
Ronan Hession എഴുതിയ “Leonard and Hungry Paul” എന്ന നോവൽ, ഒരുപക്ഷേ അടുത്ത കാലത്ത് വന്നിട്ടുള്ളവയിൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകമായിരിയ്ക്കും, ലോക്ക്ഡൗൺ കാലത്ത് പ്രത്യേകിച്ചും. ഒരു കുട്ടിക്കഥ പോലെ വളരെ ലളിതമായ premise-ഉം ഹ്യൂമറും laidback ആയിട്ടുള്ള കഥാപാത്രങ്ങളും എല്ലാമുള്ള ഈ നോവൽ ഞാൻ അടുത്ത കാലത്തു വായിച്ചിട്ടുള്ളവയിൽ ഏറ്റവും delightful ആയുള്ള അനുഭവമായിരുന്നു. അത് തന്നെയായിരിയ്ക്കണം നോവലിന്റെ പ്രശസ്‌തിക്കും കാരണം. മുപ്പതുകളിലെത്തിയ Leonard-നെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് – “raised by his mother alone with cheerfully concealed difficulty, his father having died tragically during childbirth”. Leonard-ന്റെ അമ്മയെ പരിചയപ്പെടുത്തുന്നത് നോക്കൂ :- “She was a person for whom kindness was a very ordinary thing, who believed that the only acceptable excuse for not having a bird feeder in the back garden was that you had one in the front garden.” അവർ മരിയ്ക്കുമ്പോൾ Leonard ഒറ്റയ്ക്കാകുന്നു. അയാൾക്ക് എൻസൈക്ളോപീഡിയ എൻട്രികൾ എഴുതുന്ന ജോലിയാണ്. സ്വന്തമായുള്ള പ്രോജെക്റ്റുകളും അയാൾക്കുണ്ട്. അയാളുടെ ഏക സുഹൃത്താണ്, സമപ്രായക്കാരനും അലസനുമായ Paul (“Though his life had been largely quiet and uneventful, his choices had turned out to be wise ones: he had already lived longer than Alexander The Great, and had fewer enemies too”). അയാളുടെ അച്ഛനുമമ്മയും ജോലിയിൽ നിന്ന് പിരിഞ്ഞു വിശ്രമ ജീവിതം നയിയ്ക്കുകയാണ്. മൂത്ത സഹോദരി Grace ഒരു ടെക്കിയാണ്. പോൾ ആഴ്ചയിൽ ചില ദിവസങ്ങളിൽ പോസ്റ്റ്മാനായി ജോലി നോക്കുന്നുണ്ട്, അല്ലാത്ത സമയങ്ങളിൽ ജൂഡോ ക്‌ളാസുകളും Leonard-മായി സംസാരിച്ചിരിയ്ക്കുന്നതും അയാളുമായോ അല്ലെങ്കിൽ അച്ഛനുമമ്മമാരുമായോ ബോർഡ് ഗെയിംസ് കളിയ്ക്കുന്നതുമാണ് അയാളുടെ ഇഷ്ട പ്രവർത്തികൾ. ചിലപ്പോൾ അമ്മയും മകനും അടുത്തുള്ള ആശുപത്രിയിൽ വളണ്ടറി വർക്കിന് പോകും. മൂത്ത സഹോദരിയ്ക്കു Paul-ന്റെ സ്ഥിതിയിൽ കുറച്ചൊന്നുമല്ല ഇഷ്ടക്കേട്.
“The three of them often talked like this about Hungry Paul. They had always seen themselves as the bumpers along the bowling lane for him to bounce between, saving him from mundane dangers and guiding him towards his achievements, modest though they were. It was sincere, well-meant and maybe even necessary. And yet, when you love somebody it can be hard to know where the boundary of solicitude ends and interference begins. It was testament to their sincerity that each of them—quite separately and without discussing it—had begun to entertain their own private doubts on this question. How do you know whether you are a force for good? How do you ever know if the world would not in fact be lost without you? At what stage does a hand become a hold? The fact that Hungry Paul offered no resistance to their efforts was not necessarily proof that they were helping him. It could equally be supposed that his lack of independence was not the justification for their intervention, but the result of it. Helping someone can so easily become a habit for both parties and people are often more comfortable being the helper than the helped”. Grace കുറച്ചുകാലമായി ഡേറ്റ് ചെയ്യുന്ന Andrew-മായി വിവാഹത്തിനൊരുങ്ങുകയാണ്. അവളുടെ ഭയം അച്ഛനമ്മമാർ Paul-നെ ഇനിയെങ്ങനെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമെന്നാണ്. എന്നാൽ അച്ഛൻ പറയുന്നത് മറ്റൊന്നാണ് :-
“Your favourite brother, who you say is so hopeless, actually put me straight about the whole thing. He’s very wise in his own way. I was talking to your mother about how we were losing you and all that sort of stuff and he just pipes up: “Everything you’re talking about is already past.” He just drops that on us while looking in the fridge for something. And I suppose he’s right. Everything I’m holding onto is already gone. Memories feel real but they’re not. Your brother just snapped me out of it. He never seems caught in the past. You never hear him talking about it. He never seems to look back, or at least he never seems stuck in something that has happened. Watch him the next time you spill something. His whole attitude is that it has already happened, and he just moves on to cleaning it up. He’s all about what’s going on now. I’m not sure if that’s the cause or effect of the way he is, but he can be great for bringing a little bit of clarity to things. One time I was going on about work and how I was overlooked for promotion and how ageist it all was and he just cuts me off and says “That’s just a story.” Nothing more. Just like that. “That’s just a story.” And the thing is he was right. It was just a story I was telling myself. When I stopped telling it, it went away.” വിവാഹശേഷം തങ്ങൾ വർഷങ്ങളായി പദ്ധതിയിടുന്ന വെക്കേഷന് വിദേശത്തു എവിടെയെങ്കിലും പോകണമെന്നാണ് അച്ഛനും അമ്മയും കരുതുന്നത്. അമ്മയ്ക്ക് അറിയേണ്ടത് മകൾ ഹണിമൂണിന് പോകുന്ന സ്ഥലത്തു തന്നെ തങ്ങൾ എത്തിപ്പെടുമോ എന്നാണ്, എല്ലാമറിഞ്ഞിട്ടുമതി യാത്ര എന്ന് അവർ, അവരെവിടെയാണെങ്കിലും മകനെക്കൂടാതെ ഒന്ന് പോയാൽ മതിയെന്നാണ് Grace-ന്.
