ഏപ്രിൽ വായന സമൃദ്ധമായിരുന്നു. പല പുസ്തകങ്ങളും ഇപ്പോഴും വായനയിലാണ്, അതുകൊണ്ട് എണ്ണം പിടിയ്ക്കാൻ പറ്റില്ല എന്നേയുള്ളൂ. അതിനിടെ മേജർ ഇവന്റ് – യോസ(Llosa) മരിച്ചു (ഉടനെ ചാവുചടങ്ങിനു രാമായണം വായിയ്ക്കുന്നപോലെ കോൺവെർസേഷൻസ് ഇൻ കത്തീഡ്രൽ എടുത്തു വായിയ്ക്കാൻ തുടങ്ങി) – അങ്ങനെ പലതുണ്ടായി. മാതൃഭൂമിയിലെ സച്ചുവിന്റെ ഓർമ്മക്കുറിപ്പ് നന്നായി, അതിൽ നിന്ന് കേൾക്കാത്ത ഒരെഴുത്തുകാരനെ അറിയുകയും, അയാളുടെ പുസ്തകങ്ങൾ കണ്ടെടുക്കുകയും ചെയ്തു. മാർകേസിനെ ആർക്കും വായിയ്ക്കാം. യോസെ വായിയ്ക്കുന്നത് ഒരു സ് കില്ലാണ് , സെയിം വിത്ത് ഫോസെ ആൻഡ് കാർട്ടറസ് കൂ. Antunes, ഒരു പരിധി വരെ murnane ഒക്കെ അങ്ങനെയാണ്. അഥവാ, ഇവരുടെ എളുപ്പമുള്ള പുസ്തകം, ഒരു പുസ്തകം എല്ലാം എല്ലാവർക്കും വായിയ്ക്കാം. എന്നാൽ സമഗ്രത എളുപ്പമല്ല. കോട്ടയം പുഷ്പനാഥിനെ വായിയ്ക്കുന്നതിനുള്ളപോലെ സച്ചിയേയും മറ്റുമൊക്കെ വായിയ്ക്കുന്നതിനു ഒരു പ്രായമുണ്ട് എന്ന് പറയുന്നത് അതുകൊണ്ടാണ്. അത് പരന്ന വായനയിലാണ് തിരിയുന്നത്. സച്ചിദാനന്റെ, ചുള്ളിക്കാടിന്റെ ഒക്കെ കവിത ചത്തിട്ടും കാലം ഏറയായി. അഥവാ പാടുകയോ ക്രിക്കറ്റ് കളിയ്ക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഉള്ളപോലെ തന്നെ – ഇന്നലെ ഒരു പതിനാലുകാരൻ നൂറടിച്ചു – അഥവാ ഓരോ തലമുറ കഴിയുമ്പോഴും സ്കിൽ നേടാനും, അടുത്ത തലത്തിലേയ്ക്ക് നീങ്ങാനുമുള്ള ക്ഷമതയും കൂടുകയാണ് – അതുപയോഗിയ്ക്കാൻ കഴിയണം എന്ന് മാത്രം.
ഞാൻ സരമാഗോയിൽ ആഴ്ന്നു. കേരളത്തിലെ ഏതെങ്കിലും മേജർ നോവലിസ്റ്റുകൾ ഒരു കവിയെ നായകനാക്കി എഴുതിയിരുന്നെങ്കിൽ വെറും പൈങ്കിളി ആയിപ്പോവുമായിരുന്ന ഒരു നോവലിനെ (Ricardo Reis) ഉജ്ജ്വല പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആക്കി മാറ്റുന്നതാണ് ഒരു ലോകോത്തര നോവലിസ്റ്റിന്റെ സ്കില്ല്. നായകപാത്രത്തിനു ആദ്യമൊരു നാസി ചായ് വുണ്ട്. ഇത് അന്നത്തെ പൊതു സംഗതിയാണ് എന്ന് നോസ് ഗാർഡ് My Struggle-ൽ സമർത്ഥിയ്ക്കുന്നുണ്ട് – സ്വെയ്ഗും മറ്റും എന്നിട്ടു പോയി നാസി വേട്ടയാടലിൽ തന്നെ മരണം പുൽകി (Marai നാസികളുടെയും പിന്നെ കമ്മികളുടെയും പീഡനവും അനുഭവിയ്ക്കേണ്ടി വന്നു). എന്നാൽ അയാൾക്ക് യാഥാർഥ്യം നേരിട്ടറിയാൻ അവസരം കിട്ടുന്നു. അഥവാ പൊളിറ്റിക്കൽ എന്നത് ഒരു സ് കിൽ ആണ് – പ്രൊപ്പഗാണ്ടയിൽ നിന്ന് സത്യം അഹോരാത്രം വേർതിരിയ്ക്കുകയും എന്നാൽ അതേ നേരം തന്നെ അരാഷ്ട്രീയത കാൻസറാണ് എന്നും നിരന്തരം മനസ്സിലാക്കുന്നത്. അതാണ് സച്ചിയും സാറയും ഒക്കെ ലോ ബീയിങ്സ് ആണെന്ന് അറിവുള്ളവർ പറയുന്നതിലെ കാര്യം. ജനാധിപത്യത്തിന്റെ കൊടി നിറം കെടുമ്പോൾ അതിനെ നിറമേറ്റാൻ ബുദ്ധി ഉപയോഗിയ്ക്കുന്നതാണ് ഇവർ ചെയ്യേണ്ടത് – എന്നാൽ സ്വാർത്ഥതയും നേരത്തെപ്പറഞ്ഞപോലെ ചത്താൽ പ്രതിമ വരുമോ എന്ന ചിന്തയുമാണ് കേരളത്തിൽ ഇതുപോലുള്ള സാംസ്കാരിക വിഡ്ഢികളാൽ നിറഞ്ഞിരിയ്ക്കാൻ കാരണം. മറവിയാണല്ലോ വൃദ്ധരുടെ ഏറ്റവും വലിയ പ്രശ് നം, ചാവിനു ശേഷവും സമൂഹത്തിനുണ്ടണ്ടായേയ്ക്കാവുന്ന മറവിയാണ് ഇവറ്റയുടെ മുന്നിലെ പ്രഹേളിക. ജന്മനായുള്ള സത്യസന്ധതയില്ലായ്മ അതിന്റെ ഇന്ധനവും.
സരമാഗോയുടെ History of the Siege of Lisbon, Blindness ഒക്കെ വായനയിലുണ്ട്. രണ്ടാമത്തേതു പുനർവായന. അതുകഴിഞ്ഞാൽ Skylight. ഇങ്ങനെ പോകും. Proust രണ്ടാം പുസ്തകം എഴുപത് ശതമാനമായി. തിരക്കൊന്നും വേണ്ട എന്നതാണ് ഇപ്പോൾ വായനയിലെ ഒരു സംഗതി, വിശിഷ്യാ ഇമ്മാതിരി പുസ് തകങ്ങൾക്ക്. എനിയ്ക്ക് വേണ്ടി മാത്രമാണ് വായന. പുറം ലോകം ഇടപെടുന്നതാണ് എന്റെ പ്രശനം. സ്വാഭാവികമായി കുറച്ചു ത്രില്ലറുകൾ വായിച്ചു – ഇത്ര ഹെവി റീഡിങ്ങിന് ഫില്ലറുകൾ ആവശ്യം എന്ന്. അതിൽ James Herbert-ന്റെ Rat സീരീസ് ഉണ്ട് – സ്റ്റീവൻ കിങ്ങിന്റെ ഇഷ്ട എഴുത്തുകാരനാണ് എഴുപതുകളിലും എമ്പതുകളിലും നിറഞ്ഞുനിന്ന ജെയിംസ്. ഒരു ട്രിലജി ആണ് – പാത്രങ്ങളെ സൃഷ്ടിയ്ക്കുക, വായനക്കാരുടെ ശ്രദ്ധ അവരിൽ തറയ്ക്കുക, എന്നിട്ടു അവരെ മരണത്തിനു എറിഞ്ഞു കൊടുക്കുക എന്നൊരു രീതിയാണ് ഈ ചെറു നോവലുകളിൽ അയാൾ അവലംബിയ്ക്കുന്നത് – സൊ വി ഫീൽ ഫോർ ദേം. എലികൾ ഒരു സ് കൂൾ അറ്റാക്ക് ചെയ്യുന്നത്, ആർമി ബ്രിഗേഡിനെ അറ്റാക്ക് ചെയ്യുന്നത്, ഭൂഗർഭ ഓടകളിൽ മരണഭയത്തിലും ഒഴുകിപ്പോവുന്ന എലികൾ മനുഷ്യരെ ആക്രമിയ്ക്കാൻ നോക്കുന്നത്, സെമിത്തേരികളിൽ ശവങ്ങൾ കുഴിച്ചെടുക്കുന്ന എലികൾ – ഇങ്ങനെ ഓർമ്മിയ്ക്കത്തക്ക അനവധി രംഗങ്ങൾ കൊണ്ട് സമൃദ്ധം ഈ പുസ്തകങ്ങൾ (ഒരു യാത്രാരാത്രിയിൽ തുടങ്ങി പിറ്റേന്ന് വൈകുന്നേരത്തിനുള്ളിൽ മൂന്നും വായിച്ചു).
