Midyear Book Freakout Tag 2022

Prompts:

The Questions:

1. Best book you’ve read so far in 2022.

ബുക്കുകൾ എന്ന് പറയണം. ലോറൻസ് ഡുറലിന്റെ, അലക്സാൻഡ്രിയ ക്വാർട്ടെറ്റ് എന്നറിയപ്പെടുന്ന സീരീസിലെ പുസ്തകങ്ങൾ ഓരോന്നും മനോഹരമാണ്. നാലാമത്തെ പുസ്തകം വായിച്ചു തീരാനായി. ജസ്റ്റിൻ എന്ന ആദ്യ നോവൽ അതിമനോഹരമാണ് (ഡുറലിന്റെ രണ്ടാം ഭാര്യയാണ് ഈ കഥാപാത്രത്തിനാധാരം, അയാളുടെ തന്നെ അനുഭവകഥകളാണ് ഈ നോവലിലും, അതുകൊണ്ടു തന്നെ വളരെ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ആഖ്യാനമാണ് നാലു പുസ്തകങ്ങളിലും). നമ്മുടെ നാട്ടിൽ കവിതാമയം എന്നൊക്കെ പറയുന്ന സംഗതിയാണ് ഇതിലെ ഭാഷ. ബട്ട് ഇറ്റ് മെയ്ക്ക്സ് സെൻസ് – അതാണല്ലോ പ്രധാനം. നോവലിലെ കഥകൾ ഓരോ കഥാപാത്രങ്ങൾ വന്നുപോവുന്നതിനനുസരിച്ചു മാറിമറിയുന്നു. നാലു നോവലിലും വെവ്വേറെ കഥാപാത്രങ്ങളാണ് കേന്ദ്രത്തിൽ, എന്നാൽ അവരുടെ കഥ മാത്രമല്ല താനും. മൂന്നാം പുസ്തകത്തിന്റെ ആദ്യത്തിൽ രാത്രിയിൽ മീൻ പിടിയ്ക്കാൻ പോകുന്നതിന്റെ വിവരണമുണ്ട്. നാട്ടിൻപുറത്ത് ആദ്യമഴയിൽ വെള്ളം കയറുമ്പോൾ ഒളിച്ചിരിയ്ക്കുന്നയിടങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന മീനുകളെ “നായാടാൻ” പോയ സംഗതികൾ ഓർമ്മ വന്നു. ആ പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ അതിലെ ഒരു പ്രധാനകഥാപാത്രം മരിച്ചതിനുശേഷമുള്ള രംഗങ്ങളുടെ വിവരണങ്ങൾ ലോകസാഹിത്യത്തിലെ തന്നെ ഉജ്ജ്വല മുഹൂർത്തമാണ്.

നോൺ ഫിക്ഷനിൽ The Lonely City: Adventures in the Art of Being Alone – Olivia Laing. ന്യൂ യോർക്കിൽ ഒറ്റയ്ക്ക് ജീവിയ്ക്കുന്ന എഴുത്തുകാരി, തന്റെ പോലെ ഏകാന്തജീവിതം നയിച്ച പ്രമുഖരെപ്പറ്റിയും തന്നെപ്പറ്റിയും എഴുതുന്നത്. വാർഹോൾ, ഗ്രെറ്റ ഗാർബോ തുടങ്ങി നമുക്ക് അറിയുന്നവരും അല്ലാത്തവരുമായുള്ള നിരവധിപേർ ഈ പുസ്തകത്തിലുണ്ട്.

2. Best sequel you’ve read so far in 2021.

ബൽതസാർ, അലക്സാൻഡ്രിയ ക്വാർട്ടെറ്റ്. ഈ പുസ്തകങ്ങളെപ്പറ്റി വിശദമായി എഴുതണം എന്ന് വിചാരിയ്ക്കുന്നു, അത്ര എളുപ്പത്തിൽ പറഞ്ഞുപോകാവുന്ന ഒന്നല്ല – ഇറ്റ്സ് എ മിനി ക്ലാസ്സിക്. ഇതിനെ തുടർന്ന് വരുന്ന നോവലിലെ രംഗമാണ് മേലെ.

3. New release you haven’t read yet, but want to.

The Penguin Book of Indian Poets by ജീത് തയ്യിൽ. സത്യത്തിൽ ഞാൻ കവിതകൾ കുറച്ചു വായിച്ചു. ഈ വര്ഷം വാങ്ങിയിട്ട് വായന തുടങ്ങാത്ത ഒറ്റ പുസ്തകവുമില്ല. എന്നാൽ സ്ഥിരമായ വായനാസമയം അധികം കിട്ടുന്നില്ല എന്നതാണ്.

4. Most anticipated release for the second half of the year.

ഒരൊറ്റ പുസ്തകം മാത്രം. പാമുക്കിന്റെ നോവൽ Nights of Plague.

