ധാരാളം കഥകൾ, സമാഹാരങ്ങളായും അല്ലാതെയും, വായിച്ച വർഷമാണ് ഇന്ന് അവസാനിയ്ക്കുന്നത്. അവയുടെ റേറ്റിംഗ് താഴെ. കഥകളുടെ ഉള്ളടക്കം വിസ്തരിയ്ക്കുന്നില്ല. പകരം ഞാൻ വായിച്ച ഏറ്റവും മികച്ച കഥയെപ്പറ്റി പറയാമെന്നു കരുതുന്നു.
A Small, Good Thing – Raymond Carver – 5 stars
കഥയിൽ ഒരു സ്ത്രീ ഒരു കെയ്ക്ക് ഓർഡർ ചെയ്യുന്നു. അവർക്ക് ബെയ്ക്കറെ അങ്ങ് പിടിയ്ക്കുന്നില്ല. എന്നാലും ഓർഡർ കൊടുത്തു അവർ വീട്ടിൽ പോവുന്നു. പിറ്റത്തെ ആഴ്ച മകന്റെ എട്ടാം പിറന്നാളാണ്, അവർ അന്ന് കെയ്ക്ക് വന്നു കൊണ്ടുപോവും. എന്നാൽ കുട്ടി സ്കൂളിൽ നിന്ന് വരുന്ന വഴി ഒരു വണ്ടി ഇടിച്ച് ഹോസ്പിറ്റലിലാവുന്നു. അച്ഛനും അമ്മയും അബോധാവസ്ഥയിലാവുന്ന മകന് കാവലിരിയ്ക്കുന്നു. കുട്ടി ഉറക്കമാണെന്നു ഡോക്ടർമാർ. എന്നാൽ കുട്ടി എന്തുകൊണ്ട് ഉണരുന്നില്ല എന്നു പറയാൻ അവർക്കാവുന്നില്ല. അച്ഛൻ ആലോചിയ്ക്കുന്നു. താൻ ഇതുവരെ സന്തോഷത്തോടെ പറയത്തക്ക അല്ലലൊന്നുമില്ലാതെ ജീവിച്ചു, എന്നിട്ടു ഇതാണ് തനിയ്ക്ക് സംഭവിയ്ക്കുന്നത് (ഇങ്ങനെയുള്ള ചെറു മൊമെന്റുകളാണ് ഗ്രേറ്റ് എഴുത്തുകാരുടെ കഥകളെ ലിഫ്റ്റ് ചെയ്യുന്നത്). അയാൾ വീട്ടിലെത്തുമ്പോൾ ലാൻഡ്ലൈനിൽ ഒരു കോൾ വരുന്നു. അയാൾക്ക് ഒന്നും മനസ്സിലാവുന്നില്ല. ഭാര്യ വീട്ടിൽ പോവാതെ കുട്ടിയ്ക്ക് കാവലിരിപ്പാണ്. അവരുടെ ആധിയ്ക്ക് അവസാനമില്ല. ഡോക്ടർ ഒന്നും തീർത്തു പറയുന്നുമില്ല. അവർ പോകാനൊരുങ്ങുമ്പോഴാകട്ടെ മറ്റൊരു ബ്ലാക്ക് ഫാമിലിയെ കാണുന്നു. അമ്മയും മകളും അച്ഛനും കത്തിക്കുത്തേറ്റ ഒരു നിരപരാധിയായ യുവാവിന്റെ വിവരമറിയാൻ കാത്തിരിപ്പാണ്. അയാൾക്ക് ഓപ്പറേഷനാണ്. അമ്മ നോക്കുമ്പോൾ യുവാവിന്റെ അമ്മ തലകുനിച്ച് എന്തോ പിറുപിറുക്കുകയാണ്. Ann saw the lips moving silently, making words. She had an urge to ask what those words were (മറ്റൊരു ഗ്രേറ്റ് റൈറ്റിംഗ് മൊമെന്റ്). അവർ വീട്ടിലെത്തുമ്പോൾ അവർക്കും വിചിത്രമായ ഫോൺ കോൾസ്. ഹിറ്റ് ആൻഡ് റൺ ചെയ്ത ആളാണോ വിളിയ്ക്കുന്നത്. ബസ്റ്റാർഡ്. അവർ ചിന്തിയ്ക്കുന്നു. അവർ തിരിച്ചു വരുമ്പോൾ ഓപ്പറേഷൻ തിയറ്ററിനു മുന്നിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സംഭവിയ്ക്കേണ്ടത് സംഭവിച്ചുകഴിഞ്ഞു. അവർ നഴ്സസ് ബേയിൽ എന്നാലും അതിനെപ്പറ്റി ചോദിയ്ക്കുന്നു. അവരുടെ കുട്ടി കോമയിലാണ്. എന്നാൽ അവന്റെ കേസിൽ ഒരു പുരോഗതിയുമില്ല. ഡോക്ടർമാർ സർജറിയ്ക്കൊരുങ്ങുന്നു. ഇങ്ങനെ പോകുന്ന കഥ ഒബ്വിയസായ ദുരന്തത്തിൽ അവസാനിയ്ക്കുന്നു. എന്നാൽ കഥ അവിടെ അവസാനിയ്ക്കാതെ ആരാണ് ഫോൺ കോൾ ചെയ്യുന്നത് എന്ന അന്വേഷത്തിലേയ്ക്ക് നീങ്ങുന്നു. അത് ബേക്കറായിരുന്നു. എന്നാൽ അവരായാളെ കാണുമ്പൊൾ കഥ മറ്റൊരു തലത്തിലേയ്ക്ക് മാറുന്നു. ഉജ്ജ്വലമാണ് ഈ കഥ.
