
കരേറെയുടെ (Emmanuel Carrere) “Limonov”(Limonov: The Outrageous Adventures of the Radical Soviet Poet Who Became a Bum in New York, a Sensation in France, and a Political Antihero in Russia” (2014)) എന്ന സെമി-ഫിക്ഷണൽ നോവലിലൂടെ പ്രശസ്തനായ ലൈമനോവ് (Eduard Limonov) അന്തരിച്ചു. 77 വയസ്സായിരുന്നു.
കരേറെയുടെ മാസ്റ്റർപീസായ Kingdom എന്ന പുസ്തകത്തിന് കിടപിടിയ്ക്കുന്ന ഒന്നാണ് “Limonov“. കവിയും, നോവലിസ്റ്റും, ബട്ലറും, ജേർണലിസ്റ്റും, സൈനികനും, നിയോ നാസിയും, കമ്മ്യൂണിസ്റ്റുകാരനും, ഫാസിസ്റ്റും എല്ലാമായി കാലാകാലം വേഷം കെട്ടുന്ന ഒരു റഷ്യാക്കാരനെ (ലൈമൊനോവ് പുസ്തകങ്ങളെഴുതിയിട്ടുണ്ട്, അഥവാ വീണ്ടും നോവലും യാഥാർഥ്യവും തമ്മിലുള്ള അതിർത്തി നേർത്തതാണ്) റഷ്യയിലും, അമേരിക്കയിലും, പാരീസിലും, സാരയെവോയിലും എല്ലാം പിന്തുടരുകയാണ് എഴുത്തുകാരൻ. ഈ കാലത്ത് സോവിയറ്റ് യൂണിയൻ തകരുന്നു, സെർബിയൻ യുദ്ധം നടക്കുന്നു – ഇതിന്റെയൊക്കെ കലുഷിതമായ രാഷ്ട്രീയം നോവലിന്റെ അന്തർധാരയായി വരുന്നു. രണ്ടിടങ്ങളിലെയും അന്തർനാടകങ്ങളും കമ്മ്യുണിസ്റ്റ് റഷ്യയുടെ യഥാർത്ഥ ചിത്രണവും, ഗോർബച്ചേവും പിന്നീട് യെൽസിനും വരുത്തിവയ്ക്കുന്ന നാശവും, അതിന്റെ അനന്തരഫലങ്ങളും (എണ്ണക്കമ്പനികളാണ് തികഞ്ഞ പരാജയമായ യെൽസിനെ അവിടെ രണ്ടാമതും ജയിപ്പിയ്ക്കുന്നത്, ഇക്കൂട്ടരുടെ കയ്യിലായിരുന്നു മേജർ മീഡിയ മുഴുവൻ – ഇന്ത്യയിലെപ്പോലെ തന്നെ, അല്ലെങ്കിൽ കമ്മ്യുണിസ്റ്റ് ഭരണം വന്നേനെ) എല്ലാം ചേർന്ന് അതിക്രൂരമായിരുന്ന കമ്യുണിസം തിരിച്ചുവരണമെന്ന് പോലും ആളുകൾ കരുതാൻ തുടങ്ങുന്ന സ്ഥിതിയെത്തി. ഈ കാലത്തൊക്കെ റഷ്യൻ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന അവിശ്വസനീയമായ ഒരു ജീവിതമാണ് ലൈമൊനോവിന്റെ, എന്നാൽ ആ നാടുകളിലെ “stranger than fiction” സംഭവങ്ങളെ കണക്കിലെടുക്കുമ്പോൾ സ്വാഭാവികവും.

നാവിനു ലൈസൻസൊന്നുമില്ലാത്ത ആളായിരുന്നു ലൈമാനോവ് എന്ന് ഊഹിയ്ക്കാനേയുള്ളൂ – “Europeans are so timid, they remind me of sick and elderly people, In Russia, fortunately, the people still have some barbarian spirit. But Europeans and Americans are just dying, sick invalids.”എന്നാണ് ലൈമനോവ് ഗാർഡിയൻ പത്രത്തോട് പറഞ്ഞത്. “It’s over, the fight from the right against the left,Now the fight is between the people and the elites.” കഴിഞ്ഞ വർഷം അയാൾ ഒരു സ്പാനിഷ് പത്രത്തോട് പറഞ്ഞത് (Source : NYTimes). Carrere-യുടെ നോവൽ നിശ്ചയമായും വായിയ്ക്കുക. ലൈമനോവിന്റെ നോവലുകൾ ഞാൻ വായിച്ചിട്ടില്ല, ഒന്ന് രണ്ടെണ്ണം ആമസോണിൽ കണ്ടിട്ടുണ്ട്. His Butler’s Story, Memoir of a Russian punk തുടങ്ങിയവയാണ് പ്രശസ്തിയുള്ള കൃതികൾ.