1. ടാഗോറിന്റെ ഒരു ചെറിയ കഥ : – https://frontline.thehindu.com/arts-and-culture/literature/forbidden-entry-by-rabindranath-tagore-bengali-short-story-in-translation-translated-by-william-radice/article34229584.ece?homepage=true
പെൻഗ്വിൻ ഇറക്കിയ ടാഗോറിന്റെ “പോസ്റ്റ്മാസ്റ്റർ” എന്ന കളക്ഷനിൽ നിന്ന്. അക്കൗണ്ട് ലോഗിൻ ചെയ്താലേ കഥ വായിയ്ക്കാൻ കഴിയൂ (വെബ് ക്ലിപ്പർ ഉപയോഗിച്ച് കണ്ടെന്റ് കോപ്പി ചെയ്യാനും പറ്റും)
2. ഓസ്ട്രേലിയൻ അമേരിക്കൻ എഴുത്തുകാരിയായ Shirley Hazzard -ന്റെ 79-ൽ വന്ന കഥ :- https://www.newyorker.com/magazine/1979/09/17/something-youll-remember-always
3. Shirley Hazzard – ന്റെ സുഹൃത്തുകൂടിയായിരുന്ന, ലെജൻഡറി എഴുത്തുകാരൻ Graham Green -ന്റെ ന്യൂയോർക്കർ പ്രൊഫൈൽ :- https://www.newyorker.com/magazine/2021/03/22/graham-greenes-dark-heart
4. Why Write? പോൾ ഓസ്റ്ററിന്റെ കുറിപ്പ്. മധ്യഭാഗത്ത് ഉള്ളുലയ്ക്കുന്ന ഒരു ദുരന്തത്തിന്റെ വിവരണമുണ്ട്, വായനക്കാർ ശ്രദ്ധിയ്ക്കുക. https://www.newyorker.com/magazine/1995/12/25/why-write
5. ഓസ്റ്ററിന്റെ കുറിപ്പിൽ അയാൾക്ക് മിസ്സ് ആയ ഓട്ടൊഗ്രാഫ് കിട്ടിയതിന്റെ കഥ :- https://magazine.columbia.edu/article/autograph-man
6. ഏഷ്യാനെറ്റിന്റെ വെബ് പേജിൽ ഇ സന്തോഷ് കുമാർ ഹാവിയർ മരിയാസിന്റെ ലേഖനം (“നോവല്‍ എഴുതാതിരിക്കാന്‍ ഏഴു കാരണങ്ങള്‍ (എഴുതാന്‍ ഒരേയൊരെണ്ണവും)”) പരിഭാഷപ്പെടുത്തിയിരിയ്ക്കുന്നു (Original ഇവിടെ :- http://www.threepennyreview.com/samples/marias_su14.html ). മരിയസിനെ ഡീപ് ആയി വായിച്ച അധികം പേരെയൊന്നും ഞാനറിയില്ല – പ്രത്യേകിച്ചും അയാളുടെ ഏറ്റവും മികച്ച വർക്ക് ആയ ഫേസ് ട്രിലജി. ഞാൻ അതിലെ രണ്ടു പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. ഓൾ സോൾസ്, ഹാർട് സോ വൈറ്റ്, Berta Isla തുടങ്ങിയവയും – അത്ര എളുപ്പമുള്ള എഴുത്തുകാരനല്ല മരിയാസ് – അതുകൊണ്ടാണ് ഇവിടത്തെ പുത്തൻ കൂറ്റ് നിരൂപക ശിരോമണികൾക്ക് അയാൾ വഴങ്ങാത്തത്. സന്തോഷിന്റെ പരിഭാഷ അത്ര കേമമൊന്നുമല്ല. എന്ന് മാത്രമല്ല വലിയ എഴുത്തുകാരൻ ആണെങ്കിലും വാ തുറന്നാൽ സ്റ്റുപ്പിഡിറ്റി മാത്രം പറയാൻ കഴിവുള്ള ഒരാളുമാണ് മരിയാസ് – രാജഭരണത്തെയൊക്കെ സപ്പോർട്ട് ചെയ്യുന്ന, ഫാസിസ്റ്റുകളെ തലോടുന്ന, കാറ്റലൻ മൂവ്മെന്റിനെ പരിഹസിയ്ക്കുന്ന ഒരുത്തൻ (റിട്ടൻ ലൈവ്സ് എന്ന അയാളുടെ ഗോസിപ്പ് പുസ്തകം ഓർക്കുക). അയാളുടെ ഒരു പ്രത്യേകതയുമില്ലാത്ത ലേഖനമാണ് സന്തോഷ് നിർഭാഗ്യവശാൽ തെരഞ്ഞെടുത്തിരിയ്ക്കുന്നത്. എന്തിനെയും പുകഴ്ത്തി മാത്രം ശീലമുള്ള, മരിയാസിനെ ഇതുവരെ വായിച്ചിട്ടുണ്ടെന്ന് തോന്നിയ്ക്കാത്ത ഒരു നിരൂപക വേഷധാരി കാഫ്ക ഷേക്സ്പിയർ എന്നൊക്കെ പറഞ്ഞു ഇതിനെയും പൊക്കിയടിച്ചിട്ടുണ്ട് – ഇവനെയൊക്കെ വായിയ്ക്കുന്നവന്റെ സമയം. ഏഷ്യാനെറ്റ് ആയതുകൊണ്ട് ലിങ്ക് ഇടുന്നില്ല (ഒറിജിനലിന്റെ ലിങ്ക് മേലെ).
