സ്റ്റീഫൻ കിങ്ങിന്റെ പുസ്തകങ്ങൾ വായിയ്ക്കുമ്പോൾ ഞാൻ അയാളുടെ ഓൺ റൈറ്റിംഗ് (വളരെ പ്രാക്റ്റിക്കൽ ആയ) എന്ന പുസ്തകമോർക്കും. സ്വന്തം എഴുത്തു പുസ്തകം ഫോളോ ചെയ്യുന്ന എഴുത്തുകാരനാണ് അയാൾ(അതയാൾ എന്തായാലും ഫോളോ ചെയ്യണമല്ലോ). ഇത് പറഞ്ഞാൽ കേരളത്തിലെ പ്യൂരിസ്റ്റുകൾ ചോദിയ്ക്കും ഒരു ജോൺറെ ഫിക്ഷൻ എഴുത്തുകാരന്റെ പുസ്തകമാണോ താൻ ഫോളോ ചെയ്യുന്നത്? അതാണ് നമ്മുടെ ആളുകളുടെ ഒരു രീതി. അവരെ തിരുത്താൻ നോക്കിയിട്ടു കാര്യമില്ല. കിങ്ങിന്റേത് ക്‌ളീൻ ടെക്സ്റ്റ് ആണ്. അതാണ് അയാളുടെ പുസ്തകങ്ങളെ വായനാക്ഷമമാക്കുന്നത്. അയാളുടേതായി അടുത്ത കാലത്തുവന്ന എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട് – കൊളാബറേഷൻഅല്ലാത്തതെല്ലാം (ഫിൻ എന്ന അയാളുടെ ഏറ്റവും തല്ലിപ്പൊളി വർക്ക് അടക്കം, ഷോർട് സ്റ്റോറിയാണ്, ഡോണ്ട് റീഡ്). “ബിൽ സമ്മേഴ്സി”ൽ ഒരു എക്സ്പെർട്ട് സ്നൈപ്പർ ഒരാളെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് കൊല്ലാനായി കരാർ ഉറപ്പിയ്ക്കുകയാണ്. ബിൽ ഒരു എഴുത്തുകാരനായി വേഷം കെട്ടിയാണ് പോകുന്നത്. കോടതിക്കെതിരെയുള്ള കെട്ടിടത്തിൽ അയാൾ താമസമാക്കുന്നു. വെടി വയ്ക്കുന്നതിൽ അയാൾ അതി പ്രശസ്തനാണ് – ഇറാഖിൽ അയാൾ ഒരു മറീൻ ആയിരുന്നു. അവിടെയുള്ള പാവത്തുങ്ങളെ വെടിവച്ചാണ് ആൾ മാസ്റ്റർ ആയത്. എന്നാൽ അയാൾ അത്ര ബുദ്ധിമാനായല്ല തന്റെ കസ്റ്റമറുടെ മുന്നിൽ അവതരിയ്ക്കുക. അതൊരു മറയാണ്. ആ മറ അയാൾക്ക് ഈ ജോലിയ്ക്കിടയിൽ ആവശ്യം വരും. എഴുത്തുകാരൻ എന്ന് അഭിനയിച്ചാൽ പോരാ താൻ ഒരു നോവൽ തന്നെ എഴുതാൻ പോകുന്നു എന്ന് ബിൽ തീരുമാനിയ്ക്കുന്നു. പറയുന്ന കഥ താൻ എങ്ങനെ ആർമിയിലെത്തി , താൻ എങ്ങനെയാണു ഒരു മറീൻ ആയത്, എങ്ങനെയാണു വെടിക്കാരനായത് പിന്നെ എങ്ങനെ താനീ വാടകക്കൊലയാളി ആയി എന്നെല്ലാമാണ്. കഥയും സബ് പ്ലോട്ടും വായനയെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ല എന്നിടത്താണ് ഞാൻ പറഞ്ഞ ക്ലീൻ ടെക്സ്‌റ്റിന്റെ സംഗതി ഇരിയ്ക്കുന്നത്. ഇവിടെയുള്ള ജോൺറെ ഫിക്ഷൻ “ലെജെന്റുകൾ” അവശ്യം വായിച്ചു പഠിയ്ക്കേണ്ട സംഗതിയാണ്. കാരണം ഭാഷയെപ്പറ്റി ആയിരുന്നല്ലോ സമീപകാല