നിതിന്റെ പുസ്തകം – രണ്ടാം പതിപ്പ്

കുറച്ചു പേർ മാത്രം വായിയ്ക്കുന്ന ഒന്നായാണ് “നിതിന്റെ പുസ്തകം” പ്ലാൻ ചെയ്തിരുന്നത്. വലിയ അവകാശവാദങ്ങളോ അഭ്യാസങ്ങളോ ഒന്നുമില്ലാത്ത ഒരു പുസ്തകം. മെയിൻ സ്ട്രീമിന് പുറത്ത് “സീരിയസ്” സാഹിത്യം വർക്ക് ചെയ്യുമോ എന്നത് എന്നും എനിയ്ക്ക് കൗതുകമുള്ള സംഗതിയാണ്. കിൻഡിലിൽ എന്റെ മറ്റു നോവലുകൾ സമയമെടുത്തെങ്കിലും, അത്യാവശ്യം വിറ്റുപോയിട്ടുണ്ട്, അടുത്ത കാലത്ത് കൊറോണ ബ്രേക്കിന് ശേഷം, ആമസോൺ വഴി കുറച്ചധികം പ്രിന്റഡ് കോപ്പികൾ പോയി. കിൻഡിൽ വേർഷൻ കണ്ടമാനം പൈറേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബുക്ക്മാർക് എന്ന കുറിപ്പുകളുടെ പുസ്തകവും കുറെ ചിലവായ ഒന്നാണ് (എനിയ്ക്ക് കുറച്ച് അത്ഭുതം തോന്നിയ സംഗതിയാണ്). ഐ മീൻ, ബുക്ക്സ്-ന്റെ മാർക്കറ്റ് നമുക്ക് പ്രെഡിക്റ്റ് ചെയ്യാവുന്നതല്ല. പൊറ്റാൾ മൂന്നാം ഭാഗം എഴുതി എങ്ങുമെത്തിയില്ല എന്നാലോചിയ്ക്കുമ്പോഴാണ് നിതിന്റെ പുസ്തകം ഉണ്ടായി വന്നത്. അത് പ്രിസം ചെയ്യാമെന്നേൽക്കുകയും ചെയ്തു. വിചാരിച്ചതിനേക്കാൾ നല്ല പ്രതികരണം പുസ്തകത്തിനുണ്ടായി എന്നതാണ് സത്യം. ധാരാളം പോസിറ്റീവ് ഫീഡ്ബാക്സ് വന്നു. സന്തോഷം. വാങ്ങിയവർക്കും വായിച്ചവർക്കും നന്ദി.

പുസ്തകം രണ്ടാം പതിപ്പിലേയ്ക്ക് കടക്കുകയാണ് എന്ന് ഇന്ന് അറിയാൻ കഴിഞ്ഞു. കവർ താഴെ.

 

NIthinte Pusthakam Full Cover 01  1

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top