1. What book did everyone love but you only liked?
വിനോയ് തോമസിന്റെ “പുറ്റ്”. കഥാപാത്രങ്ങൾ ശരിയല്ലെങ്കിൽ എനിയ്ക്ക് വായന ശരിയാകില്ല. മലയാളത്തിലെ സൊ കോൾഡ് “വ്യത്യസ്തത” എന്താണെന്ന് എനിയ്ക്കിപ്പോഴും മനസ്സിലായിട്ടില്ല. സാധാരണമല്ലാത്ത എന്ത് കണ്ടാലും പ്രശംസയുടെ പെരുമഴയാണ്. വിനോയ് എഴുതാനറിയുന്ന ആളായതുകൊണ്ടു മാത്രമാണ് ഈ നോവൽ രക്ഷപ്പെട്ടത് എന്നാവർത്തിയ്ക്കുന്നു. നൊറോണയാണ് ഇത് പോലെ മറ്റൊരു എഴുത്തുകാരൻ. എനിയ്ക്ക് അസഹനീയമാണ് അയാളുടെ കഥകൾ, അയാൾക്ക് പൊട്ടൻഷ്യൽ ഉണ്ട് ബട്ട് ഹി ഈസ് എ ബാഡ് ജഡ്ജ് ഓഫ് ഹിസ് ഓൺ റൈറ്റിംഗ്.
Søren Sveistrup എഴുതിയ The Chestnut Man, ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് വായിച്ചു തുടങ്ങിയത്. മറ്റ് ഇമ്പോർട്ടന്റ് പുസ്തകങ്ങൾ വന്നപ്പോൾ മാറ്റിവച്ചത്. വെബ് സീരീസാക്കാൻ വേണ്ടി എഴുതിയ നോവൽ, പ്രത്യേകിച്ചും നിങ്ങൾ Forbrydelsen (The Killing) കണ്ടിട്ടുണ്ടെങ്കിൽ. മലയാളത്തിലെ ഏതോ ക്രൈം റൈറ്റർ നോവലുകൾ വെബ് സീരീസുകളോടാണ് മത്സരിയ്ക്കുന്നത് എന്ന് പറഞ്ഞിരുന്നു – അതിതു മാതിരി സമയം മിനക്കെടുത്തുന്ന പുസ്തകങ്ങൾ വായിച്ചിട്ടുണ്ടാവുന്ന അവബോധമാണ്. റിയൽ നോവലുകൾ വായിയ്ക്കാതിരിയ്ക്കുന്നതുകൊണ്ടും (genre ഫിക്ഷനിൽ തന്നെയാണ് പറയുന്നത്). Søren Sveistrup എന്നാൽ, നോർഡിക് രാജ്യങ്ങളിൽ വളരെ പ്രാധാന്യമുള്ള ഫോസ്റ്റർ കെയർ സിസ്റ്റത്തിന്റെ ഇഴ കീറുന്നുണ്ട് തന്റെ നോവലിൽ. മലയാളത്തിൽ അങ്ങനെ ഒരു ജോൺറെ ഫിക്ഷൻ നോവൽ ഉണ്ടോ? രാഷ്ട്രീയമോ മറ്റോ ഡിസ് കസ് ചെയ്യുന്നത്? ബോർഹസ് എന്നൊക്കെ ഗൂഗിൾ ചെയ്തതു വച്ച് അങ്ങ് താങ്ങുകയാണ്.
2. Who is your favorite author?
ഒരാളല്ല. പാമുക്, ബൊലാഞ്ഞോ, സെബാൾഡ്, കിനോസ് ഗാർഡ്. അടുത്ത കാലത്ത് ഇവരെ അതിശയിച്ച ആരുമില്ല സാഹിത്യത്തിൽ. മലയാളത്തിൽ ദേവദാസിന്റെ ചെറുകഥകൾ അസാധാരണമാണ്, വെള്ളിനക്ഷത്രം എന്ന കഥ കേൾക്കുക (https://www.youtube.com/watch?v=TaIO-ezQSpw&feature=youtu.be) – മലയാളത്തിൽ ദേവനോളം പരീക്ഷണങ്ങൾ നടത്തി അതിൽ ശരിയായ അർത്ഥത്തിൽ വിജയിയ്ക്കുന്നവർ കുറവ്. അജയ് മാങ്ങാട്ടിന്റെ നോൺ ഫിക്ഷൻ. കെപി അപ്പൻ ബാധയിൽ നിരൂപണ സാഹിത്യമെഴുതുന്നവർക്കിടയിൽ ഒരു ജാടയുമില്ലാത്ത ടെക്സ്റ്റ് ഉപയോഗിയ്ക്കുന്ന ഒരാൾ. മനോരമ (എന്ന മഞ്ഞപ്പത്രത്തിൽ) വായിയ്ക്കാൻ കൊള്ളാവുന്നതായി എന്തെങ്കിലുമുണ്ടെങ്കിൽ അതയാളുടെ “എഴുത്തുമേശ” എന്ന കോളമാണ് – അതിൽ അടുത്തകാലത്ത് വന്ന ചില കുറിപ്പുകൾ മലയാളത്തിൽ അനന്യമാണ് .
