സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -2
വായനാ ലിങ്കുകൾ ഒഗാവ യോക്കോ(Ogawa Yōko) :- ഓർമ്മകൾ, പുസ്തകങ്ങൾ, പക്ഷികൾ നിറങ്ങൾ തുടങ്ങി എല്ലാം മാഞ്ഞുപോകുന്ന ഒരു ലോകത്തെപ്പറ്റിയാണ് ഒഗാവ യോക്കോയുടെ (Ogawa Yōko) യുടെ “The Memory Police” എന്ന പുസ്തകം. ഏകാധിപത്യത്തിന്റെ കീഴിലാണ് ഇതെല്ലാം നടക്കുന്നത്. 25 വർഷം മുന്നേ വന്ന ഈ നോവൽ ഇപ്പോൾ പുനഃപ്രസിദ്ധീകരണം നടത്തിയിരിയ്ക്കുകയാണ്. എത്ര കൃത്യമായ സമയം എന്ന് ലോകരാഷ്ട്രീയം പിന്തുടരുന്ന ആർക്കും മനസ്സിലാകും. നോവലിനെ അവസാനത്തെ കുറച്ചു ഇഴച്ചിലൊഴിച്ചാൽ വായിച്ചിരിയ്ക്കേണ്ട പുസ്തകം. എഴുത്തുകാരി ഓർമ്മയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും […]