5 സ്റ്റാർ വായനകൾ
- My Struggle 5 – Karl Ove Knausgaard
നിരവധി തവണ ഈ പുസ്തകത്തെപ്പറ്റി എഴുതിയിട്ടുണ്ട്.
ഏറ്റവും പുതിയത് ഇവിടെ :-
https://melethilwrites.wordpress.com/2020/12/12/എഴുത്തുകാരനും-ഞാനും/
- Blood Meridian, or the Evening Redness in the West – Cormac McCarthy
അമേരിക്കൻ സൗത്ത്‌വെസ്റ്റിനെപ്പറ്റിയുള്ള എല്ലാ മിഥ്യാധാരണകളും തകർത്തടുക്കുന്ന പുസ്തകം. “നിങ്ങൾ പിന്നെ വെസ്റ്റേൺസ് പഴയ കണ്ണ് കൊണ്ട് കാണുകയില്ല” എന്നാണ് പണ്ടൊരു നിരൂപകൻ ഈ നോവലിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. 300 വർഷങ്ങളെങ്കിലും സ്പാനിഷ് സംസാരിച്ചിരുന്ന, അഞ്ചോളം ആദിമവാസികളുടെ ഗോത്രങ്ങൾ വസിച്ചിരുന്ന ഇവിടം അമേരിക്കക്കാർ കയ്യേറി അവരുടെ പ്രശസ്തമായ “ജനാധിപത്യവും വികസനവും” കൊണ്ടുവരികയാണ് ചെയ്തത്. ആ വികസനം ഇപ്പോൾ അമേരിക്കൻ സെനറ്റിൽ വരെ എത്തിയതും നമ്മൾ കണ്ടല്ലോ. എന്നാൽ ഇത് കേട്ട് ആവേശതുലിതരായി നോവൽ വായിയ്ക്കാൻ എടുക്കുന്നവർക്ക് മക്കാർത്തിയുടെ എഴുത്തിന്റെ ഒരു സാമ്പിൾ താഴെ.
“Tethered to the polestar they rode the Dipper round while Orion rose in the southwest like a great electric kite. The sand lay blue in the moonlight and the iron tires of the wagons rolled among the shapes of the riders in gleaming hoops that veered and wheeled woundedly and vaguely navigational like slender astrolabes and the polished shoes of the horses kept hasping up like a myriad of eyes winking across the desert floor… All night sheetlightning quaked sourceless to the west beyond the midnight thunder-heads, making a bluish day of the distant desert, the mountains on the sudden skyline stark and black and livid like a land of some other order out there whose true geology was not stone but fear. The thunder moved up from the southwest and lightning lit the desert all about them, blue and barren, great clanging reaches ordered out of the absolute night like some demon kingdom summoned up or changeling land that come the day would leave them neither trace nor smoke nor ruin more than any troubling dream.”
മലയാളത്തിലൊക്കെ കാണുന്ന തരം പോപ്പുലർ നോവലുകളുടെ തലത്തിലല്ല ഈ എഴുത്തുകാരന്റെ എഴുത്തുകൾ ഇരിയ്ക്കുന്നത്. പെട്ടെന്ന് ഓർമ്മ വരുന്നത് ലെക്കാറെയെയാണ്. നോവലിൽ അമേരിക്കൻ ഇന്ത്യൻസിനെ കൊന്നൊടുക്കാൻ മെക്സിക്കൻ ഗവണ്മെന്റ് വാടകയ്‌ക്കെടുക്കുന്ന കൊലയാളിസംഘങ്ങളുടെ കഥയാണ്. മോബിഡിക്കിലെ അഹാബിനെ അനുസ്മരിപ്പിയ്ക്കുന്ന വിധത്തിലുള്ള “ജഡ്ജ്” എന്ന കഥാപാത്രമാണ് നോവലിന്റെ കേന്ദ്രത്തിൽ. ധാരാളം ബിബ്ലിക്കൽ ഇമേജറി ഉള്ള നോവലിൽ ജഡ്ജും ഒരു പതിനാലുകാരനായി നമ്മൾ ആദ്യം കാണുന്ന “കിഡ്” എന്ന കഥാപാത്രവും തമ്മിൽ കാലക്രമത്തിൽ ഉടലെടുക്കുന്ന ശത്രുതയാണ് കേന്ദ്രത്തിൽ. അനതിസാധാരണമായ വയലൻസാണ് നോവലിൽ, ആ ഭാഗങ്ങൾ വായിയ്ക്കുക കഠിനം. ഈ നോവലും 2666 എന്ന ബൊലാഞ്ഞോ നോവലുമായി പലപ്പോഴും താരതമ്യം വരാറുണ്ട് (എന്റെ ട്രൂകോപ്പി ലേഖനം വായിയ്ക്കുക)
- The Savage Detectives – Roberto Bolaño
എന്റെ കുറിപ്പ് ഇവിടെ :-
https://melethilwrites.wordpress.com/2020/10/04/സാവേജ്-ഡിറ്റക്റ്റീവ്സ്/
- 2666 – Roberto Bolaño
എന്റെ കുറിപ്പ് ഇവിടെ :-
https://melethilwrites.wordpress.com/2020/12/07/2666-ഒരു-വായനാസഹായി/
- Shuggie Bain – Douglas Stuart
എന്റെ കുറിപ്പ് ഇവിടെ :-
https://melethilwrites.wordpress.com/2021/01/04/2020-ന്റെ-പ്രതിനിധികളായി-രണ്/
- Reef – Romesh Gunesekera
സൽഗാഡോ എന്ന മറൈൻ ബയോളജിസ്റ്റിന്റെ കുക്ക് ആയി ചെറുപ്പത്തിലേ ജോലിയ്ക്കു കയറുന്ന ട്രിറ്റൺ തന്റെ ജീവിതം തന്റെ മാസ്റ്ററുടെ രുചികൾക്കായി ഉഴിഞ്ഞു വയ്ക്കുകയാണ്. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലയളവിലൂടെ രാജ്യം കടന്നു പോവുമ്പോൾ അതൊന്നും കാര്യമായി ശ്രദ്ധിയ്ക്കാതെ കഴിയുകയാണ് മാസ്റ്ററും ഷെഫും. സൽഗാഡോയുടെ ജീവിതത്തിൽ കടന്നു വരുന്ന സ്ത്രീ അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പല മാറ്റങ്ങൾക്കിടയിലും തന്റെ loyalty ട്രിറ്റൺ കാത്തുസൂക്ഷിയ്ക്കുന്നു, വിദേശത്തു പോവുമ്പോഴും, അവിടെ കൂടുതൽ സ്വതന്ത്രമായ ജീവിതം ലഭിച്ചിട്ടും. Dreamers എന്ന ബെർട്ടലൂച്ചി സിനിമ, ഇഷിഗുറോയുടെ Remains of the day ഒക്കെ ഓർമ്മിപ്പിയ്ക്കുന്ന ഈ നോവലിനെ Adiche മോഡേൺ ക്‌ളാസിക് എന്നാണ് വിളിച്ചത്. അതിമനോഹരമാണ് നോവലിന്റെ ആഖ്യാനം. രൊമേഷിന്റെ ഇക്കൊല്ലം വായിച്ച രണ്ടു പുസ്തകങ്ങളും അങ്ങനെത്തന്നെയായിരുന്നു.
- The Story of the Lost Child (The Neapolitan Novels, #4) – Elena Ferrante
എന്റെ കുറിപ്പ് ഇവിടെ :-
https://melethilwrites.wordpress.com/2020/11/09/നിയപോളിറ്റൻ-നോവൽ-സീരീസ്/
- A Woman’s Story – Annie Ernaux
അമ്മയെ അടക്കി മടങ്ങുമ്പോൾ Ernaux ഓർക്കുകയാണ് – ഇപ്പോൾ ലോകത്തെവിടെയും അമ്മയുടെ സാന്നിധ്യമില്ല. എന്നിട്ടും ലോകം മുന്നോട്ടു പോകുന്നു. അമ്മയും മകളും അവസാനകാലത്തൊഴികെ അത്ര അടുത്ത ബന്ധമൊന്നുമില്ല (“Why are you looking at me? Do you want to buy me or something?” എന്ന് ദേഷ്യത്തോടെ അമ്മ, ഒരു തർക്കത്തിനിടയിൽ). എന്നാൽ എഴുത്തുകാരിയുടെ എല്ലാ പുസ്തകങ്ങളും തന്നെ, തന്നിലെ സ്ത്രീയെ സ്വതന്ത്രമായി നോക്കിക്കാണുക എന്ന ഉദ്ദേശത്തോടെ എഴുതിയതാണ്. അമ്മ ദാരിദ്ര്യത്തിൽ നിന്ന് വന്നതാണ്, അമ്മ കർക്കശക്കാരിയാണ്, അവർ താൻ താഴേക്കിടയിൽ നിന്നാണ് വന്നതെന്നതിനെപ്പറ്റി ദുഃഖിച്ചിരുന്നു. ഒരു ലോൺ എടുത്ത ശേഷം ഭർത്താവിനൊപ്പം ഒരു ബെയ്ക്കറി തട്ടിക്കൂട്ടുന്ന അവർ കഠിനമായി അധ്വാനിയ്ക്കുന്നു. അവർ കൂടുതൽ കൂടുതൽ സിവിലൈസ്ഡ് ആയെന്ന് എഴുത്തുകാരി. അവസാന വർഷങ്ങളിൽ ഓർമ്മ നശിച്ച അവരെ Ernaux ഉജ്ജ്വലമായ എഴുത്തിലൂടെയാണ് ഈ ചെറുപുസ്തകത്തിൽ വിവരിയ്ക്കുന്നത്.
