1) What do you consider a Spoiler?
ക്രൈം ഫിക്ഷനല്ലാത്ത (അഥവാ Genre fiction അല്ലാത്ത) ഒന്നിൽ സ്പോയ്ലർ ഉണ്ടാവുമോ എന്നാണ് ഞാൻ ആലോചിയ്ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുസ്തകത്തിനും അങ്ങനെ ഒന്നില്ല എന്ന് തോന്നുന്നു. മീശയോ, സൂസന്നയോ, ചാവുനിലമോ വായിയ്ക്കുമ്പോൾ കഥ എങ്ങനെ അവസാനിയ്ക്കും എന്നത് എന്നെ അലട്ടിയതേ ഇല്ല. ആ നോവലുകളിൽ ശ്രദ്ധ പതിയേണ്ട മറ്റു പലതും ഉണ്ടെന്നതാണ് കാരണം. ഏതൊരു ഭാഷയിലും ഒരു ക്ളാസിക് നോവലിനും സ്പോയ്ലർ ഉണ്ടാവാൻ വഴിയില്ല, അല്ലെങ്കിൽ അവ ക്ളാസിക് ആവില്ല. പഥേർ പാഞ്ചാലി, ഖസാക്, മതിലുകൾ, മോബിഡിക്, ഹംഗർ ഇങ്ങനെ ഏതെങ്കിലും നോവലിന്റെ കഥയറിയാം എന്നത് നിങ്ങളെ അതിന്റെ വായനയിൽ നിന്ന് തടയുമോ? ഇല്ല എന്നാണുത്തരം. നോൺ ഫിക്ഷനിൽ പിന്നെ ഇതൊരു പരിഗണന പോലുമല്ല.
2) Does the genre you’re reading impact what you consider to be a spoiler?
മേലെയുള്ള ഉത്തരവുമായി കൂട്ടിവായിയ്ക്കുക. അടുത്തിടെ വായിച്ച സിമനണിന്റെ “Man Who Watched Trains Go By” ജോൺറെ ഫിക്ഷൻ ആയിട്ടും അതിന്റെ എൻഡിങ് എന്റെ കൺസേൺ ആയിരുന്നില്ല. മുറകാമിയുടെ നോവലുകൾ എങ്ങനെ അവസാനിയ്ക്കും എന്ന ആലോചനകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിലേയ്ക്കെത്തുന്ന നീണ്ടു വളഞ്ഞ ആഖ്യാനമാണ് ആ നോവലുകളുടെ പ്രത്യേകത/രസം എന്ന് തോന്നുന്നു, അവ ആവർത്തനവും മറ്റും ആണെങ്കിലും.
3) All the best bits are in the trailer, sometimes a synopsis can be too detailed. Do you research books prior to reading them or do you go in blind?
റേറ്റിംഗ്, ചില ആളുകളുടെ/പത്രങ്ങളുടെ, റിവ്യൂസ്/അഭിപ്രായങ്ങൾ എന്നിവ നോക്കാറുണ്ട്. ബ്ലൈൻഡ് ആയി ഒരു പക്ഷെ ഒരു പുസ്തകവും കഴിഞ്ഞ പത്തുവർഷത്തിൽ വായിച്ചിട്ടുണ്ടാവില്ല. മണ്ടൻ പുസ്തകങ്ങൾ ആണെന്നറിഞ്ഞിട്ടു വായിച്ചിട്ടുണ്ട് താനും, സമയം കൊല്ലാനായി.
4) Sometimes the introduction or translators notes can spoil the ending, especially for classics. Has this ever happened to you?
മലയാളമാണെങ്കിൽ പുസ്തകത്തിലെ ഏറ്റവും സ്റ്റുപ്പിഡ് ആയുള്ള ഭാഗം അവതാരികയായിരിയ്ക്കും. മലയാളത്തിലെ പുസ്തകങ്ങൾ പിൻ കവർ, അവതാരിക, റിവ്യൂസ് ഒന്നും നോക്കാറില്ല. വിദേശിയിൽ അപൂർവ്വം പുസ്തകങ്ങളുടെ പരിഭാഷകരുടെ നോട്സ് വായിയ്ക്കും. ഇൻട്രോ വായിയ്ക്കുന്നതും കുറവ്, ആരാണ് എഴുതിയത് എന്നത് പ്രധാനം. ക്ളാസിക്സ് സ്പോയിൽ ചെയ്യാൻ കഴിയില്ല, കുറഞ്ഞത് എന്റെ കാര്യത്തിലെങ്കിലും.
5) Name a time somebody spoiled a novel for you?
പറഞ്ഞല്ലോ, അറിയാത്ത ഒരു പുസ്തകം ഞാൻ വായിയ്ക്കില്ല. രണ്ടാമതായി കാരക്ടർ ഡ്രിവൻ കഥകളാണ് എനിയ്ക്കിഷ്ടം, പ്ലോട്ട് മാത്രം നോക്കി വായിയ്ക്കുന്നത് കുറവ്. ക്രൈം നോവലുകൾ സ്പോയിൽ ആയാലും വായിയ്ക്കാറുണ്ട്. എങ്ങനെ എഴുതി, എങ്ങനെ പ്രോബ്ലം സോൾവ് ചെയ്തു, അതെത്ര ഇന്റലിജന്റ് ആണ്, അതൊക്കെയാണ് എന്റെ നോട്ടം.
