The Mid-Year Book Freakout Tag 2023

ഈ വർഷം വായന തുടങ്ങിയത് സയൻസ് ഫിക്ഷനിൽ ആണ്. കഴിഞ്ഞ വർഷം അവസാനിച്ച വായനയുടെ ആയത്തിൽ, അതിനെപ്പറ്റി മുന്നെ എഴുതിയിരുന്നു. പല തിരക്കുകൾ, പല വിധ ഡിസ്ട്രാക്ഷൻസ് കാരണവും വായന അത്ര സ്ട്രക്ചേർഡ് ആയിരുന്നില്ല, എന്നാലും ധാരാളം വായിച്ചു (35 പുസ്തകങ്ങൾ). കഥാസമാഹാരങ്ങൾക്കു പുറമെ മലയാളത്തിൽ കാര്യമായും, അല്ലാതെയും മുപ്പതോളം കഥകൾ വായിച്ചു. 

The Mid-Year Book Freakout Tag 2023

Prompts:

The Questions

1. Best book you’ve read so far 

ഈ ആറുമാസത്തെ മികച്ച പുസ്തകം Translating Myself and Others (Jhumpa Lahiri – 5 stars) തന്നെ, അവർ വളരെ പൊളിറ്റിക്കൽ ആണെന്നതും ഈ പുസ്തകം വായിച്ച ആളുകൾ തന്നെ മെൻഷൻ ചെയ്യാത്ത അവരുടെ ഗ്രാംഷി വായനയും എന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യൻ അപ്പർ മിഡിൽ ക്ലാസ് ഇംഗ്ളീഷ് എഴുത്തുകാരികൾ അപൊളിറ്റിക്കൽ ആണ് പൊതുവെ, റോയ് അല്ലാതെ. ഈ വർഷം തീർത്ത പുസ്തകമാണ് അറ്റുപോകാത്ത ഓർമ്മകൾ – TJ Joseph (4.5 stars), ഒരേസമയം ഇസ്ലാമിക തീവ്രവാദികളും ക്രിസ്ത്രീയ തീവ്രവാദികളും വേട്ടയാടിയ കരുത്തനായ എന്നാൽ സാധാരണ മനുഷ്യൻ. തന്റെ ഹ്യൂമർ സെൻസ് കാരണമാണല്ലോ എല്ലാമുണ്ടായതെന്നു പുസ്തകത്തിന്റെ അവസാനം വരെയും അയാൾ നിശബ്ദം വിലപിയ്ക്കുന്നുണ്ട്. പുസ്തകം ഷോക്കിങ് ആണ്, എന്നാൽ മതത്തെ അറിയുന്നതുകൊണ്ട് അത്ഭുതമൊന്നുമുണ്ടായില്ല.  

 

2. Best sequel you’ve read so far

Children of Memory – Adrian Tchaikovsky – 4.5 stars, ഉജ്ജ്വലമായ സീരീസ്. ഉജ്ജ്വലമായ അവസാന ഭാഗം. യാതൊരു വിധ ഊഹത്തിനും സാധ്യതയില്ലാത്ത ട്വിസ്റ്റുകൾ, ഉഗ്രൻ സയൻസ്. ആദ്യ ബുക്കിനെപ്പറ്റി എഴുതിയ കുറിപ്പ് :- https://melethilwrites.com/2023/02/23/children-of-time/ 

 

3. New release you haven’t read yet, but want to. 

None. ഓഡിയോയിൽ വരുന്ന പുസ്തകങ്ങൾ അപ്പപ്പോൾ തുടങ്ങുന്നത് കൊണ്ടും ധാരാളം പുസ്തകങ്ങൾ പാരലലി വായിയ്ക്കുന്നതുകൊണ്ടും ഇങ്ങനെ ഒന്നില്ല. റീപ്രിന്റിൽ വന്ന പുസ്തകങ്ങളാണ് വായിയ്ക്കാനുള്ള പലതും. അതിൽ Babi Yar (ഉക്രേനിയൻ ഹോളോകോസ്റ്റിനെപ്പറ്റിയുള്ള Anatoli Kuznetsov-ന്റെ പുസ്തകം ), Parisian Nights (Banine, ക്ലാസിക്) തുടങ്ങിയ ഉൾപ്പെടും.  

 

4. Most anticipated release for the second half of the year. 

രണ്ടേ രണ്ടു പുസ്തകങ്ങൾ. ഗുരു Jon Fosse യുടെ “A Shining”, ശിഷ്യനായ Knausgaard -ന്റെ “Wolves of Eternity”

 

