4 സ്റ്റാർ വായനകളുടെ രണ്ടാം ഭാഗം.
- Kudos – Rachel Cusk
- Transit – Rachel Cusk
- Outline – Rachel Cusk
പ്ലോട്ടുണ്ടാക്കുന്നതും കഥാപാത്രങ്ങളെയുണ്ടാക്കുന്നതും തനിയ്ക്ക് മടുപ്പാണെന്ന് റേച്ചൽ കസ്ക് പറഞ്ഞിട്ടുണ്ട്. ക്നോസ്ഗാർഡിനും ഇതേ അഭിപ്രായമുണ്ട്. എനിയ്ക്കു തോന്നുന്നത് പൊതുവേ അതാണ് ലോക നോവലിലെ ഒരു ട്രെൻഡ് എന്നാണ്. കസ്ക് നോവൽ എന്ന് തന്നെയാണ് എന്നാണ് ഈ സീരീസിലെ പുസ്തകങ്ങളെ വിളിയ്ക്കുന്നത് (Outline trilogy). എന്നാൽ, എഴുത്തുകാരിയോട് സാദൃശ്യമുള്ള ഒരു കഥാപാത്രമാണ് ഈ പരീക്ഷണ നോവൽ സീരീസിലെ നായിക (Faye എന്നാണവരുടെ പേര്) – അവർ ബുക്ക് റീഡിങ്, സാഹിത്യോത്സവങ്ങൾ തുടങ്ങി പല പരിപാടികൾക്ക് പോവുമ്പോൾ അവരുടെ അടുത്ത് വരുന്ന ആളുകൾ (എഴുത്തുകാർ, വായനക്കാർ, സഹയാത്രികൻ) പറയുന്ന കഥകളാണ് മൂന്നു നോവലുകളുടെയും ഉള്ളടക്കം. നായികയുടെ കഥ ചെറു കഷണങ്ങളായി മൂന്നു നോവലിലും കൂടെ പരന്നുകിടക്കുന്നു(ആദ്യ പുസ്തകത്തിൽ അവർ ഒരപരിചതന്റെയൊപ്പം ഒരു ദ്വീപിൽ പോകുന്നതായുണ്ട്, രണ്ടാം പുസ്തകത്തിൽ വിവാഹമോചനത്തിനുശേഷം ലണ്ടനിലേയ്ക്ക് കുട്ടികളുടെയൊപ്പം പോകുന്നു- I said a lot of people spent their lives trying to make things last as a way of avoiding asking themselves whether those things were what they really wanted). സെബാൾഡിയൻ എന്ന് പറയാവുന്ന കഥപറച്ചിൽ ആണിവിടെ, സെബാൾഡിന്റെ ഗഹനതയില്ലെങ്കിലും. എല്ലാവർക്കുമുള്ള പുസ്തകങ്ങളല്ല.