3. What subject do you love to read about?
രാഷ്ട്രീയം, ചരിത്രം, സയൻസ്, ടെക് നോളജി, എക്കണോമിക്സ്. നോവലുകൾ തിരഞ്ഞെടുക്കുമ്പോൾ ചരിത്രം സംസ്കാരം തുടങ്ങിയ റെഫെറൻസുകൾ വരുന്നത് നോക്കും, ഈയിടെയായി. പികെറ്റിയെ വായിച്ചപ്പോൾ അയാൾ നോവലുകൾ എങ്ങനെയാണ് ഓണർഷിപ് സൊസൈറ്റികളെ പറ്റി പഠിയ്ക്കാൻ സഹായിയ്ക്കുന്നത് എന്ന് പറയുന്നത് ശ്രദ്ധിച്ചു. തിരിച്ചും വായന സാധ്യമാണ് എന്ന്.
4. What book are you not sure that you love?
Knausgard’s Season Series – പെട്ടെന്നോർമ്മ വന്നത്. Olga Tokarczuck -ന്റെ നോവലുകൾ എനിയ്ക്കിഷ്ടമായിട്ടില്ല. ഇതിനെപ്പറ്റി കൂടുതലായി ചോദ്യം പതിമൂന്നിൽ.
5. What book has a cover you love?
Fitzcaraldo Editions ഇറക്കുന്ന നീലയോ വെള്ളയോ കവറുള്ള പുസ്തകങ്ങൾ എനിയ്ക്കിഷ്ടമാണ് (Flights, Hurricane Season ഒക്കെ ഓർക്കുക). മറ്റൊന്ന് Tove Ditlevson-ന്റെ ട്രിലജി ആദ്യം വന്നപ്പോഴുണ്ടായിരുന്ന പിങ്ക് കവറുകൾ. പെൻഗ്വിൻ തന്നെ ഇറക്കിയ പുതിയ ലെക്കാറെ സീരീസിന്റെ മിനിമൽ കവറുകൾ അതിസുന്ദരം. മാതൃഭൂമി അടുത്തായി ചെയ്യുന്ന ബുക് കവറുകൾ സുന്ദരങ്ങളാണ്.
6. What book “stayed” with you the longest?
പഥേർ പാഞ്ചാലി. Hunger by Knut Hamsun. രണ്ടും സ് കൂൾ കാലത്തു വായിയ്ക്കുകയും ഇമോഷണലി ബാധിയ്ക്കുകയും ചെയ്ത പുസ്തകങ്ങൾ.
7. What book do you love that you could recommend to anyone?
മലയാളത്തിൽ നന്ദകുമാർ മേലേതിലിന്റെ “നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റം”, വിക്ടർ ലീനസിന്റെ കഥകൾ, ഇ സന്തോഷ് കുമാറിന്റെ കഥകൾ (രണ്ടും ഡിസി ഇറക്കിയ കളക്ഷൻസ് ). Reef by Romesh Gunesekera.
8. What book lit your Fire?
സാവേജ് ഡിറ്റക്റ്റീവ്സ്. അതില്ലെങ്കിൽ എന്റെ നോവലില്ല, സൊ വ്യക്തിപരമായി എന്റെ കെടാവിളക്ക്.
9. What was your favorite book as a teen?
പഥേർ പാഞ്ചാലി, കാലം, നെരൂദയുടെ കവിതകൾ, മൂന്നു തടിയന്മാർ (Yuri Olesha).
10. What book gives you the most comfort?
Tomas Transtromer’s poems. കവിതകൾ പൊതുവിൽ (Ritsos, Celan, Cavafy, Zbigniew Herbert അങ്ങനെയങ്ങനെ).
11. What is your all time favorite book?
മോബിഡിക്ക്. സത്യത്തിൽ ഒരു വിധം എല്ലാ ക്ലാസിക് നോവലുകളും. മലയാളത്തിൽ ഖസാക്, മതിലുകൾ, അനുരാഗത്തിന്റെ ദിനങ്ങൾ തുടങ്ങി എന്റെ സ്ഥിരം ലിസ്റ്റ് (റ്റ്വിസ്റ്റ് ഉണ്ട്, 13 നോക്കുക), മീശയുടെ 8,9, 10 അധ്യായങ്ങൾ.