അതിനിടയിൽ ഇപ്പോൾ അതിപ്രശസ്തമായ Arkady Martine -ന്റെ Rose House – അവരുടെ Empire of Memory അതിനിടയിൽ വായിയ്ക്കാൻ ശ്രമിച്ചിരുന്നു – വായിച്ചു ഇഷ്ടപ്പെടാതെ പോയി (എ ഐ പൂർണ്ണമായി നിയന്ത്രിയ്ക്കുന്ന ഒരു വീട്ടിൽ മരണം നടക്കുന്നു, ആ വീട് മരണത്തിന്റെ തെളിവുകൾ ഒളിയ്ക്കാൻ നോക്കുന്നോ? ചായ് ക്കോവ്സ്കിയുടെ സർവീസ് മോഡൽ ഓർമ്മ വന്നു, അതിന്റെ ഒരു സോഫിസ്റ്റിക്കേഷൻ ഇതിനില്ല). സയൻസ്/ സ്പെക്കുലേറ്റീവ് ഫിക്ഷൻ ധാരാളിത്തവും, മെയിൻ സ്ട്രീമും അതും തമ്മിലുള്ള അന്തരം നേർക്കുന്നതും മുന്നെ എഴുതിയ സംഗതിയാണല്ലോ, കുറച്ചു പഴയതായ Tender is the Flesh അതിന്റെ മറ്റൊരു ഉദാഹരണമാണ് – മനുഷ്യരെ തിന്നുന്ന വിചിത്രമായ ലോകം (മുറാറ്റയുടെ ലൈഫ് സെറിമണി ഒന്ന് കൂടി extend ചെയ്തപോലെയുണ്ട്), അതിന്റെ പ്രാക്റ്റിക്കൽ സൈഡിൽ എങ്ങനെ വർക്കാകും എന്ന് കാണിയ്ക്കുന്ന, സ്വയം സീരിയസ് ആയി എടുക്കുന്ന പുസ്തകം. ഇറ്റ് ഫിൽസ് സൊ റിയൽ. ലിറ്ററലി അധികമൊന്നും ഇല്ലെങ്കിലും ലോകസൃഷ്ടി വാസ് വെരി ഇമ്പ്രെസ്സിവ്. നാലു സ്റ്റാർ കൊടുത്തു ഇതിന്. അതിനിടയിൽ കാലങ്ങളായി വായനയിലുണ്ടായ Old God’s Time (Sebastian Barry) വായിച്ചു തീർത്തു. മൂന്നു സ്റ്റാർ. ഇറ്റ് ഹാഡ് പൊട്ടൻഷ്യൽ. അത് നേടിയില്ല.
സരമാഗോ കഴിഞ്ഞാൽ തീർത്ത പുസ്തകങ്ങളിൽ ഏറ്റവും ശ്രദ്ധേയം ടിപി രാജീവന്റെ “പുറപ്പെട്ടുപോയ വാക്കാ”യിരുന്നു. അയാൾ പരിഭാഷപെപ്പടുത്തിയ കവിതകളും, അയാൾ കോറിയിട്ട ആളുകളും അനന്യം. അയാളുടെ എഴുത്തിൽ എനിയ്ക്ക് പൂർണ്ണമായും ബോധ്യമായ ഏക പുസ്തകവും ഇത് തന്നെ.
കെജിഎസ് ജയശീലന്റെ ആത്മകഥയ്ക്ക് എഴുതിയ ആമുഖം വായിച്ചു ചിരി വന്നു. പുല്ലും പുൽച്ചാടിയും അമിതവർണ്ണയും പൈങ്കിളിയും കൊടികുത്തിവാഴുന്ന ഒരു സങ്കര എഴുത്ത്. ജയശീലൻ ഇമ്മാതിരി minute കാര്യങ്ങൾ നിരീക്ഷിച്ചു എഴുതുന്നതാകും പരിമിതവിഭവനായ പിള്ളയുടെ പ്രേരണ. കഷ്‍ടം. ജീവിതത്തിൽ വായിയ്ക്കാൻ കൊള്ളാവുന്ന നാലു കവിത ഇയാളൊന്നും എഴുതാഞ്ഞത് എന്തെന്ന് ഇതൊക്കെ വായിയ്ക്കുമ്പോൾ ഇപ്പോൾ മനസ്സിലാകുന്നു. ഇതാണ് സ്കില്ലിന്റെ കാര്യം ഞാൻ പറഞ്ഞത്. ജയശീലന്റെ ആത്മകഥ എഴുപത്തഞ്ചു പേജെയുള്ളു എന്ന് പറയുന്നുണ്ട് (അതും സ്കില്ലാണ്). അത് പുതിയ ലക്കം കണ്ടപ്പോൾ മനസ്സിലായി. കേവലം നാലു പുറങ്ങൾ. വിശ്വരൂപൻ എന്ന ഒരു കവിതയും കൂടെയുണ്ട്. ദാറ്റ് വാസ് ഇമ്പ്രെസ്സിവ്. ഒറ്റക്കവിതകൾ ധാരാളം വായിയ്ക്കുകയുണ്ടായി ഈ മാസവും.
സൊ എട്ടു പുസ്തകങ്ങളും കുറെ അർധവായനകളും.