6) Have you ever spoiled a novel for somebody else?
ഇല്ല. പഠിയ്ക്കുന്ന കാലത്തൊക്കെ കാണുമായിരിയ്ക്കും. പാമുക്കിന്റെയോ, ബൊലാഞ്ഞോയുടെയോ നോവലുകൾ സ്പോയിൽ ചെയ്യാൻ കഴിയുമോ? എന്നാൽ മാർക്സിനെയും പല ഫിലോസഫേഴ്സിനെയും ആരെങ്കിലും “സ്പോയിൽ” ചെയ്തു തന്നിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. 2666-നു വായനാസഹായി എഴുതിയപ്പോൾ അതായിരുന്നു എന്റെ മനസ്സിൽ. പല നല്ല വായനക്കാരും വായിയ്ക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ പുസ്തകങ്ങൾ വായിച്ചപ്പോൾ സന്തോഷം തോന്നിയിട്ടുമുണ്ട്. പലരും എന്നോട് ചോദിയ്ക്കാറുണ്ട്, എന്തിനാണ് മലയാളി എഴുത്തുകാരെ നന്നാക്കാൻ ശ്രമിയ്ക്കുന്നത്? ഞാൻ മറുപടി പറയാറുമുണ്ട്, ഞാൻ വായനക്കാരെയാണ് “നന്നാക്കാൻ” ശ്രമിയ്ക്കുന്നത് എന്ന്. അതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം. സമയമോ ക്ഷമയോ ഉണ്ടായിട്ടല്ല, മലയാളി വായനക്കാരുടെ നിലവാരം കൂടിയാൽ അത്രയും ചവർ മാർക്കറ്റിൽ വരുന്നത് കുറയും, ദാറ്റ്സ് ഓൾ.
7) If spoilers ruin novels, are their some authors or genres you can’t reread?
ഇല്ല. ക്രൈമിൽ ചിലപ്പോൾ അയ്യേ എന്ന് തോന്നും. എന്നാലും എങ്ങനെ എഴുതി എന്ന കൗതുകം മതി എനിയ്ക്ക് വായിയ്ക്കാൻ. ഹിഗാഷിനോയുടെ Malice തുടക്കത്തിൽ തന്നെ കുറച്ചു indirect ആയി കൊലയാളിയെ റിവീൽ ചെയ്യുന്നുണ്ട്. എന്നാൽ അതൊരു സ്പോയ്ലർ ആയി ഒരാളും വായിയ്ക്കില്ല, അത്ര മിടുക്കനാണ് എഴുത്തുകാരൻ. എന്നാൽ, ധാരാളം വായിച്ചവർക്കു ഇതൊക്കെ നിസ്സാരമായി കണ്ടുപിടിയ്ക്കാൻ കഴിയും. The Woman in the Window – യിലെ പല പ്ലോട്ട് പോയിന്റുകളും ആദ്യമേ പിടികിട്ടി. എന്നിട്ടും വായിച്ചു മുന്നോട്ടുപോയി എന്ന് മാത്രം. റീറീഡ് അപ്പോഴും സാധ്യമാണ്, പൂർണ്ണമായി പറ്റുമോ എന്ന് സംശയമുണ്ട്. എന്നാൽ ക്ളാസിക്സ്, ക്നോസ്ഗാർഡ് ഒക്കെ എത്ര വേണെമെങ്കിലും വായിയ്ക്കാം. കവിതകൾ എക്കാലത്തും പുനർവായനകൾക്ക് പറ്റുമല്ലോ. മാജിക്കൽ റിയലിസം പുസ്തകങ്ങളിൽ പലതും ഇനി വായിയ്ക്കാൻ കഴിയില്ല. എന്നാൽ ഇപ്പോൾ മുറകാമി പുസ്തകങ്ങൾ റീറീഡ് പറ്റുന്നുണ്ട് താനും (ഈ ടോപ്പിക്ക് വിശദമായി എഴുതാം. കുറച്ചായി വിചാരിയ്ക്കുന്നതാണ്).
8) When reviewing are you spoiler free? Does this limit your ability to discuss?
കഴിവതും. ചവറിനെപ്പറ്റി എഴുതുമ്പോൾ പോലും സ്പോയ്ലർ കൊടുക്കാതെ നോക്കാറുണ്ട്. മലയാളത്തിൽ വരുന്ന ക്രൈം നോവലുകളുടെ മിയ്ക്കതിന്റെയും ഒറിജിനൽ ആളുകൾ വായിച്ചിട്ടുള്ളതുകൊണ്ടു പ്രശ്നമില്ല, ലോൾ. ഒരു പുസ്തകത്തെപ്പറ്റി കൂടുതലായി എന്തെങ്കിലും പറയാനുണ്ടെകിൽ മാത്രമാണ് എഴുതാറ്. ഞാൻ കണ്ടെത്തിയ സംഗതികൾ, ലിങ്കുകൾ etc. ആളുകളെ വെറുതെ മിനക്കെടുത്തണ്ടല്ലോ.
Nice answers..
Thanks Thejas!
Good 😊
Thanks, bud