പടിഞ്ഞാട്ടേയ്ക്കു പോകുമ്പോൾ
അറബ് ദേശങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയുടെ പാർശ്വഫലങ്ങൾ അനവധിയാണ്. ആദ്യമൊക്കെ അത് അതാതിടങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങൾ ആയിത്തോന്നിയിരുന്നെങ്കിലും പിന്നീടുണ്ടായ അഭയാർത്ഥിപ്രവാഹങ്ങളും മറ്റും ലോകം മൊത്തം അനുഭവിച്ച സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളായി മാറി. ദിനമെന്നോണം ഉടലെടുത്തുകൊണ്ടിരിക്കുന്ന തീവ്രവാദഗ്രൂപ്പുകളും അവ ചെയ്യുന്ന അക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളും ഒരുവശത്ത്, ഇത്തരം ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ പിന്തിരിപ്പൻ ഭരണകൂടങ്ങൾ സൃഷ്ടിക്കപ്പെടുന്നതും അവ തുർക്കിപ്പോലുള്ള പ്രോഗ്രസ്സിവ് രാജ്യങ്ങളിൽ പിടിമുറുക്കുന്നത് തുടങ്ങി, ഇപ്പോഴത്തെ ഖത്തർ-സൗദി വിഷയംവരെ എത്തിനിൽക്കുന്ന സംഭവങ്ങൾ വേറെ. ഇതിനൊന്നും ഒരവസാനവും കാണുന്നുമില്ല. കോടിക്കണക്കിന് ജനങ്ങളാണ് ഇതിനൊക്കെയിടയിൽ കുടുങ്ങിക്കിടക്കുന്നത്. അവരുടെ […]