
കിൻഡിൽ ലിങ്ക്: https://www.amazon.in/dp/B0DBFTKYJW
വില: 125 രൂപ
പുരുഷയൗവനത്തിന്റെ ബാലിശമെങ്കിലും തീവ്രമായ ഏകാന്തതയെ എഴുതുന്നു നിതിന്റെ പുസ്തകം 2. പൊറ്റാളിൽ ചെറുപ്പക്കാരുടെ ജീവിതം സൗഹൃദവും കളിയും സിനിമയും തൊഴിലിടവുമായി മുന്നോട്ടുപോകുമ്പോൾ, അകമേ കാഫ്ക നിതിനോടു സംസാരിക്കുന്നു . ഇതു സവിശേഷമാണ് . ഗുസ്താഫ് യനോഹ് എന്ന കവി, കാഫ്കയുടെ കൂടെയുള്ള നടത്തങ്ങളിലെ സംഭാഷങ്ങൾ പിന്നീട് ഒരു പുസ്തകമായി എഴുതുകയായിരുന്നു. നിതിൻ ആ പുസ്തകത്തിന്റെ വായനക്കാരനാകുമ്പോൾ ലോകം അവനെ ചവിട്ടിക്കടന്നുപോകുകയും കാഫ്ക അവനൊപ്പം നടക്കുകയും ചെയ്യുന്നു. ജേണലിന്റെ ആഖ്യാനഘടനയുള്ള ഈ നോവൽ യൗവനത്തിന്റെ ചടുലവും ഹ്രസ്വവുമായ ഒരു വിശേഷ ഘട്ടത്തിന്റെ അനുഭൂതികൾ പകരുന്നു.
അജയ് പി മങ്ങാട്ട്.