1. No One Writes to the Colonel and Other Stories – Gabriel García Márquez (പുനർവായന) – മാർകേസിന് ഏറ്റവും ഇഷ്ടപ്പെട്ട അയാളുടെ കൃതി. എനിയ്ക്കേറ്റവും ഇഷ്ടമുള്ള മാർകേസിന്റെ നോവല്ലകളിലൊന്ന്. കേണലിന്റെ കഥാപാത്രത്തെ നിങ്ങളെന്നും ഓർക്കും.
2. The Wind-Up Bird Chronicle – Haruki Murakami (പുനർവായന) – മുറകാമിയെ മൊത്തമായി വായിയ്ക്കുന്നതിന്റെ ഭാഗമായി വായിച്ചത്. ഈ നോവലിന്റെ ആശയം അയാൾ Killing Commendatore-യിലും അതേപടി ഉപയോഗിയ്ക്കുന്നുണ്ട്. രണ്ടിലും മൈനർ പെൺകുട്ടികളെ ആഭാസകരമായി അവതരിപ്പിയ്ക്കുന്നുണ്ട് (1Q84-ലും) – മുറകാമിയുടെ ഒരു വിധം എല്ലാ മേജർ നോവലുകളിലും പീഡോഫീലിയ ആണെന്ന് തോന്നിയ്ക്കുന്ന സംഗതികളുണ്ട്. എന്റെ നോട്ടത്തിൽ ഇതായിരുന്നു അയാളുടെ ഏറ്റവും മികച്ച കൃതി.
3. Kudos – Rachel Cusk (പുനർവായന) – ചില ഭാഗങ്ങൾ വീണ്ടും വായിയ്ക്കാനായി മാത്രം നടത്തിയ പുനർവായന. റേറ്റിംഗിൽ മാറ്റം വന്നില്ല.
4. Smiley’s People (George Smiley #7; Karla Trilogy #3) – John le Carré – പകരം വയ്ക്കാനില്ലാത്ത ലെക്കാറെയുടെ ഉജ്ജ്വല നോവൽ. എളുപ്പവായനയല്ല, അതുകൊണ്ടാണ് മലയാളത്തിൽ ആരും അയാളെപ്പറ്റി എഴുതാത്തത്. അയാളുടെ അവസാനനോവൽ സിൽവർവ്യൂ വായിച്ചുതീരാറായി – അയാളുടെ പേനയ്ക്ക് അവസാന ശ്വാസത്തിലും ഇടർച്ച തട്ടിയില്ല എന്നതാണ്.
5. Second Place – Rachel Cusk – My Note :- https://melethilwrites.wordpress.com/2021/05/29/second-place/
6. Why We Sleep: Unlocking the Power of Sleep and Dreams – Matthew Walker – ടൈറ്റിൽ explains ഇറ്റ്.
7. The Devotion of Suspect X (Detective Galileo #1) – Keigo Higashino – ഇത് ബേസ് ചെയ്തുവന്ന മലയാളം സിനിമയിൽ ഇതിലെ നായകനും അന്വേഷകനും തമ്മിലുള്ള കിടമത്സരത്തിന്റെ പത്തുശതമാനം പോലും കൊടുത്തിട്ടില്ല. അന്വേഷകൻ ഹിഗാഷിനോയുടെ മറ്റുനോവലുകളിലും ഉണ്ട്. ഈ നോവലിന്റെ എൻഡിങ് എനിക്കിഷ്ടമല്ല.
8. Collected Ghost Stories – M.R. James – മുന്നേ പലതവണ എഴുതിയതുകൊണ്ടു ആവർത്തിയ്ക്കുന്നില്ല, My Note :- https://melethilwrites.wordpress.com/2021/03/20/ഭീതിയുടെ-വഴിയേ/
9. 1Q84 (1Q84 1-3) (പുനർവായന) – Haruki Murakami – ഒരു പക്ഷെ കാമിയുടെ ഏറ്റവും മികച്ച നോവൽ. ഭാവനയിലും പാത്രസൃഷ്ടിയിലും Wind-Up-നേക്കാളും മേലെനിൽക്കുന്നു എന്ന് തോന്നി. പക്ഷെ യുദ്ധചരിത്രം കടന്നുവരുന്ന ഭാഗങ്ങൾ മുറകാമി എഴുതിയതിൽ വച്ച് ഏറ്റവും ഉജ്ജ്വലമായമായവയാണ് – അതായിരിയ്ക്കും രണ്ടും തമ്മിലുള്ള വ്യത്യാസവും. നോർവീജിയൻ വുഡിൽ മുറകാമിയുടെ ഏറ്റവും സുന്ദരമായ എഴുത്തുണ്ട് – പക്ഷെ അതിലെ മിഡോറി എന്ന കഥാപാത്രവും കിഴവിയും മുറകാമിയുടെ ഒബ്സെഷനായ മൈനർ/ടീനേജ് രതിഭാവനയ്ക്കുമാത്രമായി ഉള്ളതാണ്, മുറകാമിയെ തുടർച്ചയായി വായിയ്ക്കുമ്പോൾ ഈ കല്ലുകടി നിസ്സാരമായി കാണാനാവില്ല – യൂറോപ്പിലൊക്കെ ആയിരുന്നെങ്കിൽ അയാൾ പുലിവാലു പിടിച്ചേനെ.
