The Sex in Literature Tag

Prompts:

  1. What is a book you have read that comes close to crossing the line between Literature/ Adult Fiction and Pornography?

ബൊലാഞ്ഞോയുടെ Savage Detectives -ൽ സെക്സ് വളരെ വിശദമായി, ദീർഘമായി കൊടുത്തിട്ടുണ്ട്, അതാണ് പെട്ടെന്ന് ഓർമ്മ വരുന്ന explicit/graphic സെക്സ് ഉള്ള ഒരു പുസ്തകം. Henry Miller-ടെ Sexus സീരീസ്, Anais Nin -ന്റെ പുസ്തകങ്ങൾ (രണ്ടും ഓർമ്മയിൽ നിന്ന്, മില്ലറുമായുള്ള ഒരു സംഭാഷണത്തിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട് അത് നിർബന്ധമായും കാണുക – അയാളുടെ ബാത്റൂമിലാണ് അത് നടക്കുന്നത് https://www.youtube.com/watch?v=pI5Xhxce2hE ) പണ്ടത്തെ മസാല സാഹിത്യ പുസ്തകങ്ങളാണ്, ഇപ്പോൾ വായിച്ചാൽ ഒന്നും തോന്നാനിടയില്ല. ഫിറാന്തേയുടെ പുസ്തകങ്ങളിൽ വിശദമായ സെക്സ് ഉണ്ട് – Lying Life -ലെ pivotal സീൻ വിശദമായ ഒരു സെക്സ് സീൻ ആണ്. സത്യത്തിൽ പോണോഗ്രഫിയിലെ സെക്‌സിനോടുള്ള ഒരു തരം പരിഹാസം/അവജ്ഞ മാത്രമാണ് ഈ പുസ്തകങ്ങളിൽ ഇല്ലാത്തത്.

  1. What is a book you have read with a cringe worthy depiction or discussion of sex?

വിനോയ് തോമസിന്റെ “പുറ്റ്” -ലെ രണ്ടാം കിട തമാശകൾ rehash ചെയ്തത്, അതിലെ സെക്‌സിന് വേണ്ടി മാത്രം സൃഷ്ടിച്ച കഥാസന്ദർഭങ്ങൾ, On Earth We’re Briefly Gorgeous എന്ന Ocean Vuong നോവലിലെ സെക്സ് സീൻസ്, എം ടിയുടെ “കാല“ത്തിലെ നായകൻ സെക്സിനുശേഷം തറയിലെ എണ്ണമയത്തിൽ റ്റികേഎസ് എന്ന് ഒപ്പിടുന്നത്, “മഞ്ഞി“ലെ “എല്ലാം സമർപ്പിയ്ക്കുന്ന ഈ നേരത്തു കരയരുത്” എന്ന വിവരണം, അതിലെ തന്നെ “വിശറി വീശി വിടരുന്ന ജലത്തിൽ ആഴുന്ന കല്ല്” എന്ന പെനെട്രേഷൻ വിവരണം, മുറകാമിയുടെ Killing Commendatore-ലെ ചൈൽഡ് സെക്സ് റഫറൻസ്, യുകെ കുമാരന്റെയോ മറ്റോ കഥയിൽ അനിയനും ചേച്ചിയും നായകനുമായി സെക്സ് ചെയ്യാൻ വരുന്നതിന്റെ/ലൈംഗികാവയവങ്ങളുടെ ഒക്കെ വിവരണം, ലാസർ ഷൈനിന്റെ ഫെറ്റിഷ് കഥകളിലെ വിവരണങ്ങൾ, യമയുടെ മൂന്നാം കിട കഥകളിലെ സമാന രംഗങ്ങൾ, ആദിത്യനും രാധയിലും മുകുന്ദന്റെ നായകൻ പെൺകുട്ടിയുടെ മുല കാണുന്ന രംഗത്തിൽ മുകുന്ദൻ ആധുനികതാ ചപ്പടാച്ചിയിലേയ്ക്കും ബുജി സാഹിത്യത്തിലേയ്ക്കും കട്ട് ചെയ്യുന്ന രംഗം, അയാളുടെ ദൈവത്തിന്റെ വികൃതികളിൽ നായിക ഉമ്മ വച്ചതുകൊണ്ട് ഗർഭിണിയാകുന്നത് (ഓർമ്മയിൽ നിന്ന്), മുകുന്ദന്റെ മയ്യഴിയിലെ നായിക കന്യകാത്വം നഷ്ടപ്പെട്ടതിന്റെ ആ ഒരിതിനെപ്പറ്റി പറയുന്നത്, My Struggle നാലാം പുസ്തകത്തിലെ നായകന്റെ ആദ്യാനുഭവത്തിന്റെ വിവരണം (ഇറ്റ്സ് റ്റൂ മച്ച്), കലാകൗമുദിയിൽ തന്നെ വന്നിരുന്ന ഒരു നോവലിലെ നായികാ ഭർത്താവിന്റെ സഹോദരനോടൊപ്പം ശയിച്ചതിന്റെ വിവരണത്തിൽ രതിമൂർച്ഛയെപ്പറ്റി കൈലാസനാഥനെ കൈവണങ്ങി അവർ തിരിച്ചെത്തി എന്നോ മറ്റോ എഴുതിയിരുന്നത്(wtf?), കൊയ്‌ലോയുടെ Eleven minutes എന്ന പീറനോവൽ മൊത്തത്തിൽ, ഇങ്ങനെ കുറെയുണ്ട്.