മലയാള കഥയിൽ രണ്ടു പേരിൽ എന്റെ പ്രതീക്ഷ തങ്ങി നിൽക്കുന്നു എന്ന് പറയാം. ഹരികൃഷ്ണൻ തച്ചാടൻ ആണ് ആദ്യത്തെയാൾ (അസാധാരണ ക്ലാരിറ്റിയുള്ള ഭാഷയും, കൈയൊതുക്കവും, പാറ്റേണുകൾ ബ്രേക്ക് ചെയ്യാനുള്ള ശ്രമവും ആണ് ഇയാളെ വ്യത്യസ്തനാക്കുന്നത്). രണ്ടാമത് ഷനോജ് ആർ ചന്ദ്രൻ (ടൈപ്പ് ആവുന്ന ഒരു ഇഷ്യു ഞാൻ കാണുന്നു). താഴെയുള്ള കഥകളിൽ ഫാന്റസിയും, ഹൊററും എല്ലാമുണ്ട്. തീർച്ചയായും ഇതിൽക്കൂടുതൽ കഥകൾ വായിച്ചു, സമാഹാരങ്ങളടക്കം (അത് വേറെ ലിസ്റ്റ് ചെയ്യും). അതിൽ തീരെ മോശമായവ ഒഴിവാക്കിയിട്ടുണ്ട്, ചിലത് റെപ്രെസന്റേഷന് വേണ്ടി മാത്രം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കഥാവിഭാഗത്തിലെ കണ്ടുപിടുത്തം എന്ന് പറയാവുന്നത് Jon McGregor-ടെ കഥകളാണ്. അയാളെപ്പറ്റി ഇവിടെ മുന്നെ എഴുതിയിട്ടുണ്ട്. അയാളുടെ ചെറുകഥകൾ എന്നെ അത്ഭുതപ്പെടുത്തി. ഈ വര്ഷം പ്രതീക്ഷയോടെ വായിച്ച ലിഡിയ ഡേവിസിന്റെയും ജൂമ്പ ലാഹിരിയുടെയും സമാഹാരങ്ങൾ പരാജയങ്ങളായിരുന്നു, പ്രത്യേകിച്ചും അവരുടെ stature ആലോചിയ്ക്കുമ്പോൾ (ലിഡിയ ഡേവിസ് ടച്ചുണ്ട് മക്ഗ്രെഗറുടെ കഥകൾക്ക്). Kjell (ഷെൽ) Askildsen-നെപ്പറ്റി ഞാൻ മുന്നേ എഴുതിയിട്ടുണ്ട്, അയാളുടെ ചില കഥകളും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്.
- Wolf Night – Martha Wells – 3 stars
- Thorns – Martha Wells – 3 stars
- Bad Medicine – Martha Wells – 3.5 stars
- Yesterday’s wolf – Ray Naylor – 3 stars
- My Sad Dead – Mariana Enriquez – 4 stars
- Krishna – The Infant – Vinoy Thoma – 2.5 stars
- Guest Rites – Robert Silverberg – 3.5 stars
- പന്നിക്കളി – Harikrishnan Thachadan – 3 stars
- ആറാം വാർഡിലെ മോഷ്ടാവ് – Shanoj R Chandran – 3.5 stars
- ഒതവീട്ടൊണ്ടാ – KS Ratheesh – 3.5 stars
- ഒറ്റ് – Ashwin Chandran – 1.5 stars, MB gave vishnu award to this student for short story.