10. ഏറ് | Eru – Devadas V.M – മലയാളത്തിൽ ദേവദാസ് unique ആണ്. അതുവീണ്ടും തെളിയിക്കുന്ന കൃതി. എന്നാലും, നോട്ട് ഹിസ് ബെസ്റ്റ്. നോവലിന്റെ അവസാന ചാപ്റ്റർ എനിയ്ക്കിഷ്ടമല്ല.
11. Project Hail Mary – Andy Weir – വീണ്ടും സയൻസിന് പ്രാധാന്യമുള്ള നോവൽ, Martian പോലെ. മോർ ഫൺ റ്റൂ.
12. Fracture – Andrés Neuman – എന്റെ ആദ്യത്തെ ന്യൂമാൻ. ഫുകുഷിമ റിയാക്ടർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വത്താനബെ എന്ന കഥാപാത്രത്തിന്റെ ഭൂതകാലത്തെ നാലു കാമുകിമാരുടെ കണ്ണിലൂടെ നോക്കിക്കാണുന്ന കഥ. അതിനും മുന്നേ അയാൾ ഹിരോഷിമയിലെ ബോംബിന്റെ ഇരയായിരുന്നു, വർത്തമാനകാലത്ത് ആണവവികിരണം നടന്നുകൊണ്ടിയിരിക്കുന്ന ഫുകുഷിമ പ്ലാന്റിനടുത്തേയ്ക്കു പോകുന്നു.
13. Reputations – Juan Gabriel Vásquez – പ്രശസ്തനായ കാരികേച്ചറിസ്റ്റിന്റെ കഥ, അയാളെക്കാണാൻ ഒരു സ്ത്രീ വരുന്നു. അതോടെ എല്ലാം മാറുന്നു.
14. തെരഞ്ഞെടുത്ത ലേഖനങ്ങൾ – M.T. Vasudevan Nair – പണ്ടെങ്ങോ വായിച്ചു മറന്നുപോയ ഗദ്യഭാഷയുടെ ഭംഗി കാണാൻ കോവിഡ് വന്ന സമയത്ത് വീണ്ടുമെടുത്തു വായിച്ചത്.
15. When We Cease to Understand the World – Benjamín Labatut – Schrödinger and Heisenberg ക്വാണ്ടം മെക്കാനിക്സിന്റെ പേരിൽ തല്ലുണ്ടാക്കിയതിന്റെ ചരിത്രം. ഇതുപോലെയുള്ള സയൻസിന്റെ ചരിത്രം തൊട്ടുപോകുന്ന ഫാക്റ്റും ഫിക്ഷനും ചേർന്നുള്ള കൃതി. അതേ വർഷം പുറത്തുവന്ന Carlo Rovelli-യുടെ Helgoland ഇതേ സംഗതികളാണ് കൈകാര്യം ചെയ്യുന്നത് – രണ്ടും നല്ല പുസ്തകങ്ങൾ.
16. Heaven – Mieko Kawakami – ബുള്ളിയിങ്ങിനെപ്പറ്റിയുള്ള വളരെ ഡിസ്റ്റർബിങ് ആയ പുസ്തകം. lesser എഴുത്തുകാരുടെ കയ്യിൽ പിടിവിട്ടുപോകുമായിരുന്ന അവതരണം. കാവകാമി ഇപ്പോഴുള്ള എഴുത്തുകാരുടെ മുൻനിരയിലേക്ക് വരുന്നത് ഈ പുസ്തകത്തിൽ കാണാം.
17. War Diary – Ingeborg Bachmann – ബാക്മാനെക്കാളും, അവരുടെ കാമുകൻ ഇസ്രായേലിൽ പോയി അവിടത്തെ കഷ്ടപ്പാടുകളെപ്പറ്റി എഴുതുന്നതാണ് ഓർമ്മയിൽ നിൽക്കുക. വളരെച്ചെറിയ ഒരു പുസ്തകം.
