സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 8

വായനാ ലിങ്കുകൾ.

1. “Shoes” – Choi Jung-wha എഴുതിയ Parasite എന്ന സിനിമയെ ചെറുതായി ഓർമ്മിപ്പിയ്ക്കുന്ന കഥ. അൽപ്പം clever ആയുള്ള കഥയാണ്. വായിയ്ക്കുക. Choi Jung-wha പ്രധാനപ്പെട്ട കൊറിയൻ എഴുത്തുകാരിയാണ്.

2. Confessions of a Shinagawa Monkey” – മുറകാമിയുടെ പുതിയ കഥ ന്യൂയോർക്കറിൽ. കഴിഞ്ഞ മാസവും അയാളുടെ ഒന്നുണ്ടായിരുന്നു. പ്രായമേറുമ്പോഴും അയാളുടെ പ്രഭാവത്തിനു കുറവില്ല. അല്പം വിചിത്രമായ കഥാതന്തുവിനെ എഴുതി ഫലിപ്പിയ്ക്കാൻ കഴിഞ്ഞു എന്നിടത്താണ് അയാളെ നമ്മൾ appreciate ചെയ്യേണ്ടത്. ഫാബുലിസവും മാജിക്കൽ റിയലിസം ഒക്കെ എടുത്തു താങ്ങുമ്പോൾ നമ്മുടെ എഴുത്തുകാർ മറന്നുപോവുന്ന കാര്യങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിയ്ക്കുന്നിടത്താണ് മുറകാമി വിജയിയ്ക്കുന്നത് – അയാളുടെ കഥകൾ,  നോവലുകളെക്കാൾ മുമ്പിട്ടുനിൽക്കുന്നതും.

3.Pursuit as HappinessHemingway എഴുതി, പബ്ലിഷ് ചെയ്യാതെ വച്ച അതീവ ശില്പഭദ്രതയുള്ള ഒരു കഥ. “ഓൾഡ് മാൻ ആൻഡ് ദ സീ” എന്ന അയാളുടെ നോവലുമായി ഇതിലെ ആശയത്തിന് ചാർച്ചയുണ്ട്‌, എന്നാൽ സ്വതന്ത്രമായ കഥയാണ് താനും. കയ്യടക്കത്തിന്റെ കാര്യത്തിൽ ഹെമിങ്‌വേ ഒരു അത്ഭുതമാണ്, ഇപ്പോഴും.

4. “കുയിൽക്കുടി” എന്ന ബിനു എം പള്ളിപ്പാടിന്റെ കവിത, ജൂൺ ഒന്നിലെ മലയാളം വാരികയിൽ വന്നത്. അപ്രതീക്ഷിതമായി എന്നെ പിടിച്ചിരുത്തിക്കളഞ്ഞു, ഇത്. പാക്സിതാനിൽ പര്യടനത്തിന് പോവുമോ എന്ന് ചോദിച്ചപ്പോൾ എന്റെ അമ്മായിയമ്മയെ അയയ്ക്കാൻ പറ്റിയ സ്ഥലം എന്ന് പണ്ട് ഇയാൻ ബോതം എന്ന ക്രിക്കറ്റ് കളിക്കാരൻ പറഞ്ഞെന്നു കേട്ടിട്ടിട്ടുണ്ട്. അതുപോലെയാണ് ഞാനും സമകാലീന മലയാള കവിതയും തമ്മിലുള്ള ബന്ധം എന്നോർക്കുമ്പോൾ, പ്രത്യേകിച്ചും.

5. “ജന്മദിനം” എന്ന കരുണാകരന്റെ കഥ “ട്രൂകോപി”യിൽ വന്നത് – ഇത്തരം കഥകളെഴുതാൻ അയാൾക്ക്‌ നല്ല മിടുക്കാണ്. പലരും മുന്നേ വായിച്ചുകാണും, എന്നാലും ഓർമ്മ വന്ന സ്ഥിതിയ്ക്ക് പറയുകയാണ്.

6.കാമനയുടെ താമരപ്പൂവുകൾ; ബുദ്ധപഥത്തിലെ ഏകാകിയായ ആന” എന്ന കുറിപ്പ്, അജയ് മാങ്ങാട്ടിന്റെ എഴുത്തുകോളത്തിൽ, മനോരമ ഓൺലൈനിൽ. ഈ കോളത്തിലെ പല എഴുത്തുകളും “ലോകം അവസാനിക്കുന്നില്ല”യിലെ പോലെ നിലവാരം കൊണ്ടും വ്യത്യസ്‍തത കൊണ്ടും അടുപ്പം തോന്നിയ്ക്കുന്നു. മനോരമയിൽ ഞാൻ വായിയ്ക്കുന്ന ഏക സംഗതി. ഇവ പുസ്തകമായി വരുമെന്ന് കരുതുന്നു.