മനോരമയിലെയും മംഗളത്തിലെയും നോവലുകളിലെ സെക്സിന്റെ അതിപ്രസരത്തെപ്പറ്റി കലാകൗമുദി ചെയ്ത കവർ സ്റ്റോറിയിൽ ആ നോവലുകളിലെ “പ്രസക്ത ഭാഗങ്ങൾ” മൊത്തം ചേർത്തിരുന്നതും അത് വായനക്കാർക്കിടയിൽ വൈറൽ ആയതും ഈ നേരത്ത് ഓർക്കാതെ വയ്യ (ലിങ്ക് ഇല്ല).

  1. What’s the most overrated book, with a reputation for being sexy, that you have read?

കാമസൂത്ര. സയൻസ് തീരെ ഡെവലപ്പ് ആവാത്ത കാലത്ത് പരിമിതമായ അറിവും അവബോധവും വച്ച് എഴുതിയ ഏറ്റവും വലിയ അശാസ്ത്രീയ സെക്സ് പുസ്തകം.

  1. What is your favorite passage from a book about or describing sex or a sexual situation?

എംടിയുടെ വാനപ്രസ്ഥത്തിലെ മൃഗം ഇരതേടിയിറങ്ങുന്നത്, പെൺകുട്ടിയെ അയാൾ വീട്ടിലേയ്ക്കു ക്ഷണിയ്ക്കുന്നത്. ബഷീറിന്റെ സ്വാഭാവികമായുള്ള, പച്ചമണമുള്ള സെക്സ് രംഗങ്ങൾ, നെരൂദയുടെ ഓർമ്മക്കറിപ്പുകളിലെ രംഗങ്ങൾ, Gunesekera -യുടെ Suncatcher -ലെ സെക്ഷ്വൽ റ്റെൻഷൻ (സൂസന്നയിൽ അലിയും അഭിയും തമ്മിൽ ഇതേ ടെൻഷൻ ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു), Call Me by Your Name -ലെ സെക്സ് സീൻസ്, ബെർഗ്മാന്റെ ആത്മകഥയിലെ സ്വയംഭോഗ രംഗം.

  1. What is a book you have recently read that you think handles descriptions/ discussions of sex well?

Stefan Zweig -ന്റെ Confusion, Sjon -ന്റെ Moonstone.