- The Spy Who Came In from the Cold – John le Carré
ലെക്കാറെയുടെ നോവലുകൾ genre fiction-ൽ ഉൾപ്പെടുത്തുന്നത് യുക്തിസഹമല്ല എന്നതിന്റെ ഉദാഹരണമായി കാണാവുന്ന നോവൽ. സാധാരണ ഈ ജോൺറേയുടെ ചേരുവകളായ സെക്സോ വയലൻസോ ഇല്ലാതെ, പതിഞ്ഞ താളത്തിൽ ചുരുളഴിയുന്ന ആഖ്യാനമാണ് ഇവിടെ. Leamus എന്ന Spy-യുടെ നെറ്റ് വർക്കിലുള്ള Spies പലരും പല രീതിയിൽ കൊല്ലപ്പെടുന്നു. അതിനുപിന്നിൽ Mundt എന്ന മറ്റൊരു ജർമ്മൻ ഇന്റലിജൻസിന്റെ തലവനാണ് ലീമസിനറിയാം. അയാൾ മദ്യപാനം സ്ഥിരമാക്കുന്നു. അയാളുടെ ജോലി നഷ്ടപ്പെടുന്നു. അയാൾ ഡിക്ഷനറികൾ കൊണ്ട് നടന്നു വിൽക്കുന്ന ജോലിയിൽ ചേരുന്നു. അതിനിടയിൽ ലിസ് എന്ന സ്ത്രീയുമായി പ്രണയത്തിലാവുന്നു. എന്നാൽ എന്താണ് സത്യത്തിൽ നടക്കുന്നത്? അതാണ് സ്മൈലി എന്ന സ്പൈ മാസ്റ്ററുടെ മിടുക്ക്. സ്മൈലി എന്ന കഥാപാത്രത്തിന്റെ പേരിലുള്ള സീരീസ് ആണെങ്കിലും രണ്ടോ മൂന്നോ പ്രാവശ്യമാണ് നോവലിൽ അയാളുടെ സാന്നിധ്യമുള്ളത്, എന്നാൽ നോവലിൽ ഉടനീളം അയാളുടെ കരുനീക്കങ്ങളാണ്. നോവലിന്റെ ശക്തി സംഭാഷണങ്ങളിലാണ്, ട്വിസ്റ്റുകൾക്കു കുറവൊന്നുമില്ല. നോവലിന്റെ അവസാന രംഗം ഉജ്ജ്വലമായ, മറക്കാൻ പറ്റാത്ത ഒന്നാണ് (രണ്ടാം വായനയിലും അതെന്നെ ഉലച്ചു). Graham Green ഈ നോവലിനെ വിളിച്ചത് greatest ever spy novel എന്നാണ്. സർവീസിലിരിയ്ക്കുമ്പോഴാണ് ലെക്കാറെ ഇതെഴുതുന്നത്, പിന്നെ അയാൾക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
- The Sound of Things Falling – Juan Gabriel Vásquez
ഒരു ഓൺലൈൻ സുഹൃത്ത് പറഞ്ഞത് Elegy for String Orchestra പശ്ചാത്തലത്തിൽ പ്ലേ ചെയ്യുമ്പോൾ (https://www.youtube.com/watch?v=pgbwlRhxYHk) വായിയ്ക്കേണ്ടുന്ന നോവൽ എന്നാണ്. ദുഖമാണ്, അതിൽ നിന്നുളവാകുന്ന ശൂന്യതാബോധം, നിശബ്ദത ഒക്കെയാണ് ഒറ്റ നോട്ടത്തിൽ, പാബ്ലോ എസ്കോബാർ എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നുന്ന സംഗതികളുടെ എതിർദിശയിൽ പോകുന്ന ഈ നോവലിന്റെ ആഖ്യാനത്തിൽ നിറഞ്ഞു നിൽക്കുന്നത്. കഥാനായകൻ ബില്യാർഡ്സ് കളിയ്ക്കുന്ന ഇടത്തുവച്ചു പരിചയപ്പെടുന്ന ഒരാൾ തന്റെ ഒരു ദുർബ്ബലനിമിഷത്തിൽ തന്റെ കഥപറയാൻ അയാളെ വീട്ടിലേയ്ക്കു ക്ഷണിയ്ക്കുന്നു. എന്നാൽ നായകനത് നിരസിയ്ക്കുന്നു, അതിൽ അയാൾ പിന്നീട് പശ്ചാത്തപിയ്ക്കുന്നു, കാരണം തൊട്ടുപിന്നാലെ അയാളുടെ ഈ സുഹൃത്തിനെ ആരോ വെടിവച്ചു കൊല്ലുന്നു, കൂട്ടത്തിൽ ഒരു വെടിയുണ്ട അയാളെയും വീഴ്ത്തുന്നു. ഈ അപകടവും പശ്ചാത്താപവും അയാളെ സുഹൃത്തിന്റെ രഹസ്യം ചികയാൻ പ്രേരിപ്പിയ്ക്കുന്നു. മെക്സിക്കൻ ഡ്രഗ് കാർട്ടലുമായി അയാൾക്കെന്താണ് ബന്ധം? അയാൾ സൂചിപ്പിച്ച ആ സ്ത്രീ ആരാണ്? ആ കഥയാണ്, എന്നാൽ കാർട്ടലിന്റെ കഥയല്ല, Vásquez പറയുന്നത്. അയാളുടെ മറ്റു നോവലുകളിലെന്നപോലെ ക്രൈം പശ്ചാത്തലമായി വരുമ്പോഴും ലെക്കാറെയെപ്പറ്റി പറയുന്നപോലെ എഴുത്തുകൊണ്ട് അയാൾ genre fiction-ന്റെ പുറത്ത് തന്നെ നിൽക്കുന്നു. ഇതുപോലുള്ള എഴുത്തുകാരെ വായിയ്ക്കുമ്പോൾ genre fiction എന്ന് നടിയ്ക്കുന്ന മീഡിയോക്രിറ്റിയ്ക്ക് വളം വച്ച് കൊടുക്കുന്ന മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാരെയോർത്തു ലജ്ജ തോന്നുന്നു (ന്യൂ ഇയർ ലിസ്റ്റുകൾ നോക്കുക).