മറുഭാഗത്ത് Leonard ഓഫിസിലെ ഒരു മോക്ക് ഫയർ ഡ്രില്ലിനിടയിൽ പരിചയെപ്പെട്ട Shelly എന്ന പെൺകുട്ടിയെ പ്രേമിയ്ക്കാൻ തുടങ്ങുന്നു. എന്നാൽ അവർക്കു ഒരു മകനുണ്ട് എന്ന് അത്ഭുതത്തോടെ അയാൾ മനസ്സിലാക്കുന്നു. ആ പയ്യനാകട്ടെ ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകം Leonard തയ്യാറാക്കിയ ഒരു എൻസൈക്ളോപീഡിയ ആണ്. ഉടനെ അവനെ കഥാപാത്രമാക്കി അയാൾ മറ്റൊരു ചിത്രപുസ്തകം ചെയ്യാനൊരുങ്ങുന്നു.
ഇങ്ങനെ ചെറിയ സംഭവങ്ങളിലൂടെയും തമാശകളിലൂടെയും നോവൽ പുരോഗമിയ്ക്കുന്നു. ഒരിടത്ത് തങ്ങൾ വളണ്ടിയർ ചെയ്യുന്ന ആശുപത്രിയിലെ നഴ്‌സുമാരെ ഏൽപ്പിയ്ക്കാൻ ഒരു മിഠായിറ്റിൻ അമ്മ Paul-നെ ഏൽപ്പിയ്ക്കുന്നു, അയാൾ നോക്കുമ്പോൾ അതിന്റെ എക്സ്‌പയറി ഡേറ്റ് കഴിഞ്ഞിട്ടുണ്ട്. ഉടനെ തൊട്ടടുത്ത സൂപ്പർമാർക്കറ്റിൽ അയാളതുമായി പോകുന്നു. സാധാരണ എല്ലാവരും ചെയ്യുന്നപോലെ ഒരു “സീൻ” ഉണ്ടാക്കാൻ അയാൾ മാനേജരെയെല്ലാം വിളിച്ചു വരുത്തുന്നു, സാധനം വാങ്ങാൻ വന്ന ചില ആളുകളും കൂടുന്നു. എന്നാൽ മാനേജർ റ്റിൻ തുറന്നു നോക്കുമ്പോൾ അതിൽ knitting ടൂൾസും നൂലുകളും എല്ലാമാണ് കാണുന്നത്. ഇതുപോലെയുള്ള awakard moments കൂടിയുണ്ട് പുസ്തകത്തിൽ. അഥവാ, വലിയ തത്വവും വിചാരവും ഒന്നുമല്ല നന്നായി എഴുതപ്പെട്ട ഈ നോവലിന്റെ ആകർഷണീയത. “Their friendship was not just one of convenience between two quiet, solitary men with few other options, it was a pact. A pact to resist the vortex of busyness and insensitivity that had engulfed the rest of the world. It was a pact of simplicity, which stood against the forces of competiveness and noise” – ഇത്തരത്തിലൊരു ബന്ധത്തെ അതിന്റെ dynamics-നെ വരച്ചുകാണിയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നോവൽ എഴുതിയിരിയ്ക്കുന്നത്. “Good writing can also celebrate goodness” എന്ന “തത്വ”മാണ് നോവലിനെ നയിയ്ക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. മലയാളത്തിൽ ബഷീറിനെയാണ് എനിയ്ക്കോർമ്മ വരുന്നത്. Why So Serious? എന്ന് നമ്മുടെ എഴുത്തുകാരോട് ചോദിയ്ക്കാൻ നമുക്ക് തോന്നും.