വായനാ ലിങ്കുകൾ
- ഒഗാവ യോക്കോ(Ogawa Yōko) :- ഓർമ്മകൾ, പുസ്തകങ്ങൾ, പക്ഷികൾ നിറങ്ങൾ തുടങ്ങി എല്ലാം മാഞ്ഞുപോകുന്ന ഒരു ലോകത്തെപ്പറ്റിയാണ് ഒഗാവ യോക്കോയുടെ (Ogawa Yōko) യുടെ “The Memory Police” എന്ന പുസ്തകം. ഏകാധിപത്യത്തിന്റെ കീഴിലാണ് ഇതെല്ലാം നടക്കുന്നത്. 25 വർഷം മുന്നേ വന്ന ഈ നോവൽ ഇപ്പോൾ പുനഃപ്രസിദ്ധീകരണം നടത്തിയിരിയ്ക്കുകയാണ്. എത്ര കൃത്യമായ സമയം എന്ന് ലോകരാഷ്ട്രീയം പിന്തുടരുന്ന ആർക്കും മനസ്സിലാകും. നോവലിനെ അവസാനത്തെ കുറച്ചു ഇഴച്ചിലൊഴിച്ചാൽ വായിച്ചിരിയ്ക്കേണ്ട പുസ്തകം. എഴുത്തുകാരി ഓർമ്മയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും പറയുകയാണ് ഇവിടെ : Ogawa Yoko on Memory
- ഐസൊലേഷനെപ്പറ്റി Leslie Jamison എഴുതിയത് :- Since I became Symptomatic .
- അതേ കാര്യത്തെപ്പറ്റി എഴുത്തുകാരൻ യുവാൻ ലിങ്ങുമായുള്ള ഇന്റർവ്യൂ, ചൈനയിൽ ഒറ്റയ്ക്ക് കഴിയുകയാണ് എഴുത്തുകാരൻ, കൊറോണ ഉണ്ടാക്കിയ ഒറ്റപ്പെടൽ അന്നാട്ടിലെ ഒരു മൈൽസ്റ്റോൺ ഇവന്റാണെന്നാണ് അയാൾ പറയുന്നത് : – Interview with Yuan Ling
- റേച്ചൽ കൂക് (Rachel Cooke) – പുതിയ കാലത്തെ ക്രിട്ടിസിസത്തെ പറ്റി. ഓൺലൈനിൽ എന്നും എനിയ്ക്കു ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളത് പുതു നിരൂപകരിൽ നിന്നും സാഹിത്യ കോക്കസുകളിൽ നിന്നുമാണ്. അവരെ നിശിതമായ ഭാഷയിൽ കൈകാര്യം ചെയ്യുക എന്നതാണ് എന്റെ രീതി, അതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ല. മൂന്നു പുസ്തകമെഴുതി എന്നതുകൊണ്ട് ഞാൻ ബെറ്റർ എഴുത്തുകാരനോ ബെറ്റർ ക്രിട്ടിക്കോ ആയിട്ടില്ലന്നത് സത്യം (കൂക് ഇത് പറയുന്നുണ്ട്), പക്ഷെ, എന്നിലെ വായനക്കാരൻ വളർന്നിട്ടേയുള്ളൂ. അപ്പോൾ വായനയും എഴുത്തും തമ്മിലുള്ള വ്യത്യാസം, അതിന്റെ ഉള്ളുകള്ളികൾ തുടങ്ങിയവ എനിയ്ക്കു കൂടുതൽ വ്യക്തമായി കാണാനാകുന്നുണ്ട്. ആ വ്യത്യാസം ചൂണ്ടിക്കാണിയ്ക്കേണ്ട ജോലി എനിയ്ക്കുണ്ട് എന്നാണ് എന്റെ വിശ്വാസം.
Quotes :- “There are several things that qualify someone to be a critic. They require some expertise; they must be able to write; they should have taste (reviews have everything to do with taste – and nothing). But the most vital qualification is that they should love whatever it is that they write about. As the late AA Gill put it: “If you don’t love it, why will you care if somebody does it badly?”
“As Julian Barnes, once the TV critic of the Observer, puts it: “Apart from anything else, criticism is a standard against which to judge our own ideas.”