- Winter in Sokcho – Elisa Shua Dusapin
ഈ നോവെല്ലയിൽ, ഇരു കൊറിയകൾക്കുമിടയിലെ ഒരു ടൂറിസ്റ്റുപട്ടണത്തിൽ ഒരു ഗ്രാഫിക് നോവലിസ്റ്റ് എത്തുന്നു. അയാൾ താമസിയ്ക്കുന്ന ഹോട്ടലിലെ റിസപ്ഷനിസ്റ്റ് അയാളുമായി പ്രേമത്തിലാവുന്നു. എന്നാലയാൾക്ക് അവളോട് എന്തെങ്കിലുമുണ്ടോ? അയാൾക്കൊപ്പം അവൾ യാത്രയെല്ലാം പോകുന്നുണ്ട്. അവൾ അയാൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കുന്നു. രാത്രികളിൽ അയാൾ വരയ്ക്കുന്നത് അവൾ ഒളിച്ചു നോക്കിനിൽക്കുന്നു. അയാൾ ഒരു പെൺകുട്ടിയെ വരയ്ക്കുന്നു, പക്ഷെ അത് മുഴുവനാക്കുന്നില്ല. അയാൾ മുൻകാമുകിയെയാണോ ഓർക്കുന്നത്? അതോ അവളെത്തന്നെയോ? താഴെയുള്ള ക്വോട്ട് നോക്കൂ, അവളുടെ ചിന്തകളെല്ലാം അയാളെച്ചുറ്റിയാണ്.
“On the other side of the wall, the hand moved slowly. A stately dance, dead leaves in the wind. No violence in the sound. Sadness. Melancholy. The woman uncoiling in the palm of his hand, winding herself around his fingers, lips brushing the paper. All night long. I tried to block out the sound, pressing at my cheeks to cover my ears. All night until the early hours, when the pen finally fell silent and I went to sleep, exhausted.”
- A Girl’s Story – Annie Ernaux
Annie Ernaux എഴുത്തുകളെല്ലാം memoir വിഭാഗത്തിൽ വരുന്നവയാണ്. ജീവിതത്തിലെ പല സംഭവങ്ങളെപ്പറ്റിയാണ് അവരുടെ പുസ്തകങ്ങൾ. കഴിഞ്ഞ കുറിപ്പിലെ പുസ്തകത്തിൽ അവരുടെ അബോർഷനായിരുന്നു എങ്കിൽ, ഇവിടെ ആദ്യ ലൈംഗികാനുഭവമാണ്. ഇപ്പോൾ ആലോചിയ്ക്കുമ്പോൾ അതൊരു റെയ്പ്പ് ആയിരുന്നു. ആ അനുഭവത്തെക്കുറിച്ചു രണ്ടു കാലയളവുകളിൽ ഇരുന്നു തനിയ്ക്കെന്താണ് തോന്നിയതെന്ന് എഴുത്തുകാരി ചുഴിഞ്ഞു നോക്കുകയാണ് ഈ പുസ്തകത്തിൽ. സ്ത്രീകൾക്ക് മാത്രം കഴിയുന്ന വിധത്തിൽ.
