ഈ റ്റാഗ് മുന്നെ ഫെയ്സ്ബുക്കിൽ ചെയ്തിട്ടുണ്ട്.
Prompts :-
- Shamelessness Personified: Talk about a book, character, or writer who you feel best embodies what it means to be shameless.
മുകുന്ദനും പത്മനാഭനും. അവർ അടുത്ത കാലത്തു എഴുതുന്ന കഥകൾ, കവികളിൽ പ്രഭാവർമ്മ – അയാൾ അടുത്തായി എഴുതിയ കവിതകൾ, ഒരു നാണവുമില്ല, അത് അല്പമെങ്കിലും തോന്നുന്നത് ഇവരുടെ വായനക്കാർക്കാണ്. ഉറവ വറ്റിയാൽ നിറുത്തുക. കാമധേനുവാണെങ്കിലും പിഴിയുന്നതിന് ഒരു കണക്കില്ലേ?
- Shameless Suck Up: Talk about a book outside your comfort zone that you read mainly because you appreciate or admire the person who recommended it.
“Conversations with Friends” by Sally Rooney (ഈ പുസ്തകം ഇഷ്ടമായി, പക്ഷെ അവരുടെ “നോർമൽ പീപ്പിൾ” ഡ്രോവ് മി അപ്പ് ദ വോൾ). ഒരു ക്വാളിറ്റി മെലോഡ്രാമ എഴുത്തുകാരി എന്ന് ഞാൻ കരുതിയിരുന്ന എലീന ഫിറന്തേയുടെ (Elena Ferrante) മൂന്നു നോവലുകൾ ഈ വർഷം ഞാൻ വായിയ്ക്കുകയുണ്ടായി (ഈ അഭിപ്രായം അവരുടെ “ഡേയ്സ് ഓഫ് അബാൻഡന്മെന്റ്” വായിച്ചപ്പോൾ കൂടുതൽ കടുക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ അവരുടെ എഴുത്തിനെപ്പറ്റി നല്ല ധാരണയുണ്ട്, വിശദമായി പിന്നീട്).
- Shameless Plug: Talk about a book or writer you’ll recommend to ANYONE YOU MEET because they need more attention, dammit!
Emmanuel Carrère. Annie Ernaux, Juan Gabriel Vásquez. പോരെങ്കിൽ Gerald Murnane. ഒറ്റപ്പുസ്തകമാണെങ്കിൽ തകഴിയുടെ “ഏണിപ്പടികൾ” – മലയാള നിരൂപകരെക്കൊണ്ട് വീട്ടുകാർക്കോ നാട്ടുകാർക്കോ ഒരുപകാരവുമില്ലെന്ന് ഈ പുസ്തകത്തിന്റെ വായന എനിയ്ക്കു വീണ്ടും ഉറപ്പുനൽകി.
- Shameless Snob: Talk about a text that speaks to your very, VERY particular interests—stuff so obscure that it almost feels like the book was written just for you.
Knausgaard’s “So Much Longing in So Little Space: The Art of Edvard Munch”, എനിയ്ക്കു വേണ്ടി എഴുതിയ ബുക്കായിരുന്നു അത്. Knut Hamsun -ന്റെ Hunger, അഹങ്കാരം തോന്നുമ്പോൾ മല്ലു എഴുത്തുകാർ വായിയ്ക്കേണ്ടുന്ന നോവൽ. ഞാൻ അടുത്തകാലത്ത് ശ്രദ്ധയോടെ സമയമെടുത്ത് വായിച്ചു (Knausgaard “സം റെയിൻ മസ്റ്റ് ഫാൾ” എന്ന പുസ്തകത്തിൽ, എന്താണ് ആദ്യ പാരഗ്രാഫിൽ തന്നെ Hamsun വായനക്കാരനെ പിടിച്ചിരുത്തുന്നത് എന്ന് പറയുന്നുണ്ട്, അയാൾ ക്രീയേറ്റീവ് റൈറ്റിംഗ് കോഴ്സിന് ചേരുന്നതിനു മുന്നെ ശ്രദ്ധയോടെ വായിയ്ക്കുന്ന പുസ്തകമാണ് ഇത് – അയാൾ ആദ്യ സെന്റൻസിലേ അത് ശ്രദ്ധിയ്ക്കുന്നു – അതെന്ത് എന്ന് ഞാൻ പറയുന്നില്ല, നോവൽ വായിച്ചു കണ്ടുപിടിയ്ക്കുക, ഈ നോവലിന് കിടപിടിയ്ക്കുന്ന ഒന്നും ഇതുവരെ മലയാളസാഹിത്യത്തിൽ ഉണ്ടായിട്ടില്ല)
- Shameless Fan: Talk about a book or writer you know you’ll keep returning to despite the fact that there are literally millions of other things you could be reading.
Umberto Eco, Anand, Knausgaard (റീഡിങ് “സം റെയിൻ മസ്റ്റ് ഫാൾ” നൗ), അജയ് മാങ്ങാട്ടിന്റെ ലേഖനങ്ങൾ.
- Shameless Hater: Talk about a trending/popular book or author you did not enjoy (and you don’t care who knows it!)
“Normal People” by Sally Rooney. യംഗ് അഡൽറ്റ് (YA) സാഹിത്യത്തിന്റെ മോശം രൂപമാണ് ഇതെന്നാണ് എനിയ്ക്കു തോന്നിയത്. എന്നാൽ റ്റെലിവിഷൻ സീരീസ് ആയി വന്നത് ഇഷ്ടമാവുകയും ചെയ്തു – വിശിഷ്യാ ആണിന്റെ കഥാപാത്രം (അയാളുടെ നിരന്തരമായ hope എന്നെ കടുത്ത ദുഖത്തിലാക്കി), സ്ത്രീ കഥാപാത്രം എന്നെ ആകർഷിച്ചില്ല. പ്രതീക്ഷയോടെ വാങ്ങിയ “ഛായാമരണം” കഴിഞ്ഞ നാലഞ്ചു വർഷത്തെ ഏറ്റവും വലിയ നിരാശയായിരുന്നു.
- Shameless Flirt: Talk about a book that really turned you on in that… special way. (Or touched you emotionally in a way that others might find embarrassing.)
Romesh Gunesekera-യുടെ Suncatcher എന്നെ വല്ലാതെ നൊസ്റ്റാൾജിക് ആക്കി. അതിലെ കഥാപാത്രത്തെ പോലെ ഒരാൾ എന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്ന് വച്ച് ആ കാലത്തേയ്ക്ക് പോവാനോ ആ ജീവിതം ജീവിയ്ക്കാനോ എനിയ്ക്കു സാധ്യമല്ല, താല്പര്യവുമില്ല, ബട്ട് യു കാന്റ് എസ്കേപ് ദാറ്റ് ഫീലിംഗ്.