The Books and Life Tag!

 

The prompts:

1. On a scale of 1 to 10, 1 being a normal person and 10 being the late Harold Bloom, how much are books and reading a part of your life?

7, ചിലപ്പോൾ 8. വർക്ക് ആണ് പത്തിൽ നിന്ന് എന്നെ തടയുന്നത്. ഐ ലവ് മൈ ജോബ്. പഠിയ്ക്കുന്ന കാലത്ത് എനിയ്ക്കിഷ്ടമുള്ള/ആഗ്രഹമുള്ള ജോലിയാണ് ഇപ്പോഴും ചെയ്യുന്നത്. രണ്ടും കൂടി ശരിയായി മിക്സ് ചെയ്യാൻ കഴിഞ്ഞ കുറെ വർഷങ്ങളായി കഴിയുന്നുണ്ട്. 5-6 ഒക്കയായിരുന്നത് 7-8 ആയി. എന്റെ എഴുത്തും ഇവ രണ്ടുമായി ചേർന്നിരിയ്ക്കുന്നു, അതും ഒരു സന്തോഷം.

2. Where does your personal library stand right now in relation to the rest of your life? Do you have more books now than you ever have? Fewer? How has your library changed?

കൂടുതൽ പുസ്തകങ്ങളുണ്ട്, തീർച്ചയായും. കഴിഞ്ഞ രണ്ടുവർഷത്തിൽ ഞാൻ വസ്ത്രങ്ങളെക്കാളും വാങ്ങിയത് പുസ്തകങ്ങളാണ്.

3. Take a mental step back and ask yourself: what is the most likely first bookish impression a newcomer would have in your home?

കുറെ പുസ്തകങ്ങൾ, വൃത്തിയായി സൂക്ഷിച്ചിരിയ്ക്കുന്നു. സ്ഥിരം കേൾക്കാത്ത എഴുത്തുകാർ – ആ ഒരു കാര്യം ആളുകൾ പറയാറുണ്ട്, അതിൽ എനിയ്ക്ക് നല്ല സന്തോഷവും ഉണ്ട്.

ക്ലബ് ഹൗസിൽ ചെന്നപ്പോഴാണ് ഇങ്ങനെ ഒരു സംഗതി മനസ്സിൽ വന്നത് – പുസ്തകം വായിയ്ക്കാതെ വലിയ വായനക്കാരായി അറിയപ്പെടാൻ ആഗ്രഹിയ്ക്കുന്ന കുറേ ആളുകൾ, ഫെയ് സ്ബുക്കിൽ അവർ രക്ഷപ്പെട്ടുപോകും. പക്ഷെ ക്ളബ് ഹൗസിൽ സ്റ്റഫ് വേണം, ഇല്ലെങ്കിൽ ആളുകൾ കണ്ടുപിടിയ്ക്കും. കുറച്ചു അക്കാദമിക് ജാഡക്കാർ ഇങ്ങനെ കുടുങ്ങുന്നത് ഞാൻ കണ്ടു. ഒരു പൊളിറ്റിക്കൽ കറക്ട്നെസ്സ് ഫ്രീക്ക് നിരൂപകയെ തിരുത്താൻ ഒരവസരം കിട്ടി. ഇവരൊക്കെ ഒന്നോ രണ്ടോ പുസ്തകവും ബാക്കി ബ്ളർബും വായിച്ചു കുറച്ചു സർക്കിളുകളിൽ കയറിപ്പറ്റി, ജാഡയും കാണിച്ചു നടക്കുന്നു. നമ്മളെപ്പോലുള്ളവർ, ഈ സംഗതി പറഞ്ഞപ്പോൾ, വലിയ വായനക്കാരനായ ഒരു സുഹൃത്ത് മറുപടി പറഞ്ഞപോലെ, കൗമാരവും യൗവ്വനവും പുസ്തകങ്ങൾ വായിച്ചു തീർക്കുന്നു, മറ്റെന്തൊക്കെ ചെയ്യാമായിരുന്നു സമയമായിരുന്നു. പക്ഷെ, എനിയ്ക്ക് മറ്റൊന്നും ചെയ്യാനില്ല. എന്നാൽ അയാളെപ്പോലെ അല്ല, എനിയ്ക്ക് ഈ നാട്യം സഹിയ്ക്കാൻ വയ്യ, മീഡിയോക്രിറ്റിയും.

