കുറിപ്പുകള്‍

നടക്കുന്ന നായകർ

ലോകത്തെ മഹത്തായ നോവലുകളിൽ ഒന്നായ “ഹംഗർ”-ലെ നായകൻ സദാ തന്റെ പട്ടണത്തിൽ തലങ്ങും വിലങ്ങും നടക്കുകയാണ്. അയാൾ നടക്കുന്നത് തന്റെ പട്ടിണി മാറ്റാൻ (പുസ്തകത്തിൽ ആത്മകഥാംശമുണ്ട്) എന്തെങ്കിലും ഒരു വഴി തേടിയാണ്. പണയം വയ്ക്കാവുന്ന എല്ലാം അയാൾ കൈവിട്ടു കഴിഞ്ഞു. പോരാത്തതിന് തിരക്കുണ്ടെന്നു കാണിയ്ക്കുക എന്നതും പ്രധാനം – പട്ടിണിയിൽ നിന്നുണ്ടാവുന്ന അപകർഷത, ദുരഭിമാനം ഇതൊക്കെയാണ് അയാളുടെ ഈ നടത്തത്തിനു പിന്നിൽ. ഈ നോവലിനെക്കുറിച്ച് കിനോസ്‌ഗാർഡ് പല തവണ എഴുതിയിട്ടുണ്ട് (നോർഡിക് നോവലിന്റെ തലതൊട്ടപ്പനാണ് അവസാനകാലത്ത് നമ്മുടെ […]

, , ,