Midyear Book Freakout Tag 2019

Prompts:

The Questions:

1. Best book you’ve read so far in 2019.

Tove Ditlevsen-ന്റെ ട്രിലജിയിലെ “Dependency” പറയണം എന്ന് വച്ചതാണ് അപ്പോഴേയ്ക്കും താഴെ അതിനു യോജിയ്ക്കുന്ന ചോദ്യം വന്നു. പുനർവായന ആണെങ്കിലും ബഷീറിന്റെ “അനുരാഗത്തിന്റെ ദിനങ്ങൾ”. എന്റെ നോവലുകളിൽ ഡീറ്റൈലിംഗ് പ്രധാനമാണ് എന്ന് ഞാൻ കരുതുന്നതുകൊണ്ടു, അതുകൂടി മനസ്സിൽ വച്ചായിരുന്നു ഈ രണ്ടാം വായന. ബഷീറിന്റെ പെണ്ണുങ്ങൾ മുടി കെട്ടുന്നതിന്റെ വിശദാമ്ശങ്ങൾ എടുത്തു പറഞ്ഞ സുഹൃത്തിനെക്കൂടി ഇവിടെ ഓർക്കുന്നു. ഏതു കാലത്താണ് ഇതെഴുതപ്പെട്ടത് എന്നോർക്കുമ്പോൾ കൂടുതൽ അത്ഭുതം. കാലത്തിനു മുന്നേ നടക്കുക എന്നത് മലയാളത്തിൽ അധികമില്ലാത്ത ഒരു സാഹിത്യഗുണമാണ്. ആ അവസാന അധ്യായം സില്ലി ആയിത്തോന്നി എങ്കിലും മലയാളത്തിൽ ഇന്നും ബഷീറിന് മാത്രം കഴിയുന്ന ഒരു നോവൽ. ഉജ്ജ്വലം. ഇത് വായിയ്ക്കാത്ത വായനക്കാരന്റെ ജഡ്ജ്‌മെന്റിനെ നിങ്ങൾ ഒരിയ്ക്കലും വിശ്വസിയ്ക്കരുത്.

2. Best sequel you’ve read so far in 2019.

Tove Ditlevsen-ന്റെ ട്രിലജിയിലെ “Dependency” എന്ന അവസാന പുസ്തകം. memoir ആണെങ്കിലും, എഴുത്തിലെ കൃത്യത, സത്യസന്ധത, സാഹിത്യഗുണം, എഴുത്തുബുദ്ധി കൂടാതെ എ ബ്രില്യന്റ് ലാസ്റ്റ് പീസ് ഇൻ എ ട്രിലജി. ട്രിലജികളിൽത്തന്നെ അടുത്ത വർഷങ്ങളിൽ ഞാൻ വായിച്ചതിൽ ഏറ്റവും ബ്രില്യന്റ്. ക്‌നോസ്ഗാർഡിന്റെ മൈ സ്ട്രഗിൾ, റേച്ചൽ കസ്‌കിന്റെ ഔട്‍ലൈൻ ട്രിലജി – ഇതിനോട് ചേർന്ന് നിൽക്കുന്നു. റേച്ചൽ കസ്‌കിന്റെ സീരീസിനെപ്പറ്റി ഉടനെ എഴുതണമെന്നു വയ്ക്കുന്നു – കൂട്ടത്തിൽ ഏറ്റവും യുനീക് ആയ സീരീസാണ് അത്.

3. New release you haven’t read yet, but want to.

Colum McCann എഴുതിയ പലസ്തീനിയൻ/ഇസ്രയേലി പശ്ചാത്തലമുള്ള നോവൽ – Apeirogon. എനിയ്ക്കിഷ്ടമുള്ള എഴുത്തുകാരനാണ്.

4. Most anticipated release for the second half of the year.

ഒന്നിലധികമുണ്ട് – Ferrante-യുടെ “The Lying Life of Adults“, Jo Nesbo-യുടെ “The Kingdom“, Esther Kinsky-യുടെ “Grove“.

5. Biggest disappointment.

Shokoofeh Azar-ന്റെ “The Enlightenment of the Greengage Tree“. ഒരു വേള പുസ്തകം എടുത്തു കത്തിയ്ക്കാൻ പോലും തോന്നി. ഒരു വിധത്തിൽ വായിച്ചു തീർത്തു എന്ന് പറയാം.