- Hunger – Knut Hamsun
യാതൊരു മുഖവുരയും വേണ്ടാത്ത, നോർഡിക് സാഹിത്യത്തിൻറെ തലതൊട്ടപ്പനായ ന്യൂട്ട് ഹാംസന്റെ അതുല്യമായ കൃതി. സ്‌കൂൾ പഠനകാലത്ത് മലയാളത്തിൽ വായിച്ചപ്പോൾ ഉള്ളുലച്ച ഈ പുസ്തകം ഇപ്പോൾ ഇംഗ്ളീഷിലും അതിന്റെ പ്രഭാവം കാത്തുസൂക്ഷിയ്ക്കുന്നു. ക്‌നോസ്ഗാർഡിന്റെ മൈ സ്ട്രഗിൾ സീരീസിൽ ഹാംസൻ Tense-കൾ മാറ്റിയുപയോഗിച്ചു text-ന്റെ impact-നു വ്യത്യാസമുണ്ടാക്കുന്നതായി എഴുത്തുകാരന്റെ ഒരു നിരീക്ഷണമുണ്ട്. ഇമ്മാതിരി അറിവുകൾ ഇല്ലാതെ തന്നെ വിശപ്പ് എന്ന അടിസ്ഥാന വികാരത്തിന്റെ ദുഖച്ഛായയുള്ള ഹാസ്യാത്മക വിവരണം 130 വർഷങ്ങൾക്കു ശേഷവും ഈ നോവലിനെ ലോകനോവലുകളുടെ മേൽത്തട്ടിൽ നിറുത്തുന്നു.
- The Strays – Emily Bito
രണ്ടു പെൺകുട്ടികളുടെ സൗഹൃദമാണ് ഇതിലെ ആശയം. ഫിറന്തേയുടെ സീരീസിനെ ഓർമ്മിപ്പിയ്ക്കുമെങ്കിലും ഈ നോവലിൽ മെലോഡ്രാമയ്ക്കൊന്നും അധികം ഇടമില്ല. ഇടയ്ക്കൊക്കെ ഓസ്‌ട്രേലിയൻ ആർട് സീനിലെ യഥാർത്ഥ സംഭവങ്ങളുമായി ബന്ധമുള്ള കഥയിൽ ഒരു പെൺകുട്ടി കൂട്ടുകാരിയുടെ ആർട്ടിസ്റ്റുകളായ മാതാപിതാക്കൾക്കൊപ്പം താമസിയ്ക്കാനെത്തുകയാണ്. സ്വന്തന്ത്രജീവിതത്തിന്റെ വക്താക്കളായ അവർ തങ്ങളുടെ മൂന്നു പെൺകുട്ടികളെയും അതിന്റെ ഭാഗമാക്കുന്നു. നമ്മളോട് കഥ പറയുന്ന പെൺകുട്ടി തന്റെ ആതിഥേയരുടെ ജീവിതം താറുമാറാവുന്നത് കണ്ടു നിൽക്കുന്നു. നോവലിന്റെ അവസാന ഭാഗങ്ങളിൽ എഴുത്തുകാരി മെലോഡ്രാമയിലേയ്ക്കൊന്നും വഴുതാതെ നോവലിനെ കാക്കുന്നു. എഴുത്തുകാരിയുടെ ആദ്യനോവലാണ്. ജപ്പാനിലെന്ന പോലെ ഓസ്‌ട്രേലിയയിലും ഒരു പുത്തൻ തലമുറ അവരുടെ സാഹിത്യത്തെ മുന്നോട്ടു നയിയ്ക്കുന്നതിന്റെ തെളിവാണീ നോവൽ.
- The Library at Night – Alberto Manguel
എക്കോ, മാൻഗ്വേൽ. വായന എന്ന് പറയുമ്പോൾ ഓർമ്മവരുന്ന രണ്ടുപേരുകൾ. ഇരുവരുടെയും ഫൈവ് സ്റ്റാർ അല്ലാത്ത ഏതെങ്കിലും പുസ്തകമുണ്ടോ എന്ന് ഞാനോർക്കാറുണ്ട്. അസാധാരണമായ വായനയും അതിനെപ്പറ്റിയുള്ള ആലോചനയും എഴുത്തും. ഈ ആഴത്തിലെത്തുക എന്നതാണ് എന്റെ വായനയുടെ ലക്‌ഷ്യം.