ചർച്ചകൾ. അനാവശ്യ ഉപമകളോ അലങ്കാരങ്ങളോ ശ്രദ്ധ തെറ്റിയ്ക്കുന്ന പ്രയോഗങ്ങളോ ഇല്ല, എന്നാൽ റിഥം ധാരാളമായുണ്ട്. റിഥം എന്നത് കവിതയിൽ മാത്രം എടുത്തുപയോഗിയ്ക്കേണ്ട സംഗതിയല്ല എന്ന്. നമ്മുടെ തൊട്ടപ്പുറത്ത് ഓസ്‌ട്രേലിയയിൽ ജറാൾഡ് മർനെയ്ൻ എന്ന എഴുത്തുകാരനുണ്ട് (നമ്മുടെ നാട്ടിലെ വല്ല്യ നിരൂപകരൊന്നും കേട്ടുകാണില്ല) – ഇപ്പോൾ ലോകത്ത് യാൻ ഫൊസ്സേ കഴിഞ്ഞാൽ ഏറ്റവും നൊബേൽ സാധ്യതയുള്ള ആളാണ് – അയാൾ ഈ റിഥത്തിനു വേണ്ടിയാണു എഴുതുന്നത് തന്നെ. അതിനെപ്പറ്റി തന്നെ അയാളുടെ പുസ്തകമുണ്ട്. ഒറ്റനോട്ടത്തിൽ അയാളുടെ ലാളിത്യത്തിൽ പതുങ്ങിയിരിയ്ക്കുന്ന സംഗതി കണ്ടു പിടിയ്ക്കാൻ കഴിയില്ല. നൊബേൽ കിട്ടിയാൽ ആ മാഷും ഈ മാഷും എല്ലാം കൂടെ ഇതൊക്കെ വിവരിയ്ക്കുന്നത് നിങ്ങൾ വായിയ്ക്കും. His long, lyrical sentences tease out the features of a scrupulous personal mythology എന്ന് ടൈംസ്. കിങ്ങും ഇമ്മാതിരി ഒരു കാര്യം തന്നെയാണ് ചെയ്യുന്നത്. സിംപിൾ പക്ഷേ, റ്റഫ് റ്റു മാസ്റ്റർ ആയുള്ള സംഗതി. പിന്നെയും ബാക്ക് റ്റു കിംഗ്. ഈ മൊത്തം സെറ്റപ്പിൽ എന്തോ കള്ളക്കളിയുണ്ട് എന്ന് നായകന് തോന്നുന്നു. അയാൾ തന്റെ ജോലി പൂർത്തിയാക്കിയ ക്ഷണത്തിൽ അവിടെനിന്ന് മുങ്ങുന്നു. വേഷം മാറിയിട്ടാണ് എസ്‌കേപ്പ്. അയാളുടെ ഊഹം ശരിയായിരുന്നു. പിന്നെ അയാൾ ഈ ആളുകളുടെ പിന്നാലെ പോവുകയാണ്. എന്താണ് തന്നെ കൊല്ലാൻ അവർ ശ്രമിച്ചത് എന്നറിയണമല്ലോ. ഇവിടെയാണ് കഥയിലെ ഒരു ട്വിസ്റ്റ്, അയാൾ ഒരു രാത്രി ഒളിച്ചു താമസിക്കുന്ന വീടിനുമുന്നിൽ ഒരു വാനിൽ നിന്ന് ഉപേക്ഷിയ്ക്കപ്പെടുന്ന ഒരു പെൺകുട്ടിയെ കാണുന്നു. അവൾ ബോധത്തിലല്ല, അവൾ അവിടെ കിടന്നു മരിച്ചാൽ പോലീസ് വരും. അയാളുടെ വാതിലിൽ മുട്ടും – അയാളുടെ എല്ലാ ഡീറ്റെയിൽസ്-ഉം ടീവിയിൽ വന്നു കൊണ്ടിരിയ്ക്കുകയാണ്, അയാൾ കുടുങ്ങും. ബലാൽസംഗം ചെയ്യപ്പെട്ട ഈ പെൺകുട്ടിയെ നായകൻ ക്ലീനപ്പ് ചെയ്യുന്നതിന്റെ വിവരണം കിങ്ങിനെതിരെ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഏതായാലും അവിടന്നങ്ങോട്ട് അയാൾ വിചാരിച്ച പോലെ വില്ലന്മാരെയും അവരുടെ പിന്നിലെ അജ്ഞാതനെയും(വില്ലന്റെ കമ്പനിയുടെ പേര് WWE, ലോൾ) എല്ലാം കണ്ടുപിടിയ്ക്കുന്നു. പിന്നെ യൂഷ്വൽ കഥയാണ് – ഐ മീൻ, ഇത്രയും നേരം പറഞ്ഞതും യൂഷ്വൽ തന്നെയാണ്. എന്നാൽ കിംഗ് കൊണ്ടുവരുന്ന ചെറിയ സോഫിസ്റ്റിക്കേഷനാണ് അയാളുടെ സാധാരണ കഥകളെ ലിഫ്റ്റ് ചെയ്യുന്നത് – ഈ കഥയിലും ഇങ്ങനെ ധാരാളം സംഗതികൾ ഉണ്ട്. ഓഡിയോ ആയി കേൾക്കാൻ രസമാണ് ഈ നോവൽ.
യു നെസ്‌ബോ എന്ന് ഞാൻ വിളിച്ചു പറയാൻ തുടങ്ങിയിട്ട് ഒരു അഞ്ചാറ് കൊല്ലമെങ്കിലും ആയിക്കാണും. “ലാഗ്” ആണ് അയാൾ, മല്ലു വായനക്കാർക്ക്. ലോൾ. നെസ്‌ബോ ഇപ്രാവശ്യം ചെറുകഥയിലാണ് കൈ വച്ചിരിയ്ക്കുന്നത് – ജെലസി മാൻ. ആണുങ്ങളുടെ ബേസിക് സ്വഭാവം, അസൂയ ആണ് ഇതിലെ എല്ലാ നായകന്മാർക്കും. നിർഭാഗ്യവശാൽ സമാഹാരത്തിലെ പല കഥകളും പരാജയങ്ങളാണ്. കിംഗ് ഷോർട്ടർ വേർഷന്റെ രാജാവാണ്. കിംഗിന്റെ നോവലുകൾ ചിലപ്പോൾ ശരിയ്ക്കും ഇഴയും, നമ്മുടെ ക്ഷമ പരീക്ഷിയ്ക്കും. എന്നാൽ ചെറുകഥയിലും നോവെല്ലകളിലും അയാളുടെ എഴുത്ത് തിളങ്ങും (സിനിമയിൽ നമ്മൾ കിങ്ങിന്റെ നോവലുകളിലെ പല സംഗതികളും കാണില്ല, അവ വച്ച് അയാളെ ജഡ്ജ് ചെയ്യരുത്. “ഇറ്റ്” എന്ന നോവലിൽ വില്ലൻ എന്നാൽ പേടി മാത്രമല്ല – അതൊരു കോസ്മിക് ലെവലിൽ ഉള്ള ഈവിൽ ഫോഴ്‌സാണ്. നോവലിലെ വില്ലനുമായുള്ള ഫൈറ്റ് ഒക്കെ വേറെ ഡിമെൻഷനിൽ ആണ് നടക്കുന്നത്. അതുപോലെ “ഇറ്റി”ന്റെ ആദ്യ ഭാഗത്ത് തിരിച്ചുപോരാനുള്ള വഴി ഓർത്തെടുക്കാനായി <18 പിള്ളേർ കണ്ടുപിടിയ്ക്കുന്ന വഴി സെക്സ് ആണ് – നായിക എല്ലാ പയ്യന്മാരുമായും സെക്സ് ചെയ്യും (കുറച്ചു ഷോക്കിങ് ആണ്), അവരിലൊരുത്തൻ വഴി ഓർക്കും – ഇത് സിനിമയിൽ കാണിയ്ക്കുക വയ്യ. എന്നാൽ സിനിമ മാത്രം കണ്ടവർക്ക് നോവലിലുള്ള പല സംഗതികൾ ഇതുപോലെ മിസ്സ് ആവും. ഡെറി എന്ന സ്ഥലവും അയാളുടെ നോവലുകളിൽ ആവർത്തിയ്ക്കുന്നുണ്ട് – “11/22/63” എന്ന നോവലിലെ ഡാർക്ക് ആയുള്ള സ്ഥലം ഉദാഹരണത്തിന് – ഇറ്റിൽ അത് ക്ലൂ ക്ലൂ ക്ളാനുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഒരു ഗേ പയ്യനെ അവിടെ വച്ച് ക്‌ളാൻ കൊല്ലുന്നതായി പറയുന്നുണ്ട് – ഇങ്ങനെ ഓരോ സംഗതികൾ) ബാക്ക് റ്റു നെസ്‌ബോ – ജെലസിയിലെ നല്ല കഥകളിലൊന്ന് അതി ദീർഘമാണ് – “Cicadas”. മാർട്ടിനും പീറ്ററും സുഹൃത്തുക്കളാണ്. പീറ്റർ ഒരു accomplished പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. സയന്റിസ്റ്റുകളൊക്കെയാണ് അവന്റെ പാരെന്റ്സ് – CERN ആണ് അവന്റെ ലക്‌ഷ്യം. ഇരുപത്തഞ്ചു വയസ്സാണ് രണ്ടുപേർക്കും. അവർ ഓടി മത്സരിക്കുമ്പോൾ മാർട്ടിനെ പീറ്റർ കാലുവച്ചു വീഴ്ത്തുന്നു. അവിടന്നങ്ങോട്ടുള്ള സംഗതികളുടെ സുചന ആണിത്. കടലിൽ മുങ്ങി മരിയ്ക്കാൻ പോകുന്ന ഒരു പെൺകുട്ടിയെ മാർട്ടിൻ രക്ഷിയ്ക്കുന്നു. എന്നാൽ പെൺകുട്ടി കരയ്‌ക്കെത്തിയ ശേഷം എല്ലാം പീറ്റർ ആണ് ചെയ്യുന്നത്. പെൺകുട്ടിയും അവരുടെ ഉമ്മയും പീറ്ററിനെ രക്ഷകനായി കാണുന്നു. അവളെ കാണാൻ പീറ്റർ മാർട്ടിനെ ഒഴിവാക്കി പോകുന്നു – അത് മാർട്ടിൻ പക്ഷെ കണ്ടു പിടിയ്ക്കുന്നു. എന്നിട്ടും പീറ്റർ അവനോടു സംഗതി പറയുന്നില്ല. അവർ സ്പെയിനിലാണ്. കാളയോട്ടത്തിന് അവർ പോകുന്നു (രണ്ടുവശവും അടഞ്ഞ തെരുവിൽ കാളകളെ തുറന്നു വിടും, അതിനു മുന്നിൽ വേഗത്തിൽ ഓടുക, കാള കുത്താതെ നിശ്ചിത ദൂരം ഓടിയാൽ വശത്തുള്ള ആളുകൾ പിടിച്ചു കയറ്റും, അതാണ് ഇതിന്റെ നിയമം). പീറ്റർ അവിടെയും ചതിയ്ക്കുമോ എന്ന് മാര്ട്ടിന് പേടിയുണ്ട്, എന്നാൽ അവർ സേഫ് ആയി ഓടി സംഗതി പൂർത്തിയാക്കുന്നു. അവർ വേറൊരു നഗരത്തിലേയ്ക്ക് പോവുന്നു, അവിടെയും അവർക്ക് ഇതേ മത്സരത്തിൽ പങ്കെടുക്കാനുണ്ട്. ഈ സമയത്ത് മാർട്ടിൻ ഒരു ന്യൂസ് കാണുന്നു, തങ്ങൾ പഴയ സ്ഥലത്ത് താമസിച്ച മുറിയിലെ അതേ കിടക്കവിരിയിൽ പൊതിഞ്ഞ ഒരു മൃതദേഹം പോലീസ് കണ്ടെടുത്തതായി. അവൻ പോലീസിനെ പോയി കാണുന്നു. പോലീസ് എന്താണ് സംശയിക്കുന്നത് എന്നാണ് അവന് അറിയേണ്ടത്. പിന്നെ അവന്റെ സംശയങ്ങൾ വളരുകയാണ്. എന്തോ സ്ട്രെയ്ഞ്ച് ആയ സംഗതി നടക്കുന്നുണ്ട്. അവനെ തിരഞ്ഞു വരുന്ന പോലീസ് ഡെഡ് ബോഡി അവനെ കാണിയ്ക്കുമ്പോൾ അവൻ ഞെട്ടുന്നു. പല ഡിമെൻഷനിൽ നടക്കുന്ന ഒരു സ്പെക്കുലേറ്റീവ് കഥയായി ആഖ്യാനം മാറുന്നു. പെൺകുട്ടിയുടെ ഫ്ലാഷ് ബാക്ക് ആണ് മറ്റൊരു പ്രധാന ത്രെഡ്. കിർഗിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി കല്യാണം കഴിയ്ക്കപ്പെടുന്ന പെൺകുട്ടിയാണ് മാർട്ടിൻ രക്ഷിച്ച നായിക. എന്താണ് അവളുടെ മറ്റു രഹസ്യങ്ങൾ? അവൾ പറയുന്നു നമ്മൾ മൂവരും നുണയാണ് പറയുന്നത്, എന്താണ് പീറ്ററിന്റെ രഹസ്യം, എന്താണ് മാർട്ടിൻ മറച്ചുവയ്ക്കുന്നത്? ഒരു ഫോർ സ്റ്റാർ+ സ്റ്റോറിയാണിത്. “ലണ്ടൻ” എന്ന ആദ്യകഥയിൽ പ്ലെയിനിൽ വച്ച് കരയുന്ന ഒരു പെൺകുട്ടിയോട് സംസാരിയ്ക്കുകയാണ് സൈക്കോളജിസ്റ്റായ നായകൻ. അവൾ വിചിത്രമായ ഒരു കാര്യം പറയുന്നു, ഭർത്താവിന്റെ അവിഹിതം മടുത്ത് അവൾ ഒരു ആത്‌മഹത്യാ ഏജൻസിയെ സമീപിച്ചിരിയ്ക്കുകയാണ്. അവർ കസ്റ്റമറെ വേദനയില്ലാതെ കൊന്നു കൊടുക്കും, കസ്റ്റമർ അറിയുകപോലുമില്ല. അത് ആത്‌മഹത്യയാണ് എന്ന് തോന്നിയ്ക്കും. അവൾക്ക് അല്പദിവസമേ ബാക്കിയുള്ളൂ. അവർ തമ്മിൽ അടുക്കുന്നു. അയാൾക്ക് അവളെ സഹായിയ്ക്കാനാവുമോ? രക്ഷിയ്ക്കാനാകുമോ? ഈ കഥ പൂർണ്ണ വിജയമൊന്നുമല്ല. എന്നാലും ഇതിലെ ട്വിസ്റ്റ് കൗതുകമുള്ളതാണ്. അഥവാ കിങ്ങിനെപ്പോലെ ഷോർട് വേർഷനിൽ നെസ്‌ബോ അത്ര തികവ് എത്തിയിട്ടില്ല. (നെസ്‌ബോ ലിറ്റററി ഫിക്ഷനല്ല എഴുതുന്നത് എന്ന് പറയേണ്ടല്ലോ). “ആന്റിവെനം” എന്ന കഥയിൽ ധാരാളിയും തട്ടിപ്പുകാരനുമായ മകൻ പഠിയ്ക്കുന്ന കാലം തൊട്ടേ അച്ഛന്റെ പണം നശിപ്പിച്ചുകൊണ്ടിരിയ്ക്കുന്നു. അവസാനം വലിയൊരു ബാങ്കിലെ തന്റെ നല്ലൊരു ജോലി സാമ്പത്തിക തിരിമറി നടത്തി നഷ്ടപ്പെടുത്തുന്നു. പിന്നെ അവൻ അച്ഛന്റെ അടുത്തേയ്ക്ക് പോകുന്നു, അയാൾ ആഫ്രിക്കയിൽ പാമ്പുകളെ വളർത്തി, അവയിൽ നിന്ന് ആന്റിവെനം ഉണ്ടാക്കി വിൽക്കുന്ന ഒരു കമ്പനി നടത്തുകയാണ്(വൈ?). നെസ്‌ബോ ഷൈൻ ചെയ്യുന്ന കഥയാണ് ഇത് – എൻഡിങ്ങിലെ ട്വിസ്റ്റ് രസമാണ്, മരിയ്ക്കാൻ കിടക്കുന്ന ഒരാൾ അടുത്തുള്ള ചെറിയ പുഴയുടെ അക്കരെ ഹയേനകളുടെ ശബ്ദം കേൾക്കുന്നതും കണ്ണടഞ്ഞടഞ്ഞു പോകുമ്പോൾ അവ വെള്ളത്തിൽ ചാടുന്ന സ്വരം കേൾക്കുന്നതും ഒക്കെ നെസ്‌ബോ അവതരിപ്പിയ്ക്കുന്നുണ്ട്. Earring(തന്റെ ടാക്സിയിൽ നിന്ന് കിട്ടിയ കമ്മൽ തന്റെ ശത്രുവായ ടാക്സി ഡ്രൈവർക്ക് പരിചയമുള്ള സ്ത്രീകളുടെ ആണോ, അത് തന്റെ കാമുകി തന്നെയോ എന്ന് ഒരുത്തനു സംശയം, അവനത് കണ്ടുപിടിയ്ക്കാൻ നോക്കുന്നു), ട്രാഷ് (ട്രാഷ് കളക്റ്റ് ചെയ്യുന്ന ഒരാൾ രാവിലെ ജോലിയ്ക്കു വന്നപ്പോൾ അയാളുടെ നെറ്റിയിൽ ആഴമുള്ള ഒരു മുറിവുണ്ട്. അയാൾക്ക് കഴിഞ്ഞ രാത്രി ശരിയ്ക്കും ഓർക്കാനാകുന്നില്ല, തന്റെ സഹപ്രവർത്തകനോട് സംസാരിച്ച് സംസാരിച്ചു അയാൾ സംഗതികൾ ഓർത്തെടുക്കുന്നതാണ് കഥ, ഇതിലും അസൂയ ആണ് കേന്ദ്രത്തിൽ എന്ന് പറയേണ്ടല്ലോ) തുടങ്ങിയ കഥകളും ഞാൻ റേറ്റിംഗ് ഒക്കെ നോക്കി വായിച്ചു. സ്വന്തം താൽപ്പര്യത്തിൽ വായിയ്ക്കാവുന്ന പുസ്തകം.
ട്രാഷ് എന്ന് പറഞ്ഞപ്പോഴാണ്, ഡെന്മാർക്കിലെ ഒരു ഐലൻഡിലാണ് ലോകത്തെ ഏറ്റവും സോഫിസ്റ്റിക്കേസ്റ്റഡ് ആയുള്ള, ട്രാഷ് നശിപ്പിയ്ക്കുന്ന ഇൻസിനറേറ്റർ. അത് ഓപ്പറേറ്റ് ചെയ്യുന്ന ആൾ അതിന്റെ ഭീമമായ യന്ത്രക്കയ്യിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കാല് കാണുന്നു. ഇങ്ങനെയാണ് കറ്റ്രീൻ എങ്ബർഗിന്റെ (Katrine Engberg) ഡാനിഷ് ത്രില്ലർ, ഹാർബർ, തുടങ്ങുന്നത്. മലയാളത്തിലെ ജോൺറെ ഫിക്ഷൻ മാസ്റ്റർമാർ (അവർ സ്വയം അങ്ങനെയാണ് വിളിയ്ക്കുന്നത്), ഹ്യൂമൻ ഡ്രാമ എഴുതി മൂക്ക് കുത്തി വീഴുന്നത് എല്ലാവരും പരിഹസിയ്ക്കാറുണ്ടല്ലോ. എങ്‌ബെർഗിന്റെ ശൈലി കുറെ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുക അവരുടെ വളരെ പേഴ്സണൽ ആയ കഥകൾ അവതരിപ്പിയ്ക്കുക, അവയെ സ്ലോ ആയി മെയിൻ സ്റ്റോറിയുമായി ലിങ്ക് ചെയ്യുക എന്നതാണ്. വായനക്കാർ അതിനു തയ്യാറുണ്ടെങ്കിലേ അവരുടെ പുസ്തകം ആസ്വദിയ്ക്കാൻ കഴിയൂ. സമ്പന്നനായ ഒരു ആര്ട്ട് ഗാലറി ഉടമയുടെ പതിനഞ്ചു വയസ്സായ, ഓസ്കറിനെ കാണാതായിട്ടുണ്ട്. ഓസ്‌കാർ വൈൽഡിന്റെ ഒരു കവിത ഒരു ക്രിപ്റ്റിക് റാൻസം നോട്ടുപോലെ അവർക്കു ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് വരുന്ന നായിക അതിനു മുന്നേയുള്ള നോവലിൽ (“ബട്ടർഫ്‌ളൈ ഹൗസ്”) തന്റെ അമിതഭാരമുള്ള ശരീരവും, കഠിനമായ പ്രസവവും, കുഞ്ഞിനെ ഫീഡ് ചെയ്യണ്ട പ്രയാസവും കാരണം ഡിപ്രെഷനിൽ പോയ ഒരാളായാണ് നമ്മുടെ മുന്നിൽ വരുന്നത്. ഈ പുസ്തകത്തിൽ അവർ തന്റെ തടിയൊക്കെ കുറച്ച് അക്കാര്യത്തിൽ കുറച്ചു കൂടി കോൺഫിഡന്റായാണ് വരുന്നത്. ഇതാണ് ഞാൻ പറഞ്ഞ അപ്പ്രോച്. ഇതുപോലെ ഓരോ കഥാപാത്രങ്ങൾക്കും ഒരു പേഴ്സണൽ സ്പെയ്സുണ്ട്. അന്വേഷണത്തിനിടെ ഒരു പെവെർട്ടുമായി ലൈംഗിക ബന്ധത്തിന്റെ വക്കിൽ നായികയെത്തുന്നുണ്ട്. ഇതുപോലെയുള്ള വട്ടം ചുറ്റലുകൾക്കിടയിൽ, നിങ്ങളെ കഥാപാത്രങ്ങളുമായി ലിങ്ക് ചെയ്യുന്നതിൽ എഴുത്തുകാരി വിജയിയ്ക്കുന്നു (ഉദാ:- പയ്യൻ ശരിയ്ക്ക് കൊല്ലപ്പെടരുത് എന്ന് നമുക്ക് തോന്നും). മറ്റേ പുസ്തകം ഞാൻ മുഴുവൻ വായിച്ചിട്ടില്ല. സമയം കിട്ടുമ്പോൾ നോക്കാമെന്നു കരുതി നിറുത്തിയതാണ്. നോക്കൂ ലോക സാഹിത്യം എത്രത്തോളം വൈവിധ്യം നിറഞ്ഞതാണ് എന്ന്. സ്ത്രീകൾ കൂടുതൽ എഴുത്തിൽ വരുന്നതോടെ, അവരെ മേജർ പബ്ലിഷേഴ്സ് ധാരാളമായി പ്രസിദ്ധീകരിയ്ക്കാൻ തുടങ്ങിയതോടെ ഓരോ ജോൺറേയിലും അവർ മാറ്റങ്ങൾ കൊണ്ടുവരികയാണ്. ഏതായാലും, സ്ലോ ആയുള്ള, വലിയ വയലൻസോ മറ്റോ ഇല്ലാത്ത, ഞെട്ടിപ്പിയ്ക്കുന്ന ട്വിസ്റ്റുകളോ ഒന്നുമില്ലാത്ത ഒരു ക്വയറ്റ് ക്രൈം നോവൽ.
Natsuko Imamura യുടെ The Woman in the Purple Skirt ഇതുപോലൊരു കൊച്ചു കഥയാണ് പറയുന്നത്. സദാ പർപ്പിൾ പാവാട ധരിയ്ക്കുന്ന ഒരു സ്ത്രീ എപ്പോഴും ഒരു ക്രീം ബൺ വാങ്ങി ഒരു പാർക്കിൽ ചെന്ന് ഒരേ സ്ഥലത്തിരുന്നു കഴിയ്ക്കുന്നു. അവർ ആരോടും കൂടുന്നില്ല. അവരെ ആരും ശല്യപ്പെടുത്തുന്നില്ല. ഇവർ ക്രീപ് ആണെന്നു തോന്നുന്നെങ്കിൽ ഇവരെ സദാ വാച്ച് ചെയ്യുന്ന, ജൻഡർ വെളിപ്പെടുത്താത്ത (എന്നാണോർമ്മ) ഒരാളാണ് ആഖ്യാതാവ്. Purple Skirt -നു ജോലി ശരിയാക്കാനും ഒക്കെയായി ഈ നിരീക്ഷണം നടത്തുന്നയാൾ കുറെ മിനക്കെടുന്നുണ്ട്. അവസാനം ആ സ്ത്രീയ്ക്ക് ഈ വാച്ചർക്ക് ജോലിയുള്ള ഹോട്ടലിൽ തന്നെ ജോലി കിട്ടുന്നു. അപ്പോഴും അവരുടെ സ്വഭാവത്തെ നോക്കിക്കണ്ടു പഠിയ്ക്കുകയാണ് ആഖ്യാതാവ്. അവർ പെട്ടെന്ന് ജോലിയിൽ മുന്നേറുന്നു. പ്രൊമോഷൻ വാങ്ങുന്നു. അത് മറ്റുള്ളവർക്ക് പിടിയ്ക്കുന്നില്ല. അവിഹിതവും അതുമിതുമെല്ലാം പിന്നാലെ ഉണ്ട്. സൈക്കോളജിക്കൽ ത്രില്ലർ ആണ്. എന്നാൽ സിംപിൾ റീഡാണ്. ഭയങ്കര ഹൈപ്പുമായാണ് ഈ പുസ്തകം വന്നത്. എന്നാൽ പുസ്തകത്തിന്റെ അവസാനഭാഗം എനിയ്ക്കു തീരെ ഇഷ്ടപ്പെട്ടില്ല. പൊട്ടൻഷ്യൽ മൊത്തം നശിപ്പിച്ചപോലെയാണ് എനിയ്ക്കു തോന്നിയത്.