6. Biggest surprise.

Keigo Higashino-യുടെ “Salvation of a Saint“- “Its a perfect novel that tries to solve a perfect crime – i am in love with this writer and my astonishment at the depth of Japanese lit world is growing everyday.” – എന്റെ ഗുഡ്റീഡ്‌സ് കുറിപ്പ്. വായിച്ചു കഴിഞ്ഞില്ലെങ്കിലും Fernanda Melchor -ന്റെ “Hurricane Season” – ബുക്കറിലെ മറ്റു പുസ്തകങ്ങളെ താരതമ്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും തോന്നുന്ന forceful, powerful narration, ലാറ്റിനമേരിക്കൻ ഗ്രേറ്റുകളെ ഓർമ്മിപ്പിയ്ക്കുന്നത്.

7. Favorite new author. (Debut or new to you)

Rachel Cusk.

8. Newest fictional crush.

Joseph Roth.

9. Newest favorite character.

Faye ഫ്രം Rachel Cusk’s Outline സീരീസ്. memoir എന്ന് പറഞ്ഞു വന്ന പുസ്തകത്തിൽ എഴുത്തുകാരി സമാന സ്വഭാവമുള്ള കഥാപാത്രമായി വന്നിരിയ്ക്കുന്നു, എന്നാൽ അവരുടെ കഥ അവർ അല്പം മാത്രമാണ് പറയുന്നത് – ബാക്കി കഥാപാത്രങ്ങൾ അവരുടെ കഥകൾ പറയുന്നതാണ് മൂന്നു പുസ്തകങ്ങളും. അതിന്റെ പോസ്സിബിലിറ്റീസ് കൗതുകമായി തോന്നി.

10. Book that made you cry (Saddest book you have read).

A Woman’s Story-യിൽ Annie Ernaux അമ്മയുടെ മരണത്തെപ്പറ്റി പറയുന്ന അവസാന ഭാഗങ്ങൾ എന്നെ വികാരാധീനനാക്കി. ബഷീർ ഉമ്മയെപ്പറ്റി എഴുതിയ ഭാഗം from ഭൂമിയുടെ അവകാശികളിൽ വന്നത്, അതും.

11. Book that made you happy.

പാത്തുമ്മയുടെ ആട്, പൂവമ്പഴം എന്ന ബഷീറിന്റെ കഥ (രണ്ടും എത്രാമത്തെ തവണ എന്ന് കണക്കില്ലാത്ത പുനർവായന).

12. Favorite book to film adaptation you saw this year.

Little Women” – ഷാലമേ Saoirse Ronan-നോടും Florence Pugh, ഷാലമേ-യോടും തങ്ങളുടെ പ്രേമം വെളിപ്പെടുത്തുന്ന ഉജ്ജ്വല അഭിനയ മുഹൂർത്തങ്ങളാണ് ഈ സിനിമയിൽ ഞാൻ എന്നും ഓർത്തുവയ്ക്കുക. മൂവരും ഈ സിനിമയിൽ ബ്രില്യന്റ് ആണ്.

13. Favorite review you’ve written this year.

ഹിഹി. ഒന്നുപോലും ഇഷ്ടമല്ല. എഴുത്തു ഇഷ്ടമാകാത്തതുകൊണ്ടാണ് പുസ്തകക്കുറിപ്പുകൾ എഴുതാത്തതും.

14. Most beautiful book you’ve bought so far this year (or received)

Jon Kalman Stefansson -ന്റെ “Heaven and Hell“. Runner up : “The Mirror and The Light” ബൈ ഹിലരി മാന്റെൽ.

 

15. What books do you need to read by the end of the year?

Reading German Books in 2020-ന്റെ ഭാഗമായി ലിസ്റ്റ് ചെയ്ത ഈ പുസ്തകങ്ങൾ. ഇതിൽ Artificial, Anniversaries, River, Loser – ഈ നാലും വായിച്ചു തുടങ്ങിയത് ഓരോ ഇടത്തു നിൽക്കുന്നു. തീർക്കാൻ കഴിയുമായിരിയ്ക്കും.

  • The Artificial Silk Girl
  • Anniversaries: From a Year in the Life of Gesine Cresspahl
  • River
  • The Loser
  • Berlin Alexanderplatz
  • Visitation

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top