവശ്യമാകുമായിരുന്ന ധിഷണ.

  • Least favourite classic?

സമുദ്രശില, lol. റേസിസ്റ്റ് നോവൽ റോബിൻസൺ ക്രൂസോ. ടാഗോറിന്റെ ഗോര. കൊടുങ്കാറ്റിൽ ഒരില (ബംഗാളി, ഒറിജിനൽ പേരോ, എഴുത്തുകാരനെയോ ഓർമ്മയില്ല, റൈറ്റ് വിങ് കണ്ടെന്റ് ആണ്).

  • Favourite translated classic?

മേൽപ്പറഞ്ഞ ഏതു വിദേശ നോവലും.

  • Favourite modern classic (published in/after 1900)?

നെയിം ഓഫ് ദി റോസ്, ലൊലീറ്റ, ടിൻ ഡ്രം, മാജിക് മൗണ്ടൻ.

  • Classic literary places you would like to visit?

ജർമ്മൻ നഗരങ്ങൾ, വെനീസ്.

  • First classic you would recommend for a child?

പൈകോ ക്‌ളാസിക്സ് പുറത്തിറക്കിയ ക്‌ളാസ്സിക് നോവലുകൾ അടിസ്ഥാനമാക്കിയുള്ള ചിത്രകഥകൾ. നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം. ടോംസ് സോയർ, ഹക്കിൾബെറിഫിൻ. ആയിരത്തൊന്നു രാവുകൾ. നീലക്കപ്പ് എന്ന റഷ്യൻ നാടോടിക്കഥാ പുസ്തകം. യൂറി ഒലേഷയുടെ മൂന്നു തടിയന്മാർ.

  • Classics you think are mistitled and what would you title them?

സുന്ദരികളും സുന്ദരന്മാരും. പുതിയ പേര് :- കൊടുങ്കാറ്റടിച്ച നാളുകൾ. :).

  • Your favourite classic you’d like to recommend to everyone?

മോബിഡിക്ക്, ടാര്ഗന്യേവിന്റെ സ്കെച്ചസ് ഫ്രം ഹണ്ടേഴ്സ് ആൽബം, ആൾക്കൂട്ടം.

15 thoughts on “For the love of Classics Book Tag”

  1. 🥰paico classicsന്റെ robinson cruso മുതൽ wuthering heights വരെയുള്ള 30 series ഇപ്പോഴും ഇരിപ്പുണ്ട്.
    Those delightful illustrations

    B/w… haven’t had any epiphany in works of dostoevsky?

    1. Dostoevsky, of course, but most of these writings are based on recent or random memories/ experiences , whatever I remember at the time of writing will end up in these posts. Also., I want my readers to explore beyond the normal set of writers/books.

  2. സാമൂഹ്യവ്യസ്ഥിയെ ചോദ്യം ചെയുന്ന കൃതികൾ പൊതുവെ ക്ലാസിക് ആയി കാലങ്ങൾങ്ങൾക്കു ശേഷം പരിഗണിക്കാറില്ല (ഓടയിൽ നിന്ന് ,രണ്ടിടങ്ങഴി) ഇതിനു കാരണം കാലികമായതാണോ അതോ നോവലിന്റെ ചർച്ച കാലാവധി തീരുന്നതാണോ. ഡിക്കൻസ്ന്റെ മികച്ച ക്ലാസിക് കൃതിയായി പറയുന്നത് ബ്ലെയ്ക് ഹൗസ് ആണ് ഒലിവെർട്വിസ്ററ് അല്ല. ഫ്രഞ്ച് നോവൽ മികച്ച കൃതികൾ എടുത്താൽ അതിൽ പ്രൂസ്ത്, ഫ്ലാബെർട് കേറി വരുകയും പാവങ്ങൾ എഴുതിയ വിക്ടർ ഹ്യൂഗോ വരാതിരിക്കുകയും കാണുന്നു.

    1. ഞാൻ അങ്ങനെ കരുതുന്നില്ല. ഏണിപ്പടികൾ,സ്കാർലെറ്റ് പിമ്പേർണൽ, ഇൻഡിപെൻഡന്റ് പീപ്പിൾ, സുന്ദരികളും സുന്ദരന്മാരും, ഗുഡ് സോൾജ്യർ, നെല്ലിന്റെ ഗീതം തൊട്ടു അരണ്യേർ അധികാർ വരെയുള്ള ബംഗാളി നോവലുകൾ എല്ലാം ക്‌ളാസിക് അല്ലെ? ഹോന്റിങ് ഓഫ് ദി ഹിൽ ഹൗസ് , ഡ്രാക്കുള പോലുള്ളവയും ക്‌ളാസ്സിക് ആയി കാണുന്നില്ലേ? കുറച്ചൊക്കെ വ്യക്തിപരമായ ചോയ്‌സും കാണും, അതിനെന്തിനു മടിയ്ക്കണം? ഏണിപ്പടികൾ മലയാളത്തിൽ ക്‌ളാസ്സിക് ആയി കാണുന്നില്ലെങ്കിൽ മലയാളത്തിന് എന്തോ കുഴപ്പമുണ്ട് എന്ന് തന്നെ കരുതണം. ഇവിടുത്തെ വിഡ്ഢികളായ നിരൂപകരെ കണക്കാക്കേണ്ട.