5. Biggest disappointment. 

നാട്ടുകാരായ നമുക്ക് പുതുമയൊന്നും തോന്നാത്ത Abraham Varghese-ന്റെ “Covenant of Water”, ഒപ്രയുടെ തള്ളുകണ്ടു വാങ്ങിയത്. ഇറ്റ്സ് എ പാസബിൾ വർക്ക് അറ്റ് ബെസ്റ്റ്. നൊറോണയുടെ മാസ്റ്റർപീസ് ഉണ്ട്, അതിൽ പിന്നെ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. മലയാളത്തിൽ നട്ടെല്ല് ഉള്ളവൻ ഒന്നും എഴുത്തുകാരല്ല എന്നത് നമ്മൾ ദിനവും കാണുന്നതാണല്ലോ. മീഡിയക്കാരുടെ സ്വാതന്ത്ര്യപ്പറ്റി ഒക്കെ മോങ്ങാനും ഒപ്പു വയ്ക്കാനും ഉണ്ട്. എന്നാൽ നാടിനെ ഗ്രസിയ്ക്കുന്ന എല്ലാ പക്ഷക്കാരുടെയും വലതുപക്ഷതീവ്രവാദത്തെപ്പറ്റി മിണ്ടാൻ ആരുമില്ല. ഭീരുക്കൾ. ഈ ചവർ എഴുതിയതിന് നൊറോണയെ പുറത്താക്കിയെങ്കിൽ കണക്കായിപ്പോയി എന്നേ പറയാനുള്ളൂ. ആ വിവാദം കേവലം മാർക്കറ്റിംഗ് ഗിമ്മിക്കായിരുന്നു എന്ന് മാത്രം.  

 

6. Biggest surprise. 

Family Lexicon by Natalia Ginzburg, എന്തൊരു പുസ്തകം. നാട്ടിൽ കേട്ടിരുന്ന പഴമക്കാരുടെയും ബന്ധുക്കളുടെ ചില വാക്പ്രയോഗങ്ങളും, കുട്ടിക്കാലത്തെ തമാശകളും എല്ലാം ഓർമ്മ വരുന്ന, എന്നാൽ ഇറ്റാലിയൻ ഫാസിസത്തിന്റെ പശ്ചാത്തലത്തിലുള്ള പുസ്തകം. 

 

7. Favorite new author. (Debut or new to you) 

Adrian Tchaikovsky, ഒരു സംശയവുമില്ല. 

 

8. Newest fictional crush. 

Alba De Cespedes, അവരുടെ റീപ്രിന്റ് ആയി വന്ന ഫോർബിഡൻ നോട്ട് ബുക്ക് എന്തോ ഒരു കാരണം കൊണ്ട് പിടിച്ചുലയ്ക്കുന്നു. സത്യവതിയെയും ബകുലിനേയും എല്ലാം ഓർമ്മിപ്പിയ്ക്കുന്ന കഥാപാത്രം എന്നെ സ്മരണകളിൽ മുക്കുന്നു.  

 

9. Newest favorite character. 

Avrana Kern from Children of Time series. എന്തൊരു ശക്തമായ കഥാപാത്രം. ആദ്യം കോമ്പ്രോമൈസ് ഇല്ലാത്ത ശാസ്ത്രജ്ഞ, പിന്നെ പുതുലോകത്തിന്റെ നേതാവ്, പിന്നെ ഒരു എ ഐ നിയന്ത്രിയ്ക്കുന്ന പോഡിനകത്തെ സാന്നിധ്യം, പിന്നെ ട്രാൻസ് പ്ലാന്റ് ചെയ്ത ബ്രെയിൻ, പിന്നെ എ ഐ ശബ്ദം, ഒരു ഒരു ഇല്യൂഷൻ, ഒരിയ് ക്കൽപ്പോലും അവരുടെ വ്യക്തിത്വം കടുകിട മാറുന്നില്ല. Tchaikovsky ഈസ് എ ജീനിയസ്.      

 

10. Book that made you cry (Saddest book you have read). 

അറ്റുപോകാത്ത ഓർമ്മകൾ – TJ Joseph – 4.5 stars, i didn’t cry, of course. വളരെ ഡിസ്റ്റർബിങ് ആയ പുസ്തകം.  

 

11. Book that made you happy. 

Family Lexicon by Natalia Ginzburg, മേലെ പറഞ്ഞതുപോലെ. 

 

12. Favorite book to film adaptation you saw this year. 

None. ഒന്നുമില്ലെന്ന് തോന്നുന്നു. “നീലവെളിച്ചം” അറുകൂതറ സിനിമയായിരുന്നു. 

 

13. Favorite review you’ve written this year. 

“Children of Time”-നെപ്പറ്റി എഴുതിയ കുറിപ്പ് എനിയ്ക്ക് ധാരാളം ഫോളോവെഴ്സിനെ നേടിത്തന്നു. 

 

14. Most beautiful book you’ve bought so far this year (or received) 

Kafka’s diary (പുതിയ പരിഭാഷ), Philippe Jaccottet’s “A calm fire” (സീഗൾ ഇറക്കിയത്, പൊടിപിടിച്ച കോപ്പി തന്നെ കറക്ടായി അയച്ചു തന്നു ഉളുപ്പില്ലാത്തവന്മാർ, നല്ലതൊക്കെ സായിപ്പിനാണ്), “Kafkayude kadhakal” by V Ravikumar (എന്തൊരു സുന്ദരൻ പുസ്തകം, നല്ല പരിഭാഷയും, രവികുമാർ വാസുദേവൻ ഇനിയും അവാർഡുകൾ നേടട്ടെ എന്നാണ് എനിയ്ക്ക്).

 

15. What books do you need to read by the end of the year? 

Calvino, Ngugi തുടങ്ങിയവരുടെ വായിയ്ക്കാത്ത പുസ്തകങ്ങൾ, Kafka (diary-യും, biography-യും), Re-read of Kundera.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top