The Booker prize 2023 longlist

Longlist Group Assets 16 9 6 89

ബുക്കർ ലോങ്ങ് ലിസ്റ്റ് ഇന്ററസ്റ്റിംഗ് ആയി തോന്നി. 

 

Chetna Maroo – ‘Western Lane’


Martin MacInnes – ‘In Ascension’


Tan Twan Eng – ‘The House of Doors’

Ayọ̀bámi Adébáyọ̀ – ‘A Spell of Good Things’


Sebastian Barry – “Old God’s Time’


Sarah Bernstein –  ‘Study For Obedience’


Jonathan Escoffery – ‘If I Survive You’


Elaine Feeney – ‘How to Build a Boat’


Paul Harding – ‘This Other Eden’


Siȃn Hughes – ‘Pearl’


Viktoria Lloyd-Barlow – ‘All the Little Bird-Hearts’


Paul Lynch – ‘Prophet Song’


Paul Murray – ‘The Bee Sting’


 

Chetna Maroo – ‘Western Lane’
 – ഈ പുസ്തകം ഞാൻ വായിയ്ക്കാൻ തുടങ്ങി പിന്നെ ഉപേക്ഷിച്ചതാണ്, ഇന്ത്യൻ വംശജർ എഴുതുന്നത് മിയ്ക്കവാറും ചവറായിരിയ്ക്കും എന്നതിന് ഒരുദാഹരണം കൂടി. 

Martin MacInnes – ‘In Ascension’
 – ഞാൻ കുറെ വായിച്ചു നിറുത്തിയിട്ട് കുറച്ചു മാസങ്ങളായി – ആംസ്റ്റർഡാം നഗരം കടലും കായലുമെല്ലാം നികത്തിയെടുത്തു ഉണ്ടാക്കിയതാണല്ലോ, ആ പ്രോജക്ടിന് നേതൃത്വം കൊടുത്ത എഞ്ചിനീയറുടെ കഥയുമായാണ് നോവൽ തുടങ്ങുന്നത്. അയാളുടെ മകൾ അവരുടെ ചെറുപ്പകാലം ഓർക്കുകയാണ്. അയാൾ മൂത്തകുട്ടിയായ, ആഖ്യാതാവിനെ മർദ്ദിയ് ക്കുമായിരുന്നു, അതിന്റെ ട്രോമയും മറ്റുമാണ് അവരുടെ വിവരണത്തിൽ. അനിയത്തി ഇമ്മാതിരി വയലൻസ് നേരിടേണ്ടി വന്നില്ല, അവൾക്ക് കരിയറിൽ ഉന്നമനമുണ്ടായി, അതിൽ അവർക്ക് വിഷമം. നായിക അത് കഴിഞ്ഞ ആർട്ടിക്കിൽ വൈറോളജി സംബന്ധമായി പര്യവേഷണത്തിനു പോകുന്നു, പിന്നെ ആഖ്യാനം വേറൊരു രീതിയിലാണ് പോകുന്നത്. മക്ഗറെഗറുടെ ലീൻ ഫോൾ സ്റ്റാൻഡ് വൈബ് എന്ന് കുറച്ചു നേരം തോന്നിയെങ്കിലും, പിന്നെ അതും ബോർ അടിച്ചു. അങ്ങനെ വായന നിന്നു. 

TTE-യുടെ (Tan Twan Eng ) പുസ്തകത്തെപ്പറ്റി ഇവിടെ പറഞ്ഞിരുന്നു. അയാളുടെ എല്ലാ പുസ്തകങ്ങളും മികച്ചതാണ്. എന്റെ വായന കഴിഞ്ഞില്ല, എന്നാലും ഈ പുസ്തകത്തിനു ബുക്കർ കിട്ടാൻ നല്ല സാധ്യതയുണ്ട് എന്നാണ് ഞാൻ കരുതുന്നത്. 