  1. What are some books that contain positive and frank depictions of sexual relationships between LGBTQ+ characters?

Edmund White -ന്റെ Boy ട്രിലജി, In Youth is Pleasure ഗേ തീമിന്റെ നേർത്ത നൂൽ, Call Me by Your Name -ലെ sun-warmed peach സീൻ (എന്നാൽ Elio-യ്ക്ക് ശരിയ്ക്കു ഹെറ്ററോ ബന്ധമുണ്ട്, എന്ന് മാത്രമല്ല അത് സീരിയസ് ആയാണ് നോവലിൽ വരുന്നത്).

  1. What do think is the best way of depicting sex in literature/ fiction?

There is no best way as far as I know. On Earth We’re Briefly Gorgeous-ലെപ്പോലെ മനുഷ്യനെ പൊട്ടനാക്കുന്ന വിധത്തിൽ എഴുതരുത്. മനുഷ്യന്റെ ജീവിതത്തിൽ സെക്സ് ഇല്ലേ ഇല്ല എന്ന രീതിയിലും എഴുതരുത്. സെക്സ് ഒരു സാധാരണ ആക്റ്റിവിറ്റി എന്ന രീതിയിൽ കാണാതെ അതിനെ എന്തോ കുറ്റം പോലെയൊ അധോലോകപ്രവർത്തി പൊലെയൊ പരിഹാസത്തോടെയൊ കവിതപോലെയോ ഒക്കെ സമീപിയ്ക്കുന്ന മലയാള സാഹിത്യത്തിലെ ചില രീതികളോട് എനിയ്ക്ക് നല്ല സഹതാപമുണ്ട്. ആ അർത്ഥത്തിൽ “പുറ്റ്” attempt -ആയിരുന്നു വിനോയുടെ ഇപ്പോൾ “ചുരുളി“എന്ന സിനിമയായി വരുന്ന കഥയിലും ഇതുപോലൊരു ഫ്രാങ്ക്‌നെസ്സ് ഉണ്ട് (നോവലിലെ കഥാപാത്രങ്ങളുടെ arc ആണ് എന്റെ പ്രശ്നം).

4 thoughts on “The Sex in Literature Tag”

  1. Georges Battaille ലൈംഗികത മറ്റൊരു തരത്തിൽ explore ചെയ്യുന്ന എഴുത്തുകാരനാണ്. അയാളുടെ Story of the Eye ആദ്യ കാലത്ത് ശുദ്ധ പോർണോഗ്രഫി ആയി ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും പിന്നീട് വ്യാപകമായി വായിക്കപ്പെടുകയും ചെയ്ത ഒരു കൃതിയാണ്.

    1. Miler was banned in US and later in UK, too I guess. I didn’t mention writers like Pamman, Mathew Mattam etc from Malayalam – even though this is a taboo topic we have plenty of writers who explored sex. I cld have added so many – Raduan Nassar for example for graphic “unnatural” sex. Sally Rooney, Punathail, Rachel Kushner, Hollinghurst, Andrew Holleran and even writers like Alice Murno and Myla Goldberg has dealt with this beautifully.

  2. Georges Battaille ലൈംഗികത മറ്റൊരു തരത്തിൽ explore ചെയ്യുന്ന എഴുത്തുകാരനാണ്. അയാളുടെ Story of the Eye ആദ്യ കാലത്ത് ശുദ്ധ പോർണോഗ്രഫി ആയി ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും പിന്നീട് വ്യാപകമായി വായിക്കപ്പെടുകയും ചെയ്ത ഒരു കൃതിയാണ്.

    1. Miler was banned in US and later in UK, too I guess. I didn’t mention writers like Pamman, Mathew Mattam etc from Malayalam – even though this is a taboo topic we have plenty of writers who explored sex. I cld have added so many – Raduan Nassar for example for graphic “unnatural” sex. Sally Rooney, Punathail, Rachel Kushner, Hollinghurst, Andrew Holleran and even writers like Alice Murno and Myla Goldberg has dealt with this beautifully.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top