ഏതു ഗ്രേറ്റ് ലിറ്റററി വർക്കും നിങ്ങളെ ഒരു ക്ലാസിക്കിലേയ്ക്ക് നയിയ്ക്കും. അടുത്ത കാലത്ത് അത് ഡാൻ സിമ്മൺസിന്റെ “ഹൈപ്പീരിയൻ” വായിയ്ക്കുമ്പോഴാണ് ഉണ്ടായത്. ഇറ്റ് ലെഡ് മി റ്റു കീറ്റ്സ്. കീറ്റ്സിന്റെ ഗ്രീക്ക് മിത്തോളജി ബേസ് ചെയ്തുള്ള കവിതകൾ (ഈ നോവൽ സീരീസിലെ പുസ്തകങ്ങളുടെ അതേ പേരിലുള്ള) വായിച്ചു തുടങ്ങി അവസാനം എവെരിമാൻ ലൈബ്രറി ഇറക്കിയ കീറ്റ്സിന്റെ തെരെഞ്ഞെടുത്ത കവിതകളുടെ സമാഹാരം വാങ്ങുന്നതിലേയ്ക്ക് എത്തി – ഒരു പോക്കറ്റ് ബുക്കിനേക്കാളും അൽപ്പം വലിപ്പക്കൂടുതലുള്ള ഉജ്ജ്വല കളക്ഷൻ ആണിത്. ഗാർത് ഗ്രീൻവെൽ എഴുതിയ “സ് മോൾ റെയിൻസ്” വീണ്ടും കീറ്റ്സിനെ മെൻഷൻ ചെയ്തതോടെ പുസ്തകം വാങ്ങുന്നത് ഉറപ്പായിരുന്നു. ഇപ്പോൾ ഡോസ്റ്റോയുടെ നല്ലൊരു ബയോഗ്രഫി, പണ്ട് വാങ്ങിയതാണ്, ക്രിസ്റ്റോഫിയുടെ “ഡോസ്റ്റോയെവ്സ്ക്കി ഇൻ ലവ്” വായിച്ചതോടെ “ബ്രദേഴ് സ് കരമസോവ്” വായിയ്ക്കാനുള്ള ഒരു തരം ഭ്രാന്ത് ബാധിച്ചു, ഉടനെത്തന്നെ ഓഡിയോബുക്ക് വായന തുടങ്ങി. ചെറുപ്പത്തിൽ ക് ളാസിക്കുകൾ വായിച്ചാൽ വലിപ്പത്തിൽ അവ മറ്റൊരു വ്യൂപോയിന്റിൽ വായിയ്ക്കാം എന്നതാണ് ഗുണം. ഡോസ്റ്റോയുടെ ക്രിസ്ത്യൻ സ്പിരിച്വൽ ചപ്പടാച്ചിയിൽ അയാൾക്ക് തന്നെ അവസാനകാലത്ത് ചെറിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായിരുന്നെന്നാണ് കാണുന്നത്, എന്നാൽ അയാളുടെ എഴുത്ത് അനന്യമാണ് . ടോൾസ്റ്റോയ്, ഡോസ്റ്റോ, ഹാംസണ്, മെൽവിൽ, ടർഗെന്യേവ് ഇവരെയൊന്നും വായിയ്ക്കുന്നത് ഇതുപോലെയുള്ള പെറ്റി കാര്യങ്ങൾക്കു വേണ്ടിയല്ല. മനുഷ്യൻ നിർമ്മിച്ച ഏറ്റവും വലിയ ടൂൾ, ഭാഷ, ആ മീഡിയത്തെ അനുഭവിയ്ക്കാനാണ് – അതിലൂടെ മനുഷ്യന്റെ ഭാവന, അതിനു കാരണമായ അവന്റെ അതിസാധാരണ ബുദ്ധിശക്തി അത് ഭാഷയെ നിർമ്മിയ്ക്കുന്നതും ഉടച്ചുവാർക്കുന്നതും കാണാനാണ്. ലോകസാഹിത്യത്തിലെ ക് ളാസിക്കുകൾക്ക് ഏതു പോങ്ങൻ മതഗ്രന്ഥങ്ങളെക്കാളും വിശാലതയും ആഴവുമുണ്ട് (ഗ്രന്ഥങ്ങൾ എല്ലാം തന്നെ മനുഷ്യന്റെ പരിമിത ഭാവന കാണിയ്ക്കുന്നു). ഡോസ്റ്റോ പ്രോഫറ്റ് ആണെന്ന് പറയുന്നതിന്റെ മറുപുറമാണ് അത്. അയാളുടെ നോവലുകൾ ബൈബിളിനേക്കാളും മുകളിലാണ്. കാരണം അതിൽ മനുഷ്യരുണ്ട്. പച്ചമനുഷ്യർ. മോബിഡിക്കിൽ മനുഷ്യരാശിയുടെ മുഴുവൻ പോരാട്ടങ്ങളുടെയും ചിത്രമുണ്ട് – എന്നാൽ നിർമമമായ ലോകം അതിലും വലുതായി അതിൽ കാണപ്പെടുന്നു. ടോൾസ്റ്റോയുടെ മരണങ്ങൾ പോലെ എന്താണുള്ളത്? (മരിയ്ക്കാനൊരുങ്ങുന്ന കരേനിന ബാഗെടുക്കാൻ തിരിയുന്നത് മാത്രം ഓർക്കുക), ടർഗെന്യേവിന്റെ മരം ദേഹത്ത് വീണയാളുടെ മുഖത്തു മറ്റൊരു മരത്തിന്റെ നിഴൽ വീഴുന്ന വിവരണം – ഇങ്ങനെ പലത് ഓർത്തെടുക്കാൻ കഴിയും. പ്രായം കൂടുമ്പോൾ വരുന്ന (ശാരീരികവും , മാനസികവും ബൗദ്ധികവും ആയുള്ള) അബലതയാണ് ആളുകളെ പഴയ പുസ്തകങ്ങളിലേയ്ക്ക് അടുപ്പിയ്ക്കുന്നത് എന്ന് ഞാൻ കരുതിയിരുന്നു – ചിലർ മത ഗ്രന്ഥങ്ങളിലേയ്ക്കും, ചിലർ ലിറ്റററി ക് ളാസിക്കുകളിലേയ്ക്കും. സത്യത്തിൽ ആദ്യ കൂട്ടരും തേടുന്നത് രണ്ടാമത്തെ കൂട്ടർക്ക് വേണ്ടതാണ് – ബൗദ്ധികത, നമ്മുടേതിനേക്കാൾ ഉന്നതമായ ആദർശങ്ങൾ etc – ആത് മീയത എന്നവർ അതിനെ തെറ്റിദ്ധരിയ്ക്കുന്നു കാരണം അവരൊരിയയ്ക്കലും വിശാല വായനയ്ക്ക് തുനിഞ്ഞിരുന്നില്ല. ഇല്ലെങ്കിൽ, അവർ ഡോസ്റ്റോയെയും, ലിയോയെയും വായിയ്ക്കുമായിരുന്നു, ആത്മീയത എളുപ്പവുമാണ്, യു ഡോണ്ട് നീഡ് റ്റു പ്രിപ്പയർ ഫോർ ഇറ്റ്. ഗൗരവവായന എന്തോ കടുകട്ടി സംഗതിയാണ് എന്നൊരു ധാരണ പൊതുവേയുണ്ട്, അതാണ് കാരണം.