4. How often (if ever, gulp) do you clean or re-organize your books?

എനിയ്ക്കു രണ്ടു കാറ്റഗറിയെ ഉള്ളൂ, വായിച്ചതും വായിയ്ക്കാത്തതും. ഷെൽഫിൽ കാണാവുന്നിടത്ത് ഞാൻ വായിയ്ക്കാൻ ഉദ്ദേശിയ്ക്കുന്ന പുസ്തകങ്ങളായിരിയ്ക്കും. പിന്നിലെ നിരയിൽ ഞാൻ വായിച്ചു കഴിഞ്ഞതും.

5. On average, how many books do you acquire in a given week?

ഈ ജീവിതത്തിൽ വായിയ്ക്കാൻ കഴിയുന്നതിന്റെ മൂന്നിരട്ടി പുസ്തകങ്ങൾ പ്രിന്റിലും, ഇബുക്കായും, ARC ആയും, ഓഡിയോ ആയും ഉണ്ട്. എല്ലാ മാസവും അഞ്ചോ പത്തോ പുതിയ പുസ്തകങ്ങൾ ലിസ്റ്റിൽ ചേർക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിൽ ഒറ്റ പർച്ചേസിൽ 15 തൊട്ടു 20 പുസ്തകങ്ങൾ വരെ വാങ്ങിയ സമയമുണ്ട്. ഇപ്പോൾ വായന കൂടി, ഇനി ഈ നമ്പറുകളും മാറും. ഇതെല്ലാം വായിയ്ക്കാൻ താല്പര്യമുള്ള പുസ്തകങ്ങളുടെ കാര്യമാണ്. അങ്ങനെയുള്ളതേ വാങ്ങാറുള്ളൂ. ഉദാഹരണത്തിന്, ബുക്കർ ലിസ്റ്റിൽ വന്നു, അല്ലെങ്കിൽ നൊബേൽ കിട്ടി എന്നതുകൊണ്ട് ഞാൻ വാങ്ങില്ല. എന്നെ കൺവിൻസ് ചെയ്യാൻ എഴുത്തുകാരന്/കാരിയ്ക്കു കഴിയണം.

6. What song is your current ear-worm?

എന്റെ സ്പോട്ടിഫൈ ലിസ്റ്റ് ഇടാം. ഒരു പാട്ടു തന്നെ കേൾക്കുന്ന ശീലം ഇല്ല. ഇപ്പോൾ ഇതൊക്കെയാണ് കേൾക്കുന്നത്.

Screenshot 2021 08 01 at 9 14 22 AM

എന്റെ എഴുത്തു പ്ലേ ലിസ്റ്റ് താഴെ, ഡേറ്റ് നോക്കുക. ആദ്യനോവലിന്റെ എഴുത്തുകാലം.

Screenshot 2021 08 01 at 9 16 41 AM

 

7. What percentage of your self-control do you retain in a well-stocked bookshop?

ബോധക്കേടൊന്നും ഇല്ല. വായിയ്ക്കും എന്നുറപ്പുള്ളതേ വാങ്ങാറുള്ളൂ. ആരെയെങ്കിലും ബോധിപ്പിയ്ക്കാനല്ല എന്റെ വായന. ഇങ്ങനെയുള്ള കാര്യങ്ങൾ കുറച്ചു കൂടി ബോധപൂർവ്വമാകണം എന്നാണ് ആഗ്രഹം, അതാണ് ഗുഡ് റീഡ് സിൽ ഇക്കൊല്ലം ചലഞ്ച് ഇടാഞ്ഞത്, ഐ ഡോണ്ട് നീഡ് എ ഫക്കിങ് ചലഞ്ച് റ്റു റീഡ്. അടുത്ത വർഷം വർഷങ്ങളുടെ റ്റാഗും കളയണം.

8. Do you ever feel the need to take a break from books? If so, what form does it take?

നോ, എന്തിന്? എന്റെ ബ്രേക്ക്, ഒരു പുസ്തകത്തിൽ നിന്ന് അടുത്തതിലേയ്ക്കാണ്.

9. When you meet a new person, how long does it take you to bring up books?

2 സെക്കന്റ്സ്. പുസ്തകം വായിയ്ക്കാത്ത ആളുകളെ ഞാൻ എന്തിനാണ് കാണുന്നത്?

10. Have you given any thought/made any provisions for your personal library after you croak?

എന്റെ നാട്ടിലെ വീട്ടിൽ, അവ സന്തോഷത്തോടെ കഴിയും.

