
ബുക്കറിനെപ്പറ്റി ഈ വർഷം അധികം ആലോചിച്ചിട്ടില്ലായിരുന്നു. എന്നാലും, ബുക്കർ ഷോർട് ലിസ്റ്റ്-ൽ നിന്ന് റിച്ചാർഡ് പവേഴ്സ് (കേരളത്തിലെ കപട പരിസ്ഥിതിവാദികളായ നോവലിസ്റ്റുകളെ ഓർമ്മിപ്പിയ്ക്കുന്ന ഒരു എഴുത്തുകാരനാണ് എന്ന് തോന്നിയതുകൊണ്ട് ഞാനധികം വായിച്ചിട്ടില്ല, “bewilderment”-ൽ എന്നാൽ ഞാൻ കുറച്ചു പഠിപ്പിയ്ക്കാം എന്ന ലൈനിൽ കുറച്ചധികം സംഗതിയുണ്ടായിരുന്നു, ഐ ഹേറ്റ് വെൻ റൈറ്റേഴ് സ് പ്രീച്) , മാതർ തുടങ്ങിയവർ പുറത്തുപോയെന്നത് കുറച്ചു അത്ഭുതം തോന്നിച്ചു, വൈറ്റ്സിനു ഇജ്ജാതി ആളുകളെ നല്ല ഇഷ്ടമാണ്. ഗദ്ദാഫി ചത്തു മോരിലെ പുളിയും കഴിഞ്ഞതുകൊണ്ട് വെളുമ്പൻമാർക്ക് ലിബിയ പഥ്യമില്ലെന്ന് തോന്നുന്നു. പുസ്തകത്തിന്റെ ആദ്യഭാഗങ്ങൾ വളരെ ലൈറ്റ് ആയാണ് തോന്നിയതും. ടോമി ഓറഞ്ചിന്റെ “വാൻഡറിങ് സ്റ്റാർസി”നെപറ്റി ഞാൻ മുന്നേ പറഞ്ഞല്ലോ – ആദ്യ നോവലിന്റെ(“ദേർ ദേർ”) സീക്വൽ (ഇൻ പാർട്സ്) ആയ ഈ പുസ്തകം, ആദ്യ പുസ്തകത്തിന്റെ പ്രഹരശേഷിയുള്ളതല്ല. എന്നാൽ അമേരിക്കൻ സൊ കോൾഡ് സംസ്കാരത്തിന്റെ ചെകിടത്തുള്ള അടിയായിരുന്നു ആദ്യത്തേത്, ഇത് മറുകരണത്തുള്ളതും. ബുക്ക് ജസ്റ്റ് മൂന്നു മൂന്നര സ്റ്റാർ പുസ്തകമാണ്. ലോങ്ങ് ലിസ്റ്റിലെ ബാക്കിയുള്ള പുസ്തകങ്ങൾ നോക്കേണ്ട കാര്യമില്ല. ഷോർട്ടിൽ വന്ന “ഓർബിറ്റൽ” കഴിഞ്ഞ വർഷമോ മറ്റോ ഉണ്ടായ “അസെൻഷൻ” എന്ന നോവലിനെ ഓർമ്മിപ്പിയ്ക്കും. സയൻസ് ഫിക്ഷനിൽ ഹ്യൂമൻ ഡ്രാമ കടത്തിവിടുന്ന പുസ്തകം. ഞാൻ വായിച്ചു തുടങ്ങിയതേയുള്ളൂ എന്നുള്ളത് കൊണ്ട് അധികം പറയുന്നില്ല(പറയാൻ പോകുന്ന ബാക്കി പുസ്തകങ്ങളും അങ്ങനെ തന്നെ). “അസെൻഷൻ” അതിദീർഘമെങ്കിലും എൻഗേജിങ് ആയിരുന്നു. അമേരിക്കൻ സെക്കന്റ് സ്ട്രിംഗ് റൈറ്റേഴ് സിൽ(ഇത് പിന്നീട് വിശദീകരിയ്ക്കാം) മുമ്പനായ എവെരെറ്റിന്റെ “ജെയിംസ്” (മാർക്ക് ട്വൈൻ-ന്റെ ടോം സോയറിലെ കഥാപാത്രമാണ്)ആദ്യമേ മോശം റിവ്യൂകൾ വന്നതുകൊണ്ട് ഞാൻ ഒഴിവാക്കിയ പുസ്തകമായിരുന്നു – ഇപ്പോൾ അത് ക്രൗഡ് ഫേവറിറ്റ് ആയി, ലോൾ. “ഹെൽഡ്” ആദ്യമേ ലിറ്റററി വർക്ക് എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു, ലിറിക്കൽ ആയ കാരണം ഓഡിയോയിൽ ഫോളോ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല, ഇപ്പോൾ ടെക്സ്റ്റ് വായിയ്ക്കുന്നു. റേച്ചൽ കഷ്നറുടെ “ക്രീയേഷൻ ലെയ്ക്ക്” നിയണ്ടർത്താൽ മനുഷ്യരുടെ പുകവലിയെപ്പറ്റി പറഞ്ഞു തുടങ്ങുന്നു, അസെൻഷനും ഓര്ബിറ്റലും ഒക്കെ പോലെ തന്നെ. അടുത്ത വർഷം ചായ് ക്കോവ്സ്കിയും ഗാരെത് പവലും മറ്റും ലിസ്റ്റിൽ വരുമോ എന്നാണ് ഞാൻ ആലോചിയ്ക്കുന്നത്. കഷ്നർ തകർപ്പൻ എഴുത്തുകാരിയാണ്,btw. മതം കടന്നുവരുന്ന “സ്റ്റോൺ യാർഡ് ഡിവോഷണൽ” ബ്ളർബ് വായിച്ചപ്പോഴേ ഞാൻ വായിയ്ക്കേണ്ടെന്നു വച്ച പുസ്തകമാണ്. മതം ഈസ് നോട് റെലെവന്റ് ഇൻ മൈ റീഡിങ് എനിമോർ. യേൽ വാൻഡർ വൂഡന്റെ “സേഫ് കീപ്” ആണ് ഈ ലിസ്റ്റിൽ ഞാനിതുവരെ തുടങ്ങിവച്ചതിൽ ഏറ്റവും നല്ല പുസ്തകമായി തോന്നിയത്. വളരെ രസകരമായ ഒരു ഹ്യൂമൻ ഡ്രാമയിൽ ആണ് കഥ തുടങ്ങുന്നത്. ജസ്റ്റ് പോയിന്റേഴ്സ്, ഇൻ കേസ് യു ഗയ് സ് ആർ പ്ലാനിംഗ് റ്റു ട്രൈ എനി ഓഫ് ദീസ് ബുക്ക്സ്.
എൻബി: റിച്ചാർഡ് പവേഴ് സിന്റെ ഓവർസ്റ്റോറി വായിച്ചു അഭിപ്രായം മാറ്റാൻ എന്നോട് സുഹൃത്ത് – ശരി, അതിന്റെ ഓഡിയോ ഇന്ന് തുടങ്ങാം, നോക്കാമല്ലോ.
Image Courtesy: Guardian