ക്‌നോസ്ഗാർഡ് “Home and Away” എന്ന പുസ്തകത്തിലെ എഴുത്തുകളിൽ അയാളെ സ്വീഡിഷ് ഫെമിനിസ്റ്റുകൾ പുസ്തക ചർച്ചാ വേദികളിൽ മൈ സ്ട്രഗിൾ സീരീസിലെ ഇല്ലാത്ത misogyny -യുടെ പേരിൽ അറ്റാക്ക് ചെയ്തതിനെപ്പറ്റി പറയുന്നുണ്ട്. അന്നാട്ടിലെ ഒരു ക്രീയേറ്റീവ് റൈറ്റിങ് ക്ലാസ്സിൽ അയാളെ വിളിച്ചുവരുത്തി കുട്ടികളും അധ്യാപികയും കൂടി അയാളുടെ പുസ്തകത്തിന്റെ കുറവുകളെ മാത്രം മുൻ നിറുത്തി വിചാരണ നടത്തിയത് അയാളെ ഞെട്ടിച്ചു കളഞ്ഞു. ഞാൻ എഴുതിയതിനെപ്പറ്റിയല്ല, എന്തെഴുതണം എന്നതായി അവിടത്തെ ചർച്ച എന്നാണ് അയാൾ പറയുന്നത്. Rachel Cusk-ന്റെ പുതിയ നോവലായ (നോവെല്ല, 192 പേജുകൾ മാത്രം) “Second Place”-ൽ “Why do we live so painfully in our fictions? Why do we suffer so, from the things we ourselves have invented?” എന്നാണ് എഴുത്തുകാരിയായ നായിക ചോദിയ്ക്കുന്നത്. രണ്ടെഴുത്തുകാരും അടിസ്ഥാനപരമായി ഓട്ടോ ഫിക്ഷൻ എഴുതുന്നതുകൊണ്ട് ഒരേ ചോദ്യം നേരിടേണ്ടി വരുന്നു എന്നതാകാം – എന്നാൽ രണ്ടുപേരുടെയും ഉത്തരങ്ങൾ ഒരേ ദിശയിലാണ് എന്നതാണ് പ്രത്യേകത (“What I couldn’t understand was how the simple revelation of personal truth could lead to so much suffering and cruelty, when surely it was morally inoffensive to seek to live in a condition of truth.” എന്ന് കസ്ക് തന്റെ നോവലിൽ). കസ്ക് പ്രസവകാലത്തെപ്പറ്റി എഴുതിയ “A Life’s Work”, വിവാഹത്തെപ്പറ്റിയും വിവാഹമോചനത്തെയും പറ്റി എഴുതിയ “Aftermath” തുടങ്ങിയ പുസ്തകങ്ങൾ അവയുടെ irreverence കാരണം അവരെ കുപ്രസിദ്ധയാക്കിയിരുന്നു. “Outline” ട്രിലജിയിലാകട്ടെ ഓട്ടോഫിക്ഷനിൽ തന്നോട് സാമ്യമുള്ള ഒരു നായികയെ സൃഷ്ടിച്ചു സാഹിത്യ സെമിനാറുകളും റൈറ്റിങ് ക്‌ളാസുകളും എല്ലാം അവർ അറ്റൻഡ് ചെയ്യുന്നതായി കാണിച്ച്, തന്നെപ്പറ്റി ഒന്നും മിണ്ടാതെ, തന്നെ കാണുന്നവർ പറയുന്ന കഥകൾ മാത്രം ചേർത്ത് വച്ച് കഥ പറഞ്ഞു. “സെക്കന്റ് പ്ളെയ്സിൽ” അവർ ഇമ്മട്ടിലുള്ള ചോദ്യങ്ങൾ ചോദിയ്ക്കുമ്പോൾ അതിൽ ഒരു tongue-in-cheek അംശമുണ്ടോ എന്നാരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
“Seond Place” ഓട്ടോ ഫിക്ഷനിൽ നിന്ന് അവർ വ്യതിചലിയ്ക്കുന്നതായ പ്രതീതി ഉളവാക്കുന്നതായി ചില നിരൂപകരും വായനക്കാരും എഴുതിക്കാണുന്നുണ്ട്. സത്യത്തിൽ, അവർ സ്വന്തം വീടാണ് നോവലിന്റെ കേന്ദ്രത്തിൽ വച്ചിരിയ്ക്കുന്നത്. അഥവാ, ഈ നോവൽ വായിയ്ക്കുന്നതിനുമുന്നെ അവരുടെ “Making House: Notes on Domesticity” എന്ന ലേഖനവും (https://www.nytimes.com/2016/09/04/magazine/making-house-notes-on-domesticity.html), അവരുടെ ഈയിടെ വിൽപ്പനയ്ക്ക് വന്ന വീടിനെപ്പറ്റിയുള്ള forbes ലേഖനവും നോക്കുന്നത് നന്നായിരിയ്ക്കും (https://www.forbes.com/sites/clairecarponen/2020/06/29/the-27-million-english-coastal-home-of-author-rachel-cusk-hits-the-market/?sh=31d3aabf15ce). നോവലിലെ കടലിനടുത്ത്, വേലിയേറ്റ സമയത്ത് വെള്ളം കയറുന്ന ഒരു ചതുപ്പിനടുത്താണ് നോവലിലെ നായികയായ M-ന്റെ വീട്. അവർ അമേരിക്കൻ ഇന്ത്യൻ വംശജനായ ടോണിയുമൊത്തു അവിടെ കഴിയുകയാണ് (കസ്‌ക് ഇതൊന്നും വെറുതെ പറഞ്ഞു പോവുകയല്ല – ഈ സംഗതി അവരുടെ വാക്കുകളിൽ കാണുക – “His parents didn’t tell him he was adopted, and no one else ever referred to it, and since they lived a life of considerable isolation he says it wasn’t until he was eleven or twelve that he worked out what it meant that he was a different colour to them! I have seen photographs of Native Americans, and more than anything he looks like one of them.”). വലിയ ഗ്ലാസ് ജനാലകളും വെളിച്ചവും എല്ലാമുള്ള, തന്റെ ഇഷ്ടത്തിന് ഉണ്ടാക്കിയ ഒരു outhouse കൂടെ അവിടെയുണ്ട്, അതിന്റെ പേരാണ് Second Place (രണ്ടാമത്തെ ലിങ്കിലെ ചിത്രങ്ങൾ നോക്കുക). അവർ പരിചയപ്പെടുന്ന L എന്ന ചിത്രകാരനെ, അയാളെ പാരീസിൽ ഒരു ചിത്രപ്രദർശനത്തിൽ വച്ചാണ് അവർ പരിചയപ്പെടുന്നത്, തന്റെ വീട്ടിൽ വന്നു താമസിയ്ക്കാൻ ക്ഷണിയ്ക്കുകയാണ്, വർഷങ്ങൾക്കു ശേഷമാണ് ഇത്. (“Second Place owes a debt to Lorenzo in Taos, Mabel Dodge Luhan’s 1932 memoir of the time D. H. Lawrence came to stay with her in Taos, New Mexico” എന്ന് എഴുത്തുകാരി പുസ്തകത്തിന്റെ അവസാനം എഴുതിയിട്ടുണ്ട്, നോവലിലെ ആശയം വച്ച് അവർ തന്നെ ഒരു ചെറുകഥയും എഴുതിയിട്ടുണ്ട്). അതിനു മുന്നെ വന്ന എഴുത്തുകാരൻ outhouse-ൽ സദാ അടച്ചുപൂട്ടി കഴിഞ്ഞതിനെപ്പറ്റിയും തന്നെ അയാൾ ഗൗനിയ്ക്കാതിരുന്നതിനെപ്പറ്റിയും എല്ലാം അവർ പറയുന്നുണ്ട്. ഇത്തവണ L വരുമെന്ന് കരുതി M വലിയ ജനാലകളൊക്കെ വിനാഗിരി വച്ച് തുടച്ച്, മുറികൾ വീണ്ടും വീണ്ടും വൃത്തിയാക്കി, ആ വീട് അതിഥിയ്ക്കായി തയ്യാറാക്കുകയാണ്. കലാകാരനാണല്ലോ അയാൾ എന്തോ മുടന്തൻ ന്യായം പറഞ്ഞ് വരുന്നില്ലെന്ന് പറയുന്നു. എന്നാൽ അടുത്ത തവണ അയാൾ വരുന്നു – അപ്പോൾ അയാൾ ഒറ്റയ്ക്കല്ല, കൂടെ അയാളുടെ ചെറുപ്പക്കാരിയായ കാമുകിയുമുണ്ട്, Brett. ആ സ്ത്രീയ്ക്ക് ആദ്യമേ M-നെ പിടിയ്ക്കുന്നില്ല. L തന്നെ നായികയെ അവജ്ഞയോടെയാണ് കൈകാര്യം ചെയ്യുന്നത്. അവരുടെ പുസ്തകങ്ങളെയടക്കം അയാൾ പരിഹസിയ്ക്കുന്നുണ്ട് (“I can’t imagine your little books