ജോലിത്തിരക്കായിരുന്നു 2023-ലെ വായനയെ ഏറ്റവും കൂടുതൽ ബാധിച്ച കാര്യം. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും, കൂടുതൽ ഓഡിയോ ബുക്കുകൾ കേൾക്കുകയും ചെയ്ത വർഷം കൂടിയാണ് കഴിഞ്ഞു പോയത്. കവിതാവായന കൂടുതൽ സെലെൿറ്റീവ് ആയി. എഴുത്തിലും കവിതയാണ് ലക്ഷ്യസ്ഥാനം എന്ന് വീണ്ടും മനസ്സിലുറപ്പിച്ചു. പുസ്തകങ്ങളുടെ പലതിന്റെയും കുറിപ്പുകൾ ബ്ലോഗിലുണ്ട്. മറ്റു ചിലവ ഫെയ്‌സ്ബുക്കിലും. എന്റെ തെരഞ്ഞെടുപ്പുകൾ വിശദീകരിയ്ക്കേണ്ട ആവശ്യമില്ലെന്നു തോന്നുന്നു.
Ursula K Le Guin-ന്റെ കുറിപ്പുകൾ സരമാഗോയുടെ notebook വായിച്ചതിന്റെ പ്രേരണയിൽ എഴുതിയതാണെന്ന് അവർ പറയുന്നുണ്ട്. റെപ്രെസന്റേഷൻ, ഐഡന്റിറ്റി തുടങ്ങിയവയാണ് അവരുടെ വിഷയങ്ങൾ. അമേരിക്കൻ സമൂഹത്തിന്റെ വിമർശനമാണ് അവരുടെ മുഖ്യ അജൻഡ എന്നതുമുണ്ട്. ബോണിയുടെ “കൊച്ചിക്കാർ” എന്തുകൊണ്ടോ നമ്മുടെ നാട്ടിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്നു തോന്നുന്നു. വളരെ പ്രാധാന്യമുള്ള പുസ്തകം, വിഷയം. കുറച്ചുകൂടി ദീർഘമാവേണ്ടിയിരുന്നത്. കാരൂരിനെപ്പറ്റി പറയേണ്ട ആവശ്യമില്ല. അയാളുടെ സമ്പൂർണ്ണ സമാഹാരം വായിയ്ക്കുക എന്നതാണ് ഒരു ലക്‌ഷ്യം. Life Ceremony ജോണ്റ ഫിക്ഷനിൽ ഉജ്ജ്വലമായ കഥയാണ്, ആശയത്തെ അവർ extend ചെയ്യുന്നത് അത്ഭുതമുളവാക്കും (മരിച്ച പരിചയക്കാരെ ഭക്ഷിയ്ക്കുക, ജനസംഖ്യ ചുരുങ്ങുന്ന കാലത്ത്, കഴിപ്പിനുശേഷം ഗർഭധാരണം ലക്‌ഷ്യം വച്ച് രതിയിലേർപ്പെടുക എന്ന ആശയത്തിലുള്ള ഡിസ്റ്റോപ്പിയൻ കഥയാണ് ടൈറ്റിൽ സ്റ്റോറിയിൽ). ചെറിയൊരു മുറകാമി ടച്ചുള്ള കഥകൾ ഈ സമാഹാരത്തിൽ എമ്പാടുമുണ്ട്. ജാപ്പനീസ് എഴുത്തുകാരികൾ, എഴുത്തുകാരികൾ പൊതുവെ ലോക സാഹിത്യത്തിൽ മേൽക്കൈ തേടുന്നതിന്റെ കാരണം മനസ്സിലാക്കാനുള്ള വായന.