18. All Systems Red (The Murderbot Diaries, #1) – Martha Wells
19. Artificial Condition (The Murderbot Diaries, #2) – Martha Wells
20. Rogue Protocol (The Murderbot Diaries, #3) – Martha Wells – sci-fi/fantasy ത്രില്ലർ ഇനത്തിൽ വരുന്ന, എളുപ്പത്തിൽ വായിയ്ക്കാവുന്ന അതിപ്രശസ്തമായ സീരീസ്. മനുഷ്യരെ വളരെ കൃത്യമായി read ചെയ്യാൻ കഴിയുന്ന ഒരു കൊലയാളി റോബോട്ട് കുറച്ചുപേരെ ഒരു ആക്രമണത്തിൽ നിന്ന് രക്ഷിയ്ക്കുന്നതാണ് ആദ്യ പുസ്തകത്തിലെ കഥ. ബോട്ടിന്റെ ആഖ്യാനത്തിലൂടെയാണ് ഈ സീരീസിലെ എല്ലാ കഥകളും വരുന്നത്. അതീ പുസ്തകങ്ങളെ മറ്റൊരു ലെവലിലേയ്ക്കുയർത്തുന്നു. തന്നെക്കാളും inferior ആയ ബോട്ടുകളെ ഹാക്ക് ചെയ്തും മറ്റുള്ളവയുമായി സൗഹൃദം സ്ഥാപിച്ചും ഈ ബോട്ട് പല യാത്രകളും പോകുന്നു. ആദ്യം മനുഷ്യനായി നടിച്ചും പിന്നെ ഓഗ്മെന്റഡ് ഹ്യൂമൻ ആയുമെല്ലാം. ബോട്ട് വെബ് സീരീസുകൾ കണ്ടു മനുഷ്യ സ്വഭാവം പഠിയ്ക്കുകയും ചെയ്യുന്നു – ചില ബോട്ടുകളെ കയ്യിലെടുക്കാൻ ഇത്തരം സീരീസുകൾ അവയെ കാണിക്കയ്ക്കുന്നുമുണ്ട്. രസകരമായ വായനയാണ് ഈ സീരീസു മൊത്തം .
21. A Great Deserted Landscape – Kjell Askildsen – My Note :- https://melethilwrites.wordpress.com/2021/09/25/kjell-askildsen/
22. Klara and the Sun – Kazuo Ishiguro – ഇഷിഗുരോയുടെ “ക് ളാര ആൻഡ് ദി സൺ” എന്ന നോവലിൽ ഒരു (മനുഷ്യരൂപമുള്ള) റോബോട്ട് തന്നെ വാങ്ങുമെന്ന് പ്രോമിസ് ചെയ്തുപോയ ഒരു അസുഖക്കാരിയായ പെൺകുട്ടിയെ കാത്തിരിപ്പാണ്. കുറച്ചു സസ്പെന്സിനു ശേഷംആ പെൺകുട്ടി തന്നെ അവളെ വാങ്ങുന്നു. ഇഷിഗുരോയുടെ നോവലുകളിൽ തങ്ങൾ എന്താണ്, തങ്ങളുടെ ചെയ്തികൾ എന്തായിരുന്നു എന്നൊക്കെ വൈകി തിരിച്ചറിയുന്ന കഥാപാത്രങ്ങളെ കാണാം. ഇവിടെയും കഥ വ്യത്യസ്‍തമല്ല. പെൺകുട്ടിയുടെ അസുഖം മാറാൻ താൻ സൂര്യനുമായി (സോളാർ പവറിൽ വർക്ക് ചെയ്യുന്ന റോബോട്ടാണ് ക്ലാര) ഒരു കരാറുണ്ടാക്കി എന്ന് ക് ളാര വിചാരിയ്ക്കുന്നതാണ് നോവലിലെ പ്രധാന സംഗതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സിനിമ, ഇഷിഗുരോയുടെ തന്നെ നെവർ ലെറ്റ് മി ഗോ തുടങ്ങിയ പുസ്തകങ്ങൾ ഈ വായനയിൽ നമുക്കോർമ്മ വരും. ഇഷിഗുരോ ആയതുകൊണ്ട് അനാവശ്യ നീട്ടലും പരത്തലും ഒന്നുമില്ല എന്ന് മാത്രം, എന്നാൽ, അയാൾക്ക് നൊബേൽ കിട്ടിയ മറ്റു എഴുത്തുകാരുടെ തലയെടുപ്പില്ലെന്നു പറയുന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണ് ഈ പുസ്തകം (എന്നാൽ മോശം sci-fi നോവൽ അല്ല താനും).