The library in which I have at long last collected my books began life as a barn sometime in the fifteen century, perched on a small hill south of the Loire. Here, in the last years before the Christian era, the Romans erected a temple to Dionysus to honour the god of this wine-producing area; twelve centuries later, a Christian church replaced the god of drunken ecstasy with the god who turned his blood into wine… .
എന്നാരംഭിക്കുന്ന ലൈബ്രറികളെപ്പറ്റിയുള്ള പുസ്തകം. വായിച്ചു തന്നെ അറിയുക.
- Dependency – Tove Ditlevsen
കഴിഞ്ഞ ഒരു വർഷം പല തവണ ഈ പുസ്തക സീരീസിനെപ്പറ്റി പറയുകയുണ്ടായി. അവരുടെ ഓർമ്മക്കുറിപ്പുകളുടെ ട്രിലജിയിൽ അവസാന പുസ്തകമായ ഇതിൽ താൻ മയക്കുമരുന്നിന് അടിമയായതിനെപ്പറ്റിയും(ആക്കപ്പെടുകയാണ്, അതാണ് തന്റെ ക്രിയേറ്റിവിറ്റി-യുടെ പ്രചോദനം എന്നവർ കരുതി) അതിൽ നിന്ന് രക്ഷപെടാൻ ആഗ്രഹമില്ലാതെ ഇരുന്നതിനെപ്പറ്റിയും വളരെ കുറഞ്ഞ വാക്കുകളിൽ അത്യസാധാരണ ഉൾക്കാഴ്ചയോടെ പറയുകയാണ് എഴുത്തുകാരി. വളരെ disturbing ആയ ആഖ്യാനം. നിർബന്ധമായും വായിയ്ക്കേണ്ടുന്ന പുസ്തകങ്ങൾ.
- Early Indians: The Story of Our Ancestors and Where We Came From – Tony Joseph
നിർബന്ധമായും വായിയ്ക്കേണ്ടുന്ന മറ്റൊരു പുസ്തകം. ഫാസിസ്റ്റുകൾ അധികാരത്തിൽ വന്ന കാലത്തുതന്നെ, ഈ പുസ്തകം വന്നുവെന്നതാണ്. DNA അനാലിസിസ് പോലെയുള്ള ആധുനിക സങ്കേതങ്ങൾ വന്നതോടെ ആര്യന്മാർ എന്നല്ല ദ്രാവിഡർ തന്നെ പുറത്തുനിന്നു പലപ്പോഴായി വന്നതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അതിന്റെ ഒരു ലെവൽ മനസ്സിലാവണമെങ്കിൽ 65000 വർഷത്തോളം പിറകോട്ടുപോയി ഇത്തരം സംഗതികളെ അപഗ്രഥിയ്ക്കാൻ ഇപ്പോൾ നമുക്ക് കഴിയുമെന്നതാണ് നില എന്നോർക്കുക. പുസ്‌തകം അത്ര ലളിതവായനയല്ല. genetics, philology, archaeology പല disciplines പുസ്തകം തൊട്ടുപോകുന്നുണ്ട്. വിശദമായി ഞാൻ പിന്നീട് എഴുതാം.
Has penguin published the hunger?
I have seen an fsg edition translated by Robert Bly but it is too expensive…
There is a good Malayalam Translation from the 80s-90s. Check with DC. Amazon has so many editions, i even saw a complete Hamsun collection for 80 Rupees. I thought it looked fine.
I have this Canongate edition of Hunger with an introduction by Nesbo and an afterword by Auster. Bought it from Amazon recently…
Oh nice 🙂
4 star ലെ ഒരു ബുക്ക് വായിച്ചിട്ടുണ്ട് അത് Breasts and Eggs. വ്യത്സ്തമായ വായന തന്ന പുസ്തകം ആണ് വായിച്ചു emotional ആയി പോയി.
അഭിലാഷിന്റെ ലിസ്റ്റ് നോക്കി രണ്ട് മൂന്നെണ്ണം pick ചെയ്തിട്ടുണ്ട്. വായിച്ചിട്ട് പറയാം.
Cool, 🙂
🙂
Try Tove Ditlevsen, her trilogy is a single book now, its there on audible too.
audible ശരിയാവില്ല . kindel il നോക്കാം
Thanks