നോവലുകളിൽ Solenoid തന്നെ മുഖ്യം. അതുപോലൊരു നോവൽ ഈ നൂറ്റാണ്ടിലോ കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലോ ഇല്ല. House of Doors – പലപ്പോഴും ഉജ്ജ്വലമാണ്, എന്നാൽ അതിന്റെ എപിലോഗ് ആണ് ആ നോവലിനെ ഒരു ഫൈവ് സ്റ്റാർ പുസ്തകമാക്കുന്നത് എന്നാണെന്റെ അഭിപ്രായം. Pole, Children of Time, Forbidden Notebook, Children of Memory, The Evenings തുടങ്ങിയ പുസ്തകങ്ങളുടെ കുറിപ്പുകൾ ബ്ലോഗിലുണ്ട്. Benjamin Labatut-ന്റെ Maniac ഉജ്ജ്വലമാണ്. തുടക്കത്തിൽ യഥാർത്ഥ സംഭവങ്ങളിൽ ഫിക്ഷൻ മിക്സ് ചെയ്യുന്നത് അലോസരമുണ്ടാക്കിയെങ്കിലും, ക്രമേണ നോവൽ കൂടുതൽ ആസ്വാദ്യകരമായി. ഓപ്പൺഹൈമർ സിനിമയിൽ ബോംബ് വെടിയ്ക്കുന്നതിന്റെ പത്തിരട്ടി ഇമ്പാക്റ്റ് ഉണ്ട് ഈ പുസ്തകത്തിലെ അതേ സംഗതിയുടെ വിവരണങ്ങൾക്ക്. പോൾ ഓസ്റ്ററിന്റെ അവസാന പുസ്തകം എന്ന് പറയപ്പെടുന്ന Baumgartner ഏറെക്കുറെ ഒരു ഫൈവ് സ്റ്റാർ പുസ്തകമാണ്. ഉഗ്രൻ എഴുത്തുനിമിഷങ്ങൾ ഈ നോവലിലുണ്ട്.
Conversations with Kafka കാഫ്കയെപ്പറ്റിയുള്ള എന്റെ എല്ലാ ധാരണകളെയും തിരുത്തിയ പുസ്തകമാണ്. അയാളുടെ പുതിയ ഡയറി പരിഭാഷയും ബയോഗ്രഫിയും വായനയിലുണ്ട് (വിർജിനിയ വൂള്ഫിന്റെ ഡയറിയും, ഡയറികൾ ഇപ്പോൾ ഒരു ഹരമാണ് , താങ്ക്സ് റ്റു നിതിന്റെ പുസ്തകം). എന്നിരുന്നാലും Janouch-ന്റെ ജേർണലുകളുടെ അടിസ്ഥാനത്തിൽ വന്ന ഈ പുസ്തകം അനന്യമായ ഒരനുഭവമാണ്. പല മികച്ച വായനക്കാരും ഈ പുസ്തകം വായിച്ചിട്ടില്ലെന്നു പറഞ്ഞത് മറ്റൊരു അത്ഭുതമായിരുന്നു. Dr K Rajashekharan-ന്റെ പുസ്തകം ഒരു പ്രൊഫഷനെ, അതിന്റെ ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യുന്നു എന്നയർത്ഥത്തിൽ ഉജ്ജ്വലമാണ്, വളരെ പ്രാധാന്യമുള്ളതാണ്. ചില ഡിസഗ്രിമെന്റ്സ് ഉണ്ടെന്നത് പറയുമ്പോഴും ഈ അധ്വാനത്തെ നമിയ്ക്കുന്നു (യെസ്, പൊളിറ്റിക്സ് ഇല്ലാതെ വായനയില്ല എനിയ്ക്ക്). ഒരേപോലെ ക്രിസ്ത്യൻ, മുസ്ലിം മതഭീകരവാദികൾ വേട്ടയാടിയ ജോസെഫിന്റെ പുസ്തകത്തിന്റെ അനാവശ്യമായ രണ്ടാം ഭാഗം ഈ വർഷമാണ് വായിച്ചു തീർത്തത്. Family Lexicon, ആനി എർണോയുടെ പുസ്തകങ്ങൾ, Translating Myself and Others എന്നിവ കുറിപ്പുകളിൽ മുന്നേ വന്നതാണ്. ബെന്യാമിന്റെ ഓർമ്മക്കുറിപ്പ് വളരെ കൗതുകമുളവാക്കിയ ഒന്നായിരുന്നു. Sean Hewitt-ന്റെ ഓർമ്മക്കുറിപ്പ് All Down Darkness Wide കവിയുടെ ഭാഷ കൊണ്ടും ഓർമ്മകളുടെ തീക്ഷ്ണത കൊണ്ടും ഉജ്ജ്വലമായിരുന്നു.
