Maria Rose

കുറിപ്പുകള്‍

ചില ക്രൈം വായനകൾ

1) പാസ്കൽ ഗാർനിയെയുടെ (Pascal Garnier), “A26” ഒരു നോയ്‌ർ ത്രില്ലറാണ് (ഫ്രാൻസിലെ ഒരു ഹൈവേയുടെ പേരാണ്). അത്യസാധാരണമായ പാസേജുകൾ എഴുതാൻ മിടുക്കനാണ് ഗാർനിയെ (മുന്നേ ബ്ലോഗിൽ എഴുതിയിട്ടുണ്ട്), ഇത്തരം എഴുത്തുകൾ കൂടിയാണ് അയാളുടെ നോവെല്ലകളെ അതിന്റെ അനന്യമായ സെറ്റിങ്ങിനൊപ്പം ഉജ്ജ്വല വായനാനുഭവങ്ങളാക്കുന്നത്. ഈ നോവൽ ഒരു കൊലപാതകിയെക്കുറിച്ചാണ്. ഏകാകിയായ അയാൾ വീടിനു പുറത്തിറങ്ങാത്ത അനിയത്തിയോടൊപ്പം കഴിയുന്നു. പോസ്റ്റ് വാർ ട്രോമായിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് പടിഞ്ഞാറൻ ഫ്രാൻസിൽ, തൊള്ളായിരത്തിനാല്പതു തൊട്ടു നാലു ദശാബ്ദത്തോളം താമസിയ്ക്കുന്ന ഈ അനിയത്തി. […]

, , ,
കുറിപ്പുകള്‍

ഭീതിയുടെ വഴിയേ

ഇരുട്ടിനെ അത്യാവശ്യം പേടിയുള്ള കുട്ടിക്കാലമായിരുന്നു എന്റേത്. എന്നാൽ അതേ സമയത്തുതന്നെ വാരികകളിൽ വന്നിരുന്ന ഹൊറർ നോവലുകൾ ഞാൻ സ്ഥിരമായി വായിയ്ക്കുമായിരുന്നു, ആകാംക്ഷ/കൗതുകം പേടിയെ കവച്ചുവച്ചു എന്ന് പറയാം – അതങ്ങനെ ആയിരുന്നു കുറെയധികം കാലം. ഹൊറർ കഥകൾ പറയുന്ന കൂട്ടുകാരും, നാട്ടിൽ പ്രചാരത്തിലുള്ള അത്തരത്തിലുള്ള കഥകളും, വായിച്ചിരുന്ന പുസ്തകങ്ങളും എല്ലാം ചേർന്ന് അത്യാവശ്യം “കിടില”മായിരുന്നു ആ സമയം. ജനാലയിലൂടെ നിലാവ് വീഴുന്ന രാത്രികളിൽ ഡ്രാക്കുള പ്രഭു അഴികൾക്കുള്ളിലൂടെ നൂഴുന്നത് പൈക്കോ ക്‌ളാസിക്സിൽ വായിച്ചത് ഓർമ്മ വരും. അന്ന്

,
Scroll to Top