- The Writing Life – Annie Dillard
എഴുത്തിനെപ്പറ്റിയുള്ള പുസ്തകങ്ങളിൽ എനിയ്ക്കേറ്റവും ഇഷ്ടമുള്ളത് Stephen King-ന്റെ On Writing ആണ്. അതിനൊപ്പം നിൽക്കുന്ന പുസ്തകമാണ് ആനി ഡിലാർഡിന്റെ റൈറ്റിംഗ് ലൈഫ്. വളരെ ലളിതമായ വാചകങ്ങളിലാണ് അവർ എഴുത്തിനെപ്പറ്റി പറയുന്നത് –
“How we spend our days is, of course, how we spend our lives. What we do with this hour, and that one, is what we are doing. A schedule defends from chaos and whim. It is a net for catching days. It is a scaffolding on which a worker can stand and labor with both hands at sections of time. A schedule is a mock-up of reason and order—willed, faked, and so brought into being; it is a peace and a haven set into the wreck of time; it is a lifeboat on which you find yourself, decades later, still living.”
“Aim for the chopping block. If you aim for the wood, you will have nothing. Aim past the wood, aim through the wood; aim for the chopping block.” (ഇതിനെപ്പറ്റി ഒരു അനുഭവകഥ അവർ പറയുന്നുണ്ട്, പുസ്തകത്തിൽ)
“The written word is weak. Many people prefer life to it. Life gets your blood going, & it smells good. Writing is mere writing, literature is mere. It appeals only to the subtlest senses—the imagination’s vision, & the imagination’s hearing—& the moral sense, & the intellect. This writing that you do, that so thrills you, that so rocks & exhilarates you, as if you were dancing next to the band, is barely audible to anyone else.”
“Out of a human population on earth of four and a half billion, perhaps twenty people can write a book in a year. Some people lift cars, too. Some people enter week-long sled-dog races, go over Niagara Falls in a barrel, fly planes through the Arc de Triomphe. Some people feel no pain in childbirth. Some people eat cars. There is no call to take human extremes as norms.”
- We the Animals – Justin Torres
3.5 stars for this occasionally mesmerising book. Most books of this kind fall apart by the end, this one scrapes through. It has astonishing moments and passages like this one at the beginning – “WE WANTED MORE. We knocked the butt ends of our forks against the table, tapped our spoons against our empty bowls; we were hungry. We wanted more volume, more riots. We turned up the knob on the TV until our ears ached with the shouts of angry men. We wanted more music on the radio; we wanted beats; we wanted rock. We wanted muscles on our skinny arms. We had bird bones, hollow and light, and we wanted more density, more weight. We were six snatching hands, six stomping feet; we were brothers, boys, three little kings locked in a feud for more.”