7.നഗ്നവാനരർ” എന്ന സുനിൽ പരമേശ്വരന്റെ കഥ, ഭാഷാപോഷിണിയിൽ വന്നത് – എഴുതി ഫലിപ്പിയ്ക്കാൻ വളരെ പ്രയാസമുള്ള ഒരു ത്രെഡ്, എഴുത്തുകാരൻ നന്നായി കൈകാര്യം ചെയ്‌തെന്നാണ് എനിയ്ക്കു തോന്നിയത്. അയാളുടെ മുന്നേ വായിച്ച ഒന്ന് രണ്ടെണ്ണം എനിയ്ക്കിഷ്ടമായിരുന്നില്ല. (ലിങ്കില്ല)

8. ട്രൂകോപ്പി-യിൽ വന്ന ആനന്ദിന്റെ “ആൾക്കൂട്ട”ത്തെപ്പറ്റിയുള്ള ലേഖനങ്ങൾ – മുസഫറും അജയും എഴുതിയത് മാത്രമേ പാരായണയോഗ്യമായുള്ളൂ, വിസി ശ്രീജനൊക്കെ എന്തിനാണീ ചെയ്തിയ്ക്കു മുതിരുന്നത് എന്നെനിയ്ക്കു മനസ്സിലാകുന്നില്ല. ബുജി എഴുത്തുകാരൻ എന്ന് പറഞ്ഞു മാറ്റിനിറുത്തപ്പെട്ട ആനന്ദ് എന്ന മലയാളത്തിൽ ഏക യൂണിവേഴ്സൽ എഴുത്തുകാരനോട് മാപ്പ് പറയാനുള്ള അവസരം കൂടിയാണ്, ഇത് നമ്മുടെ വ്യാജ നിരൂപക പ്രതിഭകൾക്ക്. അവരിപ്പോഴും ആനന്ദിനെ മുഴുവനായി വായിയ്ക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടെന്നു എനിയ്ക്കു തോന്നുന്നില്ലെങ്കിലും.

9. “ട്രൂകോപ്പി”-യിൽ വന്ന അജയിന്റെ കഥ “തീയും വെള്ളവും“. സ്വന്തന്ത്രമായ, മനോഹരമായ നോൺഫിക്ഷൻ എഴുത്തുഭാഷ അജയിനുണ്ട്. അതുള്ളയാൾ ഫിക്ഷൻ എഴുതാൻ മറ്റൊരു ഭാഷ ഉണ്ടാക്കണമോ, അതാണ് മലയാള സാഹിത്യത്തിലെ ഓരോ കാര്യങ്ങൾ – എഴുത്തുകാരനോട് അത് നേരിട്ട് പറയണം എന്ന് കരുതുന്നു.

10. “A Death” – സ്റ്റീഫൻ കിങ്ങിന്റെ കഥ. അയാളുടെ മികച്ച വർക്ക് അല്ല എന്നാലും, ഈ കഥയിലെ ത്രെഡിൽ നിന്ന് രണ്ടു പുസ്തകങ്ങൾ അടുത്തുണ്ടായി – “The Outsider” (ഞാൻ വായിച്ചു കഴിയാറായി), പിന്നെ അതിലെ കഥാപാത്രം വീണ്ടും കടന്നു വരുന്ന കിങ്ങിന്റെ നോവെല്ല “If It Bleeds“(കഴിഞ്ഞ മാസം വായിച്ചു). സൊ, ഒരു തുടക്കം എന്ന നിലയിൽ വായിയ്ക്കുക.

10 thoughts on “സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 8”

  1. “പാക്സിതാനിൽ പര്യടനത്തിന് പോവുമോ എന്ന് ചോദിച്ചപ്പോൾ എന്റെ അമ്മായിയമ്മയെ അയയ്ക്കാൻ പറ്റിയ സ്ഥലം എന്ന് പണ്ട് ഇയാൻ ബോതം എന്ന ക്രിക്കറ്റ് കളിക്കാരൻ പറഞ്ഞെന്നു കേട്ടിട്ടിട്ടുണ്ട്. അതുപോലെയാണ് ഞാനും സമകാലീന മലയാള കവിതയും തമ്മിലുള്ള ബന്ധം എന്നോർക്കുമ്പോൾ, പ്രത്യേകിച്ചും.”
    😆nailed it.

    Outsider എങ്ങനെയുണ്ട്? Series കണ്ടിരുന്നോ?

    1. Was there a series? I didnt know. As usual these days, he begins well, then slows down and then gets back – its too long. Clean writing though, admire him for that – I have some 200 more pages to go. Will write about it. Not in his top.

  2. “പാക്സിതാനിൽ പര്യടനത്തിന് പോവുമോ എന്ന് ചോദിച്ചപ്പോൾ എന്റെ അമ്മായിയമ്മയെ അയയ്ക്കാൻ പറ്റിയ സ്ഥലം എന്ന് പണ്ട് ഇയാൻ ബോതം എന്ന ക്രിക്കറ്റ് കളിക്കാരൻ പറഞ്ഞെന്നു കേട്ടിട്ടിട്ടുണ്ട്. അതുപോലെയാണ് ഞാനും സമകാലീന മലയാള കവിതയും തമ്മിലുള്ള ബന്ധം എന്നോർക്കുമ്പോൾ, പ്രത്യേകിച്ചും.”
    😆nailed it.

    Outsider എങ്ങനെയുണ്ട്? Series കണ്ടിരുന്നോ?

    1. Was there a series? I didnt know. As usual these days, he begins well, then slows down and then gets back – its too long. Clean writing though, admire him for that – I have some 200 more pages to go. Will write about it. Not in his top.

  3. Series ഈ വർഷമാണ് ഇറങ്ങിയത്. Richard Price ഒരുക്കിയത്. സിനിമയായിട്ടല്ലാതെ King നെ വായിച്ചുതുടങ്ങിയത് ഈയിടെയാണ്.
    On Writing ഗംഭീരമാണ്.

  4. Series ഈ വർഷമാണ് ഇറങ്ങിയത്. Richard Price ഒരുക്കിയത്. സിനിമയായിട്ടല്ലാതെ King നെ വായിച്ചുതുടങ്ങിയത് ഈയിടെയാണ്.
    On Writing ഗംഭീരമാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top