ലിങ്ക് : – Rachel Cooke on Criticism
ഉദാഹരണത്തിന് വിജയലക്ഷ്മി എഴുതിയ Parasite റിവ്യൂ – മാതൃഭൂമിയിൽ വന്നത്. വിഡ്ഢിത്തം ചിന്തിയ്ക്കുക എന്നത് ശരി, എന്നാൽ തന്റെ അജ്ഞത നാലാള് കാണുന്നിടത്തു വയ്ക്കുക, എന്നിട്ടു ഒരു പ്രീമിയർ വീക്കിലിയുടെ എഡിറ്റർ അത് പ്രിന്റ് ചെയ്ത് കളയാമെന്നു വയ്ക്കുക – എന്തുതരം ഇന്റെലിജൻസാണ് ഇവരെയൊക്കെ നയിയ്ക്കുന്നത്? സമുദ്രശില എന്ന പീറനോവലിനെപ്പറ്റി കവിത എഴുതിയ ഈ കവി, തന്റെ ഉറവ വറ്റിയെന്നു മനസ്സിലാക്കി എഴുത്തുനിറുത്തുകയാണ് വേണ്ടത്. പണ്ട് നാസി തീവ്രവാദി അക്കിത്തത്തെപ്പറ്റി കൃഷ്ണൻ നായർ ഇത് പറഞ്ഞിട്ടുണ്ട്.
എന്റെ റിവ്യൂവിന്റെ ലിങ്ക് : – ആരാണ് പാരസൈറ്റുകൾ?
- മുറകാമിയുടെ നോവലുകൾ പൊതുവെ എനിയ്ക്കിഷ്ടമല്ല, പ്രത്യേകിച്ചും “ 1Q84 “ -നുശേഷമുള്ളവ. അസാധാരണമാം വിധം തന്നെത്തന്നെ ആവർത്തിയ്ക്കാനുള്ള കഴിവുണ്ട് ഈ എഴുത്തുകാരന്. അയാളുടെ പഴയ നോവലുകളാണ് എനിയ്ക്കിഷ്ടം. Wind up Bird Chronicle , Hard Boiled Wonderland തുടങ്ങിയ വർക്കുകൾ. എന്നാൽ ചെറുകഥയിൽ മുറകാമി എക്കാലത്തെയും എഴുത്തുകാരിൽ പെടും – അതടിവരയിടുന്ന കഥയാണ് ന്യൂ യോർക്കറിൽ വന്ന “ With the Beatles ”. ദുരൂഹതയുള്ള കഥകൾ പറയാൻ ഈ എഴുത്തുകാരന് മിടുക്കേറും. “Barn Burning” എന്ന കഥ “Burning” എന്ന പേരിൽ സിനിമയായപ്പോൾ Lee Chang-dong എന്ന സംവിധായകന്റെ കയ്യിൽ അത് മിനുക്കിയ രത്നം പോലെയായിത്തീർന്നു. രണ്ടുവർഷം മുന്നേ വന്ന Wind Cave ( Killing Commendatore -ൽ ഒരു അധ്യായമായി ഈ നോവലുണ്ട്), ഇതുപോലെ ഉജ്ജ്വലമാണ്.
- Andrea Lee, ന്യൂ യോർക്കർ ഫിക്ഷൻ പോഡ്‌കാസ്റ്റിൽ “Barn Burning” വായിയ്ക്കുന്നത് ഇവിടെ :- Barn Burning
- ചിമമാൻഡാ അഡീച്ചെ വായിയ്ക്കുന്ന കഥ :- Chimamanda Ngozi Adichie reads Jamaica Kincaid . ന്യൂ യോർക്കറിന്റെ ഫിക്ഷൻ പോഡ്‌കാസ്റ്റിൽ നിന്ന്.
- മൈക്രോ സയൻസ് ഫിക്ഷൻ/ഫിക്ഷൻ കഥകൾ വായിയ്ക്കാൻ താൽപ്പര്യമുള്ളവർക്ക് : – http://microsff.com
- അമ്മായിയപ്പന്റെ ലൈബ്രറിയിലെ പുസ്തകങ്ങൾ മാറ്റാൻ ജെയിംസ് വുഡ് (James Wood) പോയ കഥ :- Shelf Life
- താല്പര്യമുള്ളവർക്ക് Alberto Manguel -ന്റെ Packing My Library കൂടി നോക്കാവുന്നതാണ്.
- ചൈനയിലെ ചെങ്ഡുവിൽ നാല്പത്തഞ്ചു ദിവസം ലോക്കഡൗണിൽ കഴിയേണ്ടി വന്നതിനെപ്പറ്റി :- Life on Lock-down in China
ഒഗാവ യോക്കോയുടേതായി കൊടുത്തിരിക്കുന്ന link error ആണ്.
Writer Ogawa Yōko’s Stories of Memory and Loss – https://www.nippon.com/en/people/bg900133/writer-ogawa-yoko%E2%80%99s-stories-of-memory-and-loss.html
Corrected now, Many Thanks <3