“Cull Ya Bookshelves” Tag

PROMPTS
1. What is the most recent book you’ve added to the bookshelves. Why did you purchase it?

കിൻഡിലിൽ തകഴിയുടെ “ഏണിപ്പടികൾ”, മലയാളം ക്‌ളാസിക് നോവൽ. ഇംഗ്ളീഷ്, കിൻഡിലിൽ തന്നെ, “Reef” by Romesh Gunesekera, അയാളുടെ മാസ്റ്റർപീസ്. അടുത്തകാലത്ത് നൈജീരിയൻ എഴുത്തുകാരി അഡിച്ചെ ഇതിനെ ഏറെ പ്രശംസിച്ചിരുന്നു, ഷി കോൾഡ് ഇറ്റ് എ മോഡേൺ ക്‌ളാസിക്.

2. What book did you buy with absolutely no desire to read it?

അങ്ങനെയൊരു പുസ്തകമില്ലെന്നു തോന്നുന്നു. “സമുദ്രശില”പോലും വായിയ്ക്കാൻ കരുതിയാണ് വാങ്ങിയത്. കിൻഡിലിൽ വായിച്ചിട്ടുള്ള Ted Chiang-ന്റെ “Stories of Your Life and Others” എന്ന സമാഹാരത്തിന്റെ പ്രിന്റ് വേർഷൻ അടുത്ത് വാങ്ങിയത് ഈ കണക്കിലെടുക്കാം. അതിനി വായിയ്ക്കാൻ സാധ്യത വിരളമാണ്.

3. What is the most awkwardest shape/size of book you own?

Sara Gallardo-യുടെ “Land of Smoke”. ഒരു ചതുരക്കട്ട. ഇങ്ങനെ പുസ്തകം അച്ചടിയ്ക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകാറില്ല, ക്വാളിറ്റി പ്രിന്റാണ്, പുസ്തകവും (മാർകേസിന്റെ സമകാലിക, മാജിക്കൽ റിയലിസത്തിന്റെ അമ്മയാണ് അവർ). Chris Ware – ന്റെ എല്ലാ ഗ്രാഫിക് നോവലുകളുടെയും ഡിസൈൻ experimental ആണ്, അതിന് അത്തരത്തിലുള്ള ഒരു excuse ഉണ്ട്.

4. Show & Tell: How do you arrange your shelves? Is there method to the madness?

വായിയ്ക്കാൻ പോകുന്ന പുസ്തകങ്ങൾ പെട്ടെന്ന് കാണുന്നയിടത്തും, കയ്യെത്തുന്നിയിടത്തും വയ്ക്കും. വേറെ ഒരോർഡറും പാലിയ്ക്കാറില്ല.

5. How often do you have a book cull?

അത്യാവശ്യമുള്ള പുസ്തകങ്ങളെ വാങ്ങാറുള്ളൂ, ഈയിടെയായി കൂടുതലും ഇ-ബുക്ക് , ഓഡിയോ ഫോർമാറ്റിലേയ്ക്ക് വായന മാറുന്നതുകൊണ്ട് ഈ ചോദ്യത്തിന് ഇനി പ്രസക്തിയില്ലെന്നു തോന്നുന്നു. പൊതുവായി ഒരിയ്ക്കലുമില്ല എന്നാണുത്തരം.

6. How do you decide if you are going to keep a book or to give it away?

വാങ്ങിയാൽ പിന്നെ കളയാറില്ല എന്നതാണ് സത്യം. ഇതിനു മുന്നേയുള്ള റ്റാഗിൽ പറഞ്ഞ പോലെയുള്ള ചവറുകൾ കുറെ കയ്യിലുണ്ട്. അത് വീട്ടിൽ പോകുന്ന സമയത്ത് അവിടെയോ അല്ലെങ്കിൽ താമസ്ഥലത്തോ തന്നെ പെട്ടെന്ന് കാണാത്തിടത്ത് സൂക്ഷിയ്ക്കുന്നു. കുറച്ചുവർഷം മുന്നേ ചിതലിന്റെ പ്രശ്നം ഉണ്ടായിരുന്ന സമയത്ത് ചുമരോട് ചേർന്നുള്ള വരിയിൽ ഇത്തരം ബുക്കുകൾ വയ്ക്കുമായിരുന്നു. പദ്മരാജന്റെ നോവലുകൾ, മനുഷ്യന് ഒരാമുഖം ഒക്കെ പെയിന്റിങ് ജേർണൽ ആയി ഉപയോഗിച്ചിട്ടുണ്ട്. “മഞ്ഞവെയിൽ മരണങ്ങൾ ഇവിടത്തെ പശു തിന്നു” എന്ന തമാശ എഫ്ബി പോസ്റ്റ് ഇതിനോടൊപ്പം ഓർക്കുന്നു.