12. What book did you love that someone recommended but you wouldn’t have picked up on your own?
The Hunting Gun by Yasushi Inoue. കുഞ്ചന്റെ ഘോഷയാത്ര (റെക്കമെൻഡഡ് ബൈ നന്ദകുമാർ മേലേതിൽ)
13. What book did you used to love but you don’t love now?
സുന്ദരികളും സുന്ദരന്മാരും, പാണ്ഡവപുരം, അരനാഴിക നേരം – മലയാളത്തിൽ പണ്ട് ഇഷ്ടപ്പെട്ടിരുന്ന നോവലുകൾ പലതും ഇനി എനിയ്ക്കു വായിയ്ക്കാൻ കഴിയില്ല എന്നുറപ്പാണ്, ഖസാക്, മതിലുകൾ തുടങ്ങിയ നോവലുകൾ ഒക്കെ ഇനി വായിച്ചാൽ മൂന്നു സ്റ്റാറിൽ കൂടുതൽ കൊടുക്കാൻ കഴിയില്ല, എന്നാൽ അവ ലിസ്റ്റ് ചെയ്യാതിരിയ്ക്കാനുമാകില്ല (അവസാന ചോദ്യത്തിന്റെ ഉത്തരം കൂടി നോക്കുക). ബാല്യകാലസഖിയൊക്കെ fade ആയിക്കഴിഞ്ഞു. മഞ്ഞ് അസഹ്യം. കാലം മടുത്തു. മുകുന്ദനെ വായിയ്ക്കുന്നത് ഓർക്കാൻ കൂടി വയ്യ. മുകുന്ദന്റെ കാര്യത്തിൽ അയാളുടെ പിൽക്കാല ചവറുകളുടെ പ്രഭാവമാണ്. വായന വിശാലമാകുന്തോറും ചിലതിനോട് നോ പറയേണ്ടി വരുന്നു. ചിലതിനോട് നോ പറയുമ്പോൾ കടുപ്പിയ്ക്കേണ്ടി വരുന്നു.
14. What book do you still need to read that you think you’ll love?
Jon Fosse-യുടെ സെപ്റ്റോളജി സീരീസ് (വായന തുടങ്ങി, പത്തു പേജ് കഷ്ടി).
15. List all the books you love
ആനന്ദിന്റെ ഒന്നുരണ്ടു നോവലുകൾ, അയാളുടെ ലേഖനസമാഹാരങ്ങൾ, എംടിയുടെ പിൽക്കാല ചെറുകഥകൾ, വിക്ടർ ലീനസിന്റെ കഥകൾ, സിവി ശ്രീരാമന്റെ കഥകൾ, ദേവദാസിന്റെയും, ഹരീഷിന്റെയും സന്തോഷിന്റേയും ചില കഥകൾ, സുഭാഷിന്റെ ചില കഥകൾ, വികെഎൻ, അജയിന്റെ ലേഖനസമാഹാരം (ലോകം അവസാനിയ്ക്കുന്നില്ല), പാണ്ഡവപുരം, ഖസാക്ക്, അസുരവിത്ത്, മതിലുകൾ (ബഷീറിന്റെ പല പുസ്തകങ്ങളും, കഥകളും), ആശാന്റെ ലീല, സുന്ദരിമാരും സുന്ദരന്മാരും, അരനാഴികനേരം, നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റം (എം നന്ദകുമാർ), സാഹിത്യവാരഫലം (പുസ്തകം), വാക്കിന്റെ മൂന്നാംകര (പികെ രാജശേഖരൻ), ലാക്സ്നെസ്സ്, മാർകേസ്, യോസ, കോർത്തസാർ, ബോർഹസ്, എക്കോയുടെ നോവലുകളും ലേഖനങ്ങളും, സരമാഗോയുടെ എന്തും, മറായിയുടെ embers, മെംവാ ഓഫ് ഹംഗറി, ജോസഫ് റോത്, ഫിലിപ് റോത് – രണ്ടുപേരുടെയും ചില പുസ്തകങ്ങൾ, സ്റ്റെഫാൻ സ്വെയ്ഗിന്റെ നോവെല്ലകൾ, ഹാവിയർ മരിയാസിന്റെ ഫേസ് ട്രിലജിയും മറ്റു ചില നോവലുകളും, പാമുക്, ബൊലാഞ്ഞോ, സെബാൾഡ്, ക് നോസ്ഗാർഡ്, കരേറെ, ട്രാൻസ്ട്രോമെർ, സിമനൻ (പ്രധാനമായും മൈഗ്രെ അല്ലാത്ത നോവലുകൾ (സൈക്കോളജിക്കൽ എന്ന ലേബലിൽ വരുന്നത്)), ഹ്രബാൽ, മെൽവിൽ, ഫോക് നർ, ബാൾഡ്വിൻ, Kazantzakis, മുറകാമിയുടെ ചെറുകഥകൾ, സ്റ്റീഫൻ കിങ്ങിന്റെ “ഓൺ റൈറ്റിങ്”, അയാളുടെ ആദ്യകാല നോവലുകളിൽ ചിലത്, നെസ് ബോയുടെ Son , Snowman, പോലീസ് തുടങ്ങിയ ചില നോവലുകൾ etc.
Have you written about Marias’ novels?
Nope, not yet. I will.
Nice 😀
Thanks!
Kindly do a book tag specific on crime, mystery, thriller journer.
:), will write about some stuff soon .
I have been reading all your posts. It’s informative, genuine and refreshing. Thnx.
Thanks a lot bro!
Thank you so much for this post… Your blogs help a lot to nourish the reading process. Indebted
Thanks a lot Krishnapriya!