Adam Zagajewski

പോളിഷ് കവി Adam Zagajewski മിനിഞ്ഞാന്ന് മരിച്ചുപോയി, മലയാളത്തിൽ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. 2017-ലാണ് അയാളുടെ Slight Exaggeration എന്ന പുസ്തകം വായിയ്ക്കുന്നത്. അന്ന് ഫെയ് സ്ബുക്കിൽ എഴുതിയ കുറിപ്പാണ് താഴെ. അയാളെപ്പറ്റി പല തവണ എഴുതിയിട്ടുണ്ട്. ഇപ്പോൾ സമയക്കുറവുണ്ട്, എന്നാലും ഇഷ്ടമുള്ള എഴുത്തുകാരന്റെ വിടവാങ്ങൽ ignore ചെയ്യുന്നത് ക്ഷമിയ്ക്കാവുന്നതല്ല. വായനക്കാരാ, ഇമ്മാതിരി പുസ്തകങ്ങൾ വായിയ്ക്കുക. ഹൃദയം വിശാലമാക്കാനെങ്കിലും.

*
ഇക്കൊല്ലം വായിച്ചതിൽ ഏറ്റവും അസാധാരണമായ പുസ്തകമാണ് പോളിഷ് കവിയായ Adam Zagajewski യുടെ “Slight Exaggeration”. ലേഖനം എന്നാണ് പേരെങ്കിലും ക്ലാസിക് സംഗീതം, സമകാലികരും അല്ലാത്തവരുമായ കവികളുടെ എഴുത്തിനെക്കുറിച്ചുള്ള പുതുമയുള്ള നിരീക്ഷണങ്ങൾ, നാസി കാലത്തു തന്റെ ദേശക്കാരും കുടുംബവും കടന്നുപോയ ദുരിതങ്ങൾ, രാഷ്ട്രീയത്തെക്കുറിച്ചും, നഗരജീവിതത്തെക്കുറിച്ചും, യാത്രകളെക്കുറിച്ചും ഉള്ള കുറിപ്പുകൾ എല്ലാം ചേർന്ന് ഒരു വിസ്തൃത ലോകമാണ് ഈ ചെറിയ പുസ്തകത്തിൽ, ഒരു പുരുഷായുസ്സിന്റെ അനുഭവങ്ങൾ മുഴുവൻ.

കാവഫി : “Cavafy’s reader leaves his poems feeling that everything has already happened; it’s a poetry of the past perfect, in the love poems and historical poems alike”

സംഗീതം : “Music reminds us what love is. If you’ve forgotten what love is, go listen to music.”

Elzenberg :” Elzenberg himself once remarked, every writer faces a choice: Should he tell the stars about his generation, or tell his generation about the stars?”

Simone Weil : “The Luxembourg Gardens formed the backdrop for a scene that took place in the thirties, as Raymond Aron recalled many years later. It was a lovely spring day, Aron and his wife went for a stroll and found Simone Weil sobbing in one of its avenues (Aron and Weil knew each other well, they’d worked together at the École normale). “What’s wrong?” the Arons asked. “Do you mean you haven’t heard?” Weil replied. “The Shanghai police have opened fire on the workers!”

Poetry : “poetry differs from religion in essential ways, that poetry stops at a certain moment, stifles its exaltation, doesn’t enter the monastery, it remains in the world, among the swallows and the tourists, among palpable, visible things. It describes people and things, participates in their concrete existence, walks streets wet with rain, listens to the radio, goes swimming in Mediterranean inlets”

Poetry : “A slight exaggeration—it’s actually a good definition of poetry.” (പുസ്തകത്തിന്റെ പേര്), “It’s a slight exaggeration, until we make ourselves at home in it. Then it becomes the truth. But when we leave it again—since permanent residence is impossible—it becomes once more a slight exaggeration”

Dylan Thomas : “Cioran reports that Dylan Thomas was seized by convulsions and threw himself on the floor when someone once tried to interpret one of his poems in the poet’s presence.”

Papa Bruckner : “pious and humble: I read in a concert program that once, while lecturing on musical composition, he fell to his knees because he heard a church choir singing somewhere nearby. Biographers confirm that he was in fact too yielding; as a young man, for example, he accepted a position that made no allowances for his creative work; only at forty could he dedicate himself to composition.”

Orchestra : “I remember that some British writer once remarked that the two things in the world he found most astonishing were parliamentary democracy and the symphony orchestra.”

*

The sun was so fragile, so young,
that we were a little scared; a careless move
might scratch it, just a shout—if anyone
had tried—might do it harm; only the rushing swifts,
with wings hard as cast-iron,
were free to sing out loud, because they’d spent their brief,
uneasy childhoods in clay nests
alongside siblings, small, mad planets,
black as forest berries.

———–

Pale nights row noiselessly into the sky,
their oars silk stockings delicately rustling.

You’ll think of someone who’s no more
and of someone else living so fully
that her life at its edges changes
to love. Light, more light
gathers in the room. No sleep, not tonight.

Adam Zagajewski -യുടെ രണ്ടു കവിതകൾ

*

“As with Rilke—and it seems to me Zagajewski is like a continuation of Rilke by other means—a hard-edged oeuvre displays occasional saccharine patches” എന്നാണ് Michael Hofmann ഒരു ലേഖനത്തിൽ പറയുന്നത്. “I suppose what I always liked about Zagajewski’s poetry is the sense of the poet as companion, as fellow reader and traveler, sharing his notes on books and places, in four books of essays and four collections of poems, without very much to tell them apart. ” എന്ന് മറ്റൊരിടത്തും. ഞാൻ Hofmann-ന്റെ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്. ഉളി എന്ന വാക്കാണ് മനസ്സിൽ.

*

പണ്ട് താമസിച്ചിരുന്നിടത്ത് നിറയെ തെങ്ങുകളുള്ള പുരയിടമായിരുന്നു. തെങ്ങു വെട്ടുന്നത് അന്നത്തേതിനുശേഷം കണ്ടിട്ടേയില്ല. തെങ്ങിൻ തലപ്പിൽ നിന്ന് കിട്ടുന്ന കൂമ്പും കാമ്പുമായി പലവിധ സാധനങ്ങൾ കഴിച്ചതിന്റെ ഓർമ്മ ഇപ്പോൾ വരുന്നു. അവയുടെയെല്ലാം പേരുകൾ മറന്നുപോയി. വായന കറങ്ങിത്തിരിഞ്ഞു കവിതയിൽത്തന്നെ ചെന്ന് നിൽക്കുമ്പോൾ അന്നത്തെ മധുരവും ഉയരങ്ങളിലേക്ക് കണ്ണ് നട്ടുനിൽക്കുന്ന കൗതുകവും ഓർമ്മയിൽ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top