സ്വന്തം ജീവിതത്തിലെ എപ്പിസോഡുകൾ പകർത്തുകയാണ് ആനി എർനോയുടെ രീതി. ഫ്രാൻസിൽ അബോർഷൻ ലീഗൽ അല്ലാത്ത കാലത്ത് അവർ അബോർഷൻ ചെയ്യാൻ പോയതിനെപ്പറ്റിയുള്ള ഹാപ്പനിംഗ് (വളരെ ഡിസ്റ്റർബിങ് ആണ്), അവരുടെ അമ്മയെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പും (വുമൺസ് സ്റ്റോറി), പിന്നെ അമ്മയുടെ വൃദ്ധസദനത്തിലെ ജീവിതത്തെപ്പറ്റിയുള്ള ഐ റിമൈൻ ഇൻ ഡാർക് നെസ്സ്, പിന്നെ അവരുടെ ആദ്യ പ്രേമങ്ങളെപ്പറ്റിയുള്ള ഗേൾസ് സ്റ്റോറി, അച്ഛനെപ്പറ്റിയുള്ള മാൻസ് പ്ലെയ്സ്, ഇയേഴ്സ് എന്ന ഫ്രാൻസിന്റെ ചരിത്രത്തിലൂടെ പോകുന്ന പുസ്തകം, ഒരു അഫയറിനെപ്പറ്റിയുള്ള സിമ്പിൾ പാഷൻ, എക്സ് റ്റീരിയേഴ്സ് എന്ന ഡയറിക്കുറിപ്പ് – ഇങ്ങനെ എല്ലാ പുസ്തകത്തിലും ഫ്രാൻസിന്റെ സംഭവബഹുലമായ ചരിത്രത്തിനു സാക്ഷിയായ, ഫെമിനിസ്റ്റും, പുരോഗമനവാദിയുമായ എഴുത്തുകാരി തന്നെയാണ് കേന്ദ്രത്തിൽ. എല്ലാ പുസ്തകങ്ങളും ചെറുതാണ് എന്നതും അവരുടെ എല്ലാ പുസ്തകങ്ങളും ഓഡിയോയിൽ ഉള്ളതും, അവരുടെ ലളിതമായ ശൈലിയും എല്ലാം അവർക്കു ഇപ്പോഴുള്ളതിന്റെ ഇരട്ടി വായനക്കാരെ നേടിക്കൊടുക്കും എന്നത് തീർച്ച (ഇപ്പോൾ തന്നെ ഷീ ഈസ് ഇമ്മെൻസ് ലി പോപ്പുലർ). ഇതെല്ലാം വായിച്ചു ഇതിൽ എന്താണുള്ളത് എന്ന് ചോദിയ്ക്കുന്നവരെയും നമ്മൾ കാണും. ഇത്ര റീഡബിൾ ആയ ഒരു എഴുത്തുകാരൻ/കാരി അടുത്ത കാലത്ത് നൊബേൽ വാങ്ങിയത് ഗുർണ ആയിരിയ്ക്കുമെന്നു തോന്നുന്നു. ഓൾഗയും (രണ്ടു പുസ്തകങ്ങൾ ഒഴികെ ബാക്കിയൊക്കെ ചാവറാണ്). ഹാൻഡ്കയോ, പാമുക്കോ, ട്രാൻട്രോമറോ ഒന്നും ആ ലിസ്റ്റിൽ കാണില്ല. ആനിയ്ക്ക് എല്ലാ ആശംസകളും.
NB: My ratings and comments are on good reads. Will write in detail when i get some free time.