ഗ്രാഫിക് നോവലുകളിൽ Kate Beaton -ന്റെ Ducks – Two Years in the Oil Sands, ഓയിൽ റിഗ്ഗുകളിൽ, കടുത്ത സ്ത്രീവിരുദ്ധതയും, മോളസ്റ്റേഷനും സഹിച്ചു ജോലിയെടുത്ത എഴുത്തുകാരിയുടെ തന്നെ അനുഭവങ്ങളാണ്. Gengoroh Tagame -ന്റെ ഗേ ഗ്രാഫിക് നോവൽ My Brother’s Husband, Volume 1 (രണ്ടാം ഭാഗം വായിച്ചു തീർക്കാൻ കഴിഞ്ഞില്ല), ടൈറ്റിലിൽ പറയുന്ന പോലെ ഒരാളുടെ ജീവിതത്തിലേയ്ക്ക് ഗേ ആയ ഇരട്ടസഹോദരന്റെ ഭർത്താവ് കടന്നുവരുമ്പോഴുണ്ടാകുന്ന അനുഭവങ്ങളെപ്പറ്റിയാണ്. പലപ്പോഴും ലിറ്റററി ഫിക്ഷൻ പുസ്തകങ്ങളുടെ പരിമിതികളെ ഇത്തരം പുസ്തകങ്ങൾ അനായാസമായി മറികടക്കുന്നത് കാണാം എന്നതാണ്. Heartstopper ടെലിസീരീസ് അസഹനീയമാണ് – കിറ്റ് കോണറിന്റെ ഉഗ്രൻ അഭിനയ(മാത്ര)മാണ് ആദ്യ സീസണിന്റെ ആണിക്കല്ല്. രണ്ടാം സീസൺ എനിയ്ക്ക് ഒരു എപ്പിസോഡ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഗ്രാഫിക് നോവൽ അതിന്റെ പത്തിരട്ടി മികച്ച അനുഭവമാണ്. പ്രത്യേകിച്ചും പുസ്തകത്തിലെ കോർ ഇഷ്യൂസ് കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ – ഈറ്റിംഗ് ഡിസോർഡർ പോലുള്ളത്. അതിനെ വെറുതെ വിഷ്വലൈസ് ചെയ്യണ്ട ആവശ്യമേയുള്ളൂ. എന്നാൽ നെറ്റ്ഫ്ലിക്സിന് പൈങ്കിളി ആണാവശ്യം.
കവിത ധാരാളം വായിച്ചു. സമാഹാരങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് എഴുതാം. ഇൻഡിവിജ്വൽ കവിതകൾ മനഃപൂർവ്വം ഇവിടെ ചേർക്കുന്നില്ല.
Collections
- No Time to Spare – Ursula K Le Guin – 5 stars
- കൊച്ചിക്കാർ – Bony Thomas – 4.5 stars
- പൊതിച്ചോറ് – Karoor Neelakanta Pilla – 4.5 stars
- Life Ceremony – Sayaka Murata – 4 stars
- Albertine Workout – Anne Carson – 4 stars (പുനർവായന)
- ഇവിടെ ഒരു വവ്വാൽ ഇല്ല – Maythil – 4 stars
- Letters to a Young Poet – Rainer Maria Rilke – 4 stars (പുനർവായന)
- Frantumaglia – Elena Ferrante – 3.5 stars
- The short stories of Franz Kafka – 3.5 stars (penal colony, before the law, Hunger artist etc, (പുനർവായന) )
- Mysterious Correspondent: New Stories – Marcel Proust – 3.5 stars (for the analysis .5 stars)
- Send Nudes – Saba Sams- 3.5 stars
- Bad Dreams and other Stories – Tessa Hadley – 3.5 stars
- Roman Stories – Jhumpa Lahiri – 3.5 stars
- കപ്പൽച്ഛേദത്തിന്റെ രാത്രി – Anvar Abdullah – 3 stars.
- മീനച്ചിലാറ്റിലെ രാത്രി – Aymanam John – 3 stars
Novels/Novella
- Solenoid – Mircea Cartarescu – 5 stars
- House of Doors – Tan Twan Eng – 5 stars
- The Pole – JM Coetzee – 5 stars (Novella)
- Children of Time – Adrian Tchaikovsky – 5 stars
- Maniac – Benjamin Labatut – 4.5 stars
- Forbidden Notebook – Alba De Cespedes – 4.5 stars
- Children of Memory – Adrian Tchaikovsky – 4.5 stars
- Network Effect – Murderbot Diaries #5, Martha Wells – 4 stars
- A Horse at Night : On Writing – Amina Cain – 4 stars
- The Evenings – Gerard Reve – 4 stars
- 1980 -Anvar Abdullah – 4 stars
- Homo Faber – Max Firsch – 4 stars
- അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ – C.V. Balakrishnan – 4 stars
- Arctic Summer – EM Forster – 4 stars
- System Collapse – Martha Wells – 4 stars
- Three Body Problem – Cixin Liu – 4 stars (പുനർവായന)
- Baumgartner – Paul Auster – 4 stars
- The Six Deaths of the Saint – Alix E. Harrow – 4 stars (Novella)
- The Ghost Brigades – Old Man’s War #2 – John Scalzi – 3.5 stars
- Children of Ruin – Adrian Tchaikovsky – 3.5 stars
- ഉദകപ്പോള – P Padmarajan – 3.5 stars (പുനർവായന, fetishes galore)
- Exit Strategy – Martha Wells – 3.5 stars
- Childfinder and A Necessary Being – Octavia E Butler – 3 stars (It was the same as Unexpected Stories, wtf, but anyway i didnt remember the second story and first one’s ending), (പുനർവായന)
- Fugitive Telemetry – Martha Wells – 3 stars.
- Killing Moon – Jo Nesbo – 3 stars
- The Last Town – Blake Crouch – 3 stars
- The Wolves of Eternity – 3 stars
- I’m Thinking of Ending Things – Iain Reid – 3 stars
- A Shining – Jon Fosse – 3 stars
- Be a Writing Machine – M.L. Ronn – 3 stars
- മാസ്റ്റർപീസ് – Francis Norona – 2 stars
Memoirs
- Conversations with Kafka – Gustav Janouch – 5 stars
- Translating Myself and Others – Jhumpa Lahiri – 5 stars
- അറ്റുപോകാത്ത ഓർമ്മകൾ – TJ Joseph – 4.5 stars
- Family Lexicon – Natalia Ginzburg – 4.5 stars
- Frozen Woman – Annie Ernaux – 4.5 stars
- The Years – Annie Ernaux – 4.5 stars
- All Down Darkness Wide – Sean Hewitt – 4.5 stars
- വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം – Dr K Rajashekharan Nair – 4.5 stars
- The Young Man – Annie Ernaux – 4 stars
- Day – Elie Wiesel – 4 stars
- അനുഭവം, ഓർമ്മ, യാത്ര – Benyamin – 4 stars
- Mamukkoya – Thaha Madayi – 4 stars
- മുത്തശ്ശിമാരുടെ രാത്രി – My Vasudevan Nair – 4 stars
- Packing My Library: An Elegy and Ten Digressions – Alberto Manguel – 4 stars.
- Possession – Annie Ernaux – 4 stars (പുനർവായന)
- Shame – Annie Ernaux – 4 stars (പുനർവായന)
- Spring – Karl One Knausgaard – 4 stars. (പുനർവായന)
- In The Margins – Elena Ferrante – 3.5 stars
- Getting Lost – Annie Ernaux – 3.5 stars
- A Man’s Place – Annie Ernaux – 3.5 stars (പുനർവായന)
- Look at the Lights, My Love – Annie Ernaux – 3.5 stars
- അ – അമ്മ – രേഖാ രാജ് – 3.5 stars
- Days – Paul Bowles – 3 stars
Manga/Graphic Novels
- My Brother’s Husband, Volume 1 – Gengoroh Tagame – 4.5 stars
- Ducks – Two Years in the Oil Sands – Kate Beaton – 4.5 stars
- Heartstopper -4 – Alice Osemen – 4 stars
- Heartstopper -5 – Alice Osemen – 3.5 stars – very realistic though.
- Mamo 1 – Sas Milledge – 3 stars
- Heartstopper -3 – Alice Osemen – 3 stars
2023നു ശേഷം ഇപ്പോൾ ഒരു മാസവും കൂടി കഴിഞ്ഞു. ഇതെന്താണിവിടെ ഒരനക്കവും ഇല്ലാത്തത്?
2023നു ശേഷം ഇപ്പോൾ ഒരു മാസവും കൂടി കഴിഞ്ഞു. ഇതെന്താണിവിടെ ഒരനക്കവും ഇല്ലാത്തത്?
മാസ്റ്റർപീസിന് എന്തിന് 2 സ്റ്റാർ? ‘മലയാള’ത്തിലെ ആദ്യ രണ്ടക്ഷരമാണത് – ‘മലം’.
മാസ്റ്റർപീസിന് എന്തിന് 2 സ്റ്റാർ? ‘മലയാള’ത്തിലെ ആദ്യ രണ്ടക്ഷരമാണത് – ‘മലം’.
മാസ്റ്റർപീസിന് എന്തിന് 2 സ്റ്റാർ? ‘മലയാള’ത്തിലെ ആദ്യ രണ്ടക്ഷരമാണത് – ‘മലം’.