- What Belongs to You – Garth Greenwell
ഗേ എഴുത്തുകാരനായ Garth Greenwell എഴുതിയ രണ്ടു നോവലുകളുടെയും പശ്ചാത്തലം ബൾഗേറിയയാണ്. അമേരിക്കക്കാരനായ എഴുത്തുകാരൻ സ്വാഭാവികമായും അവിടത്തെ കമ്യുണിസ്റ്റു സോഷ്യലിസ്റ്റു സംഘടനകൾക്കും പോളിസികൾക്കുമെതിരെ സംസാരിക്കുന്നുണ്ട് എന്നാൽ ആത്യന്തികമായി അയാളുടെ ഐഡന്റിറ്റി ആണ് അയാൾക്ക് വലുത്. ക്നോസ്ഗാർഡിനെപ്പോലെ അച്ഛനാണ് ഗ്രീൻവെല്ലിന്റെ ജീവിതത്തിലെ മുള്ള് (അയാൾ അഭിമുഖങ്ങളിൽ അത് പറയുന്നുണ്ട്). മറ്റൊന്ന്, ഗേ സെക്സിന്റെ ധാരാളിത്തമാണ്, പല നിരൂപകരും പറയുന്നത് സെക്സിനെ നോർമലൈസ് ചെയ്യാൻ ഇതുതകും എന്നാണ്. ഈ പുസ്തകത്തിൽ മിതമായേ ഉള്ളുവെങ്കിൽ Cleanness-ൽ എഴുത്തുകാരൻ സെക്സിൽ ഒരു തരം സാഡിസത്തോടെ അഭിരമിയ്ക്കുകയാണ്, അതികഠിനമായിരുന്നു ആ വായന – ഭാഷ കൃത്യവും, restrained ഒക്കെ ആവുമ്പോഴും. What Belongs to You -ൽ മിക്കോ എന്ന ചെറുപ്പക്കാരനെ അധ്യാപകനായ നായകൻ കണ്ടുമുട്ടുകയാണ്. അവർ തമ്മിലുള്ള സാമൂഹ്യ അന്തരം ഒരു ചെറിയ പ്രശ്നമാണ്, എന്നാൽ നായകന്റെ ഒബ്സെഷന് കുറവൊന്നുമില്ല. ചെറിയൊരു സംഭവത്തിനുശേഷം അവർ പിരിയുകയാണ്. നോവലിന്റെ അന്ത്യം ആണ് ഈ നോവലിനെ ഉയർത്തുന്നത്. ഉജ്ജ്വലം എന്നേ അതിനെക്കുറിച്ചു പറയാനുള്ളൂ. ഇപ്പോഴുള്ള എഴുത്തുകാരിൽ മുമ്പനാണ് ഗ്രീൻ വെൽ എന്ന് പറയുന്നതെന്തുകൊണ്ട് എന്നറിയാൻ വായിയ്ക്കുക.
- Leonard and Hungry Paul – Ronan Hession
ട്രൂകോപ്പി വെബ്സൈനിലെ ലേഖനം കാണുക.
- Dawn – Selahatin Demirtaş
എന്റെ കുറിപ്പ് ഇവിടെ :-
Dawn | Selahattin Demirtaş
- My Struggle 3 – Karl Ove Knausgaard
ഏറെ എഴുത്തുകാരുടെ ബാല്യകാലകഥകൾ അവരുടെ സ്വഭാവരൂപീകരണത്തിന്റെ സൂചനകൾ നൽകുന്നവയാണ്. ക്നോസ്ഗാർഡിന്റെ മൈ സ്ട്രഗിൾ സീരീസിലെ ഏറ്റവും light പുസ്തകമാണ് ഇത്. എന്നാൽ പിൽക്കാലത്ത് സീസൺ സീരീസിൽ അയാളെ പ്രശസ്തനാക്കിയ കുട്ടികളുടെ ലോകം കൃത്യമായി പിടിച്ചെടുക്കുന്ന ആ നിരീക്ഷണ പാടവം ഈ പുസ്തകത്തിൽ കാണാം. ഈ സീരീസിലെ പ്രധാന വിഷയം – അച്ഛനും മകനും തമ്മിലുള്ള സംഘർഷം – പൊലിപ്പിയ്ക്കാൻ പറ്റിയ വിവരങ്ങൾ മാത്രം ശ്രദ്ധയോടെ പുറത്തുവിടുകയാണ് എഴുത്തുകാരൻ. അതിനൊപ്പം തന്റെ സവിശേഷമായ കാഴ്ചയും. അടുത്ത പുസ്തകത്തിൽ (Book 4-ൽ) ബാല്യത്തിൽ, താൻ വലുതെന്നു കണ്ട എല്ലാം – വീടുകൾ, തെരുവുകൾ, കുന്നുകൾ വനങ്ങൾ – എത്ര ചെറുതായിരുന്നു എന്നും പറയുന്നുണ്ട്.