Convenience Store Woman
സയാക്കാ മുറാത്തയുടെ (Sayaka Murata) “Convenience Store Woman”, മാൻ ബുക്കർ ലോങ്ങ് ലിസ്റ്റിൽ കയറിപ്പറ്റാഞ്ഞത് പലർക്കും അത്ഭുതമായിരുന്നു. ഒരു സാധാരണ സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേളായി ജോലിനോക്കുന്ന Keiko Furukura – യുടെ കഥയാണ് ഈ നോവെല്ലയിൽ. കെയ്‌ക്കോയ്ക്ക് മുപ്പത്താറു വയസ്സുണ്ട്. പതിനെട്ടുകൊല്ലമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലിയെടുക്കുന്നു. എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അവർക്കില്ല. അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേ ചോദ്യം ചോദിയ്ക്കുന്നുണ്ട്, ഒപ്പം ജോലിയെടുക്കുന്നവർ പോലും. സ്വന്തം നിലയ്ക്കുപോലും മറ്റൊരു ജോലിയ്ക്കും യോജിച്ചയാളാണെന്നു […]