Brian Evenson – Intro

 

]മതം സ്പിരിച്വാലിറ്റി എന്നൊക്കെ പറയുന്നത് ആധുനിക കാലത്ത് ഒരു അധികപ്പറ്റാണ്. പ്യൂരിറ്റി എന്ന തെറ്റിദ്ധാരണയ്ക്ക് പുറത്ത് കെട്ടിയുണ്ടാക്കുന്ന ഒന്നാണ് അത് (പ്യുവർ വെജ് എന്നത് ജാതിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന പോലെ). സാധാരണക്കാരന് യാതൊരു ഉപയോഗമില്ലെന്നു മാത്രമല്ല എല്ലാം ഒരു പൊളിറ്റിക്കൽ അജൻഡ നടപ്പിലാക്കാൻ വേണ്ടിയുള്ള സംഗതി എന്നതിലപ്പുറം ഒന്നുമില്ലെന്ന് സമകാലിക ഇന്ത്യയെയും അയൽക്കാരെയും നോക്കിയാൽ തന്നെ മനസ്സിലാകാനും മതി. ഫെയ് ത്, മൊറാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ മതങ്ങൾക്കുണ്ടെന്നു പറയപ്പെടുന്ന മേൽക്കൈ നഷ്ടപ്പെട്ടു എന്നര്ത്ഥം. സംസ്കാരം എന്നത് മതവുമായി ബന്ധപ്പെട്ടല്ല പ്രവർത്തിക്കുന്നതെന്ന് ഇന്ന് നമുക്കറിയാം, അതുപോലെ തന്നെ മൊറാലിറ്റിയും – മലയാളി അവിശ്വാസി സമൂഹം പോലും ഒരു നവനാസി ഓർഡർ ആയി മാറുന്നതും ശ്രദ്ധിയ്ക്കണം. ഈ സമയത്ത് ഡോസ്റ്റോയെപ്പോലുള്ള, ക്രിസ്ത്യൻ മൊറാലിറ്റി എഴുത്തുകാരെ ഇത്തരം ഫിലോസഫിക്കൽ ആംഗിളിൽ വായിയ്ക്കുന്നത് ശുദ്ധ വിഡ്ഢിത്തം മാത്രമായി കാണേണ്ടി വരും. അതാണ് കിനോസ് ഗാർഡ് പോലെയുള്ള എഴുത്തുകാർ അയാളെ തള്ളുന്നത്. നമ്മുടെ ത്രിമൂർത്തി മതങ്ങൾ – ഒന്ന് ജാതി കൊണ്ടും മറ്റു രണ്ടും വയലൻസ് കൊണ്ടും (അതിന്റെ നാനാവിധ മാനിഫെസ്റ്റഷൻസിലൂടെയും) നൂറ്റാണ്ടുകളായി വിശ്വാസികളെ അടിച്ചമർത്തി നിലകൊണ്ട് അതിന്റെ സ്വാഭാവിക മരണത്തിലേയ്ക്ക് അടുത്തുകൊണ്ടിരിയ്ക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഡോസ്റ്റോയുടെ ചപ്പടാച്ചി മതപരമായ ഫിലോസഫി വെറും തമാശയാണ്. മാനവരാശിയ്ക്കു വേണ്ടി മുട്ടുകുത്തുന്ന നായകൻ കേവലം മതപരമായ ഒരു റെഫെറെൻസ് മാത്രമായി ചുരുങ്ങുന്നു. എനിയ്ക്ക് അതിൽ ഒരു വികാരവും അനുഭവപ്പെടുന്നില്ല. ഇത്രയേറെ ക്രൂരത മനുഷ്യർക്ക് മേൽ ചൊരിഞ്ഞ ഒരു മതത്തിനെ അതിന്റെ ഹിസ്റ്റോറിക്കൽ കോണ്ടെക്സ്റ്റിൽ മാത്രമേ എനിയ്ക്കു കാണാനാകൂ (മറ്റു രണ്ടു മതവും ഇതുപോലെ തന്നെ). ഡോസ്റ്റോ ഉഗ്രൻ എഴുത്തുകാരനാണ് – അത് വേറെ കാര്യം. അയാൾ പറയുന്ന മതത്തെ തള്ളിക്കളഞ്ഞ് വായിയ്ക്കണം എന്ന് മാത്രം. 

