ഛായാമരണം
പലതവണ എഴുതിയിട്ടുള്ള കാര്യമാണ് പറയുന്നത് – ക്രൈം നോവലിൽ എഴുത്തുകാരന്റെ അറിവ്, ഇന്റലിജൻസ്, എന്തിന് എഴുത്തുകാരന്റെ അനുഭവപരിസരം പോലും വായനക്കാരുടെ കണ്ണിൽ നിന്ന് ഒളിപ്പിച്ചുവയ്കുക പ്രയാസമാണ്. ഒരു ശരാശരി വായനക്കാരൻപോലും ഇതെല്ലാം നിഷ്പ്രയാസം കണ്ടുപിടിയ്ക്കും. ഇപ്പോൾ മലയാളത്തിൽ അന്തം വിട്ടോടിക്കൊണ്ടിരിയ്ക്കുന്ന ക്രൈം നോവലുകൾ വായിച്ചാൽ ഇതൊക്കെ എഴുതുന്ന ആളുകളുടെ ജീവിത പരിസരങ്ങൾ, വിവിധ വിഷയങ്ങളിലെ അറിവ് എന്നിവയെപ്പറ്റി ഏകദേശ ധാരണ നമുക്ക് കിട്ടും – കാരണം, ഞാൻ മുന്നേ എഴുതിയതാണ്, ലീകാർ ചാരവൃത്തിയെപ്പറ്റി എഴുതുമ്പോൾ അയാൾ സ്വയം […]