
പുതിയ പുസ്തകങ്ങൾക്ക് പിന്നാലെ അധികം ഈ വർഷം പോകാതിരുന്നതുകൊണ്ട് ഇന്റർനാഷണൽ ബുക്കർ ലോങ്ങ് ലിസ്റ്റിൽ അറിയാത്ത പുസ്തകങ്ങളുണ്ട്. Labatut-ന്റെ When We Cease to Understand the World എന്ന പുസ്തകം ലിസ്റ്റിൽ വന്നത് കൗതുകമായി. ഹിസ്റ്റോറിക് സയന്റിഫിക് സംഭവങ്ങളെയും ആളുകളെയും ഭാവന കലർത്തി അവതരിപ്പിയ്ക്കുന്ന ഈ പുസ്തകം നോൺ ഫിക്ഷൻ നോവൽ എന്നാണ് വിളിയ്ക്കപ്പെട്ടുകൊണ്ടിരുന്നത്. സെബാൾഡിയൻ രീതിയിൽ history of destruction നോക്കിക്കാണുന്നു എന്നൊക്കെ അവകാശവാദമുണ്ടെങ്കിലും നോവലിന്റെ അവസാനഭാഗങ്ങളിൽ എന്റെ ക്ഷമ പരീക്ഷിയ്ക്കപ്പെട്ടു. സെബാൾഡ് എന്നൊക്കെ അലസമായി ഉപയോഗിയ്ക്കുന്നു എന്നേ കാണേണ്ടതുള്ളൂ (ഇപ്പോൾ ഇമ്മട്ടിൽ എഴുതുന്ന എല്ലാവരും സെബാൾഡാണ്, സെബാൾഡിന്റെ ദുർഗ്ഗതി). Labatut നല്ല എഴുത്തുകാരനാണ്, നോവലിൽ വന്നുപോവുന്ന സംഗതികൾ പലതും നമുക്കറിയാവുന്നതാണ്, എന്നാലും അതൊരു striking രീതിയിൽ പ്രെസന്റ് ചെയ്തത് അയാളുടെ മിടുക്കാണ്.
Mariana Enríquez-ന്റെ The Dangers of Smoking in Bed, കൗതുകമുള്ള ഹൊറർ സ്റ്റോറികളാണ്. ഞാൻ വായിച്ചു പകുതിയായേ ഉള്ളൂ(12 കഥകളാണ്). എന്നാലും “Things we lost in the fire” എന്ന അവരുടെ മുൻ സമാഹാരത്തെക്കാളും വളരെ താഴെയാണ് ഈ പുസ്തകത്തിന്റെ സ്ഥാനം എന്നാദ്യമേ പറയട്ടെ. അവരുടെ എഴുത്തിന്റെ മിടുക്കു കൊണ്ടാണ് ചില കഥകൾ രക്ഷപ്പെടുന്നത്.
In Memory of Memory by Maria Stepanova – ഇത്രയും ഹൈപ്പ് ഉണ്ടാക്കിയ ഒരു പുസ്തകം അടുത്തൊന്നും വന്നിട്ടില്ല. എന്റെ വായന കാൽഭാഗം പിന്നിടുമ്പോൾ, സ്വാഭാവികമായും, ഹൈപ്പ് അതായി മാത്രം നിലനിൽക്കുന്നു എന്നാണ് മനസ്സിലാവുന്നത്. മോശം പുസ്തകമല്ല, എന്നാൽ പറയുന്നത്ര ഉജ്ജ്വലമാണോ എന്നെനിയ്ക്ക് സംശയവുമുണ്ട്.
ബാക്കിയുള്ളവയിൽ Ngugi wa Thiong’o, Olga Ravn എന്നിവർക്കു മാത്രമാണ് നല്ല റിവ്യൂസ് ഞാൻ കണ്ടിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ഹൈപ്പ് കഴിഞ്ഞു നമ്മൾ വായിയ്ക്കുമ്പോൾ കഴിഞ്ഞ ഏതൊരു വർഷത്തെയും പോലെ ബുക്കറിലെ ഭൂരിഭാഗം പുസ്തകങ്ങളും ചവറായിരിയ്ക്കും എന്ന സാമാന്യതത്വം ഈ വർഷവും പാലിയ്ക്കപ്പെടാൻ സാധ്യതയുണ്ട്. മേൽപ്പറഞ്ഞ മൂന്നു പുസ്തകങ്ങളുടെ റിവ്യൂ പ്രതീക്ഷിയ്ക്കുക.
I Live in the Slums by Can Xue, translated from Chinese by Karen Gernant & Chen Zeping (Yale University Press)
At Night All Blood is Black by David Diop, translated from French by Anna Mocschovakis (Pushkin Press)
The Pear Field by Nana Ekvtimishvili, translated from Georgian by Elizabeth Heighway (Peirene Press)
The Dangers of Smoking in Bed by Mariana Enríquez, translated from Spanish by Megan McDowell (Granta Books)
When We Cease to Understand the World by Benjamín Labatut, translated from Spanish by Adrian Nathan West (Pushkin Press)
The Perfect Nine: The Epic Gikuyu and Mumbi by Ngugi wa Thiong’o, translated by the author from Gikuyu (Harvill Secker)
The Employees by Olga Ravn, translated from Danish by Martin Aitken (Lolli Editions)
Summer Brother by Jaap Robben, translated from Dutch by David Doherty (World Editions)
An Inventory of Losses by Judith Schalansky, translated from German by Jackie Smith (MacLehose Press)
Minor Detail by Adania Shibli, translated from Arabic by Elisabeth Jaquette (Fitzcarraldo Editions) Review
In Memory of Memory by Maria Stepanova, translated from Russian by Sasha Dugdale (Fitzcarraldo Editions) Review
Wretchedness by Andrzej Tichý, translated from Swedish by Nichola Smalley (And Other Stories)
The War of the Poor by Éric Vuillard, translated from French by Mark Polizzotti (Picador)