make all that much.”). എമ്മിന്റെ മകൾ ജസ്റ്റിൻ അതിനിടെ ഓസ്‌ട്രേലിയയിൽ നിന്ന്, അതേ സമയത്തു തന്നെ, തിരികെ വരികയാണ് – ഇരുപതുകാരിയായ അവളുടെ കാമുകൻ Kurt കൂടെയുണ്ട്. ടോണി പറയുന്നത് നമ്മൾ വീട് തയ്യാറാക്കുന്നത് മകൾക്കു വേണ്ടിയായാണെന്ന് അവൾ കരുതുമോ എന്നാണ്. താനത് ഓർത്തില്ലല്ലോ എന്ന് എമ്മിന് ചെറിയ കുറ്റബോധം തോന്നുന്നു. ടോണിയുടെ ശിഷ്യനെപ്പോലെയാണ് Kurt ആദ്യം പെരുമാറുന്നത്. അവർ ഒരുമിച്ച് പരിസരത്തെ കഠിനമായ, പുരുഷന്മാർ ചെയ്യുന്ന തരം, ജോലികൾ ചെയ്യുന്നു, Kurt-നു ഇതൊന്നും ശീലമില്ലെങ്കിലും. എന്നാൽ എൽ വന്നതോടെ അവൻ അയാളോടൊപ്പമായി സമയം ചിലവഴിയ്ക്കുന്നത്. കുറച്ചുകാലം മുറിയടച്ചിരുന്ന് അവൻ ഒരു നോവൽ എഴുതുന്നു, അതും ഫാന്റസി നോവൽ (നോവലിനെപ്പറ്റിയുള്ള എല്ലിന്റെ കമന്റ് :- ‘My time belongs to me. Be careful what you ask people to endure.’ ജസ്റ്റിൻ പറയുന്നത് തങ്ങൾ രണ്ടുപേരും കൂടി വായിച്ച നോവലിന്റെ അതേ കഥയാണ് ഇതെന്നാണ്, കസ്‌കിന്റെ ഹ്യൂമർ സെൻസ് അപാരമാണ്, നമ്മുടെ മിയ്ക്കവാറും എഴുത്തുകാർക്കൊക്കെ എല്ലിന്റെ കമന്റ് ചങ്കിനു കൊള്ളും). Brett അതിനിടയ്ക്ക് ജസ്റ്റിനുമായി ചങ്ങാത്തമാവുകയും തന്റെ ഫാഷൻ അഭിരുചികൾ അവളിൽ പരീക്ഷിയ്ക്കുകയും ചെയ്യുന്നു, അതു എമ്മിന് സഹിയ്ക്കാനാകുന്നില്ല.
തീർച്ചയായും നോവലിലെ സവിശേഷ ബന്ധം എല്ലും എമ്മും തമ്മിലുള്ളതാണ്. അയാളുടെ പുച്ഛത്തിന് മുന്നിൽ (Why do you play at being a woman? എന്നാണ് അയാൾ ചോദിയ്ക്കുന്നത്) അവർ തളരുന്നെങ്കിലും അയാളോട് ലൈംഗികമായ ആകർഷണം അവർക്കുണ്ട്. അവർ സെക്‌സിന് തയ്യാറാവുകയും ചെയ്യുന്നുണ്ട് ഒരിയ്ക്കൽ, അതും തന്റെ വിവാഹ വസ്ത്രമണിഞ്ഞുകൊണ്ട് – അയാൾ തന്റെ ചിത്രം വരയ്ക്കാൻ വേണ്ടി നിന്ന് കൊടുക്കാൻ അവർ അയാളുടെ മുറിയിലേയ്ക്കു അങ്ങനെയാണ് പോവുന്നത്. എന്നാൽ സംഭവിയ്ക്കുന്നത് മറ്റൊന്നാണ്. എല്ലിന്റെ ചിത്ര രചന ഏകദേശം നിലച്ച മട്ടായിരുന്നു അയാൾ അവിടെ വരുമ്പോൾ (ആ frustration ആയിരിയ്ക്കാം അയാളുടെ വിചിത്ര സ്വഭാവത്തിന്റെ കാരണം), എന്നാൽ “സെക്കന്റ് പ്ളെയ്സി”ൽ വച്ച് അയാൾ തന്നെ ഫ്ലോ വീണ്ടെടുക്കുകയാണ്. അയാൾ എല്ലാവരുടെയും പോർട്രൈറ്റുകൾ വരയ്ക്കുന്നു, എമ്മിന്റെ ഒഴികെ. അതിനെത്തുടർന്നുള്ള നിരാശയിലാണ് അവർ വിവാഹവസ്ത്രത്തിൽ അയാളുടെ അടുത്ത് ചെല്ലുന്നത്, അതും ടോണിയുടെ എതിർപ്പ് വകവയ്ക്കാതെ (നോവലിലെ എനിയ്ക്കിഷ്ടമാകാഞ്ഞ മെലോഡ്രാമ സീൻ ആണിത്). അവിടെ വച്ച് അവരുടെ വ്യാമോഹങ്ങൾ അവസാനിയ്ക്കുന്നു. എന്നാൽ അധികം താമസിയാതെ അസുഖബാധിതനാകുന്ന എൽ അവരുടെ ജീവിതത്തിൽ തന്നെ തുടരുന്നു, ഇത്തവണ അയാളെ ഒരു നഴ്‌സിനെപ്പോലെ ശുശ്രൂഷിയ്ക്കുകയാണ് എം.
