The Old Oak – കെൻ ലോച്ചിന്റെ സിനിമ വളരെ സൗകര്യപ്രദമായ ഒരു സെറ്റിങ് തെരെഞ്ഞെടുക്കുകയാണ്. മോഡേൺ ലിബറൽ നാട്യങ്ങൾക്കു മാറ്റിയ അന്തരീക്ഷം. ക്ളീഷേകളുടെ ഘോഷയാത്രയാണ് ഈ സിനിമ. വിചാരിച്ചപോലെ മലയാളി ലിബറൽ ആൾക്കൂട്ടത്തിനു നന്നായി ഇഷ്ടപ്പെട്ടു എന്ന് കാണുന്നു – സിറിയ, അഭയാർത്ഥി, വെള്ളക്കാരന്റെ ഗിൽറ്റ്, റേസിസം, അവന്റെ ദാരിദ്ര്യം. സിനിമയുടെ ഹൈലൈറ്റ് ഒറ്റ രംഗമാണ്. വലിയൊരു കത്തീഡ്രൽ കാണിച്ചു അതങ്ങനെ പടുത്തുയർത്താൻ ചെലവായ കൂലിപ്പണിക്കാരന്റെ അധ്വാനത്തെപ്പറ്റി പറയുന്ന രംഗം. അതേസമയത്ത് നൂറുവർഷം പിന്നോട്ടുപോയ സിറിയയുമായി (വെള്ളക്കാരന്റെ യുദ്ധക്കൊതി കൊണ്ടും മതം കൊണ്ടും) താരതമ്യവുമുണ്ട്. ബാക്കി സ്കൂൾ നാടകം ലെവലിലുള്ള ക്രിഞ്ച് മെലോഡ്രാമ. ക്ഷീരബല. മനോരമ വായിച്ചു രാഷ്ട്രീയം മനസ്സിലാക്കുന്നവന് പൊട്ടിക്കരയാനുള്ള വക. ലോച്ചിന്റെ ഏറ്റവും മോശം സിനിമ.
Past Lives – Celine Song- ന്റെ സിനിമ. ഉജ്ജ്വല അഭിനയം. വളരെ പ്രാക്ടിക്കൽ ആയി തിങ്ക് ചെയ്യുന്ന ഒരു സ്ത്രീ (ഞെട്ടിയോ?) അവരുടെ ചെറുപ്പകാലത്തെ കാമുകനെ റിജെക്റ്റ് ചെയ്യുന്നു, സ്വന്തം ജീവിതവിജയത്തെയും ഭർത്താവിനോടുള്ള സ്നേഹത്തെയും മുൻനിറുത്തി. പിന്നെ നമ്മൾ കാണുന്നത് തന്നെ കാത്തുനിൽക്കുന്ന ഭർത്താവിന്റെ മുന്നിൽ അവർ പൊട്ടിക്കരയുന്നതാണ്. അവർ അവരുടെ മുൻകാമുകനോടുള്ള സ്നേഹം അത്രനേരം മൂടിവയ്ക്കുകയായിരുന്നു, വിജയകരമായി. ബ്രില്യന്റ് സ്ക്രിപ്റ്റ്. ബ്രില്യന്റ് ആക്റ്റിംഗ്. ഉഗ്രൻ സൗണ്ട്ട്രാക്ക്.
