Booker Long List 2023

എനിയ്ക്ക് തീരെ താല്പര്യമില്ലാതെയായ അവാർഡാണ്. ഇറ്റ്സ് ജസ്റ്റ് മാർക്കറ്റിംഗ് ബുൾ ഷിറ്റ്. കഴിഞ്ഞവർഷം ഫോസെയേയും ബുക്ക് ഓഫ് ജേക്കബും ഒക്കെ ലിസ്റ്റ് ചെയ്ത് അത്യാവശ്യം ബോറടിപ്പിച്ച ടൂംബ് ഓഫ് സാൻഡിനു കൊടുത്തു. ഗോസ്‌പോഡിനോവിനെ അയാളുടെ മുന്നേ വന്ന നോവലിന്റെ പേരിൽ അറിയാം – ഫിസിക്സ് ഓഫ് സോറോ. ടൈം ഷെൽട്ടർ ഫെയ്മസ് ആക്കിയത് വൈക്കം മുരളിയാണ് എന്ന് തോന്നുന്നു. കഴിഞ്ഞവർഷം വന്ന ആ പുസ്തകം ഞാൻ വായിച്ചിരുന്നില്ല (ഇന്ന് വായിയ്ക്കാൻ തുടങ്ങി). ഗോസ്‌പോ ഇപ്പോഴുള്ളതിൽ മികച്ച എഴുത്തുകാരനാണ്. മാരിസ് കൊണ്ടെയുടെ സെഗു നല്ല ബോറൻ നോവലായിരുന്നു എനിയ്ക്ക് – പൊതുവെ ഹിസ്റ്റോറിക്കൽ ഫിക്ഷൻ എനിയ്ക്കിഷ്ടമല്ല എന്നതുകൊണ്ട് ഞാനതുപിന്നെ തുടർന്ന് വായിച്ചില്ല. അവരുടെ മികച്ച വർക്ക് crossing the mangrove എന്ന നോവലാണ്, അതാകട്ടെ നമ്മുടെ നാട്ടിൽ തീരെ പ്രശസ്തമല്ല. പുതിയ നോവൽ ഇന്ത്യയിൽ വന്നിട്ടില്ല എന്ന് തോന്നുന്നൂ. വിഗ്ഡിസ് ഹോർട്ട, കിനോസ്‌ഗാർഡ് പ്രസക്തിയിലേയ്ക്ക് കൊണ്ടുവന്ന എഴുത്തുകാരിയാണ്. ഇംഗ്ലീഷിൽ ആദ്യം വന്ന അവരുടെ നോവലിനെപ്പറ്റി ഞനെഴുതിയിട്ടുണ്ട്:- https://melethilwrites.com/2020/03/13/ഇരയെ-കേൾക്കുക-will-and-testament-by-vigdis-hjorth/. അവരുടെ രണ്ടാം പുസ്തകം മോശം റിവ്യൂകൾ കിട്ടിയതാണ്. പുതിയത് ഞാൻ വായിച്ചിട്ടില്ല, പുതിയ നോവൽ ഞാൻ ഇബുക്ക് വായിയ്ക്കാൻ തുടങ്ങിയിട്ടുണ്ട് (സ്‌റ്റോറീറ്റെൽ). Guadalupe Nettel-ന്റെ സ്റ്റിൽ ബോൺ കഴിഞ്ഞ വർഷം ഫിറ്റ്സ്കരാൾഡോ ഇറക്കിയതാണ് – നോവെല്ലയാണ്. കയ്യിലുണ്ട്, വായിച്ചിട്ടില്ല. മിക്സഡ് റിവ്യൂസ് കണ്ടാണ് വായിയ്ക്കാഞ്ഞത്. ഇവ ബാൽത്താസാറിന്റെ Boulder ആണ് പിന്നെയുള്ള പുസ്തകങ്ങളിൽ നല്ല റിവ്യൂ ഉള്ളത്. ബാക്കിയൊക്കെ സ്‌കിപ്പ് ചെയ്യാവുന്നതാണ് എന്നാണ് എന്റെ വിചാരം. സീ, പുസ്തകങ്ങൾ ആയിരക്കണക്കിനു ഇറങ്ങുന്നുണ്ട് (ഇന്ന് ഹിഗാഷിനോയുടെ നവോക്കോ എന്നൊരു നോവലിനെപ്പറ്റി കേട്ടു, അയാളുടെ വ്യത്യസ്‍തമായ ഒരു വർക്കാണ്, നമ്മുടെ നാട്ടിൽ കിട്ടാനില്ല. ആരോട് പറയാൻ?). സമയവും പ്രയോരിറ്റികളും ആണ് ഇഷ്യൂ. ഏതായാലും ഇതാണ് എന്റെ ഷോർട് ലിസ്റ്റ്.. താൽപ്പര്യമുള്ളവർക്ക് വേണ്ടി.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top