“നിതിന്റെ പുസ്തകം” കിൻഡിൽ പതിപ്പ്

“നിതിന്റെ പുസ്തകം” കിൻഡിൽ പതിപ്പ് ഇറക്കുകയാണ്. ഇന്ന് രാത്രി മുതൽ പുസ്തകം ലഭ്യമാകും. ഫീഡ്ബാക്കുകൾ പ്രതീക്ഷിയ്ക്കുന്നു.

കിൻഡിൽ എന്നെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ വിജയകരമായ ഒരു പ്ലാറ്റ്ഫോമാണ്. എന്റെ എല്ലാ പുസ്തകങ്ങളും ഇപ്പോഴും അവിടെ വിൽക്കുന്നുണ്ട്. ആമസോണിലും ഗുഡ് റീഡ് സിലും കിട്ടിയ റേറ്റിംഗ് സ് കിൻഡിലിന്റെ കൂടെ (പിന്നെ പൈറേറ്റ് ചെയ്ത കോപ്പികളുടെയും) ബലത്തിൽ വന്നതാണ്. ഇതാണ് കിൻഡിലിൽ ഇറക്കുന്നതിന്റെ വെല്ലുവിളി. DRM എന്നൊക്കെ പറച്ചിലേ ഉള്ളൂ, നിമിഷങ്ങൾ കൊണ്ടാണ് ക്രാക്ക് ചെയ്ത വേർഷൻ ഇറങ്ങുന്നത്. ഇബുക്ക് ടെലിഗ്രാം ഗ്രൂപ്പുകളിൽ പിന്നെ ചാകരയാണ്. എന്തായാലും കിൻഡിൽ വേർഷനെപ്പറ്റി പലരും ചോദിയ്ക്കുന്നത് കൊണ്ട് ഞാൻ മുന്നോട്ടു പോകുന്നു. പുസ്തകം ഇതുവരെ വായിച്ചവർക്ക് നന്ദി.

Link :- https://www.amazon.in/dp/B0BZMV3W2Q

Nithin Cover04

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top