11. Are you known among your friends & loved ones for your weird and probably unhealthy relationship with books?

യെസ്. ഈ അസുഖം കാരണം പലരെയും ജീവിതത്തിൽ നിന്ന് മാറ്റി നിറുത്താൻ കഴിഞ്ഞിട്ടുണ്ട്. അതിൽ വലിയ വായനക്കാരെന്നു നടിച്ചു നടക്കുന്ന ചിലരും ഉണ്ട്. അവർ നിരന്തരം സോഷ്യൽ മീഡിയയിലൊക്കെ എഴുതുന്നുണ്ട്. എന്നെ കണ്ടാൽ അലർജിയാണ്. ദൈവത്തിന്റെ വികൃതികളിൽ അൽഫോൺസച്ചൻ കഞ്ചാടിച്ചു മയ്യഴിയ്ക്കു മേലെ പറക്കുന്നത് സ്വപ്നം കാണുന്നത് മാജിക്കൽ റിയലിസം ആണെന്നൊക്കെ ക്ലബ് ഹൗസിൽ വന്ന് പബ്ലിക്കിനോട് ഒരു ചളിപ്പുമില്ലാതെ പറയുന്ന ടീംസ് എന്നെ കണ്ടാൽ weird and probably unhealthy എന്നൊക്കെ കരുതുന്നതിൽ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്? ഐ നെവർ ബിലോങ്ഡ് റ്റു ദി ഹെർഡ് .

5 thoughts on “The Books and Life Tag!”

  1. എങ്ങനെയാണ് നിങ്ങൾ സമയത്തെ കൈയടക്കുന്നത്. വായിക്കുക എന്ന പ്രക്രിയക്ക് ഒരല്പം ശാന്തത, ഇഷ്ടപെട്ട ഇടം എന്നിവയൊക്കെ വേണമല്ലോ. മാത്രവുമല്ല, നിങ്ങൾ ഒരു ജോലി ചെയ്യുന്നയാളുമാണ്. ഇതിനെല്ലാം ഇടയിൽ അങ്ങനെയാണ് നിങ്ങൾ സമയത്തെ അടുക്കിവെക്കുന്നത്. വായനക്കായി.

    1. വീക്കെൻഡ് ഒഴികെയുള്ള വായനകൾ നടത്തത്തിനിടെയാണ്, നടത്തം മുടക്കാറില്ല, കോവിഡ് പിടിപെട്ട സമയത്ത് മുറിയിലാണ് നടന്നിരുന്നത്, യെസ്, ദാറ്റ് വാസ് എ ബിറ്റ് ക്രേസി. ഓഫീസിൽ പോകുമ്പോൾ യാത്രാസമയത്ത് വായിയ്ക്കും. ചിലപ്പോൾ, ഉറങ്ങുന്നതിനു മുന്നെ അൽപ്പസമയം, ഇപ്പോൾ കിൻഡിൽ കൂടി അധികമായി ഉപയോഗപ്പെടുത്തുന്നു, ചിലപ്പോൾ ഉറക്കം വരാത്തപ്പോൾ ഓഡിയോ ബുക്കുകൾ കേട്ട് ഉറങ്ങാറുണ്ട്. സമയം പൂർണ്ണ നിയന്ത്രണത്തിലല്ല, എന്നാൽ ഇന്നയിന്ന കാര്യങ്ങൾ എല്ലാ ദിവസവും ചെയ്യണം എന്നുണ്ട്. അതിനുള്ള സമയം എപ്പോഴും ഉണ്ട്. ഇതൊക്കെ ഉണ്ടാവാൻ മറ്റു പല സംഗതികളും ഉപേക്ഷിയ്ക്കും. അത് ഇപ്പോൾ എന്നെ സംബന്ധിച്ചു നിസ്സാര സംഗതിയാണ്, അതിനുള്ള അവസരങ്ങൾ ജീവിതത്തിൽ ഉണ്ട്. ഞാൻ ഒരു ബോറൻ മനുഷ്യനാണ്, പീപ്പിൾ അവോയ്ഡ് മി. അതും വളരെ സഹായകമാണ്.

  2. ഇതുമായി ബന്ധമുള്ളതാണോയെന്ന് അറിയില്ല എന്നാലും ഇഷ്ടമുള്ള നോൺ ഫിക്ഷൻ ബുക്സ്, എഴുത്തുകാർ ഒന്ന് പറയാമോ?
    ക്നോസ്ഗാർഡിന്റെ നോൺ ഫിക്ഷൻ പുസ്തകങ്ങളേ പറ്റി ഇവിടെ എഴുതിയത് വായിച്ചിട്ടുണ്ട്….

    1. Recent reads : Order of Time, Helgoland by Carlo Rovelli (latter is closely related in themes to Labatut’s When We cease to Understand the World), The Best Australian Essays by Geordie Williamson, Several Short sentences about writing by Verlyn Klynkenborg, Traveller , Tower and Worm by Manguel – some of them i am close to finishing. Will this do? I will post about a few later.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top