5. Biggest disappointment.

സ്റ്റീഫൻ കിങ്ങിന്റെ “ഫിൻ” എന്ന ചെറുകഥ. ഓഡിയോ ബുക്ക് എന്ന് കണ്ടിട്ടാണ് വായന തുടങ്ങിയത്. അതു കാരണം കഥയാണെന്നു ആദ്യം ശ്രദ്ധിച്ചില്ല. എന്തൊരു ട്രാജഡി. ഇപ്രാവശ്യം ചവറെന്ന് തോന്നിയതൊക്കെ ആദ്യമേ ഒഴിവാക്കിയത് കാരണം വലിയ നിരാശകളില്ല. വായിച്ചതിൽ ഇഷ്ടപ്പെടാതെ നിറുത്തിയ പുസ്തകങ്ങൾ – അടി, മുദ്രിത, 124.

6. Biggest surprise.

Gender Queer എന്ന ഗ്രാഫിക് നോവൽ. അതിനെപ്പറ്റി മുന്നെ ഫെയ് സ്ബുക്കിൽ എഴുതിയിരുന്നു. അതിന്റെ ന്യൂ ജെൻ പദാവലിയും മറ്റും എന്നെ വട്ടം കറക്കിക്കളഞ്ഞു.

7. Favorite new author. (Debut or new to you)

Pascal Garnier, അയാളെപ്പറ്റി മുന്നേ എഴുതിയിട്ടുണ്ട്.

8. Newest fictional crush.

ആരുമില്ല.

9. Newest favorite character.

Clairvoyant of the Small -ൽ Susan Bernofsky വരയ്ക്കുന്ന റോബർട്ട് വാൽസറുടെ ചിത്രം അനന്യമാണ് . ഫിക്ഷനിൽ ഒന്നുമില്ല.

10. Book that made you cry (Saddest book you have read).

മൂന്നുകല്ലുകളിലെ പല രംഗങ്ങളും എന്നെ വികാരാധീനനാക്കി. കരയിച്ചു എന്നല്ല. റിലേറ്റ് ചെയ്യാൻ കഴിയുന്ന പലതുമുണ്ട് നോവലിൽ.

11. Book that made you happy.

എഡ്രിയാൻ ടോമിൻ-ന്റെ The Loneliness of the Long-Distance Cartoonist എന്ന ആത്മകഥാംശമുള്ള ഗ്രാഫിക് നോവൽ. റിലേറ്റബ്ൾ നായകൻ.

12. Favorite book to film adaptation you saw this year.

Vita Amlethi എന്ന നോർഡിക് മിത്തോളജികൽ കഥാപാത്രത്തെ അടിസ്ഥാനമാക്കി Robert Eggers ചെയ്ത The Northman എന്ന സിനിമ. നോർഡിക് സാഗകളുടെ കൃത്യമായ അവതരണം എന്ന നിലയിലാണ് ഈ സിനിമയുടെ പ്രസക്തി. ഞാനിപ്പോൾ ഇത്തരം നോവലുകളുടെ പിന്നാലെയാണ് എന്ന് പറയേണ്ടതില്ലല്ലോ.

13. Favorite review you’ve written this year.

ഞാൻ റിവ്യൂ എഴുതാറില്ല. മൂന്നുകല്ലുകൾ, ഓഗസ്റ്റ് 17 എന്നിവയെപ്പറ്റി എഴുതിയത് എനിയ്ക്കിഷമാണ്.

14. Most beautiful book you’ve bought so far this year (or received)

Penguin ഇറക്കിയ The Penguin Book of Indian Poets by ജീത് തയ്യിൽ, അതിമനോഹരമാണ് അതിന്റെ കവർ.

 

IMG 0693

 

15. What books do you need to read by the end of the year?

കാര്യമായ വായന നടക്കാത്ത വർഷമാണ്. ഫൊസേയുടെ സെപ്റ്റോളജി സീരീസ് വായിച്ചു തീർന്നില്ല, നോർഡിക് സാഗകൾ ഒന്നുരണ്ടെണ്ണം തീർക്കണം, പാമുക്കിന്റെ നോവൽ, ക്രസ് നേഹോർക്കൈയുടെ പുതിയ നോവൽ, കയ്യിലുള്ള കുറച്ചു കവിതാപുസ്തകങ്ങൾ, രണ്ടു മൂന്നു ഗ്രാഫിക് നോവലുകൾ, വിജയന്റെ കഥകൾ സമ്പൂർണം, ദസ് ക്യാപിറ്റൽ (ഒരു പുസ്തകമെങ്കിലും) ഇങ്ങനെ കുറെയുണ്ട്.

10 thoughts on “Midyear Book Freakout Tag 2022”

  1. പേരറിയാത്ത

    ഇഷ്ടമായ നോർഡിക് സാഗകളുടെ പേര് ഒന്ന് പറയാമോ

  2. //Favorite review you’ve written this year.//
    Claire Keeganന്റെ ന്യൂയോർക്കർ കഥയെപ്പറ്റി എഴുതിയ കുറിപ്പ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. മൂന്നു കല്ലുകളെപ്പറ്റി എഴുതിയതും.

  3. എനിക്ക് ഇതൊന്നും വായിച്ചാൽ തിരിയുമെന്ന് തോന്നുന്നില്ല. എങ്കിലും ചിലതെല്ലാം ബോറാണെന്നും ചിലതൊക്കെ മെച്ചമാണെന്നും തോന്നാറുണ്ട്. ഉള്ളിൽ സാഹിത്യമില്ലാത്തയാളാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top