
ജോലിസ്ഥലത്തെ അസാധാരണമായ തിരക്കുകൾ കാരണം ഇപ്രാവശ്യം ഞാൻ വായിച്ചു തീർത്ത ഒരു പുസ്തകം പോലും ലിസ്റ്റിൽ ഇല്ല എന്ന സ്ഥിതിയാണ്. എന്നാലും വളരെ മികച്ച ഷോർട്ട് ലിസ്റ്റ് ആണെന്നാണ് എന്റെ വിചാരം. Tomb of Sand ലിസ്റ്റിൽ കയറിപ്പറ്റുന്ന ആദ്യ ഹിന്ദി നോവലാണ്. അതിനു നല്ല ജയസാധ്യത ഉള്ളതായി സുഹൃത്തുക്കളടക്കം പറയുന്നുണ്ട്. ഞാൻ ആദ്യ പത്തുപേജുകളാണ് വായിച്ചത് – തടിയൻ പുസ്തകമാണ്. വായിച്ചിടത്തോളം ഐ വാസ് ഇമ്പ്രെസ്സ്ഡ്. ഹിന്ദി മേഖല ഭാവി മാർക്കറ്റായി വരും എന്ന് ബുക്കർ കമ്മിറ്റി കാണാതിരിയ്ക്കില്ല. അതിന്റെ underlying സംഗതികൾ സങ്കീർണ്ണമാണെങ്കിലും (ഫാസിസം അധിനിവേശഭാഷ എന്നൊന്നും ഞാൻ പറയുന്നില്ല, കോൾഡ് പ്ളേ ഇന്ത്യയിൽ വച്ച് പിടിച്ച ഗാനം ഓർക്കുക. എക്സോട്ടിക് ഇപ്പോഴും ഒരു സംഗതിയാണ്). ഓൾഗ ജയിയ്ക്കാൻ സാധ്യതയില്ലെന്നു തന്നെ കരുതുന്നു. മറ്റേ രണ്ടു പുസ്തകങ്ങൾക്ക് കിട്ടാത്തത് കൊണ്ട് ഫോസെയ്ക്കും കിട്ടാൻ വഴിയില്ല – ലിസ്റ്റിലെ ബെസ്റ്റ് ഈ അസാധാരണമായ, എന്നാൽ എല്ലാവര്ക്കും വേണ്ടിയുള്ളതുമല്ലാത്ത പുസ്തകമാണ്. ആർക്കറിയാം? കാവകാമിയുടെ ഹെവൻ, പണ്ട് The Discomfort of Evening എന്ന ഡിസ്റ്റർബിങ് നോവൽ ജയിച്ച പോലെ ജയിയ്ക്കാൻ മതി. ഇത്തരം പുസ്തകങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായി ബുക്കറിൽ ജയിയ്ക്കാറുണ്ട്. Cursed Bunny ആദ്യകഥയ്ക്കു ശേഷം പിന്നെ വായിച്ചില്ല എന്നതുകൊണ്ട് ഒരു ജഡ്ജ് മെന്റിനു മുതിരുന്നില്ല. എന്നാൽ Elena Knows തീർച്ചയായും ജയിയ്ക്കാൻ സാധ്യതയുള്ള പുസ്തകമാണ്. അഥവാ, എന്റെ പോപ്പുലർ ആവാൻ സാധ്യതയില്ലാത്ത അഭിപ്രായത്തിൽ, Tomb of Sand-ഉം Elena Knows-ഉം തമ്മിലായിരിയ്ക്കും മത്സരം. ആദ്യത്തേത് പോപ്പുലർ മാർക്കറ്റ്, മറ്റേത് എഴുത്തുകാരിയുടെ മാർക്കറ്റ് (ക്രൈം എഴുത്തുകാരി). ലോകത്ത് ഒരു പുസ്തക അവാർഡും, വിശിഷ്യാ രണ്ടു ബുക്കറുകളും അത് പരിഗണിയ്ക്കാതിരുന്നിട്ടില്ല. അല്ലെങ്കിൽ ലോകത്ത് ഏറ്റവും മികച്ച എഴുത്തുകാരെ മുഖ്യധാരയിലേയ്ക്കുയർത്തിയിട്ടുള്ള ഡബ്ലിൻ അവാർഡ് -നേപ്പറ്റി ആളുകൾ മിണ്ടാത്തത് എന്തുകൊണ്ടാണ്? അവിടെ ലൈബ്രറികളാണ് ലിസ്റ്റ് തിരഞ്ഞെടുക്കുന്നത് (അതിനെപ്പറ്റി വേറെ പോസ്റ്റ് ഇടാം) എന്നത് തന്നെ കാരണം.
Heaven
Elena Knows
A New Name: Septology VI-VII
Tomb of Sand
The Books of Jacob
Cursed Bunny
Link:- https://thebookerprizes.com/the-booker-library/prize-years/international/2022
I somehow think it’s a better selection than last year. Last time, they focussed so much on ‘diversity’ and lost the plot. I also looked up the Dublin award long list and started reading “Noopiming”. It’s good so far. Their long list is indeed very very long 🙂