7. എന്റെ ഇഷ്ട എഴുത്തുകാരനായ Adam Zagajewski-യുടെ Slight Exaggeration എന്ന പുസ്തകത്തെപ്പറ്റി ഞാൻ പറഞ്ഞിരുന്നല്ലൊ, മലയാളത്തിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഗദ്യ എഴുത്തുകാരൻ അജയ് മങ്ങാട്ട്, ആ പുസ്തകത്തെപ്പറ്റി പറയുന്നു : –
https://www.manoramaonline.com/literature/literaryworld/2021/04/15/the-joy-that-comes-with-art-music-and-friendship.html?fbclid=IwAR03sR7sdxTDTe8drrfa9VpBdTSasVoj5OAvE9eoi_Cl2pR2h7KNEO0dBxM
(മനോരമയിൽ വായിയ്ക്കാൻ പറ്റുന്ന ഏക സംഗതി)
Zagajewski – യുടെ കുറിപ്പുകളിൽ നിന്ന് അജയ് എടുത്തെഴുതുന്ന, William Styron-നെ ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിച്ച ഗാനം :- Alto Rhapsody, Op. 53 :-
https://open.spotify.com/track/67utXQqL7vsOBd3XvhnBii?si=hXi4I93QSlSYt7qSZJERog
reading A heart so white
To me It is not that easy… the front cover says it is an international bestseller.
മരിയാസിന്റെ വായിച്ചത് Berta Islaയും Infatuationsഉം ആണ്. സെൻട്രൽ കോൺഫ്ലിക്റ്റിന് ശേഷം പ്രധാന കഥാപാത്രങ്ങളുടെ ചിന്തകൾക്ക്, അതിനോട് ബന്ധപ്പെടുത്തിയുള്ള എക്സിസ്റ്റൻസിന് മരിയാസ് കൊടുക്കുന്ന detailing വളരെ ഇഷ്ടമായി. Infatuationsലെ അന്വേഷണസ്വാഭാവവും, Islaയിലെ ഡ്രാമ കൈകാര്യം ചെയ്ത വിധവുമൊക്കെ രസമായിരുന്നു. പിന്നെ അയാളുടെ എഴുത്ത് തന്നെയാണ് പിടിച്ചിരുത്തുന്നത്. ട്രിളജിയിലെ ആദ്യ പുസ്തകം കൈയ്യിലുണ്ട്. വായിച്ചുതുടങ്ങണം.
Infatuations അയാളുടെ മികച്ച വർക്കാണ്, പൊതുവെ അയാളുടെ എല്ലാ പുസ്തകങ്ങളും എനിയ്ക്കിഷ്ടമാണ്. വായിച്ചെങ്കിൽ എഴുതണം. ഇതുപോലെയുള്ള എഴുത്തുകാരെപ്പറ്റി കൂടുതൽ വായിച്ചാൽ മലയാളത്തിലെത് ചവർ ആണെന്ന് കൂടുതൽ വായനക്കാർക്ക് മനസ്സിലാകും – നല്ല വയനക്കരുടെ ഡ്യൂട്ടി ആണത്.