The Nimrod Book Tag

Nimrod – an inept person.

Prompts

1. Books that made you feel stupid?

മലയാളത്തിൽ, നെഗറ്റീവ് അർത്ഥത്തിൽ – സുഗന്ധി എന്ന ആണ്ടാൾ നായകി, മഞ്ഞവെയിൽ മരണങ്ങൾ, നിലം പൂത്തു മലർന്ന നാൾ, പ്രഭാവർമ്മയുടെ കവിതകൾ, സംഗീത ശ്രീനിവാസന്റെ ആസിഡ്, യമയുടെ കഥകൾ, ഇന്ദുമേനോന്റെ കഥകൾ, പിവി ഷാജികുമാറിന്റെ ഉള്ളാൾ, സമുദ്രശില.

മലയാളത്തിൽ പോസിറ്റീവ് അർത്ഥത്തിൽ മേതിലിന്റെ നോവലുകൾ, കഥകൾ, ആനന്ദിന്റെ കൃതികൾ.

ഇംഗ്ളീഷിൽ, നെഗറ്റീവ് അർത്ഥത്തിൽ – Jack Kerouac – The Sea is my brother, On Earth We’re Briefly Gorgeous – Ocean Vuong, The Far Field – Madhuri Vijay, Murakami – Kafka on the Shore, Sally Rooney – Normal People

ഇംഗ്ളീഷ് പോസിറ്റീവ് അർത്ഥത്തിൽ – ഫോക്നറുടെ നോവലുകൾ, പിഞ്ചന്റെ Gravitiy’s Rainbow.

2. Books you wanted to love but couldn’t?

ക്നോസ്‌ഗാര്ഡിന്റെ സീസൺ സീരീസ്, മുറകാമിയുടെ നോവലുകൾ (Wind-Bird, 1Q84, Hard Boiled എന്നിവ ഒഴികെയുള്ളത് )

3. Books you wanted to hate but couldn’t?

Pamuk – Museum of Innocence, രണ്ടര വർഷമാണ് ഈ നോവലിനുമേലെ ചിലവഴിച്ചത്. മധ്യഭാഗം കടന്നുകിട്ടുക എന്നത് അന്നത്തെ മാനസികാവസ്ഥയിൽ പ്രയാസമായിരുന്നു.

4. Books you no longer enjoy?

എംടി (അസുരവിത്ത് ഒഴികെ), പത്മരാജൻ, കാക്കനാടൻ, മാധവിക്കുട്ടി, സി രാധാകൃഷ്ണൻ, മേതിൽ, എസ് കെ തുടങ്ങിയവരുടെ നോവലുകൾ. മാർകേസ് ഉടനെ ആ ലിസ്റ്റിൽ വരും എന്ന് കരുതുന്നു. ഒഎൻവി, സുഗത തുടങ്ങിയ മുട്ടായിക്കവികളുടെ കവിതകൾ.

5. Books that won you over on rereading?

അസുരവിത്ത്. എംടിയുടെ ഭാഷയുടെ transition ഇതിലാണ് ശ്രദ്ധിയ്ക്കുന്നത്. അതോടെ അയാളുടെ ഇൻഫ്ളുവൻസുകൾ അയാളുടെ വായനയിൽ വന്നുപോയ പുസ്തകങ്ങൾ ഒക്കെ തപ്പിയെടുത്തു വായന തുടങ്ങി. Ondaatje – യുടെ English Patient.

6. Books you love by a writer you dislike as a person?

പീറ്റർ ഹാൻഡ്‌കെയുടെ നോവലുകളും, ഓർമ്മക്കുറിപ്പും. റോയലിസ്റ്റ് ആയ ഹാവിയർ മരിയാസിന്റെ പുസ്തകങ്ങൾ. പത്മനാഭന്റെ ചില ചെറുകഥകൾ. സുഭാഷ് ചന്ദ്രന്റെ ചെറുകഥകൾ (ജലം, ശവം തുടങ്ങിയവ, വാ തുറന്നാൽ പമ്പര വിഡ്ഢിയാണ് ഇയാൾ)

7. Books you dislike by a writer you like as a person?

ഇത് പ്രയാസമാണ്. റ്റിഡി രാമകൃഷ്ണൻ, ബെന്യാമിൻ തുടങ്ങിയവരുടെ ഒരു വിധം എല്ലാ പുസ്തകങ്ങളും (ആടുജീവിതവും, ഒരു പരിധിവരെ ഇട്ടിക്കോരയും ഒഴികെ) പെടുത്താമെന്നു തോന്നുന്നു (റ്റിഡിയുടെ https://truecopythink.media – യിൽ വരുന്ന ഇന്റർവ്യൂ സീരീസ്, ബെന്യാമിൻ ചില സമയങ്ങളിൽ എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഒക്കെ ഇഷ്ടമാണ്, ബെന്യാമിന്റെ സ്വകാര്യതയെപ്പറ്റിയുള്ള, വായനയെപ്പറ്റിയുള്ള വിഡ്ഢിത്തങ്ങൾ മറക്കുന്നില്ല)

8. Books you still want to love one day?

ആലീസ് മൺറോയുടെ ചെറുകഥകൾ, എന്തോ എനിയ്ക്കു പിടിതരാത്ത എഴുത്തുകാരിയാണവർ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top