അത്താഴത്തിനൊപ്പം വേവുന്നത്
“The Mussel Feast” എന്ന ജർമ്മൻ നോവൽ Birgit Vanderbeke -യുടെ ആദ്യ കൃതിയാണ്. പതിനെട്ടുവയസ്സുകാരിയായ മകളുടെ കണ്ണിലൂടെ ഒരു സാധാരണ മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുകയാണ് ഇവിടെ. ഒരു വൈകുന്നേരം അത്താഴത്തിന് കടുക്ക (Mussel) വിഭവമുണ്ടാകുന്ന തിരക്കിലാണ് അമ്മ. അച്ഛന് ഏറെയിഷ്ടപ്പെട്ടതാണത്. ചെറുപ്പത്തിൽ കുളിമുറിയിലിരുന്നു അച്ഛനുമമ്മയും കഷ്ടപ്പെട്ട് കടുക്ക കഴുകി വൃത്തിയാക്കി ഒരുക്കുന്നത് കണ്ട ഓർമ്മ മകൾക്കുണ്ട് – പണ്ട് സ്വന്തം വീട്ടിലായിരുന്നപ്പോൾ ഭാര്യയും ഭർത്താവും ആ പണിയ്ക്കൊപ്പം പഴയ വിപ്ലവഗാനങ്ങൾ പാടുമായിരുന്നു. ഇപ്പോൾ കമ്പനിയുടെ […]