ഓണപതിപ്പമ്പിളിയിൽ കണ്ണെറിയുമ്പോൾ
മലയാളം വാരികയുടെ ഓണപതിപ്പിൽ എൻ ശശിധരൻ, മുറാകാമിയുടെ പോപ്പുലാരിറ്റി അധികമില്ലാത്ത ലഘുനോവൽ “സ്‌ട്രെയ്ഞ്ച് ലൈബ്രറി” (Strange Library) പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെക്കാലമായി കയ്യിലുള്ള, എന്നാൽ വായിയ്ക്കാത്ത പുസ്തകമായതിനാൽ ഞാൻ പരിഭാഷയും അതും ഒരുമിച്ചു വായിച്ചു നോക്കി. ആദ്യ പാരഗ്രാഫിലേ കല്ലുകടിച്ചു. “My new leather shoes clacked against the grey linoleum. Their hard, dry sound was unlike my normal footsteps.” – ശശിധരൻ പരിഭാഷപ്പെടുത്തിയിരിയ്ക്കുന്നത് ലെതർ ഷൂ പരവതാനിയിൽ “കട കട” […]