  3. സാമൂഹ്യവ്യസ്ഥിയെ ചോദ്യം ചെയുന്ന കൃതികൾ പൊതുവെ ക്ലാസിക് ആയി കാലങ്ങൾങ്ങൾക്കു ശേഷം പരിഗണിക്കാറില്ല (ഓടയിൽ നിന്ന് ,രണ്ടിടങ്ങഴി) ഇതിനു കാരണം കാലികമായതാണോ അതോ നോവലിന്റെ ചർച്ച കാലാവധി തീരുന്നതാണോ. ഡിക്കൻസ്ന്റെ മികച്ച ക്ലാസിക് കൃതിയായി പറയുന്നത് ബ്ലെയ്ക് ഹൗസ് ആണ് ഒലിവെർട്വിസ്ററ് അല്ല. ഫ്രഞ്ച് നോവൽ മികച്ച കൃതികൾ എടുത്താൽ അതിൽ പ്രൂസ്ത്, ഫ്ലാബെർട് കേറി വരുകയും പാവങ്ങൾ എഴുതിയ വിക്ടർ ഹ്യൂഗോ വരാതിരിക്കുകയും കാണുന്നു.

    1. ഞാൻ അങ്ങനെ കരുതുന്നില്ല. ഏണിപ്പടികൾ,സ്കാർലെറ്റ് പിമ്പേർണൽ, ഇൻഡിപെൻഡന്റ് പീപ്പിൾ, സുന്ദരികളും സുന്ദരന്മാരും, ഗുഡ് സോൾജ്യർ, നെല്ലിന്റെ ഗീതം തൊട്ടു അരണ്യേർ അധികാർ വരെയുള്ള ബംഗാളി നോവലുകൾ എല്ലാം ക്‌ളാസിക് അല്ലെ? ഹോന്റിങ് ഓഫ് ദി ഹിൽ ഹൗസ് , ഡ്രാക്കുള പോലുള്ളവയും ക്‌ളാസ്സിക് ആയി കാണുന്നില്ലേ? കുറച്ചൊക്കെ വ്യക്തിപരമായ ചോയ്‌സും കാണും, അതിനെന്തിനു മടിയ്ക്കണം? ഏണിപ്പടികൾ മലയാളത്തിൽ ക്‌ളാസ്സിക് ആയി കാണുന്നില്ലെങ്കിൽ മലയാളത്തിന് എന്തോ കുഴപ്പമുണ്ട് എന്ന് തന്നെ കരുതണം. ഇവിടുത്തെ വിഡ്ഢികളായ നിരൂപകരെ കണക്കാക്കേണ്ട.

  4. സാമൂഹ്യവ്യസ്ഥിയെ ചോദ്യം ചെയുന്ന കൃതികൾ പൊതുവെ ക്ലാസിക് ആയി കാലങ്ങൾങ്ങൾക്കു ശേഷം പരിഗണിക്കാറില്ല (ഓടയിൽ നിന്ന് ,രണ്ടിടങ്ങഴി) ഇതിനു കാരണം കാലികമായതാണോ അതോ നോവലിന്റെ ചർച്ച കാലാവധി തീരുന്നതാണോ. ഡിക്കൻസ്ന്റെ മികച്ച ക്ലാസിക് കൃതിയായി പറയുന്നത് ബ്ലെയ്ക് ഹൗസ് ആണ് ഒലിവെർട്വിസ്ററ് അല്ല. ഫ്രഞ്ച് നോവൽ മികച്ച കൃതികൾ എടുത്താൽ അതിൽ പ്രൂസ്ത്, ഫ്ലാബെർട് കേറി വരുകയും പാവങ്ങൾ എഴുതിയ വിക്ടർ ഹ്യൂഗോ വരാതിരിക്കുകയും കാണുന്നു.

  5. Are there any authors or books (classic or otherwise) you feel that you should have met earlier in life so as to have turned yourself into a better reader or a writer than what you are today? (And by that, I don’t mean that you’re a bad reader or a writer, I’m only asking out of curiosity if you were to be critical about yourself.)

    1. Nope, one thing I have been happy about all along was my reading life – it started early, i read everything i could and more importantly i enjoyed the journey thoroughly. Books have influenced my thinking and reasoning ability. I have met wonderful, intelligent fellow readers, some of them are very dear to me. I won’t change anything about my reading life. I am not in a competition with anyone and this is mostly a private affair for me – at the same time I have enjoyed sharing my experiences with my readers for the past 10 years or so. My writing reflects these experiences.

  6. Are there any authors or books (classic or otherwise) you feel that you should have met earlier in life so as to have turned yourself into a better reader or a writer than what you are today? (And by that, I don’t mean that you’re a bad reader or a writer, I’m only asking out of curiosity if you were to be critical about yourself.)

    1. Nope, one thing I have been happy about all along was my reading life – it started early, i read everything i could and more importantly i enjoyed the journey thoroughly. Books have influenced my thinking and reasoning ability. I have met wonderful, intelligent fellow readers, some of them are very dear to me. I won’t change anything about my reading life. I am not in a competition with anyone and this is mostly a private affair for me – at the same time I have enjoyed sharing my experiences with my readers for the past 10 years or so. My writing reflects these experiences.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top