- ചിത്രവധം – Harikrishnan Thachadan – 3 stars
- ആമ്പല്പ്പാടത്തെ ചങ്ങാടം – Shanoj R Chandran – 3 stars
- പെരുമ്പാവൂർ യാത്രി നിവാസ് – Manoj Vengola – 2.5 stars
- അടുക്കള വാതിൽ – Sreekantan Karikkakam – 3.5 stars
- കുളിപ്പുരയിലെ രഹസ്യം – Shanoj R Chandran – 3.5 stars
- The Stuntman – Rachel Cusk – 4 stars
- അവളുമവനും ആലുവാപ്പുഴയും – Sheeba EK – 0 stars, horrendous.
- Elda – Sijith Vijayakumar – 3 stars (True Copy)
- പാത്തുമ്മയുടെ വീട് – Harikrishnan Thachadan – 3.5 stars
- Living Mountain – Amitav Ghosh – 2 stars
- Tell the Women We’re-Going – Carver – 3.5 stars
- THE SHORT HAPPY LIFE OF FRANCIS MACOMBER -Ernest Hemingway – 3 stars
- The Killers – Ernest Hemingway – 3.5 stars
- Goatman – Saucy Pasta (reddit horror story) – 3.5 stars
- The continuity of Parks – Julio Cortazar – 3 stars
- The World of Apples – John Cheever – 4 stars
- കവാത്തിന്റെ ദിവസങ്ങൾ – ഇന്ദുചൂഢൻ കിഴക്കേടം – 3 stars
- മുറിയിലേയ്ക്കു കടന്നു വന്ന ഏകാന്തത – ചന്ദ്രാ തങ്കരാജ് – 2 stars
- ഇറച്ചി – രണ്ജു – 2 stars
- പ്രേമാഭിഷേകം – Sijith Vijayakumar – 2 stars
- ട്ടോ – Sijith Vijayakumar – 3 stars
- വിൽപ്പന – എംടി വാസുദേവൻ നായർ – 3 stars
- ചിന്ന ചിന്ന ആശൈ – മനോജ് വെള്ളനാട് – 2 stars
- റെഡ് ഡാറ്റ – Harikrishnan Thachadan – 4 stars
- ചൂണ്ടക്കാരൻ – ഹരീഷ് – 3 stars
- Nobody said anything – Carver – 5 stars
- ക്രിപ്റ്റോഡെന്ഡ്ര വാംപൈറസ് – Maria Rose – 3 stars
- അന്തർവാഹിനി – Shanoj R Chandran – 3 stars
- In a Bamboo Grove – Akutagava – 4.5 stars
- Death Register – Akutagava – 3 stars
- Godavari – Vaishakhan – 2 stars
- Rajavinte Makan – Manoj Jathavedar – 3 stars
- The Lady with the Dog – Chekhov – 4 stars
- Borges in Hell – Jose Eduardo Agualusa – 3 stars.
- How sweet it is to die in the sea – Jose Eduardo Agualusa – 4 stars
- പച്ചകുത്തുന്നവൾ – E Santhosh Kumar – 2 stars
- റൂറൽ മറഡോണ – Harikrishnan Thachadan – 4 stars
- മലബാർ ട്രെഷർ ഹണ്ടിംഗ് – Harikrishnan Thachadan – 3 stars
- കായാന്തരിതം Harikrishnan Thachadan – 3.5 stars
- ജ്ഞാനസ്നാനം – Subhash Chandran – 3 stars
- Istanbul – S Hareesh – 2.5 stars
- A Lovely Spot – Kjell Askildsen – 3.5 stars
- The Other She – Lydia Davis – 2 stars
- A Sudden Liberating Thought – Kjell Askildsen – 3.5 stars
- Banister – Kjell Askildsen – 3 stars
- After funeral Service – Kjell Askildsen – 3.5 stars
- മലമുകളിൽ രണ്ടുപേർ – ഉണ്ണി ആർ – 2 stars
- That Colour – Jon McGregor – 4 stars
- The Third and Final Continent – Jhumpa Lahiri – 4 stars
- കല്യാശ്ശേരി തിസീസ് – Abin Joseph – 3 stars
- She Was Looking For This Coat – Jon McGregor – 3.5 stars
- Looking Up Vagina – Jon McGregor – 3 stars
- A CLEAN, WELL-LIGHTED PLACE – Ernest Hemingway – 4 stars
- A Small, Good Thing – Raymond Carver – 5 stars