സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 9

  1. ഒരു ടർക്കിഷ് ഓൺലൈൻ പത്രത്തിൽ വന്ന ഇന്റർവ്യൂ പ്രകാരം Orhan Pamuk പുതിയ നോവൽ പ്രസിദ്ധീകരിയ്ക്കാൻ ഒരുങ്ങുകയാണ്. പേര് : “Nights of Plague” (Veba Geceleri). ഇതെഴുതിക്കൊണ്ടിയിരിക്കുമ്പോൾ കൊറോണ ആരംഭിച്ചത് എഴുത്തുകാരനെ വിഷമിപ്പിച്ചുപോലും. എഴുത്തും ബാധിയ്ക്കപ്പെട്ടു. ഏതായാലും നോവൽ പൂർത്തിയായി, പാമുക്ക് അതിനുവേണ്ടി വരച്ചിട്ടുമുണ്ടത്രെ – Strangeness -ന്റെ കവർ ഓർക്കുക. റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം പാമുക്കിന്റെ മകൾ റൂയ ഇപ്പോൾ വളർന്നു വലുതായി വിവാഹവും കഴിഞ്ഞു എന്നുള്ളതാണ് – അയാളുടെ ബ്ലാക് ബുക്കിൽ റൂയ ഒരു കഥാപാത്രമാണ് (“detective novel–loving Ruya”), നെയിം ഈസ് റെഡ് സമർപ്പിച്ചിരിയ്ക്കുന്നത് അവൾക്കാണ്, അദർ കളേഴ്സിൽ റൂയയുടെ കുട്ടിക്കാലത്തെ നിമിഷങ്ങളുണ്ട്. മകളും എഴുത്തിന്റെ പാതയിലാണ്. അവരും നോവൽ എഴുതിയി പൂർത്തിയാക്കിയിട്ടുണ്ടത്രെ.
  2. അച്ഛന്മാരുടെയും മക്കളുടെയും കാര്യം പറയുന്ന സ്ഥിതിയ്ക്ക്, ജാപ്പനീസ് ലിറ്റററി ലെജൻഡ് Yuko Tsushima യുടെ അച്ഛൻ Osamu Dazai (ശരിയ്ക്കുള്ള പേര് Shuji Tsushima) എഴുതിയ “The Setting Sun” വായിയ്ക്കുകയാണ് ഇപ്പോൾ. മുമ്പെങ്ങോ പറഞ്ഞപോലെ സാഹിത്യത്തിൽ താരസന്തതികൾ കുറവാണല്ലോ. യൂക്കോയുടെ സഹോദരിയായ Haruko Ōta-വും നോവലിസ്റ്റായിരുന്നു. Setting Sun വായിച്ചിടത്തോളം ഉജ്ജ്വലമാണ്. Ōta-യുടെ നോവലുകൾ ഇംഗ്ളീഷ് പരിഭാഷയിൽ വന്നിട്ടില്ല എന്ന് തോന്നുന്നു. എത്ര വിശാലമാണ് ജാപ്പനീസ് സാഹിത്യം എന്ന് വീണ്ടും ഓർക്കുകയാണ്.
  3. ‘Early Train’ by Thomas Bernhard

“Sitting in the early train, we happen to look out of the window just at the moment when we are passing the ravine into which our school group, with whom we had undertaken an excursion to the waterfall, had plunged fifteen years ago, and we think about how we were saved but the others were killed forever. The teacher who had been taking our group to the waterfall hanged herself immediately after a sentence of eight year’s imprisonment had been passed on her by the Salzburg Provincial Court. When the train passes the scene of the accident, we can hear our own cries intermingled with the cries of the whole group.”      

4. രാമാനുജന്റെ “മുന്നൂറു രാമായണങ്ങൾ” വായിയ്ക്കാനുള്ള ലിങ്ക് :-

5. Eudora Welty-യുടെ, പ്രധാന കഥകളിൽ ഒന്ന് :- “Where Is The Voice Coming From?” – Guardian പറയുന്നത്, സാഹിത്യത്തിലെ പ്രധാന കഥകളിൽ ഒന്നെന്നാണ്.

6. Bruno Schulz -ന്റെ അപ്രകാശിത കഥ “Undula

എൻ ബി : വേർഡ് പ്രെസ്സിന്റെ പുതിയ എഡിറ്റർ ഈസ് ഫക്കിങ് സ്റ്റുപ്പിഡ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top