23. Helgoland: The World of Quantum Theory – Carlo Rovelli – നേരത്തെപ്പറഞ്ഞപോലെ ഇതേ സംഗതിയെപ്പറ്റി Labatut എഴുതിയിട്ടുണ്ട് എന്നാൽ ഇവിടെ ഫിക്ഷനൽ എലമെന്റ് ഇല്ല എന്നുതന്നെ പറയാം. എനിയ്ക്കിതു കുറച്ചുകൂടി ആസ്വാദ്യമായി തോന്നി.
24. Seven Brief Lessons on Physics – Carlo Rovelli – ടൈറ്റിൽ explains it all. ഫിസിക്സ്-നേപ്പറ്റി കിട്ടാവുന്നതിൽ ലളിതമായ പുസ്തകം. നാഗാർജുനയെപ്പറ്റി അയാൾ പറഞ്ഞത് നമ്മുടെ റൈറ്റ് വിങ് ട്വിറ്റർ ഉപയോഗിച്ചു. അത് പാവം റോവല്ലിയ്ക്കു ആദ്യം മനസ്സിലായില്ല. ലോൾ.
26. ഇവൻ എന്റെ പ്രിയ സി.ജെ. – Rosy Thomas (പുനർവായന) – മലയാളത്തിലെ ഏറ്റവും പോപ്പുലർ ഓർമ്മക്കുറിപ്പുകളിൽ ഒന്ന്.
27. A Passage North – Anuk Arudpragasam – My Note :- [A Passage North – Bookmark](https://melethilwrites.wordpress.com/2021/10/03/a-passage-north/)
28. ഞാൻ മാത്രമല്ലാത്ത ഞാൻ – N. Prabhakaran
29. മായപ്പൊന്ന് | Mayapponnu – Jeyamohan
രണ്ടിനും കൂടെ My Note :-[മലയാളം വായന – Bookmark](https://melethilwrites.wordpress.com/2021/10/30/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8/)
30. Simple Passion – Annie Ernaux – ഏതൊരു Ernaux പുസ്തകവും പോലെ സ്വജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളെ സ്ട്രൈക്കിങ് ഇമേജസ് ആയി അവതരിപ്പിയ്ക്കാനുള്ള എഴുത്തുകാരിയുടെ മികവ് കാണിയ്ക്കുന്ന നോവെല്ല. “I felt I was living out my passion in the manner of a novel, but now I am not sure in which style I am writing about it, whether in the style of a testimony, or possibly even the sort of confidence that can be found in women’s magazines, maybe a manifesto or a statement, or perhaps a critical commentary.” അവരിങ്ങനെ പറഞ്ഞിട്ടുമുണ്ട്.
31. Things I Don’t Want to Know – Deborah Levy -നേരത്തെപ്പറഞ്ഞ ട്രിലജിയുടെ ഭാഗം.
32. A Little Lumpen Novelita – Roberto Bolaño – ബൊലോഞ്ഞോയുടെ എന്ന് തോന്നിയ്ക്കാത്ത തരം ആഖ്യാനം. റോമിൽ സെറ്റ് ചെയ്ത നോവെല്ലയിൽ ഒരു ചേച്ചിയെയും അനിയനെയും പിന്തുടരുകയാണ് ആഖ്യാനം. അനിയന്റെ സുഹൃത്തുക്കളായി വീട്ടിലെത്തുന്ന രണ്ടുപേരുടെ നിർദ്ദേശപ്രകാരം ഒരു റിട്ടയേഡ് ആക്ടറുടെ വീട്ടിൽ അയാളോട് സൗഹൃദം നടിച്ചുചെല്ലുകയാണ് നായിക. അവരുടെ ലക്ഷ്യം നിറവേറുമോ എന്നതാണ് പിന്നെയുള്ള കഥ.
33. Small Things Like These – Claire Keegan – My Note :- https://melethilwrites.wordpress.com/2021/11/27/രണ്ട്-ഐറിഷ്-എഴുത്തുകാരിക/
Thanks for list,devotion of suspect Keigo Higashino ന്റെ മറ്റു നോവലുകൾ താരതമ്യം ചെയ്ത് എവടെ റാങ്ക് ചെയ്യും.
Salvation, Malice, Suspect, Midnight midsummer, newcomer – in this order.