7. What is a contender for the oldest unread book on your shelves?

Cesare Pavese – ന്റെ “The Moon and the Bonfire”. എത്ര പ്രാവശ്യം തുടങ്ങി എന്ന് തന്നെ ഓർമ്മയില്ല. വെറുത്തിട്ടല്ല, അപ്പോഴേയ്ക്കും കുറേക്കൂടി അർജന്റ് ആയ ഏതെങ്കിലും പുസ്തകം വരും. ഇതല്ലാതെ ആൾക്കൂട്ടം, അതിനും മുന്നേ ഖസാക്ക് ഒക്കെയുണ്ടായിരുന്നു. അതെല്ലാം പിന്നീട് വായിച്ചു. ഖസാക്കിന്റെ പോപ്പുലാരിറ്റി കാരണമായിരുന്നു മടുപ്പ് (വായിയ്ക്കാതെ തന്നെ കണ്ടും കേട്ടുമുള്ള പരിചയം). 2014-ലോ മറ്റോ ആയിരുന്നു അതിന്റെ വായന. ആനന്ദ് “ബുദ്ധികൊണ്ട് എഴുതുന്നതു”കൊണ്ടും, വാട്ട് എ സ്റ്റുപ്പിഡ് വേ ഓഫ് ജഡ്‌ജിംഗ്‌ എ ബുക്ക് , കൃഷ്ണൻ നായർ!

8. What book have you read – and is currently on your shelves – that you would struggle to give a summary on what actually happened in it? Go on, give it a go!

വായിച്ചു തീർത്തിട്ടുണ്ടെങ്കിൽ സമ്മറി ചെയ്യാൻ കഴിയേണ്ടതാണ്. എന്ത് തേങ്ങയാണീ വായിയ്ക്കുന്നത് എന്ന് തോന്നിയ പുസ്തകങ്ങളുണ്ട്, കമൽറാം സജീവ് പടച്ചുവിട്ടിട്ടുള്ള കുറച്ചു എഴുത്തുകാരുണ്ട്, അയാളുടെ ബാക്കി തിരഞ്ഞെടുപ്പുകൾ കാണുമ്പൊൾ നമുക്ക് അത്ഭുതം തോന്നിയ്ക്കുന്നവർ, അവരുടെ പുസ്തകങ്ങൾ. ലേറ്റസ്റ്റ് തേങ്ങ : ഇന്ദുമേനോൻ എഴുതുന്ന സാഹിത്യ ഡയേറിയ ഇൻ മാതൃഭൂമി. എഴുത്തും ഭാഷയും പോകട്ടെ, അതിപ്പോ “പാദുകങ്ങൾ” ചെയ്യുന്ന എഡിറ്ററല്ലേ, അത്രയൊക്കെയേ കാണൂ, മീൻ കടിച്ചപ്പോൾ തുടയിൽ നിന്ന് ആളിന്റെ വായിലോട്ടു ചോര തെറിച്ചുപോലും. കോഴിക്കോടൊക്കെ ചോരയും മേലോട്ടാണോ വീഴുന്നത്? അതോ കോഴിക്കോട്ടുകാരുടെ ചോരയ്ക്ക് മലയാളി എഡിറ്റർമാരുടെ ഈഗോ പോലെ സ്വയം എയർ നിറച്ചു പൊങ്ങുന്ന ഏർപ്പാടുണ്ടോ? വാട്ട് എ ലോഡ് ഓഫ് സ്റ്റുപ്പിഡ് ബഫൂണറി, സ്ത്രീപക്ഷ രചന എന്ന പേരിൽ. അതും, Annie Ernaux, Fernanda Melchor, Adiche, Olga, Samantha Schweblin, Mariana Enriquez, Gabriela Cabezon, Favel Parrett, Vigdis Hjorth, Elisa Shua Dusapin, Rachel Cusk, Elena Ferrante ഒക്കെ തകർത്തെഴുതുന്ന ഈ കാലത്ത്. മാധവിക്കുട്ടിയെ ഒരു സെക്സ് സിംബൽ ആക്കുന്നതും ഇത്തരം വേഷം കെട്ടുകാരാണ് (അതാകുമ്പോ ഇമിറ്റേഷൻ എളുപ്പമുണ്ട്), മാധവിക്കുട്ടി അതാണെങ്കിൽ തന്നെ (എനിയ്ക്കത് മാനദണ്ഡമല്ല) അതിനോടൊപ്പം എഴുതാനുള്ള കഴിവും എഴുത്തുബുദ്ധിയും അവർക്കുണ്ടായിരുന്നു – അതാണ് വ്യത്യാസം.