എന്നാൽ ലിസ്റ്റിൽ വേറെയും നല്ല പുസ്തകങ്ങളുണ്ട്. ദുരന്ത/ദുഃഖ കഥകൾ വായിയ്ക്കാൻ എനിയ്ക്കൊരു മടുപ്പുണ്ട്. കാരണം നമ്മൾ അത്ര സുഖകരമായ അന്തരീക്ഷത്തിൽ അല്ലല്ലോ കഴിയുന്നത്.ഇത്തരത്തിൽ വരുന്ന പല പുസ്തകങ്ങളും മാർക്കറ്റിംഗ് പ്രോഡക്റ്റുകൾ ആണ് താനും. 

Ayọ̀bámi Adébáyọ̀ – ‘A Spell of Good Things’
 – സാധാരണ ഗതിയിൽ ഞാൻ ഈ മാതിരി പുസ്തകങ്ങൾ നോക്കാറില്ല. എന്നാൽ ഈ നോവൽ വ്യത്യസ്‍തമാണെന്നു തോന്നുന്നു. വായിയ്ക്കാനായി മാറ്റി വച്ചിട്ടുണ്ട്.  

Sebastian Barry – “Old God’s Time’
 – ബാരിയുടെ വൺ സെന്റെൻസ് നോവൽ പണ്ട് ബക്കറിൽ വന്നിട്ടുണ്ട്. ഈ നോവലിൽ റിട്ടയർ ചെയ്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ സുന്ദരമായ ഒരു സ്ഥലത്ത് ഒറ്റയ്ക്ക് താമസിയ്ക്കുമ്പോൾ, താൻ ഭാഗമായ ഒരു കേസിന്റെ പുനരന്വേഷണത്തിനെ നേരിടേണ്ടി വരികയാണ്. ഞാൻ ഇത് ഓഡിയോയിൽ ഉടനെ തുടങ്ങാനിരിയ്ക്കുകയാണ്. 

Sarah Bernstein –  ‘Study For Obedience’
- ഇതൊരു ടിപ്പിക്കൽ ബുക്കർ നോവലായാണ് തോന്നിയത്, എന്റെ ടൈപ്പ് അല്ല. 

Jonathan Escoffery – ‘If I Survive You’
 – വീണ്ടും എന്റെ ടൈപ്പ് പുസ്തകമല്ല, ഇത് ചെറുകഥാ സമാഹാരമാണ്, ആദ്യകഥയെപ്പറ്റി നല്ല അഭിപ്രായം കണ്ടു. 

Elaine Feeney – ‘How to Build a Boat’
 – വീണ്ടും അതേ ഇഷ്യൂ. ഇതൊക്കെ താൽപ്പര്യമുള്ളവർ കാണും. 

Paul Harding – ‘This Other Eden’
 – TTE കഴിഞ്ഞാൽ എനിയ്ക്കീ ലിസ്റ്റിൽ ഏറ്റവും താൽപ്പര്യം തോന്നിയ പുസ്തകമാണ് ഇത്. അയാളുടെ മുന്നേയുള്ള രണ്ടു നോവലുകളുമായും ലിങ്ക് ചെയ് തിട്ടുള്ള കഥയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് (ജഡ്ജുകളിൽ ഒരാളാണത്രെ ബ്ലർബ്, അത് നമ്മളെ തടയേണ്ട ആവശ്യമില്ല), ഇതിന്റെ അപ്ഡേറ്റ് ഞാൻ എഴുതാം. 

Siȃn Hughes – ‘Pearl’
 – ഇതുപോലെ ഉഗ്രൻ വൈബ് ഉള്ള നോവലാണ് ഇതും. റിവ്യൂ കോപ്പി കയ്യിലുണ്ട്, വായിച്ചിട്ടു എഴുതാം.  

Viktoria Lloyd-Barlow – ‘All the Little Bird-Hearts’
 – ടിപ്പിക്കൽ ബുക്കർ നോവൽ. എനിയ്ക്കു സമയമില്ല.  

Paul Lynch – ‘Prophet Song’
 – ഈ പുസ്തകം ഒരു രൂപത്തിലും പുറത്തു വന്നിട്ടില്ല – മാസാവസാനം വരും എന്ന് കരുതുന്നു. 

Paul Murray – ‘The Bee Sting’  
- അറുനൂറിലധികം പേജുള്ള ബുക്കർ നോവൽ. എനിയ്ക്ക് വേറെ ജോലിയുണ്ട് .

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top