 

ഇവിടെ മുന്നെ എഴുതിയിട്ടുണ്ടോ എന്നോർമ്മയില്ല. Brian Evenson അതിഭീകര വയലൻസ് ചിത്രീകരിയ്ക്കുന്ന ഒരു ജോൻറ എഴുത്തുകാരനാണ്( കുറച്ചുകാലം മുന്നെ ഒരു മല്ലു ജോൻറാ നോവലിസ്റ്റിന്റെ നോവലിന്റെ കഥ കേട്ടപ്പോൾ എനിയ്ക്ക് ഇയാളെ കോപ്പിയടിച്ചപോലെ തോന്നിയിരുന്നു). അയാളുടെ കഥകളും നോവൽ സീരീസും എല്ലാം ഒരേപോലെ unsettling ആണ്. അയാളുടെ ആദ്യനോവലാണ് “Father of Lies” – ഒരു സാങ്കൽപ്പിക (എന്നാൽ റിയാലിറ്റിയിൽ നിന്ന് ഒട്ടും ദൂരയല്ലാത്ത) കൃസ്ത്യൻ റിലീജിയസ് ഓർഡറിനുള്ളിൽ ജീവിയ്ക്കുന്ന ഒരു പുരോഹിതന്റെ വയലൻസ് ആണ് നോവലിന്റെ കഥ. അയാൾ കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുകയും എന്നാൽ പാതിരി ആണെന്നതിനാൽ ആ ഓർഡറിനാൽ സംരക്ഷിയ്ക്കപ്പെട്ടു കഴിഞ്ഞു പോരുകയും ചെയ്യുന്നു. അയാൾക്ക് സാത്താൻ വെളിപ്പെടുന്നുണ്ട്. അയാൾ സാത്താനെ ജീസസ് എന്നാണ് വിളിയ്ക്കുന്നത് (സർക്കാസം ഇവൻസന്റെ ഒരു മുഖ്യ ടൂളാണ്). ഈ അർത്ഥത്തിൽ ഡോസ്റ്റോയ്ക്ക് ഒരു ആന്റി തീസിസ് ആണ് Evenson. ഹിസ്റ്ററി ഓഫ് വയലൻസ് എന്ന സിനിമകൂടെ ഇതിന്റെ കൂടെ ഓർമ്മ വന്നു എനിയ്ക്ക്. കുട്ടികളോടുള്ള വയലൻസിന്റെ ദീർഘവിവരണങ്ങൾ എല്ലാമുള്ള നോവൽ ഞാൻ റെക്കമെന്റ് ചെയ്യുന്നില്ല (വേണ്ടവർക്ക് നോക്കാം, അയാളുടെ ആകർഷകമായ എഴുത്തുശൈലി ഇതിലത്ര വെളിപ്പെടുന്നില്ല), എന്നാൽ ഇയാളുടെ ബാക്കി നോവലുകൾ – Last Days പ്രത്യേകിച്ചും (വീണ്ടും, നോട്ട് ഫോർ ദി വീക്ക് ഹാർട്ടഡ്, സൈക്കോളജിക്കൽ വയലൻസ് കൂടിയാണ് ഇവിടെ ഉന്നം. നായകന് ആദ്യം നഷ്ടമാകുന്നത് ഒരു കയ്യാണ് – ഇത് റൗളിങ്ങിന്റെ കുറ്റാന്വേഷണ സീരീസിലെ നായക സൃഷ്ടിയിൽ ഇൻഫ്ളുവൻസ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് തോന്നുന്നു – ജോൻറയിൽ ഇമ്മാതിരി കടം വാങ്ങലുകൾ സാധാരണയാണ്), Collapse of Horses (കഥകൾ, ഇതിലെ ആദ്യകഥ മാത്രം മതിയാകും എഴുത്തുകാരന്റെ യുനീക് ലോകം മനസ്സിലാക്കാൻ – ഒരു മരക്കഷണമാണ് അതിൽ ഭീതിയുടെ കേന്ദ്രം), കാബിൻ തുടങ്ങിയ സ്റ്റാൻഡാലോൺ ഭീതി കഥകൾ (ഈ കഥകൾ സ്റ്റോറിടെല്ലിലും എവറന്റിലും ഉണ്ട്) എല്ലാം എഴുത്തുകാരന്റെ കൈമിടുക്കിന്റെ ഉദാഹരണങ്ങൾ ആണ്. ലാസ്റ്റ് ഡേയ്സ്-നെപ്പറ്റി വിശദമായി പിന്നീട് എഴുതാം. ഓഡിയോ പുസ്തകങ്ങൾ എല്ലാം ഇന്ത്യയിൽ ലഭ്യമല്ല – ഉള്ളത് “ഫാദർ” മാത്രമാണ്, പിന്നെ കഥകളും. ചെറിയ പുസ്തകങ്ങൾ ആയതുകാരണം വായന എളുപ്പം നടക്കും, എന്നാൽ വായിയ്ക്കുന്നത് നിങ്ങളുടെ മാത്രം ചോയ് സും.            

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top