9. Some books are to be cherished. Which book would you never throw or give away!

ആനന്ദിന്റെ ഒന്നുരണ്ടു നോവലുകൾ, അയാളുടെ ലേഖനസമാഹാരങ്ങൾ, എംടിയുടെ പിൽക്കാല ചെറുകഥകൾ, വിക്ടർ ലീനസിന്റെ ഒന്നുരണ്ടു കഥകൾ, സിവി ശ്രീരാമന്റെ കഥകൾ, ദേവദാസിന്റെയും, ഹരീഷിന്റെയും സന്തോഷിന്റേയും ചില കഥകൾ, സുഭാഷിന്റെ ചില കഥകൾ, വികെഎൻ, അജയിന്റെ ലേഖനസമാഹാരം (ലോകം അവസാനിയ്ക്കുന്നില്ല), പാണ്ഡവപുരം, ഖസാക്ക്, അസുരവിത്ത്, മതിലുകൾ (ബഷീറിന്റെ പല പുസ്തകങ്ങളും, കഥകളും), ആശാന്റെ ലീല, സുന്ദരിമാരും സുന്ദരന്മാരും, അരനാഴികനേരം, നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റം (എം നന്ദകുമാർ), സാഹിത്യവാരഫലം (പുസ്തകം), വാക്കിന്റെ മൂന്നാംകര, ലാക്സ്നെസ്സ്, മാർകേസ്, യോസ, കോർത്തസാർ, ബോർഹസ്, എക്കോയുടെ നോവലുകളും ലേഖനങ്ങളും, സരമാഗോയുടെ എന്തും, മറായിയുടെ embers, മെംവാ ഓഫ് ഹംഗറി, ജോസഫ് റോത്, ഫിലിപ് റോത് – രണ്ടുപേരുടെയും ചില പുസ്തകങ്ങൾ, സ്റ്റെഫാൻ സ്വെയ്ഗിന്റെ നോവെല്ലകൾ, ഹാവിയർ മരിയാസിന്റെ ഫേസ് ട്രിലജിയും മറ്റു ചില നോവലുകളും, പാമുക്, ബൊലാഞ്ഞോ, സെബാൾഡ്, ക്‌നോസ്ഗാർഡ്, കരേറെ, ട്രാൻസ്ട്രോമെർ, സിമനൻ, ഹ്രബാൽ, മെൽവിൽ, ഫോക്‌നർ, ബാൾഡ്വിൻ, Kazantzakis, മുറകാമിയുടെ ചെറുകഥകൾ, സ്റ്റീഫൻ കിങ്ങിന്റെ “ഓൺ റൈറ്റിങ്”, അയാളുടെ ആദ്യകാല നോവലുകളിൽ ചിലത്, നെസ്‌ബോയുടെ ചില നോവലുകൾ etc.

10. Don’t throw those books away! Out of the ones you’ve discussed choose one to ACTUALLY send to someone close to you or arrange to send it to another reader. Why have you chosen this book for them?

പുസ്തകങ്ങൾ അപൂർവ്വമായേ കൊടുക്കാറുള്ളൂ, വാങ്ങാറുമുള്ളൂ. എന്നാലും മലയാളത്തിലെ ഒരു പുസ്തകം പറയാം – “നിലവിളിക്കുന്നിലേയ്ക്കുള്ള കയറ്റം” – അധികം പേർ വായിയ്ക്കാത്ത, ഇപ്പോൾ കിട്ടാനില്ലാത്ത നോവെല്ല. നന്ദകുമാറിന്റെ ഏറ്റവും മികച്ച വർക്ക്. ഇംഗ്ളീഷിൽ ആണെങ്കിൽ എക്കോയുടെ ലേഖനങ്ങൾ(ഏതും) – അയാളുടെ വിശാലമായ അറിവും, യുക്തിബോധവും, ചരിത്രബോധവും, മാനവികതയും, ഹ്യൂമറും ഒന്നും പകരം വയ്ക്കാനില്ലാത്തതാണ്.

6 thoughts on ““Cull Ya Bookshelves” Tag”

  1. “നിലവിളികുന്നിലേക്കുള്ള കയറ്റം” Abhilash മിക്ക ലിസ്റ്റിലും മെൻഷൻ ചെയ്ത് കൊതിപ്പിക്കുന്ന ടൈറ്റിൽ ആണ്. കിട്ടാനില്ലാത്ത മലയാളം ടൈറ്റിൽ ഒക്കെ സങ്കടിപ്പിക്കാൻ ലൈബ്രറിയിൽ പോകും. അവിടെയുമില്ല. Dc ആയിരുന്നല്ലേ publisher?

    Cherished the list😁.
    ‘നിയോഗ’വും ലിസ്റ്റിൽ പ്രതീക്ഷിച്ചു.

    1. എഴുത്തുകാരന് തന്നെ അറിയില്ല എന്നിറങ്ങും എന്ന്. It was from DC, yes. They have a lot of titles by Indugopan too stashed away somewhere.
      “നിയോഗ”ത്തിൽ വിജയന്റെ ഭാഷയുടെ ഇൻഫ്ളുവൻസ് കൂടുതലാണ്. Also from that point Sethu has gradually been losing his powers.

  2. എക്കോയുടെ ലേഖനങ്ങൾ എല്ലാം പറഞ്ഞു, ഏതൊക്കെയാണ് നിർബന്ധമായി വായിക്കേണ്ട വർക്കുകൾ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top