പ്രവാസത്തിന്റെ പുസ്തകം
പ്രവാസി എന്ന വാക്ക് മലയാളിയുടെ പര്യായമാണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ചിന്തകളിൽ വരുന്ന ആദ്യകാര്യമാണ് പ്രവാസം. ഞാൻ വളർന്ന പരിസരങ്ങളിലെ വീടുകളിൽ എപ്പോഴും ഒരാളെങ്കിലും പ്രവാസിയായിരുന്നു. അവർ – സുഹൃത്തോ, ബന്ധുവോ, പരിചയക്കാരനോ – ഒരു ദിവസം നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷനാകുകയും പോകെപ്പോകെ അയാളുടെ അസാന്നിധ്യം സ്വഭാവികമാവുകയും ചെയ്യുന്നു. പിന്നെ വേറൊരാളെ കാണാതാകുന്നു. പിന്നെയൊരുപക്ഷേ നമ്മൾ തന്നെ. അവരുടെ (നമ്മുടെ) മടങ്ങിവരവിൽ കൂട്ടത്തിൽ വേറെയാരെങ്കിലും ഇതുപോലെ […]