ജപ്പാനിൽ നിന്ന് ഇതുപോലെയുള്ള ഹൈപ്പുമായി വന്ന sci-fi കഥാസമാഹാരമാണ് Terminal Boredom ബൈ Izumi Suzuki. യോക്കോ റ്റവാഡയുടെ ലോസ്റ്റ് ചിൽഡ്രൻ ഓഫ് ടോക്യോ എന്ന പുസ്തകവുമായി ചില സാമ്യങ്ങൾ ഇതിലെ കഥകളുടെ സെറ്റിങ്സിനുണ്ട്. വിമൻ ഓൺ വിമൻ എന്ന ആദ്യ കഥയിൽ ലോകത്ത് സ്ത്രീകൾ മാത്രമേയുള്ളൂ(എത്ര തവണ ഈ സ്റ്റോറി ലൈൻ കേട്ടിട്ടുണ്ട് നിങ്ങൾ) എന്നതിനാൽ വിവാഹം സ്ത്രീകളും സ്ത്രീകളും തമ്മിലാണ്. പുരുഷന്മാർ ഇല്ലെന്നല്ല അവരിൽ നിന്ന് ബീജം എടുക്കാനായി അവരെ ഒരു കോളനിയിലാണ് താമസിപ്പിയ്ക്കുന്നത്, അവരെ പുറത്തു കാണില്ല. ഒരു ദിവസം കൗമാരക്കാരിയായ നായിക ഒരു ആൺകുട്ടിയെ ആദ്യമായി കാണുകയാണ്. അതോടെ അവളുടെ ലോകം മാറിമറിഞ്ഞു. അതോ ഇല്ലേ? “യു മേ ഡ്രീം” എന്ന കഥയിൽ ഓവർപോപ്പുലേഷൻ കാരണം ക്രയോജനിക് സ്ലീപ്പിനു പോകുന്ന ലോകത്താണ് ഈ കഥ നടക്കുന്നത് – എന്നാൽ ഒരു സ്ത്രീയുടെ സ്വപ്നങ്ങളിൽ സുഹൃത്തിന്റെ, അവർ ഇതുപോലെ സ്ലീപ്പിലാണ്, കോൺഷ്യസ്നെസ്സ് കയറി വരുമ്പോൾ പ്രശ്ങ്ങളുണ്ടാകുന്നു (വീണ്ടും മുന്നേ വായിച്ചപോലെ തോന്നി). ഭയങ്കര ഡിറ്റാച്ഡ് ആയുള്ള സ്ത്രീകളാണ് ഈ കഥകളിൽ. ഇവിടെ ഒരു സംഗതി പറയാനുണ്ട്. ഇതുപോലെയുള്ള ലിബറൽ ഫെമിനിസ്റ്റ് ബുൾ ഷിറ്റ് സഹിയ്ക്കാൻ കഴിയാത്ത നിലയിൽ ആയിട്ടുണ്ട്. രൂപി കൗർ പോലെയുള്ള നാലാം കിട കവികളെ ഒന്നും വിമർശിയ്ക്കാൻ പോയിട്ട് നേരെ ഒന്ന് നോക്കാൻ പോലും പറ്റില്ല എന്ന അവസ്ഥയാണ്. അലി സ്മിത്തിന്റെ സീസൺ ക്വർട്ടറ്റ് അടുത്ത് വായിച്ചു നിറുത്തിവയ്‌ക്കേണ്ടി വന്നു – കാരണം അതിലെ ആശയങ്ങൾ വായിയ്ക്കുമ്പോൾ എനിയ്ക്കു ചിരിയാണ് വരുന്നത്. സെയിം ഫോർ സാലി റൂണി. യൂറോപ്പിലെ മെട്രോകളിൽ ഇരുന്ന് തള്ളുന്ന ഒരു തരം തലയും വാലുമില്ലാത്ത ലിബറൽ ഡിസ്റ്റോപിയൻ ആശയങ്ങളാണ് ഇമ്മാതിരി പുസ്തകങ്ങളിൽ. റൂണിയുടെ നായിക സോവിയറ്റ് റഷ്യയെപ്പറ്റി പറയുന്നത് കണ്ടാൽ സ്റ്റാലിൻ പോലും പൊട്ടിക്കരഞ്ഞു പോവും. അതാണ് ഈ സമാഹാരത്തിനെപ്പറ്റിയുള്ള കമന്റുകളിൽ ഞാൻ വെറുത്ത സംഗതി. എന്നാൽ സമാഹാരം മോശമൊന്നുമല്ല. അത്യാവശ്യം വൈവിധ്യമുള്ള കഥകളാണ്. ടൈറ്റിൽ കഥയൊക്കെ രസമാണ്. എന്നാൽ എല്ലാ കഥയും ഒരേ നിലവാരമില്ല. ഹൈപ്പിനുള്ള സ്റ്റഫ് ഇല്ല.
ഇനിയുമുണ്ട്. പക്ഷെ ടൈപ്പ് ചെയ്ത് തളർന്നു.ബാക്കി പിന്നെ.