സൗഹൃദമെന്ന കനൽ
1942-ൽ പുറത്തുവന്ന Sándor Márai-യുടെ നോവലാണ് “Embers” (“The Candles Burn Down to the Stump” എന്ന് ഹംഗേറിയനിൽ, ഈ പേര് നോവലിന്റെ ആഖ്യാന രീതിയെ സൂചിപ്പിയ്ക്കുന്നതായി കാണാം). പിൽക്കാലത്ത് അമേരിക്കയിലെ കാലിഫോർണിയയിൽ, ഏകാന്തതയിൽ, ആരാലുമറിയപ്പെടാതെ, കാൻസർ ബാധിതനായി ആത്മഹത്യ ചെയ്ത Márai, നാല്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നാസികളെ കഠിനമായി വിമർശിച്ചിരുന്ന അദ്ദേഹത്തിന് അവരെ തുരത്തി അധികാരത്തിൽ വന്ന റഷ്യക്കാരോടും വലിയ താല്പര്യമില്ലായിരുന്നു – റഷ്യക്കാർ അദ്ദേത്തിന്റെ പുസ്തകങ്ങൾ നിരോധിയ്ക്കുകയും ചെയ്തിരുന്നു (“Back home, literature […]