The Killer – David Fincher-ന്റെ എന്റെ ഇഷ്ടനടന്മാരിൽ ഒരാളായ ഫാസ്ബെൻഡർ അവതരിപ്പിയ്ക്കുന്ന ഒരു പ്രൊഫഷണൽ കില്ലറെ പിന്തുടരുന്നു. “പെർഫെക്റ്റ് ഡേയ്സ്” കണ്ടപ്പോൾ എനിയ്ക്കീ കഥാപാത്രത്തെ ഓർമ്മവന്നു. റുട്ടീൻ ആണ് ഇരുവർക്കും എല്ലാം. പ്രിസിഷൻ മെയ്ക്കിങ്. റിവഞ്ച് ഡ്രാമ. റ്റിൽഡ സ്വിന്റൻ. ഞാൻ മുഴുവനായി എൻജോയ് ചെയ്തു. ഫിഞ്ചറുടെ ബെസ്റ്റ് അല്ലെന്നൊക്കെ ആൾക്കാർ പറയുന്നു. അതേ ആളുകൾ ലിയോ, ജയിലർ, അനിമൽ തുടങ്ങിയ സിനിമകൾ നല്ലതാണു എന്നും പറയുന്നുണ്ട്. എനിയ്ക്ക് അതിലെ ആദ്യ രണ്ടു സിനിമകളും അസഹനീയമായിരിന്നു. രണ്ടാമത്തേതിന് ഞാൻ തിയറ്ററിൽ ഇരുന്നുറങ്ങി. ആദ്യരണ്ടും കണ്ടതുകൊണ്ട് മൂന്നാമത്തെ ഫാസിസ്റ്റ് എപിക് കണ്ടില്ല. ബോളിവുഡ് സിനിമ കാണാൻ എനിയ്ക്ക് ഭ്രാന്തില്ല. ജയിലർ കണ്ടു ഉറങ്ങിപ്പോയി എന്നാളുകൾ ആളുകൾ വിശ്വസിയ്ക്കാത്തതുകൊണ്ട്, ഇതും വിശ്വസിയ്ക്കില്ല എന്നാണ് എന്റെ തോന്നൽ.
Leave the World Behind – Sam Esmail-ന്റെ ഒരു നോവൽ ബേസ് ചെയ്തുള്ള സിനിമ. സൈബർ അറ്റാക്കാണ് സിനിമയുടെ കേന്ദ്രത്തിൽ. നമ്മൾ ധാരാളം ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട് എന്നൊരു അമേരിക്കക്കാരൻ സിനിമയിൽ പറയുന്നുണ്ട്. പുതുതായി വരുന്ന ഒരു സിനിമയിൽ ആധുനിക കാലത്തെ അമേരിക്കൻ സിവിൽ വാർ ആണ് ആശയം. ലോകം മുഴുവൻ ബോംബിടുന്ന അമേരിക്കക്കാർക്ക് കുറച്ചൊക്കെ ബോധം വന്നുതുടങ്ങി എന്ന് കരുതണം. സിനിമ ചിലപ്പോഴൊക്കെ ഒരു നിലവാരം കാണിയ്ക്കുന്നുണ്ട്. ഒന്നുരണ്ടു രംഗങ്ങൾ രസകരമാണ്. മോശം ഗ്രാഫിക്സ് (മാനുകൾ വരുന്ന സീൻ, wtf?). ബാക്കി ടിപ്പിക്കൽ. ഒരു ചലനവുമുണ്ടാക്കാഞ്ഞ സിനിമ.
Red Rooms – Pascal Plante-യുടെ റെഡ് റൂംസ്, ഡീപ് വെബ്ബിന്റെ പശ്ചാത്തലത്തിൽ വരുന്ന ഒരു അസാധാരണ ത്രില്ലർ മൂവിയാണ്. ഡാർക്ക് വെബ്ബിൽ കൗമാരക്കാരികളായ പെൺകുട്ടികളെ കാഴ്ചക്കാർക്കായി അരിഞ്ഞുകൊന്ന ഒരുത്തനെ വിചാരണ ചെയ്യുകയാണ് സിനിമയിൽ. നമ്മുടെ നാട്ടിലെപ്പോലെ തെരുവുപട്ടികളെ കൊള്ളുമ്പോൾ വികാരം കൊള്ളുന്ന ലിബറൽ മൈൻഡ്സെറ്റുള്ള ഒരു സ്ത്രീയും ആരാണെന്ന് പൂർണമായും വെളിപ്പെടുത്താത്ത ഒരു സ്ത്രീയും ട്രയൽ കാണാൻ ദിനവും കോടതിയിൽ വരുന്നു. ലിബറലിന് ആരോപിതനോട് അനുകമ്പ. മറ്റേ സ്ത്രീ ഒരു ഹാക്കറാണ്. എന്താണ് രണ്ടുപേർക്കും സംഭവിയ്ക്കുന്നത് എന്നതാണ് സിനിമയുടെ ബാക്കിഭാഗത്ത്. പതിയെയാണ് പ്ലോട്ട് ചുരുളഴിയുന്നത്. ഒരു വയലന്റ് രംഗം പോലും കാണിയ്ക്കാതെ തന്നെ സിനിമ വയലന്റാണ്. എത്തിനോട്ടം, സെൻസേഷനലിസം, ഇത്തരം കഥകളോടുള്ള ആളുകളുടെ ആർത്തി (കേസിനാസ്പദമായ വീഡിയോകൾ ഡീപ് വെബ്ബിൽ ലേലം നടത്തുകയാണ്) തുടങ്ങി പലവിധ കാര്യങ്ങൾ നിശബ്ദമായി ഈ സിനിമ ചർച്ചയ്ക്കു വയ്ക്കുന്നു. അക്കാര്യത്തിൽ സാം ഇസ്മയിലിന്റെ സിനിമയും ഫിഞ്ചറുടെതും എല്ലാം ഈ സിനിമയ്ക്ക് ബഹുദൂരം പിറകിലാണ്. മാസ്റ്റർ സ്ട്രോക്ക് എന്ന് വിശേഷിപ്പിയ്ക്കാൻ ഒന്നിലധികം സീനുകൾ ഈ സിനിമയിലുണ്ട്.
ബാക്കി സിനിമകളെപ്പറ്റി ഓർമ്മ വരുന്ന മുറയ്ക്ക്.
watch Cam, it is a far smarter movie than it pretends to be and since you like red rooms you may like cam too
watch Cam, it is a far smarter movie than it pretends to be and since you like red rooms you may like cam too
എല്ലാത്തരം സിനിമകളും എൻജോയ് ചെയ്യുന്ന ആളുകളുണ്ട് സർ. അത്തരം ആളുകളില്ലെന്നോ അവരെ പുച്ഛിക്കുന്നെന്നോ പറയുന്ന തന്നേപ്പോലെ അസഹിഷ്ണുതയുള്ളവർ ഫാഷിസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കാതെ എല്ലാം കണ്ട് ആസ്വദിക്കാൻ നോക്കൂ. ഒരു ജീവിതമല്ലേയുള്ളൂ മൈരേ, കുറ്റം പറയാതേ ആസ്വദിക്കൂ ആസ്ഹോൾ!
എല്ലാത്തരം സിനിമകളും എൻജോയ് ചെയ്യുന്ന ആളുകളുണ്ട് സർ. അത്തരം ആളുകളില്ലെന്നോ അവരെ പുച്ഛിക്കുന്നെന്നോ പറയുന്ന തന്നേപ്പോലെ അസഹിഷ്ണുതയുള്ളവർ ഫാഷിസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കാതെ എല്ലാം കണ്ട് ആസ്വദിക്കാൻ നോക്കൂ. ഒരു ജീവിതമല്ലേയുള്ളൂ മൈരേ, കുറ്റം പറയാതേ ആസ്വദിക്കൂ ആസ്ഹോൾ!
എല്ലാത്തരം സിനിമകളും എൻജോയ് ചെയ്യുന്ന ആളുകളുണ്ട് സർ. അത്തരം ആളുകളില്ലെന്നോ അവരെ പുച്ഛിക്കുന്നെന്നോ പറയുന്ന തന്നേപ്പോലെ അസഹിഷ്ണുതയുള്ളവർ ഫാഷിസത്തിനെതിരെ ഘോരഘോരം പ്രസംഗിക്കാതെ എല്ലാം കണ്ട് ആസ്വദിക്കാൻ നോക്കൂ. ഒരു ജീവിതമല്ലേയുള്ളൂ മൈരേ, കുറ്റം പറയാതേ ആസ്വദിക്കൂ ആസ്ഹോൾ!