ജെഫേഴ്‌സ് എന്ന ഏതോ സുഹൃത്തിനോട് എം എല്ലാ സംഗതികളും പറയുന്നപോലെയാണ് നോവെല്ലയുടെ ഘടന. കസ്‌കിന്റെ നിരീക്ഷണങ്ങളുടെ മൂർച്ച ആ ഭാഗങ്ങളിൽ കാണാം. ഉജ്ജ്വലമായ പസേജുകൾ ധാരാളമുള്ള പുസ്തകമാണിത് – മിയ്ക്കവാറും എല്ലാം ആർട്ടിനെ സംബന്ധിയ്ക്കുന്നതാണ് താനും. “Painting people, he said eventually, was an act of both scrutiny and idolatry in which– for him, at least– the coldness of separation had to be maintained at all costs. For this reason he had always been especially disturbed by artists who painted their children. When people fall in love, he said, they experience this coldness as the greatest frisson of all, the fascination of a subject that can still be seen as distinct from oneself. The more familiar the loved one becomes, the less that frisson can be obtained. Worship, in other words, comes before knowledge, and in life this represents the complete initial loss or abandonment of objectivity, followed by a good long dose of reality while the truth is revealed. A portrait is more like an act of promiscuity, he said, in which coldness and desire coexist to the end, and it requires a certain hard-heartedness, which was why he had thought it was the right direction for him to take at this moment. Whatever promiscuity he had indulged in in his younger years, he had been fooling himself, because the hardening of his heart with age was of a different magnitude. The quality that attracted him now was unavailability, the deep moral unavailability of certain people, so that to have them was in effect to steal them and violate– or at least experience– their untouchability.”
മറ്റൊരിടത്ത് അവർ ആർട്ടിനെപ്പറ്റി ഇങ്ങനെ പറയുന്നു – “This is the difference, I suppose, between an artist and an ordinary person: the artist can create outside himself the perfect replica of his own intentions. The rest of us just create a mess, or something hopelessly wooden, no matter how brilliantly we imagined it”. നോവലിൽ ഈ ആശയം മറ്റൊരു രീതിയിലാണ് പക്ഷെ കടന്നു വരുന്നത്. ആർട്ടിസ്റ്റ് പുരുഷനാകുമ്പോൾ അയാൾ എന്ത് ചെയ്താലും ആഘോഷിയ്ക്കപ്പെടും, അയാൾക്ക് എന്ത് ചെയ്താലും സപ്പോർട് ലഭിയ്ക്കും. സ്ത്രീ ആർട്ടിസ്റ്റുകൾക്ക് ആ പ്രിവിലേജ് ഇല്ല. നോവലിന്റെ പേര് തന്നെ സ്ത്രീയ്ക്ക് രണ്ടാം സ്ഥാനം എന്ന അർത്ഥത്തിൽ കാണാമെന്ന് ഒരു വിദേശി സുഹൃത്ത് എന്നോട് പറയുകയുണ്ടായി. എന്റെ നോട്ടത്തിൽ ക്‌നോസ്ഗാർഡിന്റെ പോപ്പുലാരിറ്റി കസ്കിനില്ല താനും. മലയാളത്തിലാകട്ടെ ആരും ഇവരെ രണ്ടുപേരെയും വായിയ്ക്കുന്നുമില്ല.
