രണ്ടു പ്രധാനപ്പെട്ട പുസ്തകങ്ങൾ ഇന്നലെ പുറത്തു വന്നിട്ടുണ്ട്. ഒന്ന്, മിർച്യ കാർട്ടറെക്സ്യൂവിന്റെ (Mircea Cartarescu) “സോളിനോയ്ഡ്”, രണ്ട്, കോർമക് മക്കാർത്തിയുടെ (Cormac McCarthy) “പാസഞ്ചർ” (ട്വിൻ നോവൽസ് ആണ് “സ്റ്റെല്ല മാരിസ്” മറ്റേത് ). ആദ്യ നോവൽ “സർറിയലിസ്റ്റ് മാസ്റ്റർപീസ്” എന്നാണൊരു വിദേശി സുഹൃത്ത് പറഞ്ഞത്. അവർക്കൊക്കെ അഡ്വാൻസ്ഡ് കോപ്പീസ് കിട്ടിയിട്ടുണ്ട്. ഇന്ത്യയിൽ ബുക്ക് വരുമോ എന്ന് പോലും തീരുമാനമായില്ല പോലും. മക്കാർത്തിയുടെ ഒരു റിവ്യൂ കോപ്പി കിട്ടിയത് ഇന്നലെ കിൻഡിലിൽ ലോഡ് ചെയ്ത് വച്ചിട്ടുണ്ട് (ആദ്യ റിവ്യൂസ് അത്ര കേമമല്ല). കാർട്ടറെക്സ്യൂവിന്റെ പുസ്തകങ്ങൾ ആദ്യകാലത്തു പരിഭാഷയിൽ വന്ന സമയത്ത് ആ ഫീൽഡിലുള്ള ഒരു സുഹൃത്ത് മലയാളത്തിലെ എമണ്ടൻ വായനക്കാരോടൊക്കെ വായിയ്ക്കാൻ പറഞ്ഞപ്പോൾ, ആരും മൈൻഡ് ചെയ്തില്ലത്രേ. അതാണ് നമ്മുടെ ആളുകളുടെ ഒരു രസം. കിനോസ്‌ഗാര്ഡിനെ (Karl Ove Knausgaard) പറ്റിയും സെബാൾഡിനെപ്പറ്റിയും (WG Sebald) പറഞ്ഞു മടുത്ത ഒരു സമയം എനിയ്ക്കുമുണ്ടായിരുന്നു. ഫൊസ്സേയും (Jon Fosse) അതെ. പുസ്തകം പോലും വായിയ്ക്കാതെ എഴുതാൻ കഴിയുന്ന ക്രാന്തദർശികളായ മഹത്തുക്കൾ ഉള്ള ഭാഷയിൽ ഇതൊക്കെ എന്ത്? ക്രസ്‌നഹോർകൈയുടെ (Laszlo Krasznahorkai) “സ്പേഡ് വർക്ക്” എന്നൊരു ചെറുനോവൽ അടുത്ത് വന്നിരുന്നു. ബൊലാഞ്ഞോയെപോലെ എഴുത്തുകാരൻ ടോയ്ലറ്റ് പേപ്പറിൽ എഴുതിയതുപോലും പ്രിന്റ് ചെയ്യുന്ന ഒരവസ്ഥ ഈ എഴുത്തുകാരന് ജീവിയ്ക്കുന്ന കാലത്തേ വന്നുവെന്നു തോന്നുന്നു. അയാളുടെ മറ്റൊരു നോവെല്ലയുടെ ( Manhattan Project ) റീഹാഷ് ആണ് ഇത്. എന്നാലും രസം തന്നെ വായിയ്ക്കാൻ. അയാളുടെ രണ്ടു പുസ്തകങ്ങൾ വരാനുണ്ട് (A Mountain to the North, A Lake to The South, Paths to the West, A River to the East, ജനുവരിയിൽ പിന്നെ Herscht 07769: Florian Herschts Bach-Roman ഇംഗ്ളീഷ് എന്താണ് എന്നോർമ്മയില്ല, Herscht എന്ന് പറഞ്ഞാൽ ജർമനിൽ റൂൾസ് എന്നാണ്). ഭാഗ്യമുണ്ടെങ്കിൽ കിനോസ്‌ഗാര്ഡിന്റെ “മോർണിംഗ് സ്റ്റാറിന്റെ” രണ്ടാം ഭാഗവും, അയാളുടെ ആദ്യ നോവലും -“ഔട്ട് ഓഫ് ദി വേൾഡ്” (മൈ സ്ട്രഗിളിലെ മൈനറുമായുള്ള അഫയറിന്റെ ഫിക്ഷണൽ രൂപം, ഇതിനു അവാർഡ് കിട്ടിയാണ് ആശാന്റെ തുടക്കം) നമ്മൾ ഈ വർഷം കാണും. പാമുക്കും കൂടെ ആവുമ്പോൾ മോശമില്ലാത്ത ഒരു വർഷമായിരുന്നു എന്